Tuesday, December 23, 2008
Thursday, December 18, 2008
Saturday, December 13, 2008
Thursday, December 11, 2008
അപൂര്‍വ്വം
രണ്ടു ക്യാമറകള്‍ ഒരേസമയത്ത് ക്ലിക്കായി.
ഈ ചിത്രത്തില്‍ കാണുന്നത് പരസ്യരംഗത്തെ പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ അനില്‍കുമാര്‍, അദ്ദേഹത്തിന്റെ ഷൂട്ടിങ് ഫ്ലോറില്‍.
അദ്ദേഹം ഒരു മോഡലിനെ ഷൂട്ട് ചെയ്യുന്നു.
അദ്ദേഹത്തിന്റെ ക്യാമറ ക്ലിക്ക് ചെയ്ത് ഫ്ളാഷ് ഫയര്‍ ചെയ്ത അതേ സെക്കന്റില്‍ എന്റേയും ക്യാമറ ക്ലിക്കായതുകൊണ്ടു മാത്രം കിട്ടിയ ഇമേജാണ്.
(എന്റെ റീഡിങ്ങില്‍ അനില്‍ ആയിരുന്നു സബ്ജക്ട്)
കുറേ നേരത്തെ ശ്രമം കൊണ്ട് കിട്ടിയ ഈ ഫ്രെയിം
എനിക്ക് അപുര്‍വ്വം തന്നെയാണ്.
Model: KODAK DX6490 / Exposure: 1/2 sec / Aperture: f/2.8 / Focal Length: 6.3mm / Flash Used: No
Posted by Kumar Neelakandan © (Kumar NM) at 4:11 PM 19 അഭിപ്രായങ്ങള്‍
Wednesday, December 10, 2008
കട്ടപ്പുറം ഓട്ടോമൊബൈല്‍സ് മാമിയയില്‍.

കട്ടപ്പുറം ഓട്ടോമൊബൈല്‍സ് : എറണാകുളം ഹൈക്കോര്‍ട്ടിനടുത്ത് ബെന്‍സിന്റേയും
മറ്റു വിദേശ നിര്‍മ്മിത കാറുകളുടെയും വര്‍ക്ക് ഷോപ്പ്.
മാമിയ : ഡിജിറ്റല്‍ അല്ലാത്ത ക്യാമറ. അതില്‍ കാണുന്നത് ലെന്‍സില്‍ നിന്നും ഉള്ള പ്രതിഫലനം.
Posted by Kumar Neelakandan © (Kumar NM) at 11:16 AM 4 അഭിപ്രായങ്ങള്‍
Monday, December 08, 2008
Sunday, December 07, 2008
യക്ഷി
“പോയാ എന്തര് ?”
“അയില് യഷ്ഷികൂടുവച്ചിറ്റൊണ്ട്”
“അയിന് യഷ്ഷി കിളിയാണാ?”
“അത് ഞായ് അമ്മൂമ്മേരെ ചോയിച്ചിറ്റ് പറഞ്ഞ്യരാം ക്യാട്ടാ..”
കാഴ്ചയ്ക്കുള്ള കടപ്പാടുകള്‍ : പട്ടാമ്പിയിലെ ചാത്തന്നൂരിലെ ഒഴുകില്‍ മനയുടെ പിന്‍ഭാഗത്തെ പാടം,
നീലാകാശം, എവിടെയോ ഒളിച്ച സൂര്യന്, ഒറ്റപ്പെട്ട പന, ബ്ലോഗിലെ ആദ്യ ചലചിത്രം.
ക്യാമറയ്ക്കുള്ള കടപ്പാട് : സങ്കുചിതന്
Posted by Kumar Neelakandan © (Kumar NM) at 11:36 AM 12 അഭിപ്രായങ്ങള്‍
Wednesday, December 03, 2008
Tuesday, December 02, 2008
Monday, November 24, 2008
മോറിസ് മൈനര്‍
Posted by Kumar Neelakandan © (Kumar NM) at 8:45 AM 7 അഭിപ്രായങ്ങള്‍
Labels: മോറിസ് മൈനര്‍
Thursday, November 20, 2008
നിശബ്ദം
നിലത്തിറക്കിയ കൊടിമരം
തുരുമ്പുവീണ താക്കോല്‍
തന്ത്രിപൊട്ടിയ വയലിന്
ആളൊഴിഞ്ഞ കടവ്
പായല്‍ പിടിച്ച ഒതുക്കുകല്ല്
പാട്ടുനിലച്ച ഗ്രാമഫോണ്‍
കട്ടപിടിച്ച കണ്മഷി
ലെന്‍സ് പൊട്ടിയ ക്യാമറ
Posted by Kumar Neelakandan © (Kumar NM) at 11:13 AM 15 അഭിപ്രായങ്ങള്‍
Labels: ആവര്‍ത്തനം, കവിതയല്ല പേടിക്കണ്ട
Monday, November 17, 2008
മകള്‍.

Posted by Kumar Neelakandan © (Kumar NM) at 4:44 PM 37 അഭിപ്രായങ്ങള്‍
Labels: കല്യാണി, മൂന്നോളം വര്‍ഷങ്ങളുടെ പഴക്കം
Saturday, November 15, 2008
അവിചാരിതം.
ഈ ദീപശിഖ.
അല്പം ഒന്നു കൈകളിലേക്ക് ചേര്‍ത്തുവച്ചു ക്ലിക്കി.
Posted by Kumar Neelakandan © (Kumar NM) at 3:54 PM 13 അഭിപ്രായങ്ങള്‍
യാത്രിയോം കൃപ്യാ ധ്യാന്‍ ധേ..
ഗാഡീ നമ്പര്‍ ദോ ശൂന്യ ചെന്നൈ എക്സ്പ്രസ്സ്
തോഡീ ഹീ ദേര്‍ മേം പ്ലാറ്റ്ഫോം നമ്പര്‍ തീന് സേ റവാനാ ഹോഗി”

Posted by Kumar Neelakandan © (Kumar NM) at 3:49 PM 15 അഭിപ്രായങ്ങള്‍
Labels: യാത്ര
Thursday, November 13, 2008
Sunday, November 09, 2008
ഫോട്ടോഗ്രാഫര്‍
എന്റെ സ്വകാര്യ സന്തോഷങ്ങളില്‍ ഒന്നാണ് ഈ ചിത്രം
ഇത് അനില്‍ കുമാര്‍.
ഫോട്ടോഗ്രഫര്‍.
കേരളത്തിലെ വിലയും തിരക്കും പിടിച്ച അഡ്വര്‍ടൈസിങ് ഫോട്ടോഗ്രഫര്‍.
ട്രാന്‍സ്പരന്‍സി എന്ന ഫോര്‍മാറ്റില്‍ നിന്നും കേരളത്തിലെ അഡ്വര്‍ടൈസിങ് / ഇന്റസ്ട്രിയല്‍ ഫോട്ടോഗ്രഫിയെ കൈപിടിച്ച് ഡിജിറ്റല്‍ ഫ്രെയിമുകളിലേക്ക് കയറ്റിയതില്‍ ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.
കൊല്ലത്ത് കൊപ്പാറയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചിയുടെ പരസ്യഹൃദയത്തിലേക്ക് തന്റേതായ ക്ലിക്കുകളുമായി കുടിയേറിയ അനില്‍ ഇന്ന് സൌത്ത് ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന “ക്ലിക്ക്“ ആണ്.
ഇന്ന് കേരളത്തില്‍ മഷിപുരണ്ടെത്തുന്ന പരസ്യചിത്രങ്ങളില്‍ ഭൂരിഭാഗവും അനിലിന്റെ റെറ്റിനയില്‍ പതിഞ്ഞതുതന്നെയാണ്, ജൂവലറി / ടെക്സ്റ്റൈല്‍ ആയാലും ടൂറിസം ആയാലും ബില്‍ഡേര്‍സ് ആയാലും (മാതര്‍ ബില്‍ഡേര്‍സിന്റെ ചിത്രങ്ങള്‍ എന്റെ ഇഷ്ടചിത്രങ്ങളാണ്).
ഒരു കുഞ്ഞുചിരിയോടെ അല്ലാതെ ഈ വ്യക്തിയെ കാണാന്‍ കിട്ടാറില്ല.
കൊച്ചിയിലെ ആഡ്മാന്സ് ക്രൌഡില്‍ ഇത്രയും സ്വീകാര്യതയുള്ള വ്യക്തി വേറേ ഉണ്ടോ എന്നു സംശയമാണ്.
അനിലിനോടൊപ്പം ഒരുപാട് യാത്ര ചെയ്യാനുള്ള അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്.
ഭൂമികുലുങ്ങിതകര്ന്നു കിടന്ന ഗുജറാത്തിലെ ഭുജ് മുതല്‍ ഇങ്ങു വണ്ടന്മേട്ടിലെ ഏലത്തോട്ടങ്ങളിവരെ. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. ഈ യാത്രകള്‍ പ്രഫഷണല്‍ ബന്ധങ്ങളെ അതിനും അപ്പുറം ആഴമുള്ള ഒരു സൌഹൃദത്തിലേക്ക് വഴിമാറ്റി. അദ്ദേഹത്തിന്റെ ക്യാമറകളില്‍ തുടക്കക്കാരനുപയോഗിക്കാനാവുന്ന ഒരു ചെറിയ ക്യാമറ പണ്ട് “ഫുള്ളി ലോഡഡ്” ആയിട്ട് എനിക്ക് യാത്രയിലുടനീളം കിട്ടുമായിരുന്നു. എന്റെ പഴയ പോയിന്റ് ആന്റ് ഷൂട്ട് ഡിജിറ്റല്‍ ക്യാമറയും ഒരു പരിധിവരെ ഇദ്ദേഹത്തിന്റെ സമ്മാനമാണ്.
ഒരു തെര്മോകൂളിന്റെ പീസുവച്ച് പ്രകാശത്തെ നിയന്ത്രിക്കുന്ന പഴയ ചെറിയ വിദ്യ മുതല്‍ പല പുതിയ ഡിജിറ്റല്‍ ടെക്നിക്കലുകളും ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നും തിരിച്ചറിയാനായിട്ടുണ്ട്. (പക്ഷെ അതു ചെയ്യാനുള്ള തിരിച്ചറിവ് എനിക്കില്ലാതായി പോയി :)
ഫോട്ടോഗ്രഫിയിലെ ബാലപാഠങ്ങള്‍ ചോദ്യമില്ലാതെ തന്നെ എനിക്കൊരുപാട് പറഞ്ഞു തന്നിട്ടുണ്ട് അനില്‍. അതുകൊണ്ടുതന്നെ ഈ ചിത്രം അദ്ദേഹത്തിനുള്ള ഡെഡിക്കേഷന്.
Posted by Kumar Neelakandan © (Kumar NM) at 8:03 PM 2 അഭിപ്രായങ്ങള്‍
Friday, November 07, 2008
Monday, November 03, 2008
അമല്‍ നീരദ്
വ്യത്യസ്തമായ ഫ്രെയിമുകളിലൂടെ കാഴ്ചകള്‍ ഒരുക്കുന്നവന്.
മഹാരാജാസിന്റേയും, രാംഗോപാല്‍ വര്‍മ്മയുടെ ഫാക്ടറിയുടെയും ഉത്പന്നം.
ബിഗ്-ബിയ്ക്കു ശേഷം ഇപ്പോള്‍ സാഗര്‍ ഏലിയാസ് ജാക്കിയെ റീലോഡ് ചെയ്യുന്ന ക്രാഫ്റ്റില്‍.
(പാലക്കാട് ഒരു പരസ്യചിത്രീകരണത്തിനു ഞങ്ങള്‍ ഒത്തുകൂടിയപ്പോള്‍ എന്റെ ക്യാമറയില്‍ കയറികൂടിയ ചിത്രങ്ങളില്‍ ചിലത്)
Posted by Kumar Neelakandan © (Kumar NM) at 4:26 PM 15 അഭിപ്രായങ്ങള്‍
Labels: കറുപ്പും വെളുപ്പും, മുഖങ്ങള്‍
Monday, October 20, 2008
Tuesday, September 02, 2008
ചെങ്ങറ - നേര്‍ക്കാഴ്ചകള്‍
മണ്ണിനായ് മണ്ണിന്റെ മക്കള്‍ നടത്തുന്ന ഐതിഹാസിക സമരത്തിന്റെ നിറം വറ്റിയ നേര്‍ചിത്രങ്ങള്‍ - ചെങ്ങറയില്‍ നിന്ന് ശ്രീ. അജിലാല്‍ പകര്‍ത്തിയത്
കൂടുതല്‍ ചിത്രങ്ങളുള്ള അജിലാലിന്റെ “നിറങ്ങളില്‍ സെപിയ” എന്ന ബ്ബോഗ്ഗ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Posted by Kumar Neelakandan © (Kumar NM) at 12:05 PM 3 അഭിപ്രായങ്ങള്‍
Labels: ചെങ്ങറ
Monday, July 21, 2008
സന്ധ്യകളില്‍ സംഭവിക്കുന്നത്
ഇവര്‍ കുറേ നേരം ഒരാകാശത്തില്‍ പറന്നു നടന്നു.
ഒരാള്‍ വിടചൊല്ലി ചില്ലയിലെ കൂട്ടിലേക്ക് തിരികെ പോകുന്നു.
മറ്റൊരാള്‍ ചരടുപൊട്ടി ദൂരെ ഏതെങ്കിലും ചില്ലയില്‍ കുരുങ്ങും.
രണ്ടും ഒരര്‍ത്ഥത്തില്‍ ചേക്കേറല്‍ തന്നെ.
കാരണം സന്ധ്യയിലാണ് രണ്ടും സംഭവിക്കാറുള്ളത്.
ചെന്നൈ, 18 ജൂലായ് 2008, മറീനാ ബീച്ചിലെ സന്ധ്യ.
Posted by Kumar Neelakandan © (Kumar NM) at 3:01 PM 9 അഭിപ്രായങ്ങള്‍
Monday, June 16, 2008
താതശോകം
മധ്യപ്രദേശിലെ ഷഹ്ദോള്‍ ജില്ലയില്‍ നിന്നും ഒളിച്ചോടിയ രാമധര്‍ സാഹുവിനെ തേടിവന്ന പിതാവ് നാഥുലാല്‍ സാഹു എറണാകുളം നോര്‍ത്ത് സ്റ്റേഷന്റെ ഫ്ലൈഓവറില്‍ ഒട്ടിച്ചുപോയ നോട്ടീസാണിത്.
ഈ രാമധര്‍ സാഹുവിനെ പോലെ ഒരാളെ കേരളത്തില്‍ കണ്ടു എന്നോ മറ്റോ ഉള്ള ഇന്‍ഫര്‍മേഷന്‍ കിട്ടി പാഞ്ഞുവന്നതാണ് ആ പാവം പിതാവ്.
രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് പത്രങ്ങളില്‍ അത്രവലിയ പ്രാധാന്യം ഒന്നും ഇല്ലാതെ തന്നെ ഈ പിതാവിന്റെ വരവിനെ കുറിച്ചും ഒക്കെ എഴുതിയിരുന്നു. അതിനുശേഷമുള്ള വാര്‍ത്തകളില്‍ ഒന്നും ഞാന്‍ ഇതിനെ കുറിച്ച് വായിച്ചിട്ടില്ല (വാര്‍ത്ത വന്നിട്ടുണ്ടാവാം!). എന്റെ ഓര്‍മ്മകളില്‍ വിടവുകളും ഉണ്ടാകാം.
പക്ഷെ ഈ അടുത്ത കാലത്ത് ഇതു കണ്ടപ്പോള്‍ കണ്ണീരിന്റെ തുരുമ്പുള്ള, പ്രതീക്ഷയുടെ മാറ്റെഴുത്തിന്റെ മഷിനനവുള്ള ഈ നോട്ടീസ് ലെന്‍സില്‍ എന്നപോലെ നെഞ്ചിലേക്കും ഒരു നിമിഷം കയറി.
Posted by Kumar Neelakandan © (Kumar NM) at 8:42 AM 5 അഭിപ്രായങ്ങള്‍
Labels: ജീവിതം, വേറിട്ട കാഴ്ചകള്‍
Tuesday, May 06, 2008
താളമില്ലാത്ത നിശബ്ദത
അമ്മന്‍കുടം കരകമെടുപ്പിനെത്തുന്നവഴിയില്, തിരുനെല്‍വേലിയില്‍ നിന്നും വന്ന കുംഭനൃത്തക്കാരികള് ഉച്ചവെയിലില്‍ വിയര്‍ത്തൊഴുകുമ്പോള്‍ ഇവരും ഒന്നുവിശ്രമിക്കും.
പഴയകാല തമിഴ് ഗാനങ്ങളെ നാദസ്വരത്തിലും തകിലിലുമായി മുന്നു ദിവസത്തോളം നാടിന്റെ ശബ്ദവീചികളില്‍ ലയിച്ചുകിടത്തുന്നവരാണ് ഇവര്‍. രാത്രിയില്‍ മുത്തുമാരിയമ്മമാര്ക്ക് നേര്‍ച്ചയായി ചൂരല്‍ കുത്തിനടക്കുന്നവര്ക്ക് മുന്നിലും ഈ സംഘം ഉണ്ടാകും. അപ്പോള്‍ ഒരു മുറുകിയ താളമാകും ഇവര്‍ക്ക്.
എന്നും നിറങ്ങള്‍ക്കും ദൈവങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഒപ്പം രാഗവും താളവുമായി നീങ്ങിയിട്ടും സ്വന്തം ജീവിതത്തിനു താളം കിട്ടാതെ ഇടറുന്ന ഒരുപാടുപേര് ഉണ്ടാകും ഈ കൂട്ടരില്‍.
താളം മുറുകുമ്പോള്‍ എല്ലാം മറക്കുന്ന ഇവരുടെ ഒക്കെ മുഖത്ത് വിയര്‍പ്പ് തെറിക്കുന്ന ഉന്മാദം കണ്ടിട്ടുണ്ട്. താളമിറങ്ങുമ്പോള് അത് വീണ്ടും ജീവിതത്തിലേക്കാണ് എന്ന ഭയവും.
Posted by Kumar Neelakandan © (Kumar NM) at 10:10 PM 18 അഭിപ്രായങ്ങള്‍
Labels: വര്‍ഷാവര്‍ഷം വരുന്നവര്‍
Tuesday, April 15, 2008
എഴുതിവയ്പ്പുകളില്ലാതെ..
പേരും നാളും ഒന്നുമില്ലാതെ മരിച്ചുപോയ ഏതോ ഒരു അഞ്ജാതന്റെ ശവകുടീരം.
ഇത് കണ്ട സ്ഥലവുമായി ചേര്‍ത്തുവച്ചു നോക്കുമ്പോഴാണ് അങ്ങനെ ഒരു പ്രസ്ഥാവന പറയാന്‍ തോന്നിയത്. കൊടൈക്കനാലില്‍ “ഗ്രീന്‍ വാലി വ്യു” (പഴയ സൂയിസൈഡ് പോയന്റ്) ലേക്ക് എത്തുന്നതിനു തൊട്ടു മുന്‍പ് വഴിവക്കില്‍. ഒരാള്‍പൊക്കമെത്തുന്ന പുറം പോക്കില്‍, ഈ കുടീരത്തിനും താഴെയായി മണ്‍തിട്ട തീരുന്നു. പിന്നെ വീതികുറഞ്ഞ റോഡാണ്.ആള് താമസമില്ലാത്ത, സഞ്ചാരികള്‍ മാത്രം യാത്രചെയ്യുന്ന ആ സ്ഥലത്തെ വഴിവക്കിലെ പുറം പോക്കില്‍ ഇങ്ങനെ അന്ത്യവിശ്രമം കൊള്ളുന്നയാളെ ഒരു അജ്ഞാതനായി കാണാനാണ് കാഴ്ച പറയുന്നത്. പക്ഷെ ഇതൊന്നുമായിരിക്കില്ല യാഥാര്‍ത്ഥ്യം.
ആരോ ഇട്ടുകൊടുത്ത മാല കരിഞ്ഞമര്‍ന്നു തുടങ്ങി. കുറേ കാലം കഴിയുമ്പോള്‍ ആ മരക്കുരിശും നിലം പൊത്തും. ആ സിമന്റു തിട്ട തന്നെ മണ്ണിന്റെ അടിയിലാകും.
അതിനു മുന്‍പ് ആ അജ്ഞാതനു ഈ അജ്ഞാതന്റെ ആദരാഞ്ജലികള്‍.
Posted by Kumar Neelakandan © (Kumar NM) at 5:20 PM 10 അഭിപ്രായങ്ങള്‍
Labels: വേറിട്ട കാഴ്ചകള്‍
Thursday, March 20, 2008
സുകൃതം ചെയ്തവന്
തള്ളത്തടിവിട്ട് ഒരു പൊങ്ങുതടിപോലെ
ആടി ഉലഞ്ഞ് അഴുകിപ്പൊട്ടി അടിത്തട്ടിലേക്ക് പോകും.
പാവം ചിലതൊക്കെ നിലത്തുവീണ് നടുവ് തല്ലിയോ പൊട്ടിച്ചിതറിയോ തീരും.
ഇവന് സുകൃതം ചെയ്തവനാ..
Posted by Kumar Neelakandan © (Kumar NM) at 11:32 AM 9 അഭിപ്രായങ്ങള്‍
Friday, March 14, 2008
ഒപ്പം നടന്നുകയറുമ്പോള്‍
ചെറിയ ചോദ്യങ്ങളുടേയും അതിലും ചെറിയ ഉത്തരങ്ങളുടേയും ഒപ്പം ഒരു ചെറു നടത്തം.
അവധികളുടെ ഇടവേളകള്‍ ഒരുമിച്ചു മുട്ടുമ്പോള്‍ മാത്രം ഉരുത്തിരിയുന്ന ചില നിമിഷങ്ങളില്‍ ഒന്ന്.
കൊച്ചുവര്‍ത്താനങ്ങള്‍ക്കും അവളുടെ അനിവലിയഛനും ഒപ്പം കല്യാണി.
Posted by Kumar Neelakandan © (Kumar NM) at 12:01 PM 6 അഭിപ്രായങ്ങള്‍
Labels: നാട്ടുംപുറം
Saturday, March 08, 2008
വീണ്ടും ഒരു വാതില്‍
പോകുന്നവരൊക്കെ പടികയറിയാണ് പോയത്.
വന്നവരൊക്കെ പടി ഇറങ്ങിയും.
ഉച്ചവെയില്‍ പോലും ഉള്ളിലേക്ക് കയറും മുന്‍പ്
അല്‍പ്പനേരം അറച്ചു നില്ക്കും.
Posted by Kumar Neelakandan © (Kumar NM) at 8:23 AM 7 അഭിപ്രായങ്ങള്‍
അമ്മമാര്‍ക്കിടയില്‍
കടലമ്മ പോറ്റി വളര്‍ത്തുന്നവരുടെ കൂട്ടത്തിലെ ഇളമുറക്കാരനായ ഉണ്ണിയാണ് ഇവന്. മണല്‍ത്തരികള്‍ ഉടുതുണിയായണിഞ്ഞും, മണല്‍ വാരിത്തിന്നും, കക്കപെറുക്കിയും, തിരയോടു തൊട്ടുകളിച്ചും, ഇവന് വളരും. ഒരു തിരപോലും ഇവനെ പേടിപ്പിക്കില്ല. ഒരു ഞണ്ടുപോലും ഇവന്റെ കുഞ്ഞിവിരലില്‍ ഇറുക്കില്ല. കടല്‍ അവനെ കളിപ്പിച്ചു വളര്‍ത്തുകയാണ്. മുതിരുമ്പോള്‍ കടലിന്റെ നെഞ്ചിലേറ്റി ഓളങ്ങളില്‍ താലോലിക്കാന്‍, മിണ്ടിയും പരഞ്ഞുമിരിക്കാന്‍.
പക്ഷെ അനിശ്ചിതത്വത്തിന്റെ ആഴക്കടല്‍ വിട്ടൊരു ജീവിതമടക്കമുള്ള ഒരുപാട് സ്വപ്നങ്ങള്‍ ഇവന്റെ പെറ്റമ്മ ഇവന്റെ പേരില്‍ നെയ്തു കൂട്ടുന്നുണ്ടാവും. പെറ്റമ്മയുടെയും പോറ്റമ്മയുടെയും ഇടയില്‍ കൌമാരം വരെ ഇവന് മണലില്‍ കളിക്കട്ടെ. അവന്റെ കൊതി തീരട്ടെ.
Posted by Kumar Neelakandan © (Kumar NM) at 8:12 AM 14 അഭിപ്രായങ്ങള്‍
Labels: കടല്‍
Tuesday, March 04, 2008
ഇനി എന്റെ ഫോട്ടോ എടുക്ക് !
ഇതുപോലുള്ള ചിത്രങ്ങള്‍ എടുത്തു കഴിഞ്ഞ് പിന്നേയും ചിലതൊക്കെ പകര്‍ത്തികൊണ്ടിരുന്നപ്പോള്‍ റോഡിന്റെ ഓരം ഇവന് ഉണ്ടായിരുന്നു. അടുത്തായി പഴകിയ ഒരു അലൂമിനിയം കുടവും. എന്റെ ചിത്രമെടുപ്പ് കഴിഞ്ഞപ്പോള്‍ അവന് എന്റെ അടുത്തുവന്നിട്ട് വന്നു. എന്നോടു പറഞ്ഞു
“ഇനി എന്റെ ഫോട്ടോ എടുക്ക്!“
ആ വാക്കുകളില്‍ തമിഴ് ചുവ ഉണ്ടായിരുന്നോ എന്നുറപ്പില്ല.
അവന്റെ നിറം വറ്റിയ നെറ്റിയില്‍ എന്തോ തറച്ച പാടിന്റെ അസ്വസ്തത ഒഴിവാക്കാന്‍ ഞാന്‍ ബ്ലാക്ക് & വൈറ്റില്‍ തന്നെയാണ് ഈ ചിത്രം എടുത്തത്. അവന്റെ ചിരിയില്‍ ഒരു പാട് വര്‍ണ്ണങ്ങള്‍ ഉള്ളപ്പോള്‍ ലെന്‍സിലൂടെ പിക്സലുകള്‍ നിര്‍മ്മിക്കുന്ന വര്‍ണ്ണങ്ങള്‍ക്ക് എന്തു പ്രസക്തി?. ക്യാമറയിലെ ഡിസ്പ്ലേയില്‍ അവനുപടം കാണാന്‍ ആഗ്രഹം. ഞാന്‍ കാട്ടിക്കൊടുത്തു.
അവന്റെ വിരലുകള്‍ അറിയാതെ അവന്റെ നെറ്റിയിലേക്ക് നീണ്ടു.
Posted by Kumar Neelakandan © (Kumar NM) at 10:40 AM 20 അഭിപ്രായങ്ങള്‍
Labels: കറുപ്പും വെളുപ്പും, മുഖങ്ങള്‍
Tuesday, January 22, 2008
മുഖങ്ങള്‍ # 05 വിട്ടുമാറാത്ത കര്‍ക്കിടം
മഞ്ഞിന്റെ പുകമറ സൃഷ്ടിച്ച വഴിയിലേക്ക് ഉറ്റുനോക്കിയുള്ള നില്‍പ്പ് കണ്ടപ്പോള്‍ എന്റെ മനസിലേക്ക് കടന്നുവന്നത് ചന്ദ്രിക സോപ്പിന്റെ മണമായിരുന്നു. എന്റെ കുട്ടിക്കാലത്ത് ചന്ദ്രികാസോപ്പ് ഉപയോഗിക്കുന്ന, എനിക്കറിയാവുന്ന ഒരാള്‍ ഈ വേലപ്പന് മാമന് ആയിരുന്നു. ക്യാമറയുമായി അല്പം അടുത്തുനിന്നപ്പോള്‍ ഞാന്‍ ആ ഗന്ധത്തിനായി തിരഞ്ഞു. കിട്ടിയില്ല. ഞാന്‍ മുതിര്ന്നുപോയതുകൊണ്ടാവും എന്നു കരുതി പിന്നെയുള്ള തിരയല്‍ ഒഴിവാക്കി.
പണ്ട് ജോലി കഴിഞ്ഞുവരുമ്പോള്‍ മകള്‍ക്കായി കൊണ്ടുവരുമായിരുന്ന വാഴയ്ക്കയപ്പത്തിന്റെ (പഴംപൊരി) ഒരു പങ്ക് പിറ്റേന്നായാല്‍ പോലും എനിക്കായി എന്റെ വീട്ടില്‍ എത്തുമായിരുന്നു. ക്യാമറയുടെ ലെന്‍സിലൂടെ നോക്കുമ്പോള്‍ എണ്ണ പടര്‍ന്ന പേപ്പര്‍ പൊതി മനസില്‍ എവിടെയോ ഒന്നു ഉരഞ്ഞു. പിന്നെ ഞാന്‍ ഒന്നും ഓര്‍മ്മിച്ചെടുക്കാന്‍ നിന്നില്ല. ക്ഷീണിച്ച ആ ശരീരം താങ്ങി തളര്‍ന്ന ഒരു ഉന്നുവടി മതില് ചാരി വിശ്രമിക്കുന്നതുപോലും കാണാതിരിയ്ക്കാന്‍ ഞാന്‍ ശ്രദ്ധയോടെ മുഖം തിരിച്ചു. വൃശ്ചികതണുപ്പിന്റെ പുകമറ തീരും മുന്‍പ് മെമ്മറി സ്റ്റിക്കിന്റെ ബാക്കിയുള്ള സ്ഥലത്ത് ഒരുപാടുചിത്രങ്ങള് ക്ലിക്ക് ചെയ്തു സൂക്ഷിച്ചുവയ്ക്കാനുള്ള തിരക്കിലായിരുന്നു ഞാന്‍.
പക്ഷെ വൃശ്ചികമാസത്തിലും ചില ജീവിതങ്ങളില്‍ കര്‍ക്കിടകം വിട്ടുമാറാതെ കിടക്കുന്നത് എന്തേ എന്നൊരു ചോദ്യം അറിയാതെ മനസില്‍ വന്നുപോകുന്നു.
Posted by Kumar Neelakandan © (Kumar NM) at 5:10 AM 17 അഭിപ്രായങ്ങള്‍