Related Posts with Thumbnails

Tuesday, March 04, 2008

ഇനി എന്റെ ഫോട്ടോ എടുക്ക് !



ഒരിക്കല്‍ മൂന്നാറില്‍ നിന്നും തിരികെ ഇറങ്ങുമ്പോള്‍ വെള്ളത്തൂവലില്‍ കണ്ടുകിട്ടിയതാണ് ഇവനെ. വെള്ളത്തൂവലില്‍ മലനിരയുടെ കറുത്ത ഞരംബുകള്‍ പോലെ താഴേക്കിറങ്ങിപോകുന്ന വലിയ പൈപ്പുകള്‍ ഉണ്ട്. പള്ളിവാസലില്‍ വൈദ്യുതി നിര്‍മ്മിക്കാന്‍ കൊണ്ടുപോകുന്ന വെളിച്ചത്തിന്റെ ജീവജലം. ഉച്ചവെയിലില്‍ അതിന്റെ പുറത്ത് കമിഴ്ന്നു കിടന്നാല്‍ നല്ല തണുപ്പാണ്. ഉള്ളില്‍ വൈദ്യുതിയുടെ ബീജം പാഞ്ഞൊഴുകുന്ന ശബ്ദം കേള്‍ക്കാനാകും.


ഇതുപോലുള്ള ചിത്രങ്ങള്‍ എടുത്തു കഴിഞ്ഞ് പിന്നേയും ചിലതൊക്കെ പകര്‍ത്തികൊണ്ടിരുന്നപ്പോള്‍ റോഡിന്റെ ഓരം ഇവന്‍ ഉണ്ടായിരുന്നു. അടുത്തായി പഴകിയ ഒരു അലൂമിനിയം കുടവും. എന്റെ ചിത്രമെടുപ്പ് കഴിഞ്ഞപ്പോള്‍ അവന്‍ എന്റെ അടുത്തുവന്നിട്ട് വന്നു. എന്നോടു പറഞ്ഞു
“ഇനി എന്റെ ഫോട്ടോ എടുക്ക്!“
ആ വാക്കുകളില്‍ തമിഴ് ചുവ ഉണ്ടായിരുന്നോ എന്നുറപ്പില്ല.

അവന്റെ നിറം വറ്റിയ നെറ്റിയില്‍ എന്തോ തറച്ച പാടിന്റെ അസ്വസ്തത ഒഴിവാക്കാന്‍ ഞാന്‍ ബ്ലാക്ക് & വൈറ്റില്‍ തന്നെയാണ് ഈ ചിത്രം എടുത്തത്. അവന്റെ ചിരിയില്‍ ഒരു പാട് വര്‍ണ്ണങ്ങള്‍ ഉള്ളപ്പോള്‍ ലെന്‍സിലൂടെ പിക്സലുകള്‍ നിര്‍മ്മിക്കുന്ന വര്‍ണ്ണങ്ങള്‍ക്ക് എന്തു പ്രസക്തി?. ക്യാമറയിലെ ഡിസ്പ്ലേയില്‍ അവനുപടം കാണാന്‍ ആഗ്രഹം. ഞാന്‍ കാട്ടിക്കൊടുത്തു.
അവന്റെ വിരലുകള്‍ അറിയാതെ അവന്റെ നെറ്റിയിലേക്ക് നീണ്ടു.
പിന്നെ ചിരിച്ചുകൊണ്ട് അവന്‍ നടന്നു നീങ്ങി.

മൂന്നാറില്‍തന്നെ കണ്ട മറ്റൊരു മുഖം ഇവിടെ കാണാം.

20 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 12:14 PM  

ഞാന്‍ എടുത്തത് ഇതാണ്.

Ziya 12:28 PM  

സങ്കടം വന്നു
കണ്ണു നിറഞ്ഞു
സത്യം

നിറം വറ്റിയ നിഷ്‌കളങ്ക ബാല്യങ്ങള്‍ എപ്പോഴും എന്റെ ഹൃദയം പിടപ്പിക്കും.

അതുല്യ 12:48 PM  

നെറ്റിയില്‍ മുറിവുള്ള കുഞിചെക്കന്‍, അതിനേക്കാളും എനിക്കിഷ്ടായത് അവന്റെ നെറ്റിയിലെ കുറിയാണു. ഈ പ്രദേശത്തെ കുഞുങ്ങളൊക്കെ ആണു ഇത് പോലെ കുറിയൊക്കെ തൊട്ട്, സുന്ദരന്മാരായിട്ട് ഇരിയ്ക്കുന്നത്. ആ വിടര്‍ന്ന കണ്ണും, ഒട്ടും പേടിയില്ലാണ്ടെ നിക്കണ നില്പും!

വൈദ്യുതീടെ ബീജം പാഞൊഴുകുന്ന... എന്റെ അമ്മച്ചീ.. ഞാനെന്റെ തൊപ്പിയൂരി!

(പെന്‍സ്റ്റോക്ക് പൈപ്പുകള്‍, ഇനിയും കണ്ടെടുത്തിട്ടില്ലാത്ത അന്നത്തെ ദുരന്തത്തില്‍ മരിച്ച അഗസ്റ്റിനെ പിന്നേ ഓര്‍മ്മയിലേയ്ക്ക് കൊണ്ട് വന്നു കുമാര്‍. സര്ക്കാര്‍ ബെനിഫിറ്റുകളും ഇന്ഷ്വറന്‍സും ഒക്കേനും നല്‍കാന്‍ കഴിയുന്ന അസ്ഥിക്കൂട്ടേ നീ എവിടേ?)

ആഷ | Asha 12:57 PM  

:)

മഴത്തുള്ളി 1:12 PM  

കുമാര് മാഷേ,

സിയ പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളത്. ഇത്തരം ബാല്യങ്ങള്‍ കാണുമ്പോള്‍ ദുഖം തോന്നും. വഴിയരികില്‍ കൈനീട്ടുന്ന ഇവര്‍ക്കും സ്വപ്നങ്ങള്‍ ഇല്ലേ :(

ദിലീപ് വിശ്വനാഥ് 8:57 AM  

എനിക്കും ശരിക്കും സങ്കടം വന്നു.
നിറമില്ലാ‍ത്ത ബാല്യത്തിന്റെ നിറമുള്ള സ്വപ്നങ്ങള്‍.

ശ്രീനാഥ്‌ | അഹം 9:07 AM  

:(

ശ്രീ 9:14 AM  

നിഷ്കളങ്കമായ ബാല്യം!

സമയം ഓണ്‍ലൈന്‍ 11:10 AM  

തീര്‍ച്ചയായും ഒരു ഫോട്ടോ ആയിരം വാക്കുകളേക്കാള്‍ ശക്തിയുള്ളതാണ്‌, താങ്കള്‍ അത് തെളിയിച്ചു.

പ്രിയ ഉണ്ണികൃഷ്ണന്‍ 11:30 AM  

dukhakaram

ശ്രീലാല്‍ 11:51 AM  

ആ കുട്ടിയുടെ കണ്ണില്‍ വിരിഞ്ഞ കൌതുകം മനോഹരമായി പകര്‍ത്തിയിരിക്കുന്നു ഈ ചിത്രം.

അപ്പു ആദ്യാക്ഷരി 12:17 PM  

കുമാറേട്ടാ, നല്ല ചിത്രം. പറഞ്ഞതെത്ര ശരി!അവന്റെ ചിരിയില്‍ ഒരു പാട് വര്‍ണ്ണങ്ങള്‍ ഉള്ളപ്പോള്‍ ലെന്‍സിലൂടെ പിക്സലുകള്‍ നിര്‍മ്മിക്കുന്ന വര്‍ണ്ണങ്ങള്‍ക്ക് എന്തു പ്രസക്തി കുട്ടിയുടെ കണ്ണിന്റെ കൃഷ്ണമണികളില്‍ ഫോട്ടൊഗ്രാഫറേയും കാണാമല്ലോ.

വെള്ളെഴുത്ത് 2:31 PM  

എന്താണ് ആ പാട്..?

രാജേഷ് മേനോന്‍ 2:58 PM  

പടത്തിന്റെ പിന്നിലെ കഥ മനസ്സില്‍ തൊടുന്ന ഒന്നായി. പാവം പയ്യന്‍സ് !!!

രാജേഷ് മേനോന്‍ 3:10 PM  
This comment has been removed by the author.
ഡോക്ടര്‍ 6:00 PM  

തിരക്കിട്ട് ഓടുന്ന ഈ യാത്രയില്‍ കുറിച്ചു വെക്കാന്‍ ഒരു ചിത്രം കൂടി ..വഴി വക്കില്‍ ആരാരുമില്ലാതെ അനാധമാകുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നമുക്കും എന്തെങ്കിലും ചെയ്യണ്ടേ ????? വെറുതെ കണ്ട് മടങ്ങിയാല്‍ മതിയോ ?? ഓരോ കുഞ്ഞും ആഗ്രഹിക്കുന്നത് തന്റെ അമ്മയുടെ മുലപ്പാലിന്റെ രുചിയല്ലേ ..ഈ ബ്ലോഗില്‍ വായിക്കുന്ന നമ്മളെല്ലാം എത്ര ഭാഗ്യവാന്മാര്‍... സ്നേഹവും ജീവിതവും അതിന്റെ സന്തോഷങ്ങളും മാത്രം പങ്കു വെക്കാന്‍ ദൈവം നമുക്ക് ഭാഗ്യം നല്കി ..പക്ഷെ നമുക്ക് ചുറ്റും ഒന്നുമില്ലാതെ ...ഏകാന്തതയില്‍ ഒരുപാട് ജന്മങ്ങള്‍ ...

യാരിദ്‌|~|Yarid 6:14 PM  

ഇപ്പൊഴാ കണതു, നന്നായിരിക്കുന്നു..:)

മയൂര 7:15 PM  

"അവന്റെ ചിരിയില്‍ ഒരു പാട് വര്‍ണ്ണങ്ങള്‍ ഉള്ളപ്പോള്‍ ലെന്‍സിലൂടെ പിക്സലുകള്‍ നിര്‍മ്മിക്കുന്ന വര്‍ണ്ണങ്ങള്‍ക്ക് എന്തു പ്രസക്തി..."

ശരിയാണ്, picture speaks louder than words...

hats off to you!

പ്രതിപക്ഷന്‍ 9:15 PM  

അരക്ഷിതമായ, എല്ലാ നിഷ്കളങ്ക ബാല്യങ്ങള്‍ക്കും.
ഉള്ളുരുക്കുന്ന ചിത്രം.

Unknown 7:44 AM  

ലോവര്‍
ക്യാമ്പില്‍ കണ്ടിട്ടുണ്ട് മുല്ലപ്പെരിയാറിന്റെ ബീജം പാഞ്ഞൊഴുകുന്ന കുഴല്‍!

നെറ്റിയില്‍ മുറിവുള്ള കുഞ്ഞിചെക്കനെക്കാളൂം അവന്റെ നെറ്റിയിലെ കുറിയെ ഇഷ്ടപ്പെടുന്ന അതുല്യാമ്മയെ എനിക്കും ഇഷ്ടപ്പെട്ടു! :)

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP