Related Posts with Thumbnails

Saturday, March 08, 2008

അമ്മമാര്‍ക്കിടയില്‍കടലമ്മ പോറ്റി വളര്‍ത്തുന്നവരുടെ കൂട്ടത്തിലെ ഇളമുറക്കാരനായ ഉണ്ണിയാണ് ഇവന്‍. മണല്‍ത്തരികള്‍ ഉടുതുണിയായണിഞ്ഞും, മണല്‍ വാരിത്തിന്നും, കക്കപെറുക്കിയും, തിരയോടു തൊട്ടുകളിച്ചും, ഇവന്‍ വളരും. ഒരു തിരപോലും ഇവനെ പേടിപ്പിക്കില്ല. ഒരു ഞണ്ടുപോലും ഇവന്റെ കുഞ്ഞിവിരലില്‍ ഇറുക്കില്ല. കടല്‍ അവനെ കളിപ്പിച്ചു വളര്‍ത്തുകയാണ്. മുതിരുമ്പോള്‍ കടലിന്റെ നെഞ്ചിലേറ്റി ഓളങ്ങളില്‍ താലോലിക്കാന്‍, മിണ്ടിയും പരഞ്ഞുമിരിക്കാന്‍.

പക്ഷെ അനിശ്ചിതത്വത്തിന്റെ ആഴക്കടല്‍ വിട്ടൊരു ജീവിതമടക്കമുള്ള ഒരുപാട് സ്വപ്നങ്ങള്‍ ഇവന്റെ പെറ്റമ്മ ഇവന്റെ പേരില്‍ നെയ്തു കൂട്ടുന്നുണ്ടാവും. പെറ്റമ്മയുടെയും പോറ്റമ്മയുടെയും ഇടയില്‍ കൌമാരം വരെ ഇവന്‍ മണലില്‍ കളിക്കട്ടെ. അവന്റെ കൊതി തീരട്ടെ.

14 അഭിപ്രായങ്ങള്‍:

kumar © 12:24 PM  

രണ്ടമ്മമാര്‍ക്കിടയില്‍ ഇരുന്നു മണ്ണുവാരിക്കളിക്കുന്ന ഉണ്ണിയുടെ ചിത്രം.

പച്ചാളം : pachalam 12:35 PM  

ആഹാ, നല്ല ചിത്രം.

ചിതല്‍ 12:38 PM  

രണ്ടമ്മ എന്ന് പറഞ്ഞിട്ട് ഒരു അമ്മയെ മാത്രമേ കാണുന്നുള്ളല്ലോ....
എന്നാലും അസ്സല്‍ ചിത്രം

കണ്ണൂരാന്‍ - KANNURAN 3:37 PM  

ചിത്രവും വിവരണവും നന്നായിരിക്കുന്നു.

ശ്രീലാല്‍ 9:17 PM  

സല്യൂട്ട് കുമാരരേട്ടാ !! സല്യൂട്ട്.

കുറുമാന്‍ 12:49 AM  

കുമാര്‍ ഭായ് സൂപ്പര്‍ പടം കം ഡ്യൂപ്പര്‍ വിവരണം.......ആ ഷേയ്ഡൊക്കെ കിറു കിറുത്ത്യമായി...

ചിതലേ..രണ്ടമ്മയെ കാണുന്നില്ലെ.....

ഒന്ന് പെറ്റമ്മ,രണ്ട് കടലമ്മ......

വാല്‍മീകി 6:12 AM  

നല്ല ചിത്രവും നല്ല വിവരണവും.

നിരക്ഷരന്‍ 9:31 AM  

രസ്യന്‍ പടം.

ഓ.ടോ - അമ്മ എന്നത് എന്നും ഒരു വിഷയമാണ്. ഇക്കഴിഞ്ഞ മദേഴ്‌സ് ഡേയ്ക്ക് എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇല്ലാത്തത് എന്ന എന്റെ ഒരു സംശയത്തിന് പെട്ടെന്ന് മറുപടി തന്നു ഒരു സുഹൃത്ത്. “അച്ഛന്‍ എന്നത് ഒരു മിഥ്യയല്ലേ? അമ്മയാണല്ലോ സത്യം.“
:)

പോങ്ങുമ്മൂടന്‍ 11:27 AM  

ഹാ.. രസികന്‍ ചിത്രം. രസകരമായ നെഞ്ചില്‍ത്തൊടുന്ന കുറിപ്പ്‌.

പ്രതിപക്ഷന്‍ 9:23 PM  

അതെ, അവന്‍ മണലില്‍ കളിക്കട്ടെ; കൊതി തീരും വരെ. മുതിരുമ്പോള്‍ പെറ്റമ്മ നെയ്ത സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍; പോറ്റമ്മയെ മറക്കാതിരിക്കാന്‍.

ചിത്ര,മെഴുത്ത് നന്നായിട്ടുണ്ട്.

കലേഷിന്റെ 11:38 AM  

i liked it.

മഴത്തുള്ളി 6:50 PM  

മാഷേ, ചിത്രം വളരെ ഇഷ്ടമായി.

മയൂര 8:16 AM  

ചിത്രവും വിവരണവും നന്നായിരിക്കുന്നു...ഓ.ടോ
നിരക്ഷരന്‍,
In Australia, Father's Day is celebrated on the First Sunday in September.
Father's Day in Canada, is celebrated on the third Sunday in June.
In the U.K. Father's Day is celebrated on the third Sunday in June.
In the United States it is celebrated on the third Sunday in June.

നിരക്ഷരന്‍ 8:38 AM  

ഓ.ടോ - മയൂരാ...ഇപ്പറഞ്ഞതൊന്നും അറിയില്ലായിരുന്നു. പുതിയ അറിവുകള്‍ക്ക് നന്ദി. പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചോ ? ആട്രേലിയയില്‍ ദിവസം മാറിയിരിക്കുന്നു. ഇനി വേറേതൊക്കെ രാജ്യങ്ങളില്‍ ഏതൊക്കെ ദിവസങ്ങളിലാണാവോ ? ഞാന്‍ പറഞ്ഞുവന്ന വിഷയത്തിനെ ന്യായീകരിക്കുന്നപോലെയായിപ്പോയി ആ ദിവസമാറ്റം. ഏത് ?... :) :) :)

കുമാര്‍ജീ ഓ.ടൊ. അടിച്ചതിന് ക്ഷമിക്കണം.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP