Related Posts with Thumbnails

Thursday, March 20, 2008

സുകൃതം ചെയ്തവന്‍



തള്ളത്തടിവിട്ട്‍ ഒരു പൊങ്ങുതടിപോലെ
ആടി ഉലഞ്ഞ് അഴുകിപ്പൊട്ടി അടിത്തട്ടിലേക്ക് പോകും.

പാവം ചിലതൊക്കെ നിലത്തുവീണ് നടുവ് തല്ലിയോ പൊട്ടിച്ചിതറിയോ തീരും.
ഇവന്‍ സുകൃതം ചെയ്തവനാ..

9 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 3:18 PM  

പാവം ചിലതൊക്കെ നിലത്തുവീണ് നടുവ് തല്ലിയോ പൊട്ടിച്ചിതറിയോ തീരും.
ഇവന്‍ സുകൃതം ചെയ്തവനാ..

ദിലീപ് വിശ്വനാഥ് 7:39 PM  

ചക്ക വെള്ളത്തില്‍.
നല്ല പടം. ചിലപ്പോള്‍ കണ്ണില്‍ കാണുന്നതുപോലെ പടം എടുത്താ‍ല്‍ അതൊരു സുന്ദരന്‍ പടമാവും, ഇതു പോലെ.

പാമരന്‍ 9:40 AM  

ഒന്നാം ക്ളാസ്‌ പടം..

ശ്രീലാല്‍ 9:43 AM  

ഓന്റെ വെഷമം ഓനേ അറിയൂ. മ്മള്‌ കാണുന്നത് പോലെയല്ല.

Harold 11:52 AM  

കുമാര്‍ജീ
എത്ര പ്രാവശ്യം ചക്ക ഇട്ടു..വളയങ്ങള്‍ കണ്ട് ചോദിച്ചതാ..:)
എന്തായാലും നല്ല പടം

യരലവ~yaraLava 12:48 PM  

വല്യ ചക്കനോക്കി ഇടായിരുന്നു, കൊതിപ്പിച്ചു, കുമാറേ നീ സുകൃതം ചെയ്തവനാ ഒരു ചക്കയുടെ പോട്ടമെങ്കിലും കിട്ടിയല്ലോ..

Kumar Neelakandan © (Kumar NM) 1:42 PM  

ഹറോല്‍ഡേ ചക്ക ഒരുപാട് ഇട്ടാലെ മുയലു ചാകൂ.. അപ്പോല്‍ കൂടുതല്‍ വളയങ്ങള്‍ ഉണ്ടായി എന്നിരിക്കും. ;)

എല്ലാവര്‍ക്കും നന്ദി

ഭടന്‍ 4:01 PM  

ചക്ക കുളിയ്ക്കാന്‍ ചാടിയതാവോ?

തമ്പുരാനേ! എന്തെല്ലാം തരം ചക്കകളാ! കുളിയ്ക്കുന്നവ, നിലത്തു വീണു പൊട്ടിച്ചിതറുന്ന ചാവേറുകള്‍.

ഒരു പഴം ചക്ക ഒരിയ്ക്കല്‍ വഴിയാത്രക്കാരന്റെ തലയില്‍ വീണു! നന്നായി മൂത്തു പഴുത്ത ചക്ക വേദനിപ്പിയ്ക്കാതെ അയാളുടെ തല വിഴുങ്ങി.പെട്ടെന്നു ഇരുട്ടായി വായിലും മൂക്കിലുമൊക്കെ വഴുവഴുപ്പുള്ള മധുരം ഒലിച്ചിറങ്ങുമ്പോള്‍ അയാള്‍ കുരു തുപ്പാന്‍ മറന്നില്ലെന്നതും സത്യം.

ജ്യോനവന്‍ 9:56 PM  

ഹഠയോഗി ചക്ക!
പടം നല്ലോണം പുടിച്ചപ്പാ
:)

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP