Related Posts with Thumbnails

Tuesday, April 15, 2008

എഴുതിവയ്പ്പുകളില്ലാതെ..



പേരും നാളും ഒന്നുമില്ലാതെ മരിച്ചുപോയ ഏതോ ഒരു അഞ്ജാതന്റെ ശവകുടീരം.
ഇത് കണ്ട സ്ഥലവുമായി ചേര്‍ത്തുവച്ചു നോക്കുമ്പോഴാണ് അങ്ങനെ ഒരു പ്രസ്ഥാവന പറയാന്‍ തോന്നിയത്. കൊടൈക്കനാലില്‍ “ഗ്രീന്‍ വാലി വ്യു” (പഴയ സൂയിസൈഡ് പോയന്റ്) ലേക്ക് എത്തുന്നതിനു തൊട്ടു മുന്‍പ് വഴിവക്കില്‍. ഒരാള്‍പൊക്കമെത്തുന്ന പുറം പോക്കില്‍, ഈ കുടീരത്തിനും താഴെയായി മണ്‍‌തിട്ട തീരുന്നു. പിന്നെ വീതികുറഞ്ഞ റോഡാണ്.ആള്‍ താമസമില്ലാത്ത, സഞ്ചാരികള്‍ മാത്രം യാത്രചെയ്യുന്ന ആ സ്ഥലത്തെ വഴിവക്കിലെ പുറം പോക്കില്‍ ഇങ്ങനെ അന്ത്യവിശ്രമം കൊള്ളുന്നയാളെ ഒരു അജ്ഞാതനായി കാണാനാണ് കാഴ്ച പറയുന്നത്. പക്ഷെ ഇതൊന്നുമായിരിക്കില്ല യാഥാര്‍ത്ഥ്യം.

ആരോ ഇട്ടുകൊടുത്ത മാല കരിഞ്ഞമര്‍ന്നു തുടങ്ങി. കുറേ കാലം കഴിയുമ്പോള്‍ ആ മരക്കുരിശും നിലം പൊത്തും. ആ സിമന്റു തിട്ട തന്നെ മണ്ണിന്റെ അടിയിലാകും.

അതിനു മുന്‍പ് ആ അജ്ഞാതനു ഈ അജ്ഞാതന്റെ ആദരാഞ്ജലികള്‍.

10 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 12:15 PM  

പേരും നാളും ഒന്നുമില്ലാതെ മരിച്ചുപോയ ഏതോ ഒരു അഞ്ജാതന്റെ ശവകുടീരം.

കുഞ്ഞന്‍ 12:43 PM  

പേരും നാളുമില്ലാതെ മരിച്ചു പോകുമൊ?

കുമാര്‍ഭായി പറഞ്ഞുതുപോലെ കാലം കഴിയുമ്പോള്‍ എല്ലാം വിസ്മൃതിലാണ്ടു പോകും. ഇക്കാലത്ത് ജീവിച്ചിരിക്കുനവരെത്തന്നെ മറന്നുപോകുന്നു, ചിലപ്പോള്‍ ഓര്‍ക്കും വല്ല വിഷുവിനൊ,ഓണത്തിനൊ, ക്രിസ്തുമസ്സിനൊ, പെരുന്നാളിനൊ ആയിരിക്കും‍.(ബ്ലോഗെഴുത്തുള്ളവര്‍ ഇത്തിരി ഭേദമാണ് ഏതെങ്കിലും കമന്റിലെങ്കിലും പരാമര്‍ശിക്കും) അല്ലെങ്കില്‍ത്തന്നെ ആരെ കുറ്റം പറയണം ജീവിക്കാനും എത്തിപ്പിടിക്കാനും വേണ്ടി നെട്ടോട്ടമോടുമ്പോള്‍ ആവിശ്യമില്ലാത്തവരെയൊക്കെ ഓര്‍ക്കാന്‍ എവിടെ നേരം or എന്തൂട്ട് പ്രയോജനം..?

ഇട്ടിമാളു അഗ്നിമിത്ര 2:00 PM  

ഞാനെന്ന കുരിശിനൊരു കുരിശുവെക്കാന്‍ ആരേലും കാണുമോ ആവോ?

Mubarak Merchant 3:17 PM  

അജ്ഞാതനായിരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആശിച്ചുപോകുന്നു!

അതുല്യ 5:27 PM  

ന്നാലും കുമാര്‍സ് ഈ അഞ്ജാതനേ ആരോ ഒക്കെ ചേര്‍ന്ന് കുഴിച്ചിട്ട് കുരിശും വച്ച് മാലേം ഇട്ടല്ലോ അല്ലേ?ചിലപ്പോഴ് കുമാറിനാവും ഇങ്ങേരു അഞ്ച്ജാതന്‍ അല്ലേ? സ്നേഹമുള്ളൊരുമുണ്ട് നമ്മള്‍ടെ ഇടയില്‍.

പടം ശൂപ്പര്‍ഭ് ആയി. മരിയ്ക്കണമെന്ന് തന്നെ തോന്നി പോകുവാന്‍ ആലോചിപ്പിയ്കുന്ന അത്ര ശാന്തതയുള്ള ഫ്റേം. തണലും അല്പം വെയ്യിലും എല്ലാം കൂടി ഏതാണ്ടോ ഒരു മുന്ന് നാലു മണിയ്ക്ക് ഒക്കെ വഈകുന്നേരം എടുത്തത് പോലെ.

യാരിദ്‌|~|Yarid 6:11 PM  

ഒരു പബ്ലിക് ശ്മശാനത്തില്‍ തിങ്ങി ഞെരുങ്ങി കിടക്കുന്നതിലും ഭേദം തന്നെ ഇങ്ങനെ കിടക്കുന്നത്...

Kaithamullu 6:28 PM  

ഒരു പുവെങ്കിലും എറിഞ്ഞ് കൊടുക്കാന്‍ തോന്നിയില്ലേ, കുമാര്‍?

siva // ശിവ 10:28 PM  

നല്ല ഭാഷ...നല്ല വിവരണം..

മയൂര 7:26 PM  

ആ അജ്ഞാതനു ഈ അജ്ഞാതയുടെയും ആദരാഞ്ജലികള്‍...

ദിലീപ് വിശ്വനാഥ് 9:07 PM  

ഭയപ്പെടുത്തുന്ന നിശബ്ദത.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP