താളമില്ലാത്ത നിശബ്ദത
അമ്മന്‍കുടം കരകമെടുപ്പിനെത്തുന്നവഴിയില്‍, തിരുനെല്‍വേലിയില്‍ നിന്നും വന്ന കുംഭനൃത്തക്കാരികള്‍ ഉച്ചവെയിലില്‍ വിയര്‍ത്തൊഴുകുമ്പോള്‍ ഇവരും ഒന്നുവിശ്രമിക്കും.
പഴയകാല തമിഴ് ഗാനങ്ങളെ നാദസ്വരത്തിലും തകിലിലുമായി മുന്നു ദിവസത്തോളം നാടിന്റെ ശബ്ദവീചികളില്‍ ലയിച്ചുകിടത്തുന്നവരാണ് ഇവര്‍. രാത്രിയില്‍ മുത്തുമാരിയമ്മമാര്‍ക്ക് നേര്‍ച്ചയായി ചൂരല്‍ കുത്തിനടക്കുന്നവര്‍ക്ക് മുന്നിലും ഈ സംഘം ഉണ്ടാകും. അപ്പോള്‍ ഒരു മുറുകിയ താളമാകും ഇവര്‍ക്ക്.
എന്നും നിറങ്ങള്‍ക്കും ദൈവങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഒപ്പം രാഗവും താളവുമായി നീങ്ങിയിട്ടും സ്വന്തം ജീവിതത്തിനു താളം കിട്ടാതെ ഇടറുന്ന ഒരുപാടുപേര്‍ ഉണ്ടാകും ഈ കൂട്ടരില്‍.
താളം മുറുകുമ്പോള്‍ എല്ലാം മറക്കുന്ന ഇവരുടെ ഒക്കെ മുഖത്ത് വിയര്‍പ്പ് തെറിക്കുന്ന ഉന്മാദം കണ്ടിട്ടുണ്ട്. താളമിറങ്ങുമ്പോള്‍ അത് വീണ്ടും ജീവിതത്തിലേക്കാണ് എന്ന ഭയവും.
18 അഭിപ്രായങ്ങള്‍:
എത്ര ശ്രുതികള്‍ മാറിമാറിവായിച്ചാലാണ് ജീവിതത്തിന്റെ താളത്തിനൊത്ത് ചേരാനാവുക.
ജീവിത താളം തേടുന്നവര്‍ !
പടവും വിവരണവും നന്ന്
രണ്ടാമത്തെ ഫോടോ ഉഗ്രഗ്രഗ്രന്‍....
ഇത് വരെ ശ്രദ്ധിക്കാത്ത മുഖം ആയത് കൊണ്ടാവും.... ശബ്ദം മാത്രമല്ലേ ശ്രദ്ധിക്കാറുള്ളു...
:)
ചിത്രങ്ങളേക്കാള്‍ വിവരണം ഏറെയിഷ്ടപെട്ടു.
ഇനി ഞാനും ഒരു കരകാട്ടപ്പാട്ട് പാടട്ടെ.
വാ മയിലേ, പൂങ്കുയിലെ (ഡ്ര്..ഡും)
ഹൃദയ ഹാരിയായ പോസ്റ്റ്, ആശംസകള്‍
നന്ദി....
നന്മയുടെ കാഴ്ചകള്‍ ഫ്രെയിമിലൂടെ കാണുന്നു.
നന്മ നേരുന്നു.
ആസുരമെങ്കിലും ബാസുരം
ചെണ്ടപ്പുറത്ത് കോലുവക്കുന്നിടത്തൊക്കെ തെണ്ടുന്നവനെന്ന് അച്ചന്‍ പറയുന്നു.
ചില താളങ്ങള്‍ക്കൊപ്പിച്ച് നാം ചുവട് വക്കുന്നു, ചിലവ നമ്മെ താളം തെറ്റിക്കുന്നു.
താളവും മേളവും സമജ്ഞസമാകുമ്പോള്‍ ജീവിതത്തിന്റെ ഉത്സവക്കാലം.
ഇവയുടെ അപഭംഗത്താല്‍ ഉത്സവപ്പറമ്പില്‍ നിന്നാളൊഴിയുന്നു.
അമ്പലം വിണ്‍പറമ്പാകുന്നു.
പുറത്ത് ചെണ്ടകെട്ടിയിട്ട് നാം പൂരപ്പറമ്പുകള്‍ തേടുന്നു.
യാത്രാവസാനം വരെ.
കുമാറിന്റെ ചിത്രങ്ങള്‍ ഫ്ലാഷ്ബേക്കിലേക്കും ദാര്‍ശനികതയിലേക്കും നയിക്കുന്നു
നിശ്ശബ്ദത.
:)
ശബ്ദാനമായ നിശബ്ദതയുടെ ഭീകരത ഉള്‍ക്കൊള്ളുന്ന നിശ്ചലചിത്രങ്ങളും, ചലിക്കുന്ന വരികളും
ശബ്ദാനമായ നിശബ്ദതയുടെ ഭീകരത ഉള്‍ക്കൊള്ളുന്ന നിശ്ചലചിത്രങ്ങളും, ചലിക്കുന്ന വരികളും
ഒറ്റ ചിത്രത്തിന് ഒരു മുഴുജീവനുണ്ട്. അതു രണ്ടെണ്ണമാവുമ്പോൾ, ഫോട്ടോ മറ്റെന്തിനേയോ അനുകരിക്കുകയാണെന്നു തോന്നുന്നു. അങ്ങനെയൊരു ബോധം ഇപ്പോൾ ഇവിടെ നിന്നും കിട്ടി!
:)
നല്ല പോസ്റ്റ് കുമാറേ.
വേറിട്ട കാഴ്ച . ചിന്തയും.
നിശബ്ദതക്ക് ശേഷമുള്ള താളത്തിനു ഭംഗിയേറും
Excellent shots.
ഒരു ഭാര്യ,രണ്ട് കുട്ടികള്‍,ഒരു മീശ..ങേ!!!! യെപ്പോ.???
ബൈദവേ മി.പെരേര പടം കൊള്ളാമടിക്കുറിപ്പും!
Post a Comment