Related Posts with Thumbnails

Thursday, March 20, 2008

സുകൃതം ചെയ്തവന്‍തള്ളത്തടിവിട്ട്‍ ഒരു പൊങ്ങുതടിപോലെ
ആടി ഉലഞ്ഞ് അഴുകിപ്പൊട്ടി അടിത്തട്ടിലേക്ക് പോകും.

പാവം ചിലതൊക്കെ നിലത്തുവീണ് നടുവ് തല്ലിയോ പൊട്ടിച്ചിതറിയോ തീരും.
ഇവന്‍ സുകൃതം ചെയ്തവനാ..

Friday, March 14, 2008

ഒപ്പം നടന്നുകയറുമ്പോള്‍ചെറിയ ചോദ്യങ്ങളുടേയും അതിലും ചെറിയ ഉത്തര‍ങ്ങളുടേയും ഒപ്പം ഒരു ചെറു നടത്തം.
അവധികളുടെ ഇടവേളകള്‍ ഒരുമിച്ചു മുട്ടുമ്പോള്‍ മാത്രം ഉരുത്തിരിയുന്ന ചില നിമിഷങ്ങളില്‍ ഒന്ന്.
കൊച്ചുവര്‍ത്താനങ്ങള്‍ക്കും അവളുടെ അനിവലിയഛനും ഒപ്പം കല്യാണി.

Saturday, March 08, 2008

വീണ്ടും ഒരു വാതില്‍പോകുന്നവരൊക്കെ പടികയറിയാണ് പോയത്.
വന്നവരൊക്കെ പടി ഇറങ്ങിയും.
ഉച്ചവെയില്‍ പോലും ഉള്ളിലേക്ക് കയറും മുന്‍പ്
അല്‍പ്പനേരം അറച്ചു നില്‍ക്കും.

അമ്മമാര്‍ക്കിടയില്‍കടലമ്മ പോറ്റി വളര്‍ത്തുന്നവരുടെ കൂട്ടത്തിലെ ഇളമുറക്കാരനായ ഉണ്ണിയാണ് ഇവന്‍. മണല്‍ത്തരികള്‍ ഉടുതുണിയായണിഞ്ഞും, മണല്‍ വാരിത്തിന്നും, കക്കപെറുക്കിയും, തിരയോടു തൊട്ടുകളിച്ചും, ഇവന്‍ വളരും. ഒരു തിരപോലും ഇവനെ പേടിപ്പിക്കില്ല. ഒരു ഞണ്ടുപോലും ഇവന്റെ കുഞ്ഞിവിരലില്‍ ഇറുക്കില്ല. കടല്‍ അവനെ കളിപ്പിച്ചു വളര്‍ത്തുകയാണ്. മുതിരുമ്പോള്‍ കടലിന്റെ നെഞ്ചിലേറ്റി ഓളങ്ങളില്‍ താലോലിക്കാന്‍, മിണ്ടിയും പരഞ്ഞുമിരിക്കാന്‍.

പക്ഷെ അനിശ്ചിതത്വത്തിന്റെ ആഴക്കടല്‍ വിട്ടൊരു ജീവിതമടക്കമുള്ള ഒരുപാട് സ്വപ്നങ്ങള്‍ ഇവന്റെ പെറ്റമ്മ ഇവന്റെ പേരില്‍ നെയ്തു കൂട്ടുന്നുണ്ടാവും. പെറ്റമ്മയുടെയും പോറ്റമ്മയുടെയും ഇടയില്‍ കൌമാരം വരെ ഇവന്‍ മണലില്‍ കളിക്കട്ടെ. അവന്റെ കൊതി തീരട്ടെ.

Tuesday, March 04, 2008

ഇനി എന്റെ ഫോട്ടോ എടുക്ക് !ഒരിക്കല്‍ മൂന്നാറില്‍ നിന്നും തിരികെ ഇറങ്ങുമ്പോള്‍ വെള്ളത്തൂവലില്‍ കണ്ടുകിട്ടിയതാണ് ഇവനെ. വെള്ളത്തൂവലില്‍ മലനിരയുടെ കറുത്ത ഞരംബുകള്‍ പോലെ താഴേക്കിറങ്ങിപോകുന്ന വലിയ പൈപ്പുകള്‍ ഉണ്ട്. പള്ളിവാസലില്‍ വൈദ്യുതി നിര്‍മ്മിക്കാന്‍ കൊണ്ടുപോകുന്ന വെളിച്ചത്തിന്റെ ജീവജലം. ഉച്ചവെയിലില്‍ അതിന്റെ പുറത്ത് കമിഴ്ന്നു കിടന്നാല്‍ നല്ല തണുപ്പാണ്. ഉള്ളില്‍ വൈദ്യുതിയുടെ ബീജം പാഞ്ഞൊഴുകുന്ന ശബ്ദം കേള്‍ക്കാനാകും.


ഇതുപോലുള്ള ചിത്രങ്ങള്‍ എടുത്തു കഴിഞ്ഞ് പിന്നേയും ചിലതൊക്കെ പകര്‍ത്തികൊണ്ടിരുന്നപ്പോള്‍ റോഡിന്റെ ഓരം ഇവന്‍ ഉണ്ടായിരുന്നു. അടുത്തായി പഴകിയ ഒരു അലൂമിനിയം കുടവും. എന്റെ ചിത്രമെടുപ്പ് കഴിഞ്ഞപ്പോള്‍ അവന്‍ എന്റെ അടുത്തുവന്നിട്ട് വന്നു. എന്നോടു പറഞ്ഞു
“ഇനി എന്റെ ഫോട്ടോ എടുക്ക്!“
ആ വാക്കുകളില്‍ തമിഴ് ചുവ ഉണ്ടായിരുന്നോ എന്നുറപ്പില്ല.

അവന്റെ നിറം വറ്റിയ നെറ്റിയില്‍ എന്തോ തറച്ച പാടിന്റെ അസ്വസ്തത ഒഴിവാക്കാന്‍ ഞാന്‍ ബ്ലാക്ക് & വൈറ്റില്‍ തന്നെയാണ് ഈ ചിത്രം എടുത്തത്. അവന്റെ ചിരിയില്‍ ഒരു പാട് വര്‍ണ്ണങ്ങള്‍ ഉള്ളപ്പോള്‍ ലെന്‍സിലൂടെ പിക്സലുകള്‍ നിര്‍മ്മിക്കുന്ന വര്‍ണ്ണങ്ങള്‍ക്ക് എന്തു പ്രസക്തി?. ക്യാമറയിലെ ഡിസ്പ്ലേയില്‍ അവനുപടം കാണാന്‍ ആഗ്രഹം. ഞാന്‍ കാട്ടിക്കൊടുത്തു.
അവന്റെ വിരലുകള്‍ അറിയാതെ അവന്റെ നെറ്റിയിലേക്ക് നീണ്ടു.
പിന്നെ ചിരിച്ചുകൊണ്ട് അവന്‍ നടന്നു നീങ്ങി.

മൂന്നാറില്‍തന്നെ കണ്ട മറ്റൊരു മുഖം ഇവിടെ കാണാം.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP