Related Posts with Thumbnails

Thursday, June 15, 2006

മുഖങ്ങള്‍ #2 അവന്റെ പേര് എനിക്കറിയില്ല!
മൂന്നാറിലെ മറ്റൊരു പ്രഭാതം. ഒരു ഞായറാഴ്ച. കണ്ണന്‍ ദേവന്‍ ക്ലബ്ബും മറ്റൊരു ക്ലബ്ബും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം, കണ്ണന്‍ ദേവന്റെ ഗ്രൌണ്ടില്‍..

അതുകാണാനായ് മൂന്നാര്‍ ടൌണ്‍ ഇളകിമറിഞ്ഞവര്‍ നിരന്നു. മത്സരത്തിന്റെ ആവേശം മലയിറങ്ങിവന്ന മഞ്ഞിനെ പോലും ചൂടാക്കി. സൂര്യന്‍ പോലും അവേശത്തില്‍, രാവിലെതന്നെ നല്ല വെയില്‍. ഫുട്‌ബോള്‍ കമ്പം ഇല്ലെങ്കിലും അവരുടെ ആവേശം കണ്ട് അടുത്തുകൂടി ഞാനും.

എന്റെ ക്യാമറ കണ്ടപ്പോള്‍ ഇവന്‍ മാത്രം അടുത്തുവന്നു. എന്റെ നേരേ നോക്കി. ഞാന്‍ അവനേയും നോക്കി. പിന്നെ ഞാന്‍ ലെന്‍സിനുള്ളിലൂടെ നോക്കി. അവന്‍ ചിരിച്ചില്ല. അവന്‍ ചിരിമറന്നുപോയവനാണെന്ന് എനിക്ക്‌ തോന്നി. അടുത്ത ഊഴം കാത്ത്‌ നില്ക്കുന്നവനായിരിക്കും പിന്നിലെന്നു ഞാന്‍ കരുതി. എടുത്ത ചിത്രം ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ കാണിച്ചുകൊടുത്തപ്പോഴും അവന്റെ ചുണ്ടില്‍ ചിരി വിരിഞ്ഞില്ല.

പിന്നില്‍ നിന്നവന്റെ ചിത്രം പിന്നെ ഞാന്‍ എടുത്തില്ല.

ബ്ലാക്ക് & വൈറ്റില്‍ തന്നെ സെറ്റ് ചെയ്തു എടുത്ത ചിത്രം ആണിത്. അപ്പോള്‍ അങ്ങനെ ചെയ്യാനാണ് തോന്നിയത്.
(ചിലരുടെ അഭ്യര്‍ത്ഥന മാനിച്ച് അല്‍പ്പം കൂടിവലിയ ചിത്രം റൈറ്റ് ക്ലിക്കില്‍ ഒളിച്ചുവച്ചിട്ടുണ്ട്)

13 അഭിപ്രായങ്ങള്‍:

ശ്രീജിത്ത്‌ കെ 7:59 PM  

മനോഹരമായിരിക്കുന്നു. ഒരായിരം കാര്യങ്ങള്‍ വിളിച്ച് പറയുന്നു ഈ ചിത്രം. കളര്‍ ചിത്രങ്ങളേക്കാള്‍ ഭംഗി ബ്ലാക്ക് & വൈറ്റ് ചിത്രങ്ങള്‍ക്കാണെന്ന് തെളിയിക്കുന്നു ഈ കുമാര്‍ ചിത്രം.

കുമാര്‍ ടച്ച് ചിത്രങ്ങളില്‍ തിരിച്ച് വന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്നേം കൂടി ഈ ഫോട്ടം പിടുത്തം ഒന്ന് പഠിപ്പിക്കുമോ?

Sapna Anu B. George 8:15 PM  

ആ കണ്ണിലെ അങ്കലാപ്പ്, ചോദ്യങ്ങള്‍,ജീവിതത്തോട്, നേര്‍ക്കുനേരെ, മുഖത്തോടു മുഖം‍

saptavarnangal 8:52 AM  

ദുരിതങ്ങളും ദുഖങ്ങളും വളര്‍ത്തിയെടുത്ത ഒരു നിസ്സംഗത ആ കണ്ണുകളില്‍ നിറഞ്ഞു നില്‍ക്കുന്നുവോ?
വളരെ നന്നായി എടുത്ത ഒരു portrait !

മുല്ലപ്പൂ || Mullappoo 11:03 AM  

നിഴലും വെളിച്ചവും...

ചിലരിങ്ങനെ ആണു...

പക്ഷെ... കുട്ടികളില്‍ ഇങ്ങനെ കാണുന്നതു അപൂര്‍വം...

നല്ല ചിത്രം കുമാറേ...

Dhanush 4:16 PM  

പലപ്പോഴും ഇങ്ങനെ കുറെ പച്ചയായ മനുഷ്യര്‍ എപ്പൊഴും എവിടെയെങ്കിലും നമ്മുടെ മുന്നില്‍ പെടാറുണ്ട് അല്ലെ.. ചിലപ്പൊള്‍ നമ്മള്‍ അവരെ ശ്രദ്ധിക്കുന്നു, ചിലപ്പോള്‍ ഇല്ല... ആ മുഖത്തു നോക്കുംബോള്‍ ആ കുട്ടിക്കു ലൊകത്തോട് മുഴുവനും എന്തൊക്കെയോ വിളിച്ചു പറയണമെന്നില്ലേ.. നല്ല പടം

പിന്നെ എങ്ങനെയാ ഈ ബ്ലാക്ക് & വൈറ്റ് സെറ്റ് ചെയ്യുന്നെ

kumar © 4:28 PM  

ദനുഷ്, എന്റെ ക്യാമറയില്‍ ക്യാമറ സെറ്റിങ്സില്‍ കളര്‍ മോടഡില്‍ natural / enhance / sepia / black&white എന്നീ options ഉണ്ട്. ക്ലിക്ക് ചെയ്യും മുന്‍പ് വേണമെങ്കില്‍ അങ്ങനെ സെറ്റ് ചെയ്യാം. റെസലൂഷന്‍ സെറ്റ് ചെയ്യും പോലെ.

ശ്രീജിത്ത് അറിയാവുന്നതൊക്കെ പറഞ്ഞുതരാം. ഗുരുദക്ഷിണയായി ഒരു അബ്സല്യൂട്ട് (സ്ട്രോബറി ഫ്ലേവര്‍) ഒരെണ്ണം വാങ്ങി ഇങ്ങു പോന്നേരെ. മറൈന്‍ ഡ്രൈവില്‍ ഇറങ്ങി നിന്നു ഒന്നു കൂകിയാല്‍ മതി. ഞാന്‍ തിരിച്ചറിഞ്ഞോളാം:)
സ്വപ്നം :)
സപ്തവര്‍ണ്ണങ്ങള്‍ :)
മുല്ലപ്പൂ :)

കലേഷ്‌ കുമാര്‍ 11:54 AM  

നന്നായിട്ടുണ്ട്!
കറപ്പും വെളുപ്പും അതൊന്നൂടെ തീഷ്ണമാക്കുന്നു.

ചില നേരത്ത്.. 6:23 PM  

നിറങ്ങളില്ലാത്ത ജീവിതം പകര്‍ത്തുവാന്‍ നിഴലും നിലാവും..
ക്യാമറ കണ്ണില്‍ പതിയുന്നത് പോലും നിറങ്ങളിലല്ല. നിറങ്ങളില്ലാത്ത ജീവിതത്തിന്റെ പകര്‍പ്പുകള്‍ക്കും നിറമില്ല.
നിറങ്ങളില്‍ നിറഞ്ഞ ജീവിതമവനുണ്ടാകട്ടെ..

Anonymous 8:27 AM  

എന്തൊരു തീക്ഷണതയുള്ള മുഖം കുമാറേട്ടാ.
കുട്ടിത്തം എപ്പോഴൊ അവന്‍ വിട്ടു പോയിരിക്കുന്ന പോലെ..ശ്ശൊ! എനിക്ക് കരച്ചില്‍ വരുന്നു. :(

Anonymous 8:02 AM  

കുമാറേട്ടാ

ഞാന്‍ ഇന്നലെ ആനീ ലെബോവിറ്റ്സിനെക്കുറിച്ച് വായിക്കുവായിരുന്നു. അന്നേരം കുമാറേട്ടന്റെ ഇവനെ ഓര്‍ത്തു...മനസ്സില്‍ എപ്പോഴും കിടന്നിരുന്ന ഒരു മുഖം/ഫോട്ടോ ആണിത്. എനിക്കിവിടെ ഏറ്റവും ഇഷ്ടപ്പെട്ടത്..
എന്നിട്ടിവനെ ഞാന്‍ കടം എടുത്തൂട്ടൊ..എന്റെ ഒരു കഥക്ക് (??) വേണ്ടി..
കണ്ണാടിച്ചില്ലുകള്‍..എന്ന കഥക്കു വേണ്ടി.. അത് കുമാറേട്ടനോട് പറയണോന്ന് ഞാന്‍ കുറേ നേരം ആലോചിച്ചു.ഇന്ന് മൊത്തം ആലോചിച്ചു..പിന്നെ കരുതി.എനിക്ക് ഇന്‍സ്പിരേഷന്‍ കിട്ടിയതല്ലേ, പറയാണ്ടെങ്ങിനെ? നന്ദി..

(ദേ, എന്നും പറഞ്ഞ് കഥ വിജയിപ്പിക്കാന്‍ വേണ്ടി എന്നൊക്കെ പണ്ടെനിക്കൊരു കമന്റ് വെച്ച പോലെ വെല്ലോം വെച്ച അമ്മയാണെ, ബാച്ചിലേര്‍സിനെ കൊണ്ട് തല്ലിപ്പിക്കും...) :-)

kumar © 9:01 AM  

എല്‍ ജി, അവനെ അങ്ങെടുത്തോ എന്നു പറയാന്‍ അവന്റെ മോഡല്‍ റിലീസൊന്നും എന്റെ കയ്യിലില്ല. എന്നാലും എടുത്തോ. ബാക്കി കണ്ണാടിചില്ല് വയിച്ചതിനുശേഷം. അതൊരു വെടിച്ചില്ലാകുമൊ?

kumar © 12:32 PM  

..

ശ്രീനാഥ്‌ | അഹം 9:09 AM  

excellent snap!!!

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP