Related Posts with Thumbnails

Thursday, July 06, 2006

താഴേക്ക് നോക്കുന്ന സൂര്യന്‍.



തിരവന്നു തീരം തഴുകി തിരിച്ചു പോകുമ്പോള്‍ ഓരോ തവണയും സൂര്യന്‍ ഇതു പോലെ തീരത്ത് മുഖം നോക്കി മിനുക്കും.
കുറെ നേരം ഈ ഒളിച്ചുകളിയും മുഖം മിനുക്കും നോക്കി നിന്നപ്പോള്‍ ഒരു പാപ്പരാസി കണ്ണോടെ അതങ്ങു പകര്‍ത്തിപ്പോയി.

9 അഭിപ്രായങ്ങള്‍:

Sreejith K. 2:55 PM  

വാക്കുകള്‍ ഒന്നും കിട്ടുന്നില്ല ഈ ചിത്രത്തിന്റെ മനോഹാരിതയെ വിവരിക്കാന്‍. അത്രയ്ക് സുന്ദരമായിരിക്കുന്നു കടലും, തീരവും, മുഖം നോക്കുന്ന സൂര്യനും.

ജസ്റ്റ് ബ്രില്ല്യന്റ്.

മുല്ലപ്പൂ 2:58 PM  

ഭൂമിയിലേക്കു ഇറങ്ങി വന്ന സൂര്യന്‍...

outstanding shot

കുറുമാന്‍ 3:07 PM  

മനോഹരമായിരിക്കുന്നു കുമാര്‍ ഈ ചിത്രം. ഈ ചിത്രം മാത്രമല്ല, കുമാറിന്റെ എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം. ഒരു കുമാര്‍ ടച്ച്

നമ്മള്‍ നേരിട്ടു കാണുമ്പോള്‍ എന്റെ പെട്ട വരാതെ ഒരു പടം പിടിക്കണംട്ടോ :)

dooradarshanam 3:54 PM  

വശ്യം.. മനോഹരം.
കുമാര്‍, ശ്രമങ്ങള്‍ തുടരുക.

ഡാലി 4:00 PM  

കടലിന്റെ അറ്റവും കഴിഞ്ഞ് അന്തതയുടെ ആകാശവും ..ഇവിടെ മുഖം മിനുക്കുന്ന സൂര്യനും..പിന് വാങ്ങുന്ന തിരയും... ഒറ്റ ലോങ് ഫ്രെയ്മില്‍.... അഭിനന്ദനങള്‍ ആവശ്യമില്ലാത്ത കുമാരസംഭവം........

സുധ 9:28 PM  

വളരെ നല്ലത്‌.
നോക്കുന്തോറും വെള്ളം തിളയ്ക്കും പോലെ.
അമ്പിളിമാമനേം വെള്ളത്തിലാക്ക്വോ?

nalan::നളന്‍ 9:27 AM  

കുളിപ്പിച്ചു അല്ലേ.
മൂപ്പര്‍ക്കും വേണ്ടേ കുളിയും നനവും ഒക്കെ.

നിറങ്ങളുടെ സീരീസ് തീര്‍ന്നോ, അതോ ഉപേക്ഷിച്ചോ?

Adithyan 9:31 AM  

പുഴ, കടല്‍ പിന്നെ ശ്രീജിത്ത് പറഞ്ഞ പോലെ ആദിത്യന്‍ ഒക്കെ ടെണ്ടര്‍ എടുത്തിരിക്കുവാണല്ലെ?

വളരെ നല്ല ചിത്രം!!

Visala Manaskan 10:05 AM  

ഇത് കണ്ടിരുന്നില്ല.
അത് കലക്കി മാഷേ.

നളന്‍ പുലി പറഞ്ഞപോലെ കുളികഴിഞ്ഞ് ഗഡി ‘സണ്‍ ബാത്ത്’ ചെയ്യുവാണോ?

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP