Related Posts with Thumbnails

Tuesday, June 06, 2006

താഴേയ്ക്ക് നോക്കുമ്പോള്‍.


...കോരികുടിച്ചെന്തു മധുരമെന്നോതുവാന്‍ മോഹം.

15 അഭിപ്രായങ്ങള്‍:

myexperimentsandme 2:51 PM  

നല്ല പടം. ഞാനാണെങ്കില്‍ ഫോട്ടോ എടുത്ത വഴിക്ക് എപ്പോ ആ ക്യാമറ കിണറ്റിലോട്ടു വീണെന്നു ചോദി...ക്കണ്ട. അങ്ങിനെയൊന്നും സംഭവിക്കൂല്ലാന്ന്..

aneel kumar 2:58 PM  

കെനട്!

Visala Manaskan 3:59 PM  

ഞങ്ങള്‍ ക്രിക്കറ്റ് കളിച്ച് തിമറ്ത്തിരുന്ന മഠം ഗ്രൌണ്ടിനടുത്ത് രാധേച്ചിയുടെ വീട്ടിലെ കിണറാണെനിക്കോറ്മ്മ വന്നത്.

കളികഴിഞ്ഞ് ചെന്ന് ബക്കറ്റില്‍ വെള്ളം കോരി നെഞ്ചിലൂടെയും ഷര്‍ട്ടിലൂടെയുമെല്ലാം വെള്ളം ഒലിപ്പിച്ചൊരു കുടിയുണ്ട്!

ആഹഹ എന്തൊരു ടേയ്സ്റ്റായിരുന്നു എന്നറിയോ ആ കിണറ്റിലെ വെള്ളത്തിന്!

കുമാറിന് താങ്ക്സ്.

Kalesh Kumar 4:35 PM  

എന്റെ അമ്മയുടെ വീട്ടില്‍ (തറവാട്ടില്‍) ഇതു പോലെയൊരു കിണറുണ്ട്. നട്ടുച്ചയ്ക്കായാലും അതിലെ വെള്ളം കോരിയാല്‍ എന്ത് തണുപ്പാണെന്നോ!
നല്ല പടം!

മുല്ലപ്പൂ 5:06 PM  

ബ്ലും.. ഒരു കുഞ്ഞിക്കല്ലെടുത്തു അതിലെക്കിട്ടു..
പിന്നെ ശബ്ദത്തിനായി കാതോര്‍ത്തു ..
പിന്നെ ഒന്നെത്തി നോക്കി..
ശേഷം കിട്ടുന്ന വഴക്കും വാങ്ങി തിരിക നടക്കുമ്പൊള്‍ "ശ്ശേ എത്ര വെള്ളം ഉണ്ടെന്നു ഒന്നു ശരിക്കും കണ്ടില്ല "

Sreejith K. 5:09 PM  

കുമാറേട്ടാ, ഇനി ഈ കിണറ്റിന്റെ അടിയില്‍ നിന്ന് മുകളിലേക്ക് ഒരു ഫോട്ടൊ എടുക്ക്. എല്ലാ ഭാവുകങ്ങളും. യോഗമുണ്ടെങ്കില്‍ ഇനിയും കാണാം.

Kumar Neelakandan © (Kumar NM) 5:16 PM  

ശ്രീജിത്തേ, താഴെ നിന്നും മുകളിലേക്കുള്ള ചിത്രം ഇവിടെ ഉണ്ട് തല്‍ക്കാലം ഇതു കൊണ്ട് തൃപ്തിപ്പെടൂ. ഇങ്ങനെ പോയാല്‍ താന്‍ എന്നെ ഒരു ദിവസം കിണറ്റില്‍ ചാടിക്കും അപ്പോള്‍ എടുക്കാം കൃത്യമായി.

ബിന്ദു 7:20 PM  

താഴേയ്ക്കു നോക്കുമ്പോള്‍ .... ഉള്ള കാര്യം പറയാല്ലോ, പേടിയാവണൂ. ഇതിനെത്ര ആഴമുണ്ട്‌???
:)

വര്‍ണ്ണമേഘങ്ങള്‍ 7:51 PM  

ഒന്നാന്തരം പടം.വക്കാരി പറഞ്ഞതു പോലെ, ഞാനായിരുന്നെങ്കില്‍ ഒന്നുകില്‍ ക്യാമറ, അല്ലെങ്കില്‍ ഞാന്‍...
രണ്ടിലൊന്നു 'മധുരമെന്നോതിയേനെ..'

Anonymous 8:17 PM  

ഹൊ! ഇങ്ങിനത്തെ ഒരു കിണറൊക്കെ മനുഷ്യന്‍ കണ്ടിട്ടു എന്തോരം നാളായിന്നു അറിയോ ? എനിക്കിത്രേം ആഴമുള്ള കിണറൊക്കെ കണ്ടാല്‍ അപ്പൊ കിണറ്റില്‍ ചാ‍ടാന്‍ തോന്നും...

Kumar Neelakandan © (Kumar NM) 9:49 PM  

നാട്ടുകാരേ ഓടിവരൂ ഓടിവരൂ L G ഇതാ കിണറ്റില്‍ ചാടാന്‍ പോകുന്നു..
എന്നാലും എന്റെ എല്‍ ജി, ചാടാന്‍ എന്റെ ബ്ലോഗ് പറമ്പിലെ കിണറേ കിട്ടിയുള്ളോ?
എന്താ വേണ്ടത് എന്നുവച്ചാല്‍ ഞങ്ങള്‍ ചെയ്യാം ദയവായി കടും കൈകള്‍ ഒന്നും തോന്നരുതു.

കിണറ്റിലേക്ക് നോക്കാന്‍ വന്നവര്‍ക്കൊക്കെ നന്ദി.
തുളസിക്കമന്റ ഞാന്‍ ഒന്നുകൂടി വായിച്ചു.
ഈ കാണുന്ന ആഴമേയുള്ളു ബിന്ദു. ;)

Anonymous 12:53 AM  

അപ്പൊ എനിക്കു മാത്രേ അങ്ങിനെ തോന്നുന്നുള്ളൊ? എനിക്കിങ്ങനെ ഉയരുമുള്ള ബിള്‍ഡിണ്‍ഗു,കിണറ് ഇതൊക്കെ കാണുംബോള്‍ ചാടാന്‍ തോന്നും...എന്നോടു ഒരാള്‍ പറഞ്ഞു അതു കുറേ പേര്‍ക്കു അങ്ങിനെ തോന്നുമത്രെ...
എന്തൊ ഗ്രാവിറ്റി...അങ്ങിനെ എന്തോ...

ശനിയന്‍ \OvO/ Shaniyan 4:58 AM  

കുമാര്‍ജീ, ഇതിലും ആഴമുള്ള കിണര്‍ എന്റെ വീട്ടിലുണ്ട്..

ഓട്ടോ:
ആ പേടിയുടെ പേരെനിക്കറിയാം.. പറഞ്ഞാല്‍ ഇനി വ്യാഴമോ, ബൃഹസ്പതിയോ ഒക്കെ വന്നാല്‍ എനിക്കു പണിയാവും.. ഞാന്‍ പോണേ..

Adithyan 5:07 AM  

ക്യാമറയും എടുക്കുന്ന ആളെയും ഒന്നും കിട്ടാതെ കിണറിന്റെ പടം എടുക്കാന്‍ പാടാണെന്നു മാത്രം അറിയാം...

കുമാറേ, നല്ല പടം....

Satheesh 9:24 PM  

നല്ല പടം..ആ താഴ്ചയിലേക്ക് പത്തിരുപത്തഞ്ച് കൊല്ലം അങ്ങ് ഒലിച്ചു പോയി..
തുളസി പറഞ്ഞത് ‘അങ്ങനെ തന്നെ സിന്ദാബാദ്’

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP