Related Posts with Thumbnails

Monday, June 16, 2008

താതശോകം



മധ്യപ്രദേശിലെ ഷഹ്ദോള്‍ ജില്ലയില്‍ നിന്നും ഒളിച്ചോടിയ രാമധര്‍ സാഹുവിനെ തേടിവന്ന പിതാവ് നാഥുലാല്‍ സാഹു എറണാകുളം നോര്‍ത്ത് സ്റ്റേഷന്റെ ഫ്ലൈഓവറില്‍ ഒട്ടിച്ചുപോയ നോട്ടീസാണിത്.
ഈ രാമധര്‍ സാഹുവിനെ പോലെ ഒരാളെ കേരളത്തില്‍ കണ്ടു എന്നോ മറ്റോ ഉള്ള ഇന്‍ഫര്‍മേഷന്‍ കിട്ടി പാഞ്ഞുവന്നതാണ് ആ പാവം പിതാവ്.
രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് പത്രങ്ങളില്‍ അത്രവലിയ പ്രാധാന്യം ഒന്നും ഇല്ലാതെ തന്നെ ഈ പിതാവിന്റെ വരവിനെ കുറിച്ചും ഒക്കെ എഴുതിയിരുന്നു. അതിനുശേഷമുള്ള വാ‍ര്‍ത്തകളില്‍ ഒന്നും ഞാന്‍ ഇതിനെ കുറിച്ച് വായിച്ചിട്ടില്ല (വാര്‍ത്ത വന്നിട്ടുണ്ടാവാം!). എന്റെ ഓര്‍മ്മകളില്‍ വിടവുകളും ഉണ്ടാകാം.

പക്ഷെ ഈ അടുത്ത കാലത്ത് ഇതു കണ്ടപ്പോള്‍ കണ്ണീരിന്റെ തുരുമ്പുള്ള, പ്രതീക്ഷയുടെ മാറ്റെഴുത്തിന്റെ മഷിനനവുള്ള ഈ നോട്ടീസ് ലെന്‍സില്‍ എന്നപോലെ നെഞ്ചിലേക്കും ഒരു നിമിഷം കയറി.

5 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 9:15 AM  

ഒരു താതന്റെ ശോകം

ഇട്ടിമാളു അഗ്നിമിത്ര 9:48 AM  

പാനും ചവച്ച് കുഴിഞ്ഞകണ്ണും ചെമ്പന്‍ മുടിയുമായി ചിലപ്പോള്‍ ഒരു നാള്‍ റെയില്‍വേസ്റ്റേഷനില്‍ കണ്ടെന്ന്നിരിക്കാമല്ലെ...

എന്നാലും ആ അച്ഛന്റെ പ്രതീക്ഷ അസ്ഥാനത്താവാതിരിക്കട്ടെ...

ആഷ | Asha 11:39 AM  

ആ മകനെ വേഗം കണ്ടുകിട്ടട്ടേ.
16 എന്നുള്ളത് 24 ലാം തീയതിയായതു കാണുമ്പോ ആ പ്രതീക്ഷയും കാത്തിരിപ്പുമൊക്കെ മനസ്സിലാവുന്നു.

Sharu (Ansha Muneer) 11:50 AM  

ആ അച്ഛന്റെ പ്രതീക്ഷ അസ്തമിക്കാതിരിക്കട്ടെ... ആ മകനെ വേഗം തിരിച്ചുകിട്ടിയെങ്കില്‍.

akberbooks 5:46 PM  

അക്‌ബര്‍ ബുക്സിലേക്ക്‌
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP