മുഖങ്ങള്‍ # 05 വിട്ടുമാറാത്ത കര്‍ക്കിടം
മഞ്ഞിന്റെ പുകമറ സൃഷ്ടിച്ച വഴിയിലേക്ക് ഉറ്റുനോക്കിയുള്ള നില്‍പ്പ് കണ്ടപ്പോള്‍ എന്റെ മനസിലേക്ക് കടന്നുവന്നത് ചന്ദ്രിക സോപ്പിന്റെ മണമായിരുന്നു. എന്റെ കുട്ടിക്കാലത്ത് ചന്ദ്രികാസോപ്പ് ഉപയോഗിക്കുന്ന, എനിക്കറിയാവുന്ന ഒരാള്‍ ഈ വേലപ്പന്‍ മാമന്‍ ആയിരുന്നു. ക്യാമറയുമായി അല്പം അടുത്തുനിന്നപ്പോള്‍ ഞാന്‍ ആ ഗന്ധത്തിനായി തിരഞ്ഞു. കിട്ടിയില്ല. ഞാന്‍ മുതിര്‍ന്നുപോയതുകൊണ്ടാവും എന്നു കരുതി പിന്നെയുള്ള തിരയല്‍ ഒഴിവാക്കി.
പണ്ട് ജോലി കഴിഞ്ഞുവരുമ്പോള്‍ മകള്‍ക്കായി കൊണ്ടുവരുമായിരുന്ന വാഴയ്ക്കയപ്പത്തിന്റെ (പഴംപൊരി) ഒരു പങ്ക് പിറ്റേന്നായാല്‍ പോലും എനിക്കായി എന്റെ വീട്ടില്‍ എത്തുമായിരുന്നു. ക്യാമറയുടെ ലെന്‍സിലൂടെ നോക്കുമ്പോള്‍ എണ്ണ പടര്‍ന്ന പേപ്പര്‍ പൊതി മനസില്‍ എവിടെയോ ഒന്നു ഉരഞ്ഞു. പിന്നെ ഞാന്‍ ഒന്നും ഓര്‍മ്മിച്ചെടുക്കാന്‍ നിന്നില്ല. ക്ഷീണിച്ച ആ ശരീരം താങ്ങി തളര്‍ന്ന ഒരു ഉന്നുവടി മതില്‍ ചാരി വിശ്രമിക്കുന്നതുപോലും കാണാതിരിയ്ക്കാന്‍ ഞാന്‍ ശ്രദ്ധയോടെ മുഖം തിരിച്ചു. വൃശ്ചികതണുപ്പിന്റെ പുകമറ തീരും മുന്‍പ് മെമ്മറി സ്റ്റിക്കിന്റെ ബാക്കിയുള്ള സ്ഥലത്ത് ഒരുപാടുചിത്രങ്ങള്‍ ക്ലിക്ക് ചെയ്തു സൂക്ഷിച്ചുവയ്ക്കാനുള്ള തിരക്കിലായിരുന്നു ഞാന്‍.
പക്ഷെ വൃശ്ചികമാസത്തിലും ചില ജീവിതങ്ങളില്‍ കര്‍ക്കിടകം വിട്ടുമാറാതെ കിടക്കുന്നത് എന്തേ എന്നൊരു ചോദ്യം അറിയാതെ മനസില്‍ വന്നുപോകുന്നു.
17 അഭിപ്രായങ്ങള്‍:
really touched my heart.......
എല്ലാ മാമന്മാര്‍ക്കും ഒരേ ഛായയോ?
ചാത്തനേറ്: എവിടെ നിന്നോ ഒരു എണ്ണനിറഞ്ഞ പേപ്പര്‍ മനസ്സിലെത്തുന്നു.
കര്‍ക്കിടകങ്ങളങ്ങന്യാ അപ്പു.
സോപ്പിന്റെ മണങ്ങളെ കഴുകിക്കളഞ്ഞ് ഓര്‍മ്മയില്‍ നിന്നും പണ്ടെന്നോ വില നഷ്ടപ്പെട്ട സ്നേഹത്തിനെ മഴമറയിലാക്കി , സ്നേഹത്തിന്റെ ഊന്നുവടിയെപ്പൊലും കാണാതെ കാണിക്കാണ്ടെ സൗകര്യപൂര്വ്വം തങ്ങിനില്‍ക്കും. ജയ് ജയ് കര്‍ക്കിടകം.
ഓ ടോ:പഴം പൊരീ ന്ന് പറയുമ്പോ കാന്റീനിലെ വര്‍ഗീസേട്ടന്യാ ഓര്‍മ്മ വരാ.എന്നും അങ്ങന്യാവട്ടെ ഈശ്വരാ.
അല്ലെങ്കിലിപ്പോ എന്റെ കമന്റിനാര്‍ക്ക് വില? ചതിയെന്ന് പറഞാലിതാണു.
അതുല്യാമ്മോ മഹാമായയുടെ ആ ആദ്യ കമന്റ് കരിഞ്ഞുപോയതിനു പിന്നില്‍ ഒരു അബദ്ധം ആണെന്ന് മെയിലയച്ചു സോറി പറഞ്ഞാല്‍ പിന്നെ ഇതുപോലെ പൊതുജനമദ്ധ്യത്തില്‍ എന്നെ നാറ്റിക്കരുത്. ഒന്നിനു പകരം ഒന്‍പത് കമന്റെഴുതി പകരം വീട്ടിക്കോളൂ...
ഒരു ബോണസ് ഓഫര്‍ കൂടി : വയസാകുമ്പോള്‍ (ഇനിയും?) ഇതുപോലെ എവിടെ എങ്കിലും നില്‍ക്കുമ്പോള്‍ ഞാന്‍ വന്ന കുറേ ഫോട്ടോസ് എടുത്തുതരാം. എന്താ ഒരു പൊടിക്ക് അടങ്ങുമോ ചെല്ലാ?
ങും! വരവാക്കി! രണ്ടാമത്ത് പടം ഒരുപാട് ഇഷ്ടമായി സര്‍. അതും കുമാര്‍ എടുക്കണ ആ പടത്തിന്റെ വീതീം നീളോം ഒക്കെ അങ്ങേരും കന്‍ണ്‍ കൊണ്ട് ഉഴിയുന്ന പോലേ. ഇവരൊക്കെ ഈ പ്രായത്തിലും ഇത് പോലെ ഒക്കെ നടന്ന് മറയുന്നുണ്ടല്ലോ ഈശ്വര..നമ്മളേയൊക്കെ പായില്‍ ചുരുട്ടി മൂലയ്ക് മക്കളു വച്ചിട്ടുണ്ടാവും വയസ്സാവുമ്പോ.
(എന്റെ അപ്പീസില്‍ ഫയല്‍ ഷെല്ഫില്‍ നിന്ന് എടുക്കുന്നവരൊന്നും പഴം പൊരി ഉണ്ടം പൊരി ഒന്നും തിന്നാന്‍ പാടില്ല നാലുമണിയ്ക് എന്ന് ഓര്‍ഡര്‍ ഉണ്ടായിരുന്നു. കടല്ലാസ് ഫയലുകളൊക്കേം വിരല്‍ പാടാവുമെന്ന്! ചുമ്മ മേടിച്ച് തിന്ന്, പാന്റില്‍ തേപ്പല്ലേ അല്ലെങ്കില്‍ സാരി തുമ്പില്‍!)
നേരിയ പൊന്‍പാളികള്‍ പതിയ്ക്കുന്ന അടുത്ത ചിങ്ങത്തിലേയ്ക്കല്ലെ കര്‍ക്കടകത്തില്‍ നിന്നുമുള്ള ആ നോട്ടം?
ചന്ദ്രിക സോപ്പിന്റേയും പഴം പൊരിയുടേയും മണം. നൊസ്റ്റാല്‍ജിയയ്ക്ക് പ്രതിരോധ കുത്തിവെപ്പൊന്നുമില്ലേ?
നന്നായിരിക്കുന്നു
ഫോട്ടോ # 2 ഗംഭീര്‍ം മാഷേ!
നല്ല പടങ്ങള്‍ കുമാര്‍ മാഷേ.
ആ മാമന്റെ മുഖത്തെ ഭാവം പക്ഷേ മൂടികെട്ടിയ കര്‍ക്കടത്തിന്റെയല്ല
ചിത്രങ്ങള്‍ നന്നായിട്ട്റ്റുണ്ട്.
രണ്ടാമത്തെ പടമാണ് ഞാനും ആദ്യം കണ്ടത്. വളരെ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍. മടക്കിക്കുത്തിയ മുണ്ടും കുറ്റിത്താടിയും കണ്ണാടിയും ഊന്നുവടിയും പശ്ചാത്തലത്തില്‍ വെയിലും.
ചിത്രം അതിഗംഭീരം...:)
തിര്വന്തോരം മലയോരത്തെ കാറ്റുപോലും ഫീല്‍ ചെയ്യുന്നുണ്ട്...
എതിരന്‍ മാഷേ ആ കുത്തിവയ്പ്പിനു വഴിയുണ്ടെങ്കില്‍ എനിക്കുകൂടി ;)
പക്ഷെ വൃശ്ചികമാസത്തിലും ചില ജീവിതങ്ങളില്‍ കര്‍ക്കിടകം വിട്ടുമാറാതെ കിടക്കുന്നത് എന്തേ എന്നൊരു ചോദ്യം അറിയാതെ മനസില്‍ വന്നുപോകുന്നു.
Haa haunting lines...
Post a Comment