ഫോട്ടോഗ്രാഫര്‍
എന്റെ സ്വകാര്യ സന്തോഷങ്ങളില്‍ ഒന്നാണ് ഈ ചിത്രം
ഇത് അനില്‍ കുമാര്‍.
ഫോട്ടോഗ്രഫര്‍.
കേരളത്തിലെ വിലയും തിരക്കും പിടിച്ച അഡ്‌വര്‍ടൈസിങ് ഫോട്ടോഗ്രഫര്‍.
ട്രാന്‍സ്പരന്‍സി എന്ന ഫോര്‍മാറ്റില്‍ നിന്നും കേരളത്തിലെ അഡ്‌വര്‍ടൈസിങ് / ഇന്റസ്ട്രിയല്‍ ഫോട്ടോഗ്രഫിയെ കൈപിടിച്ച് ഡിജിറ്റല്‍ ഫ്രെയിമുകളിലേക്ക് കയറ്റിയതില്‍ ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.
കൊല്ലത്ത് കൊപ്പാറയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചിയുടെ പരസ്യഹൃദയത്തിലേക്ക് തന്റേതായ ക്ലിക്കുകളുമായി കുടിയേറിയ അനില്‍ ഇന്ന് സൌത്ത് ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന “ക്ലിക്ക്“ ആണ്.
ഇന്ന് കേരളത്തില്‍ മഷിപുരണ്ടെത്തുന്ന പരസ്യചിത്രങ്ങളില്‍ ഭൂരിഭാഗവും അനിലിന്റെ റെറ്റിനയില്‍ പതിഞ്ഞതുതന്നെയാണ്, ജൂവലറി / ടെക്സ്റ്റൈല്‍ ആയാലും ടൂറിസം ആയാലും ബില്‍ഡേര്‍സ് ആയാലും (മാതര്‍ ബില്‍ഡേര്‍സിന്റെ ചിത്രങ്ങള്‍ എന്റെ ഇഷ്ടചിത്രങ്ങളാണ്‍).
ഒരു കുഞ്ഞുചിരിയോടെ അല്ലാതെ ഈ വ്യക്തിയെ കാണാന്‍ കിട്ടാറില്ല.
കൊച്ചിയിലെ ആഡ്‌മാന്‍സ് ക്രൌഡില്‍ ഇത്രയും സ്വീകാര്യതയുള്ള വ്യക്തി വേറേ ഉണ്ടോ എന്നു സംശയമാണ്.
അനിലിനോടൊപ്പം ഒരുപാട് യാത്ര ചെയ്യാനുള്ള അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്.
ഭൂമികുലുങ്ങിതകര്‍ന്നു കിടന്ന ഗുജറാത്തിലെ ഭുജ് മുതല്‍ ഇങ്ങു വണ്ടന്‍മേട്ടിലെ ഏലത്തോട്ടങ്ങളിവരെ. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. ഈ യാത്രകള്‍ പ്രഫഷണല്‍ ബന്ധങ്ങളെ അതിനും അപ്പുറം ആഴമുള്ള ഒരു സൌഹൃദത്തിലേക്ക് വഴിമാറ്റി. അദ്ദേഹത്തിന്റെ ക്യാമറകളില്‍ തുടക്കക്കാരനുപയോഗിക്കാനാവുന്ന ഒരു ചെറിയ ക്യാമറ പണ്ട് “ഫുള്ളി ലോഡഡ്” ആയിട്ട് എനിക്ക് യാത്രയിലുടനീളം കിട്ടുമായിരുന്നു. എന്റെ പഴയ പോയിന്റ് ആന്റ് ഷൂട്ട് ഡിജിറ്റല്‍ ക്യാമറയും ഒരു പരിധിവരെ ഇദ്ദേഹത്തിന്റെ സമ്മാനമാണ്.
ഒരു തെര്‍മോകൂളിന്റെ പീസുവച്ച് പ്രകാശത്തെ നിയന്ത്രിക്കുന്ന പഴയ ചെറിയ വിദ്യ മുതല്‍ പല പുതിയ ഡിജിറ്റല്‍ ടെക്നിക്കലുകളും ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നും തിരിച്ചറിയാനായിട്ടുണ്ട്. (പക്ഷെ അതു ചെയ്യാനുള്ള തിരിച്ചറിവ് എനിക്കില്ലാതായി പോയി :)
ഫോട്ടോഗ്രഫിയിലെ ബാലപാഠങ്ങള്‍ ചോദ്യമില്ലാതെ തന്നെ എനിക്കൊരുപാട് പറഞ്ഞു തന്നിട്ടുണ്ട് അനില്‍. അതുകൊണ്ടുതന്നെ ഈ ചിത്രം അദ്ദേഹത്തിനുള്ള ഡെഡിക്കേഷന്‍.
2 അഭിപ്രായങ്ങള്‍:
പരിചയപ്പെടുത്തിയതില്‍ സന്തോഷം
അനിലിനെക്കുറിച്ചു എന്റെ ഒരു സുഹൃത്ത് (കക്ഷി അനിലിന്റെ സുഹൃത്തും ഒരു ഫോട്ടോഗ്രാഫറും കൂടിയാണ്) പറഞ്ഞു ഒത്തിരി കേട്ടിട്ടുണ്ട്! വീണ്ടും ഓര്‍മ്മിപ്പിച്ചതിനു നന്ദി!
Post a Comment