അമല്‍ നീരദ്
വ്യത്യസ്തമായ ഫ്രെയിമുകളിലൂടെ കാഴ്ചകള്‍ ഒരുക്കുന്നവന്‍.
മഹാരാജാസിന്റേയും, രാംഗോപാല്‍ വര്‍മ്മയുടെ ഫാക്ടറിയുടെയും ഉത്പന്നം.
ബിഗ്-ബിയ്ക്കു ശേഷം ഇപ്പോള്‍ സാഗര്‍ ഏലിയാസ് ജാക്കിയെ റീലോഡ് ചെയ്യുന്ന ക്രാഫ്റ്റില്‍.
(പാലക്കാട് ഒരു പരസ്യചിത്രീകരണത്തിനു ഞങ്ങള്‍ ഒത്തുകൂടിയപ്പോള്‍ എന്റെ ക്യാമറയില്‍ കയറികൂടിയ ചിത്രങ്ങളില്‍ ചിലത്)
15 അഭിപ്രായങ്ങള്‍:
black & white :)
ഗംഭീര്‍!! രണ്ടാമത്തെ ചിത്രം കൂടുതല്‍ നന്നായി. പാലക്കാട് ‘കവ’ ആണോ ആ സ്ഥലം??
കുമാറിപ്പോ ‘ലെവിസ്’ന്റെ കാമ്പയിന്‍ ആണോ ചെയ്യുന്നത്?? :)
നന്ദന്‍/നന്ദപര്‍വ്വം
നന്ദകുമാര്‍, താങ്കളുടെ കണ്ണ് കൃത്യമാണ്. അതിനു നിറമില്ലാതെ തന്നെ തിരിച്ചറിവുണ്ട്. “കവ” തന്നെയാണത്.
റെഡ് ടാഗ്!!!?? എനിക്കതു ഭയങ്കര ഇഷ്ടമാണ്.
(ലിവൈസിന്റെ ക്യാമ്പയിന്‍ ചെയ്യണമെന്നൊക്കെ മോഹമുണ്ട്. പക്ഷെ കൊച്ചിയിലെ ഞങ്ങളുടെ ഈ ചെറിയ ഏജന്‍സിയെ കൊണ്ട് ചെയ്യിക്കാന്‍ ആ ഇന്റര്‍നാഷണല്‍ ബ്രാന്റിനുകൂടി തോന്നണ്ടേ ;)
നന്ദിപൂര്‍വ്വം കുമാര്‍
ബിഗ് ബി യും ഫൊര്‍ ബ്രദേഴ്സും സമാനമാണെന്നതിനെകുറിച്ച് വല്ലതും പോസ്റ്റിയിട്ടുണ്ടൊ?
അത് ബിഗ് ബി ഇറങ്ങിയപ്പോള്‍ തന്നെ (അതിനു മുന്‍പും) ഓണ്‍ലൈനിനും ഓഫ് ലൈനിലും ഒക്കെ ചര്‍ച്ചാ വിഷയമായ കാര്യമാണ് അനില്‍. ആരൊക്കെയോ പോസ്റ്റില്‍ തന്നെ ഇതിനെ കുറിച്ചും പറഞ്ഞതായാണ് എന്റെ ഓര്‍മ്മ.
ഒരു ലിങ്ക് തരൂ പ്ലീസ്.
ദിവസവും ആ സിനിമ വച്ചാലെ എനിക്ക് ഉറക്കം വരൂ, എത്ര തവണ കണ്ടു എന്നു പറയാനാവില്ല.
അനില്‍ എന്റെ ഓര്‍മ്മയില്‍ ലിങ്ക്സ് ഒന്നും ഇല്ല. പക്ഷെ ഇവിടുത്തെ ഒരു ബ്ലോചിത്ര നിരൂപകന്‍ എഴുതിയ പോസ്റ്റില്‍ അല്പം പരാമര്‍ശങ്ങള്‍ വന്നതു മതി എങ്കില്‍ ഇവിടെ കാണാം. (http://www.chithravishesham.com/2007/04/blog-post_16.html) ബാക്കി ഒന്നും ഓര്‍മ്മയില്‍ വരുന്നില്ല.
ഫോര്‍ ബ്രദേര്‍ഴ്സ് ആണോ അനിനിലു ദിവസവും കണ്ടില്ലെങ്കില്‍ ഉറക്കം വരാത്ത സിനിമ???
അല്ല ഭായ്,
ബിഗ് ബി, സിഡി ആദ്യം (അതു വ്യാജനായിരുന്നു), ഇപ്പോള്‍ ഡിവിഡി കിട്ടി, ഒറിജിനലാവും .
കറുപ്പും വെളുപ്പുമോ? അപ്പോ ആ അരികത്തു കാണണ ചുവപ്പോ? (ഞാന്‍ കളര്‍ ബ്ലൈന്ദ് അല്ല ! )
അദ്ദേഹം നല്ല ക്രാഫ്റ്റുള്ള ഒരു ഡയറക്ടര്‍ ആണ്.
എന്തൊക്കെ ആയിരുന്നാലും ബിഗ് ബി മലയാള സിനിമക്ക് ഒരു നല്ല കാഴ്ചാനുഭവം ആയിരുന്നു എന്നതില്‍ സംശയമില്ല.പക്ഷെ അതും മാത്രം ആയിപ്പോയി ആ സിനിമ.
വലീയ പ്രതീക്ഷകളോടെയായിരുന്നു ബിഗ്ബി കാണാനിരുന്നത്.ഉയർന്നസാങ്കേതിക ആസ്വദിച്ചപ്പോഴും,സിനിമതീർന്നപ്പോൾ മനസ്സിലൊന്നും ബാക്കിയില്ലാതെപോയ നിരാശ,അതിനിയും മാറിയിട്ടില്ല!
@ കുമാര്‍
‘കവ’ ഏതു ആംഗിളില്‍ നിന്നെടുത്താലും മനസ്സിലാകും എനിക്ക്. സായാഹ്നങ്ങളിലും രാത്രികളിലും കൂട്ടുകാരുമൊത്ത് പാട്ടു പാടി കവയുടെ തീരത്തിരുന്നതും കവക്കപ്പുറം അകമലവാരത്തുനിന്ന് വാങ്ങിയ വാറ്റു നുണഞ്ഞതും കവയില്‍ കുളിച്ചതും മറക്കാനാവില്ല കുമാര്‍.
കവ പരസ്യചിത്രകാരന്മാര്‍ക്കും സിനിമാക്കാര്‍ക്കും പ്രിയപ്പെട്ട ഇടമാണല്ലോ. കവയില്‍ ചിത്രീകരിക്കാത്ത ഏതു മലയാള സിനിമായാണ് ഉള്ളത്?? ‘കവ’ മനോഹരമായി ചിത്രീകരിക്കപ്പെട്ടത് മണിരത്നത്തിന്റെ ‘കന്നത്തില്‍ മുത്തമിട്ടാല്‍’ എന്ന സിനിമയിലായിരുന്നു. ഒരു ശ്രീലങ്കന്‍ പ്രദേശമായി. ആളുകള്‍ പാലയനം ചെയ്യുന്നതും ഹെലികോപ്റ്ററില്‍ നിന്നു ബോംബു വര്‍ഷിക്കുന്നതും വിഷ്വല്‍ ചെയ്ത ഗാനരംഗമൊന്നു നോക്കു.
റെഡ് ടാഗ്. അതു തന്നെ. :) (ഇപ്പോളും മുദ്രയിലല്ലേ?)
പ്ടം നന്നായിരിക്കുന്നു.
പിന്നെ ഞാനും ഒരു കുമാർ ആണ്.പക്ഷെ ഫോട്ട്ടോ ഗ്രാഫർ അല്ലa.
ഒരു പടം മാത്ര്മെ അമൽ നീരദിന്റെ ഉള്ളെങ്ഗിലും ഞാൻ ആരാധിക്കുന്ന ഒരു സംവിധയകനാണു അദ്‌ദേഹം.അടുതത്ത പടതിനു കാതിരിക്കുന്നു.
Post a Comment