Related Posts with Thumbnails

Thursday, November 20, 2008

നിശബ്ദം

നിലച്ച ഘടികാരം
നിലത്തിറക്കിയ കൊടിമരം
തുരുമ്പുവീണ താക്കോല്‍
തന്ത്രിപൊട്ടിയ വയലിന്‍
ആളൊഴിഞ്ഞ കടവ്
പായല്‍ പിടിച്ച ഒതുക്കുകല്ല്
പാട്ടുനിലച്ച ഗ്രാമഫോണ്‍
കട്ടപിടിച്ച കണ്‍മഷി
ലെന്‍സ് പൊട്ടിയ ക്യാമറ



15 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 11:27 AM  

കാലിയായ മെമ്മറി സ്റ്റിക്. ഇനി അതിലൊന്നും ബാക്കിയില്ല

420 1:12 PM  

മികച്ച ആവിഷ്‌കാരം.
ഇരമ്പുന്ന നിശബ്ദത എന്നു പറയാമോ?
ദ്‌ സ്‌ക്രീം ആണ്‌ പെട്ടെന്ന്‌ ഓര്‍മയില്‍ തെളിഞ്ഞത്‌.
".... my friends walked on, and I stood there trembling with anxiety- and I sensed as infinite scream passing through nature"..

*
മെമ്മറി സ്‌റ്റിക്ക്‌ കാലിയാക്കല്ലേ.. :)

Unknown 1:20 PM  
This comment has been removed by the author.
സുല്‍ |Sul 1:51 PM  

ആവര്‍ത്തനം വിരസമല്ല.

-സുല്‍

Unknown 2:14 PM  

പേടിച്ചു!
കവിത തന്നെ!!!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് 3:05 PM  

നല്ല കവിത.
ചിത്രങ്ങളും കവിത പോലെതന്നെ.

un 4:29 PM  

ആ വരികളില്ലാതെ തന്നെ ചിത്രങ്ങള്‍ ഒരുപാട് സംസാരിക്കുന്നുണ്ടല്ലോ?

കണ്ണൂരാന്‍ - KANNURAN 5:10 PM  

വരികള്‍ ചിത്രങ്ങളെ പരിമിതപ്പെടുത്തിയോ?...

ഫാരിസ്‌ 6:26 PM  

super.!!!!

ജിജ സുബ്രഹ്മണ്യൻ 7:00 PM  

കവിതേനേം ഇഷ്ടമായീ പടങ്ങളും ഇഷ്ടമായീ.എവിടുത്തെ തട്ടിന്‍ പുറത്ത് കേറി നോക്കീ ഈ പടങ്ങള്‍ ഒക്കെ കിട്ടാന്‍..ആ ഉണക്ക മീന്‍ ഒത്തിരി ഇഷ്ടായി ..

Anjali 11:44 PM  

നിലച്ച ഘടികാരം
നിലത്തിറക്കിയ കൊടിമരം
തുരുമ്പുവീണ താക്കോല്‍
തന്ത്രിപൊട്ടിയ വയലിന്‍
ആളൊഴിഞ്ഞ കടവ്
പായല്‍ പിടിച്ച ഒതുക്കുകല്ല്
പാട്ടുനിലച്ച ഗ്രാമഫോണ്‍
കട്ടപിടിച്ച കണ്‍മഷി
ലെന്‍സ് പൊട്ടിയ ക്യാമറ
...... നിറം മങ്ങിയ ചിത്രങ്ങള്‍ . (ഇപ്പോളെ അത് പൂര്‍ണമായുള്ളൂ )

aneeshans 11:30 AM  

ഒന്നും പറഞ്ഞില്ലെങ്കിലും അതു തുളച്ച കയറുന്നുണ്ട്. ഉള്ളിലേക്ക് തന്നെ.

Mahi 1:41 PM  

നിശബ്ദതയുടെ ഒരു മൊണ്ടാഷ്‌ .എന്തെ ഈ ബ്ലോഗ്‌ മുന്നെ കണ്ടില്ല എന്ന്‌ ആലോചിക്കുകയായിരുന്നു ഞാന്‍

Unknown 4:53 PM  

പലതും നഷ്ടപെടുകയാണ് ഓർമ്മകൾ പോലും.
വളരെ തീക്ഷണമായ ഒരു ഇതിവൃത്തമായി ഈ കവിത

Sekhar 9:26 PM  

..... :)

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP