അപൂര്‍വ്വം
വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒരു ഷോട്ട്.
രണ്ടു ക്യാമറകള്‍ ഒരേസമയത്ത് ക്ലിക്കായി.
ഈ ചിത്രത്തില്‍ കാണുന്നത് പരസ്യരംഗത്തെ പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ അനില്‍കുമാര്‍, അദ്ദേഹത്തിന്റെ ഷൂട്ടിങ് ഫ്ലോറില്‍.
അദ്ദേഹം ഒരു മോഡലിനെ ഷൂട്ട് ചെയ്യുന്നു.
അദ്ദേഹത്തിന്റെ ക്യാമറ ക്ലിക്ക് ചെയ്ത് ഫ്ളാഷ് ഫയര്‍ ചെയ്ത അതേ സെക്കന്റില്‍ എന്റേയും ക്യാമറ ക്ലിക്കായതുകൊണ്ടു മാത്രം കിട്ടിയ ഇമേജാണ്.
(എന്റെ റീഡിങ്ങില്‍ അനില്‍ ആയിരുന്നു സബ്‌ജക്ട്)
കുറേ നേരത്തെ ശ്രമം കൊണ്ട് കിട്ടിയ ഈ ഫ്രെയിം
എനിക്ക് അപുര്‍വ്വം തന്നെയാണ്.
Model: KODAK DX6490 / Exposure: 1/2 sec / Aperture: f/2.8 / Focal Length: 6.3mm / Flash Used: No
രണ്ടു ക്യാമറകള്‍ ഒരേസമയത്ത് ക്ലിക്കായി.
ഈ ചിത്രത്തില്‍ കാണുന്നത് പരസ്യരംഗത്തെ പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ അനില്‍കുമാര്‍, അദ്ദേഹത്തിന്റെ ഷൂട്ടിങ് ഫ്ലോറില്‍.
അദ്ദേഹം ഒരു മോഡലിനെ ഷൂട്ട് ചെയ്യുന്നു.
അദ്ദേഹത്തിന്റെ ക്യാമറ ക്ലിക്ക് ചെയ്ത് ഫ്ളാഷ് ഫയര്‍ ചെയ്ത അതേ സെക്കന്റില്‍ എന്റേയും ക്യാമറ ക്ലിക്കായതുകൊണ്ടു മാത്രം കിട്ടിയ ഇമേജാണ്.
(എന്റെ റീഡിങ്ങില്‍ അനില്‍ ആയിരുന്നു സബ്‌ജക്ട്)
കുറേ നേരത്തെ ശ്രമം കൊണ്ട് കിട്ടിയ ഈ ഫ്രെയിം
എനിക്ക് അപുര്‍വ്വം തന്നെയാണ്.
Model: KODAK DX6490 / Exposure: 1/2 sec / Aperture: f/2.8 / Focal Length: 6.3mm / Flash Used: No
19 അഭിപ്രായങ്ങള്‍:
(((ച്ലിക്ക്...)))
ഈ പോസ്റ്റിന്റെ മേല്‍ ആദ്യ ഫ്ലാഷ് എന്റെ വക!
വവ്വ്!! ഇത് ശരിക്കും അപൂര്‍വ്വമായ ഇമേജ് തന്നെ! നൈസ്... കൊട് കൈ... :)
ആത്മഗതം: ശ്ശൊ! ഇയാളെന്തിനാണാവോ അനില്‍ക്കുമാര്‍ ക്ലിക്ക് ചെയ്യുന്ന ആതേ സ്‌പ്ലിറ്റ് സെക്കറ്റിലൊക്കെ ക്ലിക്കാന്‍ പോയത്? അല്പം കഴിഞ്ഞ് ക്ലിക്കിയിരുന്നേല്‍ ആ പെണ്ണിനെയെങ്കിലും മരിയാദിക്ക് കാണാമായിരുന്നു!!
:(
ഗുഡ് ടൈമിംഗ് കുമാര്‍സ് :-)
കുമാറിന്റെ ടൈമിങ് ഒന്ന് തെറ്റി. അങ്ങനെ അതപൂര്‍വ്വമായി.
നല്പട് :)
-സുല്‍
അപ്പൊ രണ്ടിനും രണ്ടു ഷട്ടര്‍ സ്പീഡ് ആയിരുന്നോ ??
നവരുചിയാ.. അങ്ങനെ ടെക്നിക്കലായിട്ടൊക്കെ കൂടുതല്‍ ചോദിച്ചാല്‍ എനിക്കറിയില്ല. റാന്റമായിട്ട് കുറേ ക്ലിക്കുകളിലൂടെ ചെയ്ത മോഡല്‍ ഷൂട്ട് ആണത്. അതിന്റെ ഷട്ടര്‍ സ്പീഡുതന്നെ ലൈറ്റിനു അനുസരിച്ച് അവര്‍ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. മാത്രമല്ല ഇത് ഏകദേശം ഒരുവര്‍ഷത്തിനു പിന്നില്‍ പഴക്കമുള്ള ചിത്രമാണ്.
hahah...kollam enthaayalum focussil thanne
ചാത്തനേറ് : പക്ഷേ ഒന്നൂടെ അപൂര്‍വ്വമായേനെ ആ ഫോട്ടോഗ്രാഫറുടെ മുന്നില്‍ പോയി നിന്ന് ഇതേ സ്‌പ്ലിറ്റ് സെക്കന്റില്‍ ക്ലിക്കിയിരുന്നെങ്കില്‍...
അയ്യയ്യോ പറ്റൂല അപ്പോള്‍ അപൂര്‍വമല്ല അങ്ങനെ ക്ലിക്കിയ പടത്തിന്റെ നെഗറ്റീവ് പണ്ട് ബൂലോഗ ബുജി ശ്രീജിത്തെങ്ങാന്‍ പോസ്റ്റിയിരുന്നു....
ഓടോ::(മുന്നില്‍ എന്നു പറയുമ്പോള്‍ ആ മോഡലിന്റെ പിന്നില്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ലാട്ടോ)
ഈ ഷോട്ടിനു മുന്നെയൊ പിന്നെയൊ എടുത്ത ഷോട്ടുകൂടി പോസ്റ്റിയിരുന്നെങ്കില്‍, ഒന്നിനുമല്ല ആ പെണ്ണിനെയൊന്നു കാണാമല്ലൊയെന്ന് വിചാരിച്ചാണ് കുമാര്‍ജി.
interesting
വൌ...കുമാര്‍ജി.......അപാരം. എന്തൊരു ടൈമിങ്ങ്..
ബട്ട് ഞാനിത് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. എങ്ങിനെ അനിലിന്റെ ഫ്ലാഷ് ലൈറ്റില്‍ മോഡല്‍ ബേണ്‍ ആയി എന്നത്.ഓവര്‍ ലൈറ്റ് ആകുമെങ്കിലും, എങ്കിലും ഇത്രക്കും വരുമൊ?? തുളസി, അപ്പു, ദസ്തസ്കിര്‍, നൊമാദ് ആരെങ്കിലുമൊന്ന് ഇതിന്റെ ടെക്നിക്ക് പറഞ്ഞു തരൂ......
നന്ദകുമാര്‍, പടമെടുത്ത എന്റെ ഭാസ്യം കൂടി കേള്‍ക്കു.
അനില്‍ നല്ല ഹെവി ലൈറ്റ് വച്ച് വളരെ ഫാസ്റ്റ് ആയിട്ട് ഷൂട്ട് ചെയ്യുന്നു. അനിലിന്റെ ഷട്ടര്‍ സ്പീഡ് കൂടുതല്‍ ആയിരിക്കും. മാത്രമല്ല ഒരുപാടു ഹെവിലൈറ്റുകള്‍ക്കനുസരിച്ചാണ് അദ്ദേഹം ക്യാമറ സെറ്റ് ചെയ്തിരിക്കുന്നത്. മോഡലില്‍ ആയിരിക്കും അയാളുടെ ലൈറ്റ് റീഡിങ്ങ്.
ഞാന്‍ ഓട്ടോ മോഡില്‍ എടുത്ത പടത്തില്‍ എന്റെ ഫോക്കസും റീഡിങ്ങും അനിലിന്റെ പുറത്താണ്. അനില്‍ അല്പം ഇരുട്ടിലാണ്. അതിനനുസരിച്ച് അതിനും അപ്പുറത്ത് ഉള്ളതില്‍ വീഴുന്ന ഹെവിലൈറ്റ് കത്തിപോകുന്നു.
നമ്മള്‍ ഒരു ഇരുണ്ട ഒബ്ജക്ട് വച്ച് റീഡ് ചെയ്താല്‍ അതിനടുത്തുള്ള വെളിച്ചമുള്ള വസ്തുക്കള്‍ ബേണ്‍ ചെയ്തു പോകും എന്ന സാധാരണ തത്വം.
അപൂര്‍വ്വമായികിട്ടിയ ഈ ചിത്രം കാണാനും ഒരു അപൂര്‍വ്വ ഭാഗ്യം വേണം....
പ്രേതത്തിനിതുപോലൊരു ചിത്രം കിട്ടിയിരുന്നെങ്കില്‍ :)
കുട്ടിച്ചാത്താ.. ഈ ശ്രീജിത്ത് ശ്രീജി എന്നൊക്കെ പറയുന്നത് ഒരു പഴയ കാല ബ്ലൊഗര്‍ അല്ലേ? അവനിപ്പം എവിടെ? ഏതോ മദാമ്മയെ കെട്ടി സുഖവാസത്തിലഅണെന്നു കേട്ടു.
എന്തായാലും ഇവിടെ ഇല്ലാത്തതുകൊണ്ടു മണ്ടത്തരങ്ങള്‍ ഒന്നും സഹിക്കണ്ട.
എങ്കിലും നിങ്ങള്‍ ബങ്കലൂരുകാരു അധികം സന്തോഷിക്കണ്ട. ഭൂമി വട്ടത്തിലാ.. അവന്‍ ഉടനെത്തും.
‘പ്രേതത്തിന്റെ പടമെടുക്കുന്ന ഫോട്ടോഗ്രാഫര്‍‘ എന്ന ടൈറ്റില്‍ കൊടുത്താല്‍ ഒന്നുകൂടി ചേരും.
ഒരു സംശയം, ആ മോഡല്‍ ഇനി ശരിക്കും പ്രേതമായിരുന്നോ?
ഒരു കത്തിപ്പോയ പടമെടുപ്പ് പരീക്ഷണം - കൊള്ളാം.
താങ്ക്സ് കുമാര്‍ ജി, വിശദീകരണത്തിനു നന്ദി. താങ്കള്‍ പറഞ്ഞ പോലെ ഇതൊരപൂര്‍വ്വ ചിത്രമാണ്. ഒരു ഫോട്ടോഗ്രാഫറുടെ ഭാഗ്യം. എപ്പോഴും ലഭിക്കണമെന്നില്ല! ഡെലിബറെറ്റ്ലി ചെയ്യാനും പറ്റില്ല. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കിട്ടുന്ന ഭാഗ്യം. ബ്ലോഗില്‍ ഇതുപോലൊരു വിത്യസ്ത ചിത്രം ഞാന്‍ വേറെ കണ്ടിട്ടേയില്ല!
അഭിലാഷങ്ങള്‍ പറഞ്ഞപോലെ കുറച്ചൂടെ കഴിഞ്ഞു ക്ളിക്കിയിരുന്ണേല്‍ ആ മോഡെലിനെ കാണാന്‍ കിട്ടിയേനെ... പടം അപൂര്‍വ്വം തന്നെ...
പുള്ളി നിന്നിടം ഡാര്‍ക്ക് ആയതു കൊണ്ട് ഓട്ടോ മോഡ് സെറ്റ് ചെയ്ത ആ 1/2 സെക്കന്റ് എക്സ്പോഷര്‍ ആണ് പണി പറ്റിച്ചത് അല്ലേ! ആ 1/2 സെക്കന്റിനുള്ളില്‍ എപ്പോള്‍ ഫ്ലാഷടിച്ചാലും ഇങ്ങനെ തന്നെ കിട്ടുമായിരിക്കണം.
സമ്മതിച്ചു തന്നെന്റെ ആശാനെ പ്രത്യേകിച്ചും ആ മോഡലിനെ ബേണ്‍ ചെയ്യിപ്പിച്ച് ഇങ്ങനെ ആക്കിയതിന്
Rare shot indeed.
At first sight, thought it was photoshopped :)
Post a Comment