യക്ഷി
“പനയിരെ അട്ത്ത് വൊറ്റയ്ക്ക് പോവര്ത്.“
“പോയാ എന്തര് ?”
“അയില് യഷ്‌ഷികൂടുവച്ചിറ്റൊണ്ട്”
“അയിന് യഷ്‌ഷി കിളിയാണാ?”
“അത് ഞായ് അമ്മൂമ്മേരെ ചോയിച്ചിറ്റ് പറഞ്ഞ്യരാം ക്യാട്ടാ..”
കാഴ്ചയ്ക്കുള്ള കടപ്പാടുകള്‍ : പട്ടാമ്പിയിലെ ചാത്തന്നൂരിലെ ഒഴുകില്‍ മനയുടെ പിന്‍ഭാഗത്തെ പാടം,
നീലാകാശം, എവിടെയോ ഒളിച്ച സൂര്യന്‍, ഒറ്റപ്പെട്ട പന, ബ്ലോഗിലെ ആദ്യ ചലചിത്രം.
ക്യാമറയ്ക്കുള്ള കടപ്പാട് : സങ്കുചിതന്
“പോയാ എന്തര് ?”
“അയില് യഷ്‌ഷികൂടുവച്ചിറ്റൊണ്ട്”
“അയിന് യഷ്‌ഷി കിളിയാണാ?”
“അത് ഞായ് അമ്മൂമ്മേരെ ചോയിച്ചിറ്റ് പറഞ്ഞ്യരാം ക്യാട്ടാ..”
കാഴ്ചയ്ക്കുള്ള കടപ്പാടുകള്‍ : പട്ടാമ്പിയിലെ ചാത്തന്നൂരിലെ ഒഴുകില്‍ മനയുടെ പിന്‍ഭാഗത്തെ പാടം,
നീലാകാശം, എവിടെയോ ഒളിച്ച സൂര്യന്‍, ഒറ്റപ്പെട്ട പന, ബ്ലോഗിലെ ആദ്യ ചലചിത്രം.
ക്യാമറയ്ക്കുള്ള കടപ്പാട് : സങ്കുചിതന്
12 അഭിപ്രായങ്ങള്‍:
വലിയ കടപ്പാട് നീലാകാശത്തോട് തന്നെ... that made it so beautiful...
മനോഹരം ...
ഇളം നീലാകശത്തിന്റെ ബാക്‍ഗ്രൌണ്ട്
പന അതി ഗംഭീരം ...
മ് ഒരു യക്ഷി സ്റ്റൈല്‍ ഒക്കെ വരുന്നുണ്ട്..
നല്ലചിത്രം! പങ്കു വച്ചതിനു നന്ദി....
കടപ്പാട് ‘പടക്കട’യോട് ?
ഫോക്കസിംഗ് അത്ര പോരാ, ഉടന്‍ ഒരു DSLR വാങ്ങ്.
അനോണി അനിയാ, “പടക്കട” ഉപയോഗിച്ചിട്ടുണ്ട്. കോണ്‍ട്രാസ്റ്റ് അഡ്ജസ്റ്റ് ചെയ്യാനും കളര്‍ കുറച്ചുകൂടി എന്‍ഹാന്‍സ് ചെയ്യാനും.
എല്ലാവരും ഡി എസ് എല്‍ ആര്‍ വച്ചു തന്നെ പടമെടുക്കണം, ഡി എസ് എല്‍ ആര്‍ വാങ്ങണം എന്നു വാശി പിടിക്കല്ലേ!
ഡി എസ് അല്‍ ആര്‍ കയ്യിലിരുന്നിട്ട് ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയുടെ ഉപയോഗം പോലും ഇല്ലാത്ത ചില സുഹൃത്തുക്കളേയും എനിക്കറിയാം.
ഞാന്‍ വിശ്വസിക്കുന്ന ഇത്തരം ഫോട്ടോഗ്രഫി എന്താണ് ഫ്രെയിമിലുള്ളത് എന്നതിലാണ്. അതിന്റെ ടെക്നിക്കല്‍ ഡെറ്റൈത്സില്‍ അല്ല.
ഈ പറഞ്ഞതിന്റെ ഉദ്ദേശം എന്റെ ഈ ചിത്രത്തില്‍ എന്തോ തേങ്ങാക്കുല ഉണ്ട് എന്നല്ല (എനിക്കറിയാം അതില്‍ ഒരു പനങ്കുല പോലും ഇല്ല :)
ഒന്നുകൂടി ഈ ചിത്രം എടുത്തത് സങ്കുചിതന്റെ കയ്യില്‍ നിന്നും കടം കൊണ്ട ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൊണ്ടാണ്. നന്ദിയില്‍ അതു കൂടി ചേര്‍ക്കാം.(എന്റെ ക്യാമറ അതിന്റെ ജീവിതം കഴിഞ്ഞു ഇപ്പോള്‍ ലെന്‍സിന്റെ ബാലന്‍സ് ഒക്കെ പോയി പരിധിക്കു പുറത്താ :)
അടിവര : ഇതൊക്കെ പറയാന്‍ അനോണിയാകണം എന്നില്ല. എനിക്ക് വിഷമം ഉണ്ടാക്കുന്ന വിഷയങ്ങള്‍ അല്ല ഇതൊന്നും.
ഒരു ഡി എസ് അല്‍ ആര്‍ വാങ്ങാനുള്ള അവസ്ഥ തല്‍ക്കാലം ഇല്ല.
ഇതില്‍ യക്ഷിയ്ക്കു താമസിക്കാന്‍ ഒരു സ്കോപ്പുമില്ല. സുന്ദരവും ഗൃഹാതുരവുമാണ് പടം. ഒട്ടും ഭീകരമല്ല, പിന്നെങ്ങനെ യക്ഷിയിതില്‍ കൂടു വയ്ക്കും?
യക്ഷികള്‍ വസിക്കുന്ന പന കണ്ടു. ഇത്തരം പനകള്‍ പട്ടാമ്പി, ഒറ്റപ്പാലം പാലക്കാട് ഭാഗങ്ങളില്‍ ധാരാളം കാണപ്പെടുന്നതിന് കാരണം എന്താണാവോ. ഘസാക്കും മയയാറ്റൂര്‍'സ് യക്ഷിയും ഈവേളയിലോര്‍ത്തുപോയി.
പടം ഇഷ്ടപ്പെട്ടു. അതുപോലെ തിരക്കഥയിലെന്നപോലെത്തെ സംഭാഷണശകലവും.. :)
കൊള്ളാം ചിത്രം !!(എന്ന് വെച്ച് ഗംഭീരമാണെന്നല്ല) ചിത്രവും വിവരണങ്ങളും വായിച്ചുതീരുമ്പോള്‍ എന്തോ ഒന്ന് ഫീലു ചെയ്യുന്നുണ്ട്.
(അനോനികുട്ടിക്കുള്ള മറുപടി കൊള്ളാം :) DSLR ഇല്ലാതെ, തുക്കട ഡിജി കാമറയുമായി നടക്കുന്ന എന്നെപോലുള്ളവരും ഒക്കെ പൂട്ടി പോകേണ്ടിവരുമോ?!!)
യക്ഷി എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആണു. ഈ പടം കാണുംപ്പോള്‍ സുന്ദരിയായ ഒരു യക്ഷിയെ മനസ്സില്‍ സങ്കല്പിച്ചു നോക്കി.അതിനു ദിവ്യാ ഉണ്ണീടെ മുഖം ആയിരുന്നു.
നല്ല ഫോട്ടോ
കഥകള്‍ മോഹിപ്പിച്ച യക്ഷിപ്പനകളും, കള്ളിപ്പാലകളും ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളുടെ വിസ്‌മയം ഒരു കമന്റിലൂടെ അറിയിക്കുന്നു...
നല്ല ചിത്രം.
കാറ്റുകൊളളാന്‍ നില്‍ക്കുന്ന പന.
യക്ഷിയുടെ പന ഇതാണോ ?
ഈര്‍മ്പന എന്നു പറയുന്ന ഭീകരന്‍ പന വേറെത്തന്നെയുണ്ടല്ലോ.
മുടിയഴിച്ചിട്ടതുപോലുളള പനംകുല യക്ഷിയുടെ സാന്നിദ്ധ്യം തോന്നിപ്പിക്കുകതന്നെ ചെയ്യും.
അതെ വെള്ളെഴുത്ത് പറഞ്ഞതാണ് ശരി it is really nostalgic
ആഹാ...മനോഹരം..പശ്ചാത്തലത്തിനു എന്തൊരു രസാണു..പേടിപ്പെടുത്തുന്ന ഒന്നും കൂടെയില്ലെങ്കിലും പന കാണുമ്പോള്‍ ആദ്യം വെറുതെ യക്ഷിയെ കുറിച്ചോര്‍ക്കും...:)
Post a Comment