Related Posts with Thumbnails

Friday, April 21, 2006

ഒരു ഔട്ട് ഓഫ് ഫോക്കസ് ചിന്ത...


ഒരു ചിരി കൊഞ്ചലിനു വഴിമാറുന്ന നിമിഷം.
ക്ലിക്ക് ചെയ്യുന്നത് അവളുടെ അച്ഛനാകുമ്പോള്‍ കൊഞ്ചലിന്റെ ആഴം കൂടും.

ചില ചിരികളും ഭാവങ്ങളും ഷാര്‍പ്പല്ല. അങ്ങനെയുള്ള വേളകളില്‍ ഇത്തരത്തില്‍ മയപ്പെടുത്തി ചിത്രങ്ങള്‍ എടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. (പലപ്പോഴും നടക്കാറില്ല എന്നത് സത്യം!) മൂഡിനനുസരിച്ച് ചിത്രരചനയുടെ സങ്കേതങ്ങളും മാറ്റണം എന്നു വിശ്വസിക്കാനിഷ്ടപെടുന്നയാളാണ് ഞാന്‍.

പ്രകാശം ക്രമീകരിക്കുന്നതാണെങ്കിലും ലഭ്യമായ സ്രോതസ്സില്‍ നിന്നു ഉപയോഗിക്കുന്നതാണെങ്കിലും അത് ചിത്രത്തിന്റെ വിഷയത്തിനൊത്തതായിരുന്നാല്‍ നന്ന്. ചിത്രം വെളുപ്പിച്ചുകാണിക്കാന്‍ വേണ്ടി പ്രകാശം ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല.

(ഇപ്പോള്‍ മനസിലായില്ലേ, അനിയ ശനിയാ,ഈ ഔട്ട് ഓഫ് ഫോക്കസും ഒരബദ്ധമല്ല. ഇതുപോലെ.)

ഇനിയിപ്പോള്‍ അറിയാതെ ഔട്ട് ഓഫ് ഫോക്കസ് ആയിപ്പോയാലും ഇങ്ങനെ ചില തരികിടകള്‍ പറഞ്ഞു തടിതപ്പാം.:)

Wednesday, April 12, 2006

വീട്ടുകാരന്‍..


വിഷു ഇങ്ങടുത്തെത്തി. വിരുന്നുകാരെ കാരെ വിളിക്കാന്‍ ആളുമെത്തി. കദളിവാഴക്കൈ തന്നെ വേണമെന്നില്ല, കല്‍ച്ചുവരായാലും മതി.

എന്റെ ചിത്രങ്ങളില്‍ ഒരുപാട് കാക്കകള്‍ കടന്നു വരുന്നു എന്നറിയാം. ഇനിയും ഞാന്‍ കാക്കചിത്രങ്ങള്‍ ഇവിടെ പതിച്ചാലും ക്ഷമിക്കു സുഹൃത്തുക്കളെ, കാക്ക എന്റെ ഒരു വീക്ക്നെസ്സായിപ്പോയി. കാക്കയെപ്പോലെ നമ്മുടെ ജീവിതവുമായി ഇഴുകിചേര്‍ന്നിരിക്കുന്ന വേറേ ഏതു പക്ഷിയാണുള്ളത്? ഉണ്ണിക്കയ്യില്‍ ഇരുന്നു വിറയ്ക്കുന്ന നെയ്യപ്പത്തില്‍ തുടങ്ങി‍ എള്ളും അരിയും കലര്‍ന്നുവെന്ത മൂന്നുരുള ബലിച്ചോറില്‍ വരെ അവനുമായി നമ്മള്‍ ബന്ധപ്പെട്ടുകിടക്കുന്നു. കാക്ക നീണാള്‍ വാഴട്ടെ, ബലിച്ചോറുകളില്‍ കോഴികൊത്താതിരിക്കാന്‍ വേണ്ടിയെങ്കിലും.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP