Related Posts with Thumbnails

Saturday, March 31, 2007

നനഞ്ഞുണങ്ങുന്ന കമിതാക്കള്‍.

മഴതിമിര്‍ത്തുപെയ്തപ്പോള്‍ അവള്‍ പേടിച്ചു.
ബന്ധനത്തിന്റെ ചരടിലൂടെ ഊര്‍ന്ന് ചെന്ന് അവള്‍ അവനോട് ഒട്ടിച്ചേര്‍ന്ന് നിന്നു.

അവര്‍ മാത്രം.

മഴ നിന്നു.
ചേര്‍ന്നു നില്‍പ്പിന്റെ ചൂടില്‍ അവര്‍ വിയര്‍ത്തു. ആ വിയര്‍പ്പിന്റെ തുള്ളിയില്‍ പ്രകൃതി തിളങ്ങി.
കാലില്‍ തൂങ്ങുന്ന ആ തുള്ളിക്കണ്ണിലൂടെ അവന്‍‍ സൂര്യന്റെ വരവുകണ്ടു.
‘കടിച്ചുപിടിച്ചുള്ള‘ ജീവിതത്തെ ശപിച്ചു കൊണ്ടവന്‍‍ പറഞ്ഞു.
“ആ തള്ള ഇപ്പോള്‍ തിരികെ വരും. പകുതി ഉണങ്ങിയ അവരുടെ നരച്ചതുണിയുമായി, നമ്മളെ വീണ്ടും അകറ്റാന്‍.“


Thursday, March 22, 2007

ചെഗുവെരയുടെ തല!

വാഗമണ്‍ എന്ന സ്ഥലത്തുവച്ച് ഈ അടുത്ത കാലത്തു ഷൂട്ട് ചെയ്ത ഒരു പരസ്യചിത്രത്തിന്റെ സെറ്റില്‍ നിന്ന്.

അവിടെ ഒരു അസിസ്റ്റന്റ് ഡയറക്റ്റര്‍ ഇട്ടുവന്ന ഒരു ടീ ഷര്‍ട്ട് എന്നെ ഒരുപാട് ആകര്‍ഷിച്ചു.
ഒരു വല്ലാത്ത ജീവനുള്ള കാഴ്ച.

ആ ടീ ഷര്‍ട്ടില്‍ ഉണ്ടായിരുന്ന ചെഗുവേരയുടെ മുഖം ലൈഫ് സൈസില്‍ ആയതു കൊണ്ടാവും
ആ ടീ ഷര്‍ട്ട് ഓരോതവണ കണ്ടപ്പോഴും ഒരു “ചെ” സാന്നിദ്ധ്യം അനുഭവപ്പെട്ടു.
പലപ്പോഴും പലരൂപത്തിലും അത് എന്റെ ക്യാമറയില്‍ തെളിഞ്ഞു.


ടീ ബ്രേക്കില്‍ എന്റെ എതിരെയുള്ള കസേരയില്‍ ഇരുന്ന ആ സുഹൃത്ത് ചായകുടിച്ചിട്ടു ചായയ്ക്കൊപ്പം കൈ താഴ്ത്തിവച്ചപ്പോള്‍ എനിക്ക് തോന്നിയ കാഴ്ചയാണ് ഈ ചിത്രം.


മോട്ടോര്‍ സൈക്കിള്‍ ഡയറീസ്.


ഞങ്ങളുടെ ആ പരസ്യചിത്രത്തിന്റെ ക്യാമറാമാന്‍ പ്രതിഭാധനനായ വേണുവും “ചെ”യും

കടപ്പാട് : വേണു, മുദ്ര കമ്മ്യൂണിക്കേഷന്‍സ്, വീ ഐ ഫിലിംസ് & ക്രൂ, ചെഗുവെര, പെന്റാ മേനകയിലെ ഒരു റെഡിമെയ്ഡ് ഷോപ്പ്.

Thursday, March 08, 2007

കായല്‍ക്കാഴ്ചകള്‍ - 03. “ഷാപ്പില്‍“

വള്ളം പുന്നമടവിട്ടിട്ട് കുറെ കാലമായി. ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു കള്ളുഷാപ്പില്‍ എത്തിയതുമില്ല എന്ന പോലെ ആയി കാര്യങ്ങള്‍. കഴിഞ്ഞ ലക്കത്തില്‍ കള്ളില്ലാത്ത ഷാപ്പിന്റെ മുന്നില്‍ നിര്‍ത്തിയതാണ്. അതിന്റെ അടുക്കള കാട്ടിതരാം എന്നും പറഞ്ഞിട്ട്.
എന്തായാലും ഈ സീരീസിലെ ഒന്ന്, രണ്ട് ഭാഗങ്ങള്‍ക്ക് ശേഷം വന്ന ബ്രേക്കില്‍ ഖേദിക്കുന്നു.


അപ്പോള്‍ നമ്മള്‍ അടുക്കളയിലേക്ക്.

സന്റോസേ അപ്പുറത്ത് പറമ്പില്‍ തെങ്ങിന്‍ ചുവട്ടില്‍ ഇരിക്കുന്ന ആ ചേട്ടന്‍ നല്ല തെങ്ങിന്‍ കള്ള് ഒഴിച്ചു തരും. ഓടിപോയിട്ടുവാ.. ഒരു കുടം പാര്‍സലും വാങ്ങിക്കോളൂ..



സഞ്ചാരികളെ കാത്ത് ചൂടാറാതെ ഇരിക്കുന്ന ‘ഷാപ്പ് ബുഫേ’.



ഓടി നടന്ന് ഒരു ആക്രാന്തിയെ പോലെ ചിത്രങ്ങള്‍ എടുത്തപ്പോള്‍ അവിടുത്തെ ‘മെയിന്‍ ഡിഷ്’ ഡിസ്പ്ലേ ചെയ്യുന്ന ചേട്ടന്‍



ഇവിടെ അടുക്കളയില്‍ പോലും പ്രവേശനം ഉണ്ട്. (ലേഡീസ് പ്ലീസ് നോട്ട് ‘നളപാചകം’.



കലവറയില്‍



ഉച്ചനേരത്ത് ഈ ചിത്രം കാണുന്നവര്‍ എന്നോട് ക്ഷമിക്കുക. ഇനി അഥവാ നാവില്‍ വെള്ളം ഊറിയാല്‍ ദേഷ്യത്തിന്റെ ഒരു ഹൌസ് ബോട്ട് അവിടേ ഇറക്കി grrrr....rrrr... എന്ന് ഓടിച്ചുപോവുക



നിറഞ്ഞവയറുമായി വീണ്ടും ബോട്ടിലേക്ക്. ആ തെങ്ങില്‍ കാണുന്ന പോസ്റ്റര്‍ ആലപ്പുഴ ജില്ലയിലെ ഒരു സ്ഥിരം പോസ്റ്റര്‍ ആണ്.



ഈ സീരീസിലെ മറ്റു പോസ്റ്റുകള്‍ #01, #02

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP