2003 ഫെബ്രുവരി 19.
റോഡിന്റെ അപ്പുറം വരണ്ടുകിടക്കുന്ന പാടത്തിനും അപ്പുറത്ത് കാടു തുടങ്ങുന്നിടത്താണ് അന്ന് വെടിയൊച്ചയും നിലവിളികളും ഉയര്‍ന്നത്.
ഇത് മുത്തങ്ങ.
വെടിവയ്പ്പില്‍ മരിച്ച ആദിവാസിയും ഗോത്ര മഹാ സഭാ പ്രവര്‍ത്തകനുമായ
ജോഗിയുടെ സ്മാരകമാണ് റോഡരുകില്‍.
ദുരൂഹമായ ഒരു നിശബ്ദത ഈ സ്ഥലത്തിനുണ്ട്.
29 അഭിപ്രായങ്ങള്‍:
2003 ഫെബ്രുവരി 19 ന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍
ആ ഇല്ലിക്കാട് ദുരൂഹത കൂട്ടുന്നു..
മരണത്തിന്റെ ഒരു തണുപ്പ് അടിച്ചു കേറുന്നൊന്നൊരു സംശയം..
(രണ്ടാമത്തെ പടത്തില്‍ അതില്ല..)
പണ്ട്
പഴശ്ശി രാജാവ് എന്ന പോലെ
നിശ്ശബ്ദത ഒളിച്ചിരിക്കുന്ന ഒരു നിഗൂഢത
ഉണ്ട് വയനാടിന്.
ചുര പരിചിതമായ ആ വയനാടന്‍ തണുപ്പ്
തന്നൂ പടം, മരണത്തിനും തണുപ്പാണ്.
നമ്മുടെ കാഴ്ചപ്പാടുകളാണ് ഇരുണ്ടതും ദുരൂഹമായതും, അതുകൊണ്ടാണ് നമ്മുടെ കാഴ്ചയുടെ വശം ഇരുണ്ടിരിക്കുന്നത്. അപ്പുറത്തേയ്ക്ക് എല്ലാം സുതാര്യമാണ്.
എന്തായാലും രണ്ടും മികച്ച ചിത്രങ്ങള്‍. ആദ്യ ചിത്രം ഒരു പിന്‍ഹോള്‍ ഫോട്ടോഗ്രഫി പോലെ മനോഹരം, രണ്ടാമത്തെ ചിത്രത്തിലെ സായാഹ്നവെളിച്ചം അതിമനോഹരം.
ആദിവാസികള്‍ക്കെല്ലാം ദാണ്ടെ ഭൂമിയെന്ന് പറഞ്ഞിട്ട് തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ നിന്ന് അവരോടൊത്ത് കമ്പടിച്ചു പാട്ടു പാടിയ മാന്യദേഹം ഇന്ന് അങ്ങ് കേന്ദ്രത്തിലാ, പുള്ളി യോഗിയെ ഓര്‍ക്കുന്നുണ്ടാവില്ല.
മരത്തില്‍ കെട്ടിയിടപ്പെട്ട് വെട്ടുകള്‍ കൊണ്ട് ഇഞ്ചിഞ്ചായി മരിച്ച വിനോദിനെ ഗീതാനന്ദന്‍ ഓര്‍ക്കുന്നുണ്ടോ എന്തോ ( കേ ഏ പി ക്യാമ്പില്‍ അമര്‍ജ്യോതികളൊന്നുമില്ലല്ലോ?)
"കൊപ്ലി കിളച്ചിട്ടാണാ കോന്തി നട്ടിട്ടാണാ തെനയൊന്നും വെളഞ്ഞില്ലെന്ന് ശൊന്നാ കഴിഞ്ഞല്ല്"
ഭൂമിയുമില്ല, കൃഷിയുമില്ല,ആരോഗ്യവുമില്ല, പഠിപ്പുമില്ല, ചികിത്സയുമില്ല. പ്രതീക്ഷ പോലുമില്ല.
ഓര്‍മ്മകള്‍ ഉണ്ടായിരിയ്ക്കണം, എന്ന് വിളിച്ച് പറയുന്ന മികച്ച ചിത്രങ്ങള്‍..
രജീവ് പറഞ്ഞ വിശകലനത്തോടും യോജിയ്ക്കുന്നു.
ദേവേട്ടന്റെ അവസാനവരികള്‍ ‘അക്ഷരാര്‍ത്ഥത്തില്‍’ കണ്ണുനനയിച്ചു
രജീവ്,
സമ്മതിക്കുന്നു. റോഡില്‍ നിന്നും ഒരു ചിത്രം എടുത്തപ്പോള്‍ ഇപ്പുറമുള്ള ഇല്ലിക്കാടിന്റെ മറവിലൂടെ ഒരു ചിത്രം എടുക്കാന്‍ എന്നെ കൂട്ടിക്കൊണ്ടുപൊയ എന്റെ മനസില്‍ അങ്ങിനെ ഒരു ചിന്തതന്നെയാവണം.
അല്ലെങ്കില്‍ ഇതിനെ ഇരുളിന്റെ കണ്ണിലൂടെ കണ്ടാല്‍ മതി എന്നൊരു മറുചിന്ത.
അഭിപ്രായം ശരിവയ്ക്കുന്നു.
ശരിയാണ് ദേവാ
കാണാന്‍ ഇനി ഒരു സ്വപ്നം പോലും സ്വന്തമായി ബാക്കിയില്ലാത്തവര്‍.
രണ്ടു ചിത്രങ്ങളും മനോഹരം. മനസ്സിലുള്ളത് മുഖത്തുകാണാം... ഇപ്പോള്‍ ചിത്രത്തിലും.
-സുല്‍
ആദ്യ ചിത്രം അതിമനോഹരം!
നല്ല പടങ്ങള്‍.
പോയി കാണാതെതന്നെ, ചോര്‍ന്നുപോകുമായിരുന്ന നിശബ്ദതയടക്കം കഴ്ച്ചപ്പുറത്തെത്തിച്ച കുമാറിനു നന്ദി.
ചിത്രം മനോഹരം എന്നു പറയാൻ എനിക്കാവുന്നില്ല.കാരണം ആ പടം കാണുമ്പോൾ വെടിയേറ്റു വീഴുന്ന ഒരു മനുഷ്യന്റെ ദീന രോദനം മുഴങ്ങുന്നതു പോലെ തോന്നുന്നു.എന്തോ കുമാറിന്റെ അടിക്കുറിപ്പുകൾ കണ്ടപ്പോൾ സങ്കടം തോന്നി .
മനസ്സില്‍ പതിയുന്ന ചിത്രങ്ങള്‍. വെടിയൊച്ച കേള്‍ക്കാനാകുന്നു ഈ ചിത്രങ്ങളിലൂടെ, ഒപ്പം രക്തം വാര്‍ന്ന് കിടക്കുന്ന കാഴ്ചകളും കാണുന്നു.
കുമാര്‍ ജി..
പടത്തിലെ കഥയിലെ ദുരൂഹതയെക്കാള്‍ പടമെടുക്കുന്നതിന്റെ ദുരൂഹതയാണെനിക്ക് പിടികിട്ടാത്തത്. നിറങ്ങള്‍ ക്രമീകരിക്കുന്നതിലുള്ള കഴിവ് പടത്തില്‍ തെളിയുന്നു.
ആ സ്മാരകം പേരിനു വേണ്ടി കെട്ടിപ്പൊക്കി, അതും വോട്ടിനു വേണ്ടിയായിരിക്കും..!
കുഞ്ഞന്‍
അത് പടമെടുപ്പിന്റെ രാഷ്ട്രീയമാണ്. അത് അല്പം മുന്‍പ് ഒരു കമന്റില്‍ ഞാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്.
കുമാര്‍, രണ്ടും അതിമനോഹരവും അര്‍ത്ഥഗര്‍ഭവും. ആദ്യത്തെ വളരെ ഗംഭീരം. ഒരു നിശ്ശബ്ദത അതിനെ പൂണ്ടിരിക്കുന്നു. വല്ലാത്ത ഒരു മൌനം...
ഓര്‍മ്മപ്പെട്ടു! ടച്ചിങ്ങ് കാപ്ചര്‍സ്
ആദ്യചിത്രത്തിലെ ഏകാന്തത രണ്ടാമത്തെ ചിത്രത്തിൽ ഏകാഗ്രതയായിരിക്കുന്നു.. അകലവും അടുപ്പവും ഒരേ സബ്ജക്റ്റിനെ എത്രമാത്രം മാറ്റുന്നു അല്ലേ കുമാർജീ...
കാലം, എന്നും,അവഗണിക്കപ്പെടാനായി മാത്രം,ധീരന്മാരുടെ സ്മാരകങ്ങൾ പണിതിട്ടല്ലേയൊള്ളു?.
വർഗ്ഗീസ് മുതൽ ജോഗി വരെ
ക്യാമറ ഒരു തോക്കാണെന്ന് ഇപ്പോഴാണ് ശരിക്കും പിടിക്കിട്ടിയത്
മണ്ണോടുമണ്ണാണതിന്‍ മുന്പു അറുത്തെടുത്തു നട്ടതാവണം അവന്‍, ഈ ചൂണ്ടുവിരല്‍..
രണ്ടാം വരവ് ഒരു ഒന്നരവരവായിപ്പോയി കുമാറപ്പാ.ഞെരിപ്പ് പടങ്ങൾ..! എവിടിട്ട് കമന്റണമെന്നൊരു പിടീം ഇല്ല..:)
നല്ല ചിത്രവും പലതും ഓര്‍മ്മിപ്പിക്കുന്ന അടിക്കുറിപ്പും!
Yes, the SILENCE is well expressed in the photos.
ചിത്രം കണ്ട് ദേവന്റെ അഭിപ്രായം വായിച്ചു
ഒന്നും പറയാന്‍ വയ്യാ എന്ന അവസ്ഥ..
നോക്കിയിരിക്കുമ്പോള്‍ ഒരു തേങ്ങികരച്ചില്‍
ആ ഇല്ലികാട്ടില്‍ നിന്ന് ....
കുമാര്‍ നന്ദി
കുമാറേട്ടാ, വളരെ ഇഷ്ടപ്പെട്ടു... ആദ്യത്തേത് പ്രത്യേകിച്ചും...
മനോഹരമായിട്ടുണ്ട്...
രണ്ട് ചിത്രങ്ങളും ഏറെ ഇഷ്ടപ്പെട്ടു
വെടിയൊച്ച കാതടപ്പിക്കുന്നു, കണ്ണുതുറപ്പിക്കുന്നു...
നിശബ്ദം സംസാരിക്കുന്ന ചിത്രങ്ങള്‍...
Post a Comment