ചക്കക്കൂട്ടായ്മ.
ഒരു വലിയ അമ്മച്ചിപ്ലാവിന്റെ തടിയില്‍ കിളുര്‍ത്ത ഒരു ഞെട്ടിലെ പൂക്കള്‍ വിരിഞ്ഞാണ് ഈ കൂട്ടായ്മ ഉണ്ടായത്. കൂട്ടായ്മ കുറച്ചുകാലമേ നിലനില്‍ക്കൂ, കാരണം ഓരോരുത്തരും പല നിലവാരത്തിലും വലിപ്പചെറുപ്പത്തിലും ആയതുകൊണ്ടാവും ഇവര്‍ക്ക് ഒരുമിച്ചു വളരാനാവില്ല.
വളര്‍ച്ചയുടെ നല്ലകാലത്തുതന്നെ ചിലരൊക്കെ വല്യമ്മച്ചിയുടെ കറിക്കത്തിയ്ക്കടിപ്പെട്ട് ‘കറി‘യായി മാറും. ചിലര്‍ അവിടെ നിന്ന് പഴുത്ത് സ്വയം മണത്തുരസിക്കും. അകലെയുള്ള ചില്ലകളില്‍ ഇരുന്നു കാക്കകള്‍, കറുപ്പില്‍ ആണ്ടുകിടക്കുന്ന തങ്ങളുടെ കൊതിയന്‍ കണ്ണുകള്‍ ചരിച്ചു ഇവരെ നോക്കും. പാകമായി എന്ന് ഉറപ്പുവരുമ്പോള്‍ പാഞ്ഞുവന്ന് കൊത്തും. കുറച്ചുകഴിയുമ്പോള്‍ ഈ കൂട്ടായ്മ നിലത്തുവീണു പൊട്ടിചിതറും. ഈച്ചയാര്‍ക്കും. പിന്നെ അത് കാലത്തിന്റെ കടന്നുപോകലിന്റെ പാടുകള്‍ക്കുള്ളില്‍ മറയും.
ഈ കൂട്ടായ്മ ഓര്‍മ്മയാകുമ്പോള്‍ ആ തള്ളത്തടിയില്‍ അടുത്ത മുളപൊട്ടും. ഒരുപാടിടങ്ങളില്‍ ഒറ്റപ്പെട്ട കുഞ്ഞിപൂക്കള്‍ തള്ളത്തടിയോട് ചേര്‍ന്ന് നിന്നു ചിരിക്കും. ചിലതൊക്കെ പുഷ്പിക്കലിന്റെ സന്തോഷത്തില്‍ തന്നെ കരിഞ്ഞുനിലം പറ്റും. ചിലത് ആ അമ്മത്തടിയില്‍ നിന്നും ഒരുപാട് ഊര്‍ജ്ജം വലിച്ചെടുത്ത് വളരും. ചിലത് ഇടയ്ക്ക് വച്ച് വളര്‍ച്ചമുറ്റും. ഒരു കാഴ്ചവസ്തുപോലെ അവിടെ വെറുതേ തൂങ്ങിനില്‍ക്കും.
ചില ശിഖരങ്ങളില്‍ ഇതുപോലെ തന്നെ പുതിയ കൂട്ടായ്മ വിളയും. പരസ്പരം കെട്ടിപ്പിടിച്ച് വളരും. പഴുത്തുവീഴാന്‍ വേണ്ടി.
അങ്ങനെ അങ്ങനെ.. പുതിയത് പഴയതായും പഴയതിന്റെ രുചിക്കും ചീഞ്ഞുനാറ്റത്തിനും മുകളില്‍ പുതിയവ വിളഞ്ഞു എല്ലാം ചേര്‍ന്ന് ഒരു ചക്രം പോലെ കറങ്ങിക്കൊണ്ടിരിക്കും. അത് അനിവാര്യതയാണ്.
പക്ഷെ ഈ അമ്മച്ചിപ്ലാവ് മാത്രം അങ്ങനെ നിലനില്‍ക്കും. കാരണം അതിനു നശിക്കാനാവില്ല. അതിന്റെ വേരുകള്‍ അത്രമാത്രം ആഴങ്ങളിലാണ്.
55 അഭിപ്രായങ്ങള്‍:
ചക്കക്കുട്ടായ്മയുടെ ചരിത്രം
മഴ പെയ്ത് വെള്ളം കേറിയാല്‍ ഒരു രസവുമുണ്‌ടാകില്ല കഴിക്കാന്‍. :).ചരിത്രവും അതിനുള്ളിലെ തത്വവും നന്നായി.
ഹമ്മാാ അമ്മച്ചി പ്ലാവ്. ചക്ക കൂട്ടാന്‍ എന്ന് വിചരിച്ച് ഓടി വന്നതാ. ചക്ക കൂട്ടായ്മയാത്രേ.
“പാന്ഥര്‍ പെരുവഴിയംബലം തന്നിലെ
താന്തരായ് കൂടി വിയോഗം വരും പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങള്‍ പോലെയു
മെത്രയോ ചഞ്ചലമാലയ സംഗമം “
ചാത്തനേറ്:
സ്ക്കൂളിലു പോണവഴി എല്ലാകൊല്ലവും ചക്കചവിട്ടാതെ നടക്കാന്‍ പറ്റില്ലായിരുന്നു.പോരാഞ്ഞ്
ഈച്ചേം ചീയുമ്പോഴുള്ള മണോം...
"പക്ഷെ ഈ അമ്മച്ചിപ്ലാവ് മാത്രം അങ്ങനെ നിലനില്‍ക്കും. കാരണം അതിനു നശിക്കാനാവില്ല. അതിന്റെ വേരുകള്‍ അത്രമാത്രം ആഴങ്ങളിലാണ്"
:) very nice pic n vivaranam kumaar ji.
അതുപോലെ ബ്ലോഗര്‍ എന്നും നിലനില്‍ക്കും. ഈ കൂട്ടായ്മകള്‍ കുറേക്കഴിയുമ്പോള്‍ മാറിമറിയും. പടവും ചിന്തയും കൊള്ളാം കുമാറേട്ടാ.
പുടികിട്ടി ബ്ലോഗ്ഗര്‍ പ്ലാവ്..ചക്കകള്‍ നമ്മള്‍ ...അല്ലേ..? എന്നെ കണ്ടിട്ടുണ്ടല്ലേ..?
കുമാറേട്ടാ, നല്ല പടം. നല്ല വിവരണം.
കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ പറമ്പിലെ പ്ലാവില്‍ നിറയെ ചക്ക. അമ്മയോട് ചോദിച്ചപ്പോള്‍ ആരും ഇപ്പോള്‍ ചക്ക അധികം ഉപയോഗിഗ്ക്കുന്നില്ലെന്ന് പറഞ്ഞു. ഒക്കെ അണ്ണാനും കാക്കയും സമൃതിയായി ശാപ്പിടുന്നു. ഒന്നുരണ്ട് ചക്ക ഞാന്‍ കയറി ഇട്ടു.
നല്ല പടം !
ചക്കപ്പുഴുക്ക് നമ്മുടെ ഒരു ഫേവേറേറ്റ് ആണേ.. കൊതിപ്പിച്ചു കളഞ്ഞല്ലോ കുമാറേട്ടാ.... :)
നാട്ടില്‍ പോയിരുന്നെങ്കില്‍ ചക്കപ്പുഴുക്കും, ചക്കപ്പഴവും തിന്നാമായിരുന്നു :>)
മാഷേ, കൊള്ളാം ചിത്രങ്ങളും വിവരണവും.
ഒന്‍പതാം ക്ലാസില്‍ ചരിത്രം പഠിപ്പിച്ചിരുന്ന ഒരു അധ്യാപകന്‍, തന്റെ പറമ്പിലെ പ്ലാവില്‍ കയറി ചക്ക ഇട്ടുകൊടുത്ത് സഹായിച്ചിരുന്ന കുട്ടിയെ പഠിക്കാത്തതിന് വടിയെടുത്ത് ശിക്ഷിക്കുകയായിരുന്നു. അടി 1, 2.... അപ്പോള്‍ കുട്ടി :-
“സാറേ രണ്ട് അടി ഞാന്‍ ക്ഷമിച്ചു. ഇനിയും അടിച്ചാ സാറിന്റെ പറമ്പില്‍ ആ മൂലക്കു നില്‍ക്കുന്ന പൊക്കം കൂടിയ പ്ലാവിലെ ചക്ക ഒരെണ്ണം ഞാന്‍ ഇട്ടുതരില്ല” ഇതുകേട്ട് സാറും കുട്ടികളും ആര്‍ത്തു ചിരിച്ചു. അത് മുഴുവന്‍ നാട്ടില്‍ പാട്ടുമായി ;) ഹി ഹി.. അവന്‍ വീട്ടില്‍ വരുമ്പോഴെല്ലാം ഞാന്‍ അവനെ ഇതു പറഞ്ഞ് കളിയാക്കുമായിരുന്നു.
ഓ.ടോ : ഈ വേര്‍ഡ് വേരി പാരയാകുന്നല്ലോ :(
കുമാറെട്ടാ..കൊതിപ്പിച്ചു..ചക്ക, ചക്കപ്പുഴുക്ക്, ചക്ക എരിശ്ശേരി, ചക്ക അവിയല്‍, ചക്കേം മാങ്ങേം വറ്റിച്ചത്..
അവധി ദിവസങ്ങളില്‍ ഉച്ചയ്ക്ക് അമ്മ ഒരു വലിയ പാത്രം നിറയേ ചക്കക്കൂട്ടാന്‍(കപ്പ പോലെ കുഴച്ച് വച്ചത്) എടുത്തോണ്ട് വരും "ടാ പിള്ളെരേ വരിന്‍ എന്നു വിളിയ്ക്കും"..അടുക്കളയിലെ തറയിലിരുന്ന് അതിന്മേലൊരിത്തിരി വെളിച്ചേണ്ണേമൊഴിച്ച് വേറൊരു പാത്രത്തേലിത്തിരി ഉപ്പുമാങ്ങേമെടുത്ത് എട്ടുകയ്യുകള്‍ അതിനെ നിമിഷങ്ങള്‍ക്കകം ഫിനിഷ് ചെയ്യും..പിന്നേം...
എനിയ്ക്ക് വീട്ടിപ്പോണം...എനിയ്ക്ക് വീട്ടിപ്പോണം..ഇതൊന്നും ശരിയാവത്തില്ല..ഇത്തരം പോസ്റ്റുകള്‍ നിരോധിയ്ക്കണം...:)
പഴുത്ത ചക്ക വീഴുമ്പോള്‍ പച്ചചക്ക ചിരിക്കാറുണ്ടോ? :)അതിനെ പറ്റിക്കൂടി ഒന്നെഴുതണം.
(ചക്കയുടേയും മാങ്ങയുടെയുമൊക്കെ ഫോട്ടോ ഇട്ട് മനുഷ്യനെ കൊതീപ്പിച്ചോളണം ട്ടൊ.ആഞ്ജനേയാ.. കണ്ട്രോള്‍ പ്ലീസ്...:))
അതിനെ പറ്റിയും എഴുതാല്ലോബിന്ദു.
പഴുത്ത ചക്കവീഴുമ്പോള്‍ പച്ചചക്ക ചിരിക്കില്ല.
സഹതാപം തോന്നും. കൂട്ടത്തിലൊരാളല്ലെ, നാളെ നമ്മളും വീഴില്ലേ എന്നു കരുതി സഹതപിക്കും.
പക്ഷെ കൂട്ടത്തില്‍ ഒരു പഴുത്തചക്ക ആത്മഹത്യയ്ക്കാണ് ശ്രമിക്കുന്നതെങ്കില്‍ മറ്റുള്ള ചക്കകള്‍ അവിടേയും സഹായിക്കുകമാത്രമേ ചെയ്യു. അവര്‍ ചവിട്ടി താഴെ ഇട്ടുകൊടുക്കും.
ചക്കപുരാണത്തിന്റെ ഏടുകളില്‍ കാണുന്ന വരികള്‍ പറയുന്നത് ഇങ്ങനെയാണ്.
ബിന്ദു ഇത്തരം നല്ല സംശയങ്ങള്‍ ഇനിയുമാവാം.
(എന്തായാലും ചക്കകുഴയും പോലെ കുഴഞ്ഞു)
കുമാറേട്ടോ...അടിബാസ്..കലക്കി,അപ്പച്ചന്റെ അമ്മച്ചീടേം കൂടെയുള്ള കുട്ടിക്കാലത്തിന്റെ ഓര്‍മ്മ വന്നു,ഇത് പോലൊരെണ്ണത്തിന്റെ അടിയില്‍പ്പോയിരുന്നിട്ട് പറയാമ്പാടില്ലാത്തടത്ത് ഉറുമ്പ് കടിച്ചതും :(
കുമാറേട്ടാ...
ഈ സൈസ് ചക്ക വറുക്കാന്‍ പറ്റുമോ.....
അതോ...ചക്കക്കൂറ്റാന്‍ ഉണ്ടാക്കാന്‍ മാത്രമേ പറ്റുള്ളോ....
[അല്ലാ..സംശയം ചോദിക്കാന്‍ എന്നു കണ്ടത് കൊണ്ട് ചോദിച്ചതാ.....പ്ലീസ് ...എന്നെ വെളിച്ചെണ്ണയില്‍ ഇടരുത്....ഞാന്‍ പൊക്കോളാം]
കുമാറേട്ടാ,
ഹൊ! ആ പഴയ ചക്കകാലം...അതൊരു കാലമായിരുന്നു...:) അതിന്റെ ടേസ്റ്റ് ഇപ്പോഴത്തെ ചക്കകള്‍ക്കില്ല..
അതെന്താണാവൊ? ഓര്‍മ്മകളുടെ മധുരം കൂടിയുണ്ടാവും അല്ലേ ആ ചക്കപഴത്തിനൊക്കെ? ഞാന്‍ ദേ രണ്ട് മാസം മുന്‍പ് ആദ്യായിട്ട് ചക്ക പുഴുക്ക് കഴിച്ച്..ഞാന്‍ ഇന്നേ വരെ അതിങ്ങനെ കേട്ട് കൊതിയൂറി നിന്നിട്ടല്ലാതെ, അത് കഴിച്ചിട്ടില്ലായിരുന്നു...നല്ല ടേസ്റ്റാ..പക്ഷെ കപ്പപുഴുക്ക് തന്ന്യാ കൂടുതല്‍ ഇഷ്ടം..
വറുക്കാന്‍ പറ്റുമല്ലൊ സാന്റൊ.
ബിംബീസിന്റെ സൈഡില്‍ ഒരു ചേട്ടന്‍ ചക്കവറുക്കുണ്ട്. അതില്‍ കയറി കിടന്നാല്‍ മതി.
പക്ഷെ അതിന്റെ ഇടയില്‍ അരിവറുക്കരുത് എന്നു മാത്രം. (ഓടിയാാ...)
പഴയചക്കകളുടെ ടേസ്റ്റ് ഇപ്പഴത്തെ ചക്കയ്ക്കില്ല എന്നു പറയല്ലെ ഇഞ്ചീ..
കഴിഞ്ഞയാഴ്ചയിലും ഞാന്‍ കഴിച്ചതാ നല്ല രുചിയുള്ള ചക്കപ്പുഴുക്ക്. നല്ല രുചി. പക്ഷെ അതികം പുഴുക്കാതിരിക്കുന്നതാ നല്ലത്.
പഴയചക്കക്കാലവും ഓര്‍ത്ത് “വരുവാനില്ലാരും...” ഒക്കെ പാടിയിരുന്നാല്‍ ചക്കയുടെ വംശം അറ്റുപോകും. കപ്പ തിന്ന് വയറു പൊള്ളും.
സുഹൃത്തുക്കളെ ഒരു ചക്ക ഗോമ്പിനേഷന്‍;
ചക്ക പുഴുക്കും, തിരുവന്തരം ഭാഷയിലെ ‘ഒടങ്കൊല്ലി മോളകും’, ഉപ്പും, ചെറിയ ഉള്ളിയും, അല്പം വെളിച്ചെണ്ണയും. (ഉള്ളി ഒന്നു ചുട്ടെടുത്തതാണെങ്കില്‍ കസറും) ചേര്‍ത്ത് തിരുമ്മി എടുത്തത്.
കുമാറേട്ടാ...
പ്രോബ്ലം ആയോ.....
പഴേ ചക്ക എങ്ങനാ ഇരിക്കണേ...
പരന്നാണോ.......
ഈ ചക്കയിലും ബാച്ചി ചക്ക....
അണ്‍ബാച്ചി ചക്ക ..അങ്ങനെ ഉണ്ടോ....
കുമാര്‍ ജി, അടുത്ത ആഴ്ച ആ വഴി വന്നാല്‍ ചക്കപ്പുഴുക്ക് കിട്ട്വോ?
:)
ചക്കപ്പുഴുക്ക് കിട്ടില്ല.ചക്കപ്പുഴു വേണേല്‍ ഒപ്പിക്കാം.
(കെട്ടിയോള്‍ നാട്ടിലാ ഇഷ്ടാ.. അവിടുന്നു പുഴുങ്ങി പാര്‍സല്‍ ചെയ്യേണ്ടിവരും)
സാന്റോസ് അണ്ണാ..എന്താണ്‍ പഴയ ചക്കയും പുതിയ ചക്കയും തമ്മിലുള്ള വ്യത്യാസം?ഹഹ.
കുമാറേട്ടാ..നല്ല കുറിപ്പ്.
‘ചക്ക തിന്നുന്തോറും പ്ലാവ് വെക്കാന്‍ തോന്നും’ എന്നല്ലേ പ്രമാണം.;)
പ്ലാ പഴം പോസ്റ്റ് കലക്കി!
കുമാറണ്ണാ,
ഈ വേരില് കായ്ക്കണ ചക്ക വല്ലതും ഉണ്ടോ?
അല്ല ഒന്ന്യ് “വേണം” ന്ന് വെയ്ക്കാനാ
വേറ്ഡ് വെരി naevfxql ഹെന്നെ അങ്ങ് മരി . ഇത്തവണ്യേലും ശര്യാവണേ തമ്പ്രാനെ
ഡിങ്കാ..ഒണ്ടടെയ്...ആ ഇക്കാസ് ഇന്നാളു ഒരു തെങ്ങ് വച്ചിട്ട് അതിന്റെ വേരില്‍ ചക്കയുണ്ടായി എന്നു പറഞ്ഞു കേട്ടു...അവന്റെ കൈയില്‍ ബാക്കി കുരു ഉണ്ടാകും......ദില്‍ബനു ഒരു കുരു വേണം ഒരെണ്ണം എന്ന് പറഞ്ഞിരുന്നു....വേഗം ഇക്കാസിന്റെ അടുത്ത് ചെന്ന് ബുക്ക് ചെയ്യ്....
word veri-qykiimm[ithu njaan thallippolicch kalayum]
പഴയ ചക്കയും പുതിയ ചക്കയും ഒക്കെ നല്ലതാണ്. ചക്കപ്രിയന്മാര്‍ക്ക്. അമ്മ, ചക്ക വറുക്കാനെടുക്കുമ്പോള്‍, അതിലെങ്ങാന്‍, മൂക്കാത്തതോ, അധികം മൂത്ത്, പഴം സ്വാദ് വന്നതോ ആയാല്‍ അമ്മ, അടുപ്പത്ത്, പുഴുക്ക് വെക്കുന്നതിലേക്കും, വരട്ടിയെടുക്കുന്നതിലേക്കും ഇടും. എന്നിട്ട് പറയും, മൂക്കാത്തത് ഇട്ടാല്‍, കരിഞ്ഞുപോകും, അധികം മൂത്ത്, പഴുത്ത സ്വാദ് വന്നത്, വറുക്കുന്നതിന്റെ കൂടെ ഇട്ടാല്‍, വറുത്തെടുത്ത്, പാത്രത്തില്‍, കാറ്റ് കടക്കാതെ അടച്ചുവെച്ചാലും, പഴുത്തത് വേഗം, സോഫറ്റ് ആയി, അതിന്റെ കൂടെ മറ്റുള്ളവയും സോഫ്റ്റ് ആവും. പക്ഷെ, അത് വരട്ടുന്നതിലിട്ടാലോ, പ്രഥമന്‍ വെക്കുമ്പോഴും, അപ്പം ഉണ്ടാകുമ്പോഴും, നല്ല ടേസ്റ്റ് ആയിരിക്കും എന്ന്. പഴുത്ത ചക്ക, കൂട്ടത്തില്‍ക്കൂടാതെ, പോകുന്ന പോക്ക് കണ്ടില്ലേ എന്നും പറഞ്ഞ്, ഞങ്ങള്‍ ചിരിക്കുകയും ചെയ്യും. എല്ലാത്തിനും ഒരു പാകമുണ്ട്. അതറിഞ്ഞ്, നില്‍ക്കേണ്ടിടത്ത് നിന്നാലേ ചക്ക വറുത്തതിനും, ചക്ക വരട്ടിയതിനും, ചക്കപ്പുഴുക്കിനുമൊക്കെ സ്വാദുണ്ടാകൂ. ചക്ക വരട്ടിയതില്‍, മൂത്ത് പഴുക്കാത്ത ഒരു കഷണം ഉണ്ടായാല്‍ മതി, അത് വരട്ടുമ്പോള്‍ അടിയ്ക്ക് പിടിച്ച്, മൊത്തം കേടാക്കാന്‍. എന്നാല്‍, അതേ കഷണം പുഴുക്കില്‍ ഇട്ടാലോ, നല്ല ടേസ്റ്റ് ആയിരിക്കും. മൂത്തുപഴുത്തതും, മൂത്ത് പാകം വന്നതും, ഒട്ടും മൂക്കാത്തതും ചക്ക തന്നെ. പക്ഷെ, അതിനൊക്കെ ഓരോ കാര്യം ഉണ്ട് ചെയ്യാന്‍. മൂക്കാത്തതിന്റെ കൂടെ, ഞാനുമുണ്ടേ എന്നും പറഞ്ഞ്, മൂത്ത് പഴുത്ത ചക്ക ഓടിയാല്‍, പ്ലക്കോം എന്നും പറഞ്ഞ് വീഴും. അലിഞ്ഞും പോകും. അതിലും നല്ലത്, പഴുത്ത ചക്ക വരട്ടുന്ന ഉരുളിയില്‍, മറ്റുള്ള പഴുത്ത ചക്കക്കൂട്ടങ്ങളുടെ കൂടെ ഇരിക്കുന്നതാണ്.
ഞാനിപ്പോഴും, മൂക്കാത്ത ചക്കയാണെന്നും പറഞ്ഞ് ഇരിക്കുന്ന ചക്ക, പുഴുവരിക്കുമ്പോള്‍ അറിയും വിവരം ;).
അതുകൊണ്ട്, പഴുത്ത ചക്കയൊക്കെ വരട്ടി പ്രഥമനില്‍ ചേരട്ടെ.
നല്ലപോലെ മൂത്തതൊക്കെ വറുത്ത്, കൂട്ടിപ്പല്ലുകള്‍ക്കിടയ്ക്ക് കറുമുറു ആവട്ടെ.
അധികം മൂക്കാത്തതൊക്കെ, ചക്കപ്പുഴുക്കിലെ കൊതിയൂറും രുചി ആയി മാറട്ടെ.
ഡിങ്കാ..
ആ കുരു ആദ്യം ഉണക്കണം.....
പക്ഷേ അധികം വെയിലത്ത് ഇടരുത്...
കുരു പൊട്ടും...
കുരു പൊട്ടി എന്നു കേട്ടിട്ടില്ലേ....
word veri-svzydpha-kumarettaaaaaaa
കുമാറേട്ടാ, ഗ്രീസില്(ഗ്രീക്ക്) പ്ലാവുണ്ടോ ആവോ? കാണില്യാരിക്കും ല്ലേ? ഉണ്ടെങ്കില്‍ ആ പാവം സോക്രട്ടീസ് ചക്കേമ്മെ തൂങ്ങി തത്വചിന്ത പൂശാണ്ടിരിക്കില്യ ല്ലേ?
സാന്‍ഡോ അപ്പോള്‍ ഇതിനാണോ കുരുപൊട്ടുക എന്ന് പറയുന്നത്. അഹാ!
കുമാറേട്ടാ ഞാന്‍, ‘കടുകുമണിയില്‍ മഹാഭാരതം 3 തവണ മൊത്തായി എങ്ങിനെ എഴുതാം‘ എന്ന് ഗവേഷണത്തിലാ. ചക്ക പഴുക്കുമ്പോള്‍ എത്താം കേട്ടോ.
ഈ വേറ്ഡ് വെരീനെ ഞാന്‍ തല്ലികൊല്ലും പണ്ടാരടങ്ങാന്‍ wkxuurgo
വേണമെങ്കില്‍ ഈ ചക്ക കൂട്ടായ്മ വേരിലും ഉണ്ടാകും കുമാറേ, ദാ കണ്ടാ! . കടാപ്പൊറം കാരു ആരുമില്ലേ ഇവിടെ? എനിക്കു ചക്കപ്പുഴുക്കും പൊടിമീന്‍ കറിയുമാ ഇഷ്ടം, അതിലാര്‍ക്കും താല്‍പ്പര്യമില്ലേ?
സൂവിന്റെ കമന്റ് എന്റെ പോസ്റ്റില്‍ കുറെ നാളുകള്‍ക്കു ശേഷം ആണ്. മൂന്നുതവണയായി വന്ന് മാറ്റുരച്ചു തിളക്കിയ കമന്റ്.
അതിനു നന്ദി.
ആ വിശകലനം നന്നായി.
എന്റെ അമ്മയും ചക്കപ്പാചകം ചെയ്യാറുണ്ടായിരുന്നു. അതു ചെയ്തു കുറേ പരിചയം ആയതുകൊണ്ടാവും അമ്മ ഓരോന്നും അതിന്റേതായ മൂപ്പില്‍ തന്നെ പുഴുക്കും വരട്ടിയും ആക്കുമായിരുന്നു. പുഴുക്കാണെങ്കില്‍ പുഴുങ്ങാന്‍ പറ്റുന്നവ മാത്രം. വറുക്കാനാണേല്‍ അതിനുള്ളവ മാത്രം. വരട്ടാനാണേല്‍ വരളുന്നവ മാത്രം. ഡല്‍ഹിയിലും ഫുജൈറയിലും കൊച്ചിയിലും അതു പെട്ടിയിലാക്കിക്കൊണ്ടുപോയ മക്കളൊന്നും അമ്മയെ വിളിച്ച് ഇതുവരെ പരാതിയും പറഞ്ഞില്ല എന്നാണ് ഓര്‍മ്മ.
പണ്ട് അമ്മ പാചകം ചെയ്യുമ്പോള്‍ എനിക്ക് ഏറ്റവും അതിശയം തോന്നിയിരുന്നത് മറ്റൊരു കാര്യമായിരുന്നു, ഇതിലൊന്നും ചേരാത്ത അസാധാരണമായ മുറ്റന്‍ ചക്കകളെ അമ്മ പാചകം ചെയ്തു തളയ്ക്കാന്‍ നില്‍ക്കില്ല. അതിനെ അങ്ങട്ടും ഇങ്ങട്ടും വെട്ടി പന്തളാത്തുവീട്ടിലെ പശുവിനു കൊടുക്കും. അതാണ് അതിനു പറ്റിയ റൂട്ട്. ബാക്കി പശുവിന്റെ ദഹനേന്ദ്രിയം നോക്കിക്കോളും. വരട്ടണോ വറ്റിക്കണോ എന്ന്.
സൂ പറഞ്ഞതു തന്നെ ഏറ്റുപറയാം “എല്ലാത്തിനും ഒരു പാകമുണ്ട്. അതറിഞ്ഞ്, നില്‍ക്കേണ്ടിടത്ത് നിന്നാലേ ചക്ക വറുത്തതിനും, ചക്ക വരട്ടിയതിനും, ചക്കപ്പുഴുക്കിനുമൊക്കെ സ്വാദുണ്ടാകൂ.“
അല്ലെങ്കില്‍ ചക്കയുടെ രുചി എന്ന കണ്‍സെപ്റ്റിനെ തകര്‍ത്തതിനു അത്തരം വളര്‍ച്ചതെറ്റിയ ചക്കകളെ ഇരുളിലേക്ക് തള്ളി ചിലപ്പോള്‍ ആ പ്ലാവിനെ തന്നെ നമ്മള്‍ ശപിച്ചെന്നിരിക്കും.
എന്തായാലും എന്റെ ചക്ക വിളഞ്ഞു തുടങ്ങി. ഞാന്‍ ഉദ്ദേശിച്ച വഴിയിലൂടെ അല്ലെങ്കിലും.
ദേവാ ഞങ്ങടെ നാട്ടില്‍ ചക്കപുഴുക്കും മാങ്ങാപച്ചടിയും ആണ് കാമ്പിനേഷന്‍. വയറുപൊട്ടുവരെ കയറ്റിപോകും, അല്പം ചൂടുകൂടി ഉണ്ടെങ്കില്‍. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ തോന്നി, ഇതെന്താ നഗരങ്ങളിലെ മെനുവില്‍ കടന്നുകയറാത്തത് എന്ന്. ഉണക്കമീന്‍ വരെ കിട്ടുന്ന ഒരുപാട് റെസ്റ്റോറന്റുകള്‍ കൊച്ചിയിലുണ്ട്. പക്ഷെ ഇങ്ങനെ ഒന്നു ഒരിടത്തും കണ്ടില്ല. കപ്പപുഴുക്കിനെത്താമെങ്കില്‍ എന്തുകൊണ്ട് ചക്കപുഴുക്കിനെത്താന്‍ പാടില്ല?
ദേവാ നമുക്കൊരു “സേവ് ചക്കാ യഞ്ജം“ അങ്ങുകൊണ്ടാടിയാലോ?
കുമാറേട്ടാ, അടുത്ത മാസം ഒന്നാം തീയതി ഞങ്ങള്‍ കുക്കി പിള്ളേരെല്ലാം കൂടി സേവ് ചക്കാ യജ്ഞം നടത്തുന്നുണ്ട്. കുമാറേട്ടനു കൂടണൊ ? എന്നാല്‍ നാടന്‍ റെസിപ്പീസ് എഴുതി ഇടൂ..ഞാന്‍ അതൊക്കെ ഉണ്ടാക്കി നോക്കി, എന്റെ ബ്ലോഗില്‍ വിത് ഡ്യൂ ക്രെഡിറ്റ് ഇടാം. താല്പര്യമുണ്ടൊ? ഇങ്ങിനെ മണ്മറഞ്ഞ് പോവുന്ന റെസിപ്പീസാണ് എനിക്ക് വേണ്ടത്...
എനിക്കിഷ്ടം ചക്കേം വലിയ മീന്‍ കറിയും അലേല്‍ ചക്കേം ചിക്കക്നും,അല്ലേല്‍ ചക്കേം എല്ലും
മനുഷ്യനെ കൊതിപ്പിച്ച് പ്രാന്താക്കാന്‍ ഒരോരുത്തരോരോന്ന് ഇട്ടോളും. കൊണ്ട് പോണുണ്ടോ കുമാറേട്ടാ ഈ ചക്ക പോസ്റ്റ്
ഹ ഹ കുമാറേട്ടാ ചക്കവരട്ടി പോസ്റ്റ് കൊള്ളാം...
കഴിഞ്ഞ ദിവസം ഒരു അവിഞ്ഞ ചക്ക എന്‍റെ തലേല് വീഴാന്‍ നോക്കി. പക്ഷേ നല്ല രസമുള്ള വീഴ്ചേരുന്നു പ്ലക്കോന്ന്.
ഇഞ്ചി അങ്ങനെ എങ്കില്‍ ആ യഞ്ജത്തിനു മുന്നോടിയായി ബ്ലോഗില്‍ ചാര്‍ത്താന്‍ ഒരു “സേവ് ചക്കാ യഞ്ജ” ന്യുമോണിക് തന്നെ ആദ്യം ഉണ്ടാക്കട്ടെ? അത് ചക്ക സേവാ ബ്ലോഗുകള്‍ എല്ലാം ഇടതുവശത്ത് പതിക്കണം.
എന്നാല്‍ അങ്ങനെ തന്നെയാകട്ടെ.
ചക്ക റെസീപ്പി അടിച്ചുമാറ്റിയത് ചവറുപോലെ തരാം.
മിസിസ് കെ എം മാത്യുവിന്റെ റെസിപ്പികള്‍ ഒരുപാടെണ്ണം ഓണ്‍ലൈനില്‍ ഉണ്ട്. ചിലതൊക്കെ കണ്ടാല്‍ നമ്മള്‍ തന്ന്നെ ഞെട്ടിപോകും.
എന്തായാലും കാര്യങ്ങള്‍ നടക്കട്ടെ. ഉടനെ എന്തെങ്കിലും ചെയ്യണം.
കുമാറേ ചക്ക വിളയിക്കുന്നതൊക്കെക്കൊള്ളാം. പശ/ മുളഞ്ഞ് പറ്റാതെ നോക്കണേ.
പിന്നെ പറഞ്ഞില്ലേ നഗരങ്ങളിലൊന്നുമില്ലെന്ന്. ചക്ക. കാണാന്‍. പുതുതലമുറയെ, ചക്കയെന്തെന്ന് കാട്ടാന്‍, പഴയ കൂട്ടിലേക്ക് തന്നെ തിരിച്ചുപോകണം. പണ്ട്, ചക്കയെന്നൊരു വസ്തുവുണ്ടായിരുന്നു, ആ ചക്കക്കാലം എന്തൊരു രസമായിരുന്നു, എന്നും പറഞ്ഞ് കഥ തുടങ്ങുമ്പോള്‍, നമ്മുടെ കുട്ടികള്‍, നമ്മെ പരിഹസിക്കാതിരിക്കട്ടെ. പഴമയെ, നമ്മെപ്പോലെ തന്നെ വെറുക്കാനും പരിഹസിക്കാനും, നമ്മുടെ പുതുതലമുറയ്ക്കും, അവകാശമുണ്ടാവുമല്ലോ. പശുവിന് കൊടുക്കുന്ന മുറ്റന്‍ ചക്കകളെങ്കിലും ഉണ്ടായിരുന്നെങ്കില്‍, എന്ന് ആശിക്കുന്ന ഒരു കാലം വരും.
ഇഞ്ചീ ആദ്യം ഞാന്‍ തന്ന അടിച്ചുമാറ്റാന്‍ പോകുന്ന ലിസ്റ്റില്‍ മുഴുവനും നോണ്‍ വെജ് ആയിരുന്നു. ദേ ഇതില്‍ കുറേ നോണ്‍ വെജ് ഉണ്ട്. ഇതില്‍ നിന്നും ഇടിച്ചക്കതോരന്‍ എന്നെ മെനു ഞാന്‍ അടിച്ചുമാറ്റി വച്ചിടുണ്ട്. അതുപോലെ തന്നെ ഇതിലെ പല റെസിപ്പീ കളിലും ഉള്ള ചില പ്രധാന സാധനങ്ങളൊക്കെ ചക്കയാക്കിമാറ്റി ഒന്നു ട്രൈ ചെയ്താലോ?
സൂ ഉറപ്പായും പശപറ്റാതെ നോക്കാം. പറ്റിയാല്‍ അതുവച്ച് പലകോലവും കാണിക്കെണ്ടിവരും എന്ന് ഇപ്പോള്‍ പലസ്ഥലത്തും തിരിച്ചറിയുന്നുണ്ട്/ കാണുന്നുണ്ട്. എന്തായാലും ഉപദേശത്തിനു നന്ദി. സൂക്ഷിച്ചു നടന്നോളാം. പഴുത്തുലഞ്ഞ ചക്കകള്‍ വീണ് പണികിട്ടാതെ സൂക്ഷിച്ച് തന്നെ.
സൂ ദിനോസര്‍ എന്നൊരു സാധനം ഉണ്ടായിരുന്നു സാധനം ഉണ്ടായിരുന്നു പണ്ട് എന്നു പറയുമ്പോള്‍ അതിനെ കാട്ടിക്കൊടുക്കാന്‍ നമ്മള്‍ പഴയകാലത്തേക്ക് പോകാറുണ്ടോ?
ഇന്നു നമ്മള്‍ ദിനോസറിനെകുറിച്ചു പറയുമ്പോള്‍ ഏതു കുട്ടിയാ പരിഹസിച്ചു ചിരിക്കുക? ഇതൊക്കെ വെറും തോന്നലാണ് സൂ.
:) ഒടുവില്‍ ഞാന്‍ ഒരു സ്മൈലി വച്ചു.
കുമാറേട്ടാ
ദേ ഇതു നോക്കൂ ഇതാണ് ഇവന്റ് ഡീറ്റയിത്സ്.
എന്നു വെച്ചാല്‍ ഞങ്ങളെല്ലാം കൂടി അടുത്ത മാസം ഒന്നാം തീയതി ചക്ക്വെച്ച് ഒരു കൂട്ടാന്‍ ഉണ്ടാക്കും. ഒരു പത്തെണപത് ബ്ലോഗുകള്‍ സാധാരണ പങ്കെടുക്കും. അങ്ങിനെയാണ് സാധാരണ. എന്നിട്ട് ഈ കുട്ടി അതെല്ലാം ലിങ്കും പടവും അടുത്ത് അതിന്റെ ബ്ലോഗില്‍ സ്വരൂക്കൂട്ടി വെക്കും...അപ്പോള്‍ ഒരു വല്ല്യ ചക്ക റെസിപ്പി ഇന്റക്സ് കിട്ടും...നല്ല രസമാണ്..
എനിക്ക് കെ.എം മാത്യൂന്റെ ഒന്നുമല്ല വേണ്ടത്. നല്ല നാടന്‍ പഴ്യ പഴ്യ റെസിപ്പികള്‍. അതൊക്കെ സേവ് ചെയ്തു വെക്കാനും അടുത്ത തലമുറക്ക് പകര്‍ത്താനും ഇങ്ങിനെയൊക്കെയാണ് ബെസ്റ്റ്.
ചോദ്യത്തില്‍ത്തന്നെ ഉത്തരം ഉണ്ട് കുമാറേ. പഴയകാലത്ത് ഡിനോസര്‍ ഉണ്ടായിരുന്നു എന്നേ പറയാന്‍ പറ്റൂ. അല്ലെങ്കില്‍ ഡിനോസര്‍ ഉണ്ടായിരുന്നു എന്ന് മാത്രം. അത് പഴയകാലം ആണ് സൂചിപ്പിക്കുന്നത്. പുതിയത് അല്ല. പഴയകാലവും, അതിന്റെ ഓര്‍മ്മകളും ഇല്ലെങ്കില്‍, ഡിനോസര്‍ എന്നൊന്നിനെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമേ ഇല്ലല്ലോ. അവരെ ഇന്നില്‍ ജീവിക്കാന്‍ വിട്ടാല്‍പ്പോരേ. വീഡിയോ ഗെയിമും, പുതിയ പുതിയ സാങ്കേതികവിദ്യകളും ഒക്കെ അവരുടെ മുന്നില്‍, പുതിയ ലോകം തുറക്കുമ്പോള്‍, ഡിനോസര്‍ എന്നൊന്ന് ഉണ്ടായിരുന്നു എന്ന്, അതും പണ്ടെങ്ങോ ഉണ്ടായിരുന്നതെന്ന് നമ്മള്‍ പോലും കരുതുന്ന ഒന്നിനെക്കുറിച്ച്, എന്തിനുപറഞ്ഞുകൊടുക്കണം എന്ന് ചിന്തിക്കാറുണ്ടോ?
പഴമയുണ്ടെങ്കിലേ, പുതുമയ്ക്ക് വിലയുള്ളൂ.
ചര്‍ച്ച നിര്‍ത്തി. സ്മൈലി വേണ്ട. ഞാനൊട്ട് വെക്കുകയും ഇല്ല. എനിക്ക്, അഭിനയം പഠിക്കാന്‍ എന്നെങ്കിലും മനസ്സുണ്ടെങ്കില്‍, പഠിച്ച് വന്നുകഴിഞ്ഞ്, ഒരു സ്മൈലി തിരിച്ച് തരാന്‍ ശ്രമിക്കാം.
ഇഞ്ചി അങ്ങനെയെങ്കില്‍ അതാണ് ശരിക്കും “ചക്കക്കൂട്ടാ”യ്മ.
ജാക്ക് ഫ്രൂട്ട് ജുഗല്‍ബന്ദിക്ക് എന്റെ ചക്കാഭിവാദ്യങ്ങള്‍. അന്നു ബ്ലോഗുമുഴുവന്‍ ചക്കയുടെ മണം ആവും ല്ലെ?
ഡാലിയൊന്നും ഇതു കാണണ്ട.
(ഹെര്‍ണിയ പിടിച്ച പിള്ളാരു ചക്കക്കൂട്ടാന്‍ കണ്ടപോലെ എന്ന ഒരു ചൊല്ല് ഓര്‍മ്മയില്ലേ? ഞാന്‍ പഴുത്തു നിലത്തുവീണു എന്നു ഡാലിയോട് പറഞ്ഞോളൂ)
അപ്പൊ എന്നെ കൂട്ടുല്ലേ..
അലൂമിനിയം കലം എന്നും പറഞ്ഞ് ഒരു പാചക ബ്ലോഗ് ഉള്ള ഞാന്‍.... ചക്ക പോസ്റ്റ് ഒരെണ്ണം ഇടട്ടേ....
സൂ ഇങ്ങനെ എന്റെ ഗ്രാമറില്‍ ആണ് പിടിത്തം എങ്കില്‍ ഞാന്‍ തോറ്റുപോകും. മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു എന്ന സിനിമയില്‍ മോഹന്‍ലാല്‍ ശ്രീനിവാസന്‍ എന്ന ധവാനോടു പറയുന്ന, “അമേരിക്കയില്‍ ഗ്രാമറില്ലടേയ്” എന്ന വാക്കിലെ അമേരിക്കയാണ് എന്റെ എഴുത്ത്. ഗ്രാമര്‍ എനിക്ക് നിലത്ത് വീണുതെറിച്ച ചക്കയും.
അതുകൊണ്ട് അതു വിടു.
“പഴമയുണ്ടെങ്കിലേ, പുതുമയ്ക്ക് വിലയുള്ളൂ.“ ശരിയാണ്. അല്ല എന്നു ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പുതുമയ്ക്ക് വിലയില്ലെങ്കിലും എന്റെ ഉള്ളില്‍ പഴമ വിലപ്പെട്ടതു തന്നെ. ഒരുപാട് പഴമകള്‍ ഉള്ളിലിട്ട് നടക്കുന്ന പഴഞ്ചനാണ് അക്കാര്യത്തില്‍ ഞാന്‍. അതൊക്കെ ഒരുപാട് വിലയുമായി അങ്ങനെ തന്നെ എന്നും ഉണ്ടാവും.
സ്മൈലി ഞാനും ഒഴിവാക്കുന്നു. അഭിനയം പഠിപ്പിക്കല്‍ എന്റെ തൊഴില്‍ അല്ല. പക്ഷെ നന്നായിട്ട് അഭിനയിക്കും എന്നതു വേറേ കാര്യം.
നിര്‍ത്തിയ ചര്‍ച്ച നീട്ടണ്ട. ഇവിടെ വന്നതിനും സംസാരിച്ചതിനും നന്ദി.
ഈ ദിനോസര്‍ ബാച്ചിയാണോ....
അതോ വിവാഹിതന്‍ ആണോ....
പിന്നെ പുതിയ ദിനോസറും..പഴേ ദിനോസറും ഉണ്ടോ....
രാത്രിയാവുമ്പോ എന്തോരം സംശയങ്ങളാ....
[ഈ വേഡ് വെരി എടുത്ത് കളഞ്ഞില്ലേ ഇവിടെ വല്ലോം നടക്കും...]
ssdydzdo
സാന്‍റോസിന്‍റെ പാതിരാ ഡൌട്ട്സൊക്കെ എന്‍റെ “ഇടിച്ചക്ക” എന്ന അടുത്ത പോസ്റ്റില്‍ തീര്‍ക്കുന്നതായിരിക്കും
ചക്കയുടെ അകവും പുറവും എല്ലാം ഉപയോഗയോഗ്യമാണെന്നു ഞങ്ങളുടെ നാട്ടില്‍ പറയും. ചക്കമടലുകൊണ്ടും കറിയുണ്ടാക്കാമത്രേ. ചവിണി വറുത്തത് ചക്കയുപ്പേരിയോളം രുചിയുള്ള സാധനമാണ്. കഴിച്ചിട്ടുണ്ടോ?
ഞാന്‍ എന്റെ പാചക ബ്ലോഗ് ആയ..
അലൂമിനിയം കലത്തില്‍ ഒരു ചക്ക പോസ്റ്റ് ഇട്ടാലോ എന്ന് ആലോചിച്ചതാ....
ഇനി വേണ്ടാ..നമ്മള്‍ തമ്മില്‍ ഒരു ക്ലാഷ് വേണ്ടാ..
നീ തന്നെ ഇട്ടോ....
പിന്നെ ആ ദിനോസര്‍ ബാച്ചി ആയിരുന്നോ എന്ന എന്റെ സംശയം ക്ലീയര്‍ ചെയത് തരണം ..
നിന്റെ പോസ്റ്റില്‍....
പിന്നെ ഇടിച്ചക്ക..
ചവുട്ട് ചക്ക..
നെഞ്ചത്തിട്ട് കുത്ത് ചക്ക....
ചാടിച്ചവുട്ട് ചക്ക..
തുടങ്ങിയ ചക്കകളെക്കുറിച്ചും പ്രതിപാദിക്കണം...
50!!
ഇടിച്ചക്കതോരനും, ചക്കപുഴുക്കും (വെളിച്ചെണ്ണ ഒഴിച്ച് എന്നൊക്കെ പറഞ്ഞ് അംബി കൊതിപ്പിച്ചു കളഞ്ഞു) മാങ്ങാ ചമ്മന്തീം ഓര്‍ഡറുചെയ്യാന്‍ വന്നതാ. അപ്പോ ഒരു 50 ചുമ്മാ കിട്ടീ.
എനിക്കു വയ്യ!!!
അമ്മച്ചിപ്ലാവും പിള്ളച്ചക്കകളും ഫോട്ടോകളും എഴുത്തും നന്നായി. എല്ലാരും ഫേവറേറ്റ് ഗോംബിനേഷനസ് എഴുതുമ്പോള്‍ ഞാനും പറയട്ടേ... നല്ലോണം കുഴച്ചു വേവിച്ച്, നാളികേരവും ജീരകവും അരച്ചുചേര്‍ത്ത് പച്ച കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിച്ച പുഴുക്കും, അതിന് മുകളില്‍ ഐസ്ക്രീമിനുമുകളില്‍ ചെറി പോലെ, ഒരുണ്ട ഉള്ളിചേര്‍ത്തരച്ച മാങ്ങാച്ചമ്മന്തിയും കഴിഞ്ഞേ ഈ ലോകത്തില്‍ വേറൊരു ഡിഷ് ഉള്ളൂ...
ഓ.ടോ. ചക്കക്കൂട്ടായ്മ എന്നു കണ്ടപ്പോള്‍ കഴിഞ ആഴ്ച ഉണ്ടായ കൂവകം ചക്ക-സ്മ്മേളന ഫോട്ടോസ് ആവുമോ എന്ന് കരുതി.
ചാത്തനേറ്:
ശ്ശെടാ ഇന്നലെ രാത്രീ കറന്റ് പോയ കാരണം ചക്ക സമ്മേളനത്തിനു വരാന്‍ പറ്റീല...ചക്ക ഉപ്പേരി വല്ലതും ബാക്കീണ്ടാ ഒന്നു കൊറിക്കാന്‍?
ചാത്താ ഉപ്പേരിയില്ല. ചക്കമുളകിട്ടതൊണ്ട്. എടുക്കട്ടെ ഒരു പ്ലേറ്റ്? (ചാത്തനെ എന്നെങ്കിലും ഞാന്‍ കുപ്പിയിലാക്കും)
ethrayum charithram ningalkku ariyan ennu njan vicharichilla......lesam bhahumanam thonnunnu..............hahahahahahaha
Post a Comment