Related Posts with Thumbnails

Wednesday, April 18, 2007

കുളമ്പടികളും ആലിംഗനങ്ങളും.



തീരത്ത് സഞ്ചാരികളെ കയറ്റി അലസമായി പായുന്ന കുതിരകള്‍.
അവര്‍ ബാക്കി വച്ചുപോകുന്ന തങ്ങളുടെ പാദമുദ്രകള്‍.
ഓരോതവണയും ശക്തമായ തിരയില്‍ ഇതു മായും.
ശക്തി കുറഞ്ഞ തിരകളാണ് വരുന്നതെങ്കില്‍ ഇത് വക്കിടിഞ്ഞ ഒരു കുഞ്ഞുകുളത്തിന്റെ ശേഷിപ്പ് ആയി മാറും അടുത്ത തിരവരും വരെ.

തിരിച്ചും മറിച്ചും എത്ര പാഞ്ഞാലും കുതിരയ്ക്ക് തിരയെതോല്‍പ്പിച്ച് തീരത്ത് തന്റെ മുദ്രപതിപ്പിക്കാനാവില്ല, കുതിരയ്ക്ക് എന്നല്ല ആര്‍ക്കും.

അതാണ് തിരയ്ക്ക് തന്റെ തീരത്തോടുള്ള ഇഷ്ടം.
അവളുടെ വിഷമങ്ങള്‍ എല്ലാം ആര്‍ദ്രമായി അലിയിക്കുന്ന ആലിംഗനം.



38 അഭിപ്രായങ്ങള്‍:

മഴത്തുള്ളി 2:53 PM  

ഠേ.. സുല്ലെവിടെപ്പോയി :)

ആ നുരഞ്ഞുപതയുന്ന തിരകള്‍ തീരത്തേയ്ക്ക് വരിവരിയായി വന്നണയുന്നതു കാണാന്‍ നല്ല ഭംഗി തന്നെ. കുതിരകളോടിപ്പോയല്ലേ :) കാണുന്നില്ല.

ഡാലി 3:00 PM  

ശക്തിയുള്ള ഒരു തിര വരാത്തതുകൊണ്ടായിരിക്കണം പല “മുദ്രകളും” ഇനിയും മായാതെ നിലനില്‍ക്കുന്നത് അല്ലേ? ഇനിയും കൂടുതല്‍ ശക്തിയുള്ള ഒന്ന് വരുമായിരിക്കും. (മനസ്സില്‍ തീരത്ത് തിര തല്ലി തല്ലി തീര്‍ന്നു കൊണ്ടിരിക്കുന്ന വലിയ മരകഷ്ണത്തിന്റെ ചിത്രം)
നല്ല വരികള്‍. പടത്തിനു ചേര്‍ന്ന എഴുത്ത്.

മുല്ലപ്പൂ 3:02 PM  

ആദ്യ ഫോട്ടോക്കു എന്താ ക്ലാരിറ്റി (മലയാളം ? )
തീര‍ത്തിന് , പൊന്നിന്‍ കളറോ ?

നല്ല കുറിപ്പും.

Rasheed Chalil 3:07 PM  

ഒരു സമാഗമത്തിന് കൂടി കാത്ത് കിടക്കുന്ന തീരം...

Unknown 3:15 PM  

കുളമ്പടികളും ആലിംഗങ്ങളും.

ആലിംഗങ്ങളോ? എന്താ അത്? അങ്ങനെ ഒരു വാക്ക് ഞാന്‍ കേട്ടിട്ടില്ല (നീയാര് പാണിനിയോ?)

Kumar Neelakandan © (Kumar NM) 3:21 PM  

ദില്‍ബുവേ ഞാന്‍ തിരുത്തി. ഞാന്‍ അധികം നാറാതെ കാത്തതിനു നന്ദി.

sandoz 3:22 PM  

ദില്‍ബാ....അത്‌ ശിവലിംഗത്തിന്റെ അളിയന്‍ ലിംഗം ആണെന്നാ തോന്നണെ.......ഇനി ഇതാണോ സത്യസായി ബാബ തൊള്ളേന്നു എടുക്കുന്ന സാധനം...എടാ നിക്കേ...നിന്നെ എനിക്കൊന്ന് അത്യാവശ്യമായി കാണണം.....ഇവിടെ എഴുതാന്‍ പറ്റാത്ത കുറച്ച്‌ കാര്യങ്ങള്‍ നേരിട്ട്‌ സംസാരിക്കാനാ.....

സുല്‍ |Sul 3:27 PM  

:) സത്യം പറഞ്ഞാല്‍ ആകെമൊത്തം ഇഷ്ടമായി.
-സുല്‍

Siju | സിജു 3:27 PM  

കുതിരയ്ക്ക് തിരയെതോല്‍പ്പിച്ച് തീരത്ത് തന്റെ മുദ്രപതിപ്പിക്കാനാവില്ല
കുതിരയ്ക്കും മുദ്രയിലാ ജോലി :-)

Kumar Neelakandan © (Kumar NM) 3:29 PM  

സാന്റോസേ, ഞാന്‍ നിക്കല്ല. അതുകൊണ്ടുതന്നെ എനിക്കല്ല ആ കമന്റു എന്നു കരുതുന്നു.

sandoz 3:33 PM  

ഹ.ഹ.ഹ..കുമാറേട്ടാ...നിക്കിനോട്‌ ശിഷ്യപ്പെടാന്‍ പറയാനാ.......ഈ സൈസ്‌ തലക്കെട്ടിനു പറ്റിയ പടം അവനാണു എടുക്കുന്നത്‌....
അത്‌ ഓടോയില്‍ ആക്കാന്‍ മറന്നു പോയി....

മുസ്തഫ|musthapha 3:36 PM  

കുമാര്‍... കിടിലന്‍ ഫോട്ടോസ്... ആദ്യത്തേതാ സൂപ്പര്‍, പക്ഷേ ആ രണ്ടാമത്തെ പടത്തിന്‍റെ ഒറിജിനല്‍ സൈസൊന്ന് മെയിലാമോ :)

Kumar Neelakandan © (Kumar NM) 3:37 PM  

അഗ്രജാ, :)
റൈറ്റ് ക്ലിക്കില്‍ അതിന്റെ വലുത് കിട്ടും.

Visala Manaskan 3:40 PM  

ആദ്യത്തെ പടം. എന്താ പടം. മഹാനുഭാവലു.

എനിക്കഭിനന്ദിക്കാന്‍ വാക്കില്ല. ആഹ്ലാദാധിക്യത്താല്‍ ആ മണല്‍ പരപ്പില്‍ ഒന്ന് തലകുത്തി മറിയാന്‍ തോന്നുന്നു.

:)

മുസ്തഫ|musthapha 3:41 PM  

ഞാനത് നേരെ അവിടുന്നങ്ങട്ട് സേവ് ചെയ്തു... അതോണ്ടാ... എന്തായാലും എന്‍റെ ഡെസ്ക് ടോപ്പിലിപ്പോള്‍ പത നുരയുന്നു - താങ്ക്സ് :)

Visala Manaskan 3:48 PM  

കുമാര്‍ ജി,

തലേക്കെട്ട് ഞാന്‍ നോട്ട് ചെയ്തില്ലാന്ന് കരുതണ്ട.

അതിനി ഏത് കളറിലായാലും ഏത് രീതിയിലായാലും കോപ്പിറൈറ്റ് ലംഘനപരിധിയില്‍ വരുന്നതാകുന്നു.

ആരെങ്കിലും ഇതിനെപ്പറ്റി ക എന്നൊരക്ഷരം മിണ്ട്യോ ന്ന് നോക്ക്! ഓ നമുക്ക് ചോയ്ക്കാനും പറയാനും ആരും ഇല്ലല്ലോ ല്ലെ?

പക്ഷെ ഇത്രക്കും ക്രൂരത എന്നോട് വേണ്ടായിരുന്നു. :)

Kumar Neelakandan © (Kumar NM) 3:59 PM  

വിശാലാ ഇതു മൂകമ്പികയിലേക്ക് പോയപ്പോള്‍ കെട്ടിയ ഭക്തിക്കെട്ട് ആണ്.
അല്ലാതെ ലീവിനു വന്നപ്പോള്‍ കൊടകരയിലെ കള്ളുഷാപ്പിന്റെ മുന്നിലെ പോസ്റ്റില്‍ കെട്ടിയിരുന്ന കമ്മ്യൂണിസ്റ്റ്കാരുടെ കൊടി അഴിച്ചെടുത്ത് തലയില്‍ മൂടി ഒളിച്ചു കയറുന്ന രംഗം അല്ല.

(ഞാന്‍ ഓടി. വിശാലമായിട്ടുതന്നെ)

അഭയാര്‍ത്ഥി 4:04 PM  

പുലരെ പോലീസെത്തി പുള്ളിയെ രണ്ട്‌ കുളമ്പിലും ആമം വച്ച്‌ തളച്ചു പോലും.

കോഴിക്ക്‌ കുളമ്പുള്ളതാര്‍ക്കെങ്കിലുമറിയാമൊ- തമിഴനോട്‌ ചോദിക്കു.
കോഴിക്കുളമ്പ്‌ കാണിച്ചു തരും.

കൂളമ്പടികളെ, പാദ മുദ്രണങ്ങളെ മാക്കുന്നു സാഗരന്റെ കുതിരകളുതിര്‍ക്ക്കുന്ന
നുരകള്‍-നാടന്‍ ഭാഷയില്‍ എതളേം പതളേം.

സമുദ്രാന്തര്‍ഭാഗത്തേതോ ഒരശ്വമുണ്ട്‌. പേര്‌ മറന്ന്‌ പോയി .
ഓന്‍ തന്നെ കടാപ്പുറത്തൂടെ പാഞ്ഞതാണ- സംശ്യോണ്ട്‌.

Kumar Neelakandan © (Kumar NM) 4:06 PM  

അതല്ലേ ഗന്ധര്‍വ്വരേ “കടല്‍ കുരിത?“

Visala Manaskan 4:08 PM  

:) എന്നാല്‍ ഓക്കെ!

*ആത്മഗദ്ഗദം: അത് ചോദിക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ??

Pramod.KM 4:19 PM  

ഗൌരവമുള്ള ഒരു പോസ്റ്റ് ഏതായാലും അക്ഷരത്തെറ്റിന്റെയും തമാശകളുടെയും തിരയില്‍ മായാതെ അവശേഷിക്കപ്പെടുന്നു.... ;):)
എന്നാലും ദില്‍ബാസുരാ...’മറ്മ്മ’പ്രധാനമായ തെറ്റുകള്‍ എത്ര വേഗം നീ കണ്ടുപിടിക്കുന്നു!!!!?
;)

അഭയാര്‍ത്ഥി 4:21 PM  

അതല്ല- അവന്‍ ഒരു കടല്‍ ജീവി.

ലെവന്‍ മിത്തിക്കലാണ്‌.

അഗ്നിസ്പുലിംഗങ്ങളൂണ്ടാക്കി അങ്ങിനെ ആഴിക്കടിയില്‍ വിരാചിക്കുന്നു ഓന്‍.
വൈശ്വാനരനാണോ?. അല്ല.

എന്തായാലും വെള്ളത്തിനടിയില്‍ തീതുപ്പുന്ന കുതിരയുണ്ടെന്ന്‌ പുരാണങ്ങള്‍
പറയുന്നതിനാല്‍ ഞാന്ത്‌ വിശ്വസിക്കുനു.

സുനാമിക്കും നമുക്ക്‌ പൗരാണികത്വം കൊടുക്കാം.

ഏറനാടന്‍ 4:32 PM  

ചിന്തനീയം അതീന്ദ്രിയമാം തിരമാലകളും ആഴിക്കടിയിലെ അല്‍ഭുതങ്ങളും..

തിരയെ ഓര്‍ത്തനേരം ഒരു നേരമ്പോക്ക്‌ ഓര്‍മയിലെത്തി. അതായത്‌ ഒരു ലക്ഷദ്വീപുകാരന്‍ മുത്തുക്കോയ ഉണ്ടായിരുന്നു ഒരിക്കല്‍ സഹമുറിയനായിട്ട്‌. ജനിച്ചനാള്‍ മുതല്‍ തിരകള്‍ക്കു നടുവില്‍ കഴിയുന്ന ഹതഭാഗ്യരായ ദ്വീപുകാരുടെ പ്രതിനിധി രസികതിരമാലകള്‍ ഉതിര്‍ക്കുന്ന ഒരുത്തനാണുതാനും.

'ഒരു തിര പിന്നേയും തിര' എന്നൊരു സിനിമ ടിവിയില്‍ കണ്ടപ്പോള്‍, ഒരു പട്ടാണി ചോദിച്ചു: "ഭായ്‌ യേ മലബാരി പിലിം നാം ക്യാഹേയ്‌?"

ദ്വീപുകാരന്‍ മുത്തുകോയ കൈകള്‍ തിരമാല വരുംപോലെ കാണിച്ചിട്ട്‌ വിവരിച്ചു:

"പാനി ഐസാ ഫിര്‍ ഐസാ.." (വെള്ളം ഇങ്ങനെ പിന്നേം ഇങ്ങനെ എന്നര്‍ത്ഥം)

Appu Adyakshari 4:39 PM  

നല്ല ചിത്രങ്ങള്‍. അതിലും നല്ല അടിക്കുറിപ്പുകളും.

Kaithamullu 4:47 PM  

ഞാനും കേറ്റി ഡെസ്ക്‍ടോപ്പില്!
-കലക്കന്‍!

Kumar Neelakandan © (Kumar NM) 5:09 PM  

ഗന്ധര്‍വ്വോ,
വെറുതേ അല്ല പുതിയ കുഞ്ഞുങ്ങള്‍ പുരാണങ്ങളെ നോക്കി ചിരിക്കണേ. അതില്‍ റിയാലിറ്റി ഇല്ല എന്നു പറഞ്ഞു തള്ളണേ.
തീതുപ്പുന്ന കുതിര വെള്ളത്തില്‍ ഉണ്ട് എന്നു പറഞ്ഞാല്‍ നമ്മള്‍ പോലും വിശ്വസിക്കില്ല. വെള്ളത്തില്‍ തീ അണഞ്ഞുപോവില്ലേ? ല്ലേ?
പുരാണങ്ങളൊക്കെ ലോജിക്ക് അനുസരിച്ച് മാറ്റി എഴുതേണ്ടിവരുമോ?

(പുരാണങ്ങളിലെ വജ്രായുധവും ചക്രായുധവും ഇന്നത്തെ മിസൈലുകളും തമ്മിലുള്ള ലോജിക്കല്‍ ബന്ധം മറക്കുന്നില്ല)

തമനു 7:43 PM  

കുമാരേട്ടാ ...

ഹാ ... എന്നാ പടങ്ങള്‍ ...

ഞാനും രണ്ടു പടങ്ങളും സേവ് ചെയ്തു. വില്‍ക്കില്ല കേട്ടോ ...

Anonymous 1:08 AM  

ചിത്രത്തെക്കാളും അര്‍ത്ഥവത്തായത് എഴുത്താണ്. അതില്‍ ഒരു ഒളിഞ്ഞുകിടപ്പുണ്ടോ?
ബിംബങ്ങള്‍ വല്ലതും?

സാജന്‍| SAJAN 3:16 AM  

ഹ ഹ ഹ
നല്ലപടങ്ങള്‍:)

Anonymous 8:16 AM  

നല്ല ചിന്ത. നല്ല എഴുത്ത്.
രണ്ടാമത്തെ ചിത്രം അല്പം ഷേക്ക് ആയോ എന്നൊരു സംശയം.

അത്തിക്കുര്‍ശി 10:52 AM  

കുമാറേ,
നല്ല ചിത്രങ്ങളും കുറിപ്പും.
കുളമ്പടികളെ ഞാന്‍ ഡെസ്ക്‌ടോപ്‌ പശ്ചാത്തലമാക്കീ!

Kumar Neelakandan © (Kumar NM) 11:03 AM  

ചില ഡെസ്ക് ടോപ്പുകളിലും‍ ഈ കുളമ്പടികള്‍ പതിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

ഇവിടെ വന്നതിലും സന്തോഷം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage 11:42 AM  

ഇതിപ്പൊഴാണ്‌ കണ്ടത്‌. പടം പിടിച്ചാല്‍ മാത്രം പോരാ അടിക്കുറിപ്പു കൊടുക്കാനും കൂടി അറിയണം എന്നു കാണിച്ചു തന്നതിനു നന്ദി

ഓടൊ. പക്ഷെ കണ്ടിട്ടു മാത്രം എന്തു കാര്യം അതു നമുക്കു സാധിക്കണ്ടെ അല്ലെ

ആഷ | Asha 5:44 PM  

എന്താ കുമാറേട്ടാ ഇത്
ചിത്രങ്ങളും അക്ഷരങ്ങളും കൊണ്ടു കവിത രചിക്കുവാണല്ലോ

K M F 8:23 PM  

fatastic pictures

...പാപ്പരാസി... 6:42 PM  

കാണാന്‍ എന്തേ ഇത്ര വൈകിയെന്നൊരു കുറ്റബോധം,നല്ല ഫ്രെയിമുകള്‍..അതിലേറെ ഇഷ്ടായി ഈ വരികളും...വീണ്ടും ഇവിടെ കയറി ഇറങ്ങാം.....

ഗുപ്തന്‍ 6:49 PM  

ന്താപ്പാ ഇത്... മാഷേ ഒരുപാട് ചിന്തിപ്പിക്കാന്‍ ഒരു നല്ല കവിതയുടെ സുഖം തരാന്‍ ഒരുപാട് വാക്കുകളുടെ ഒന്നും ആവശ്യമില്ലാ‍ന്ന് മനസ്സിലായി.. അഭിനന്ദനങ്ങള്‍

Unknown 11:46 PM  

കുമാറേട്ടാ,
മനോഹരമായ ചിത്രങ്ങള്‍.
രന്റും ഞാനുമെടുത്തിട്ടുണ്ടേ.

ഗന്ധര്‍‌വന്‍ പറഞ്ഞ കടല്‍ ജീവി വ്യാളിയാണോന്നൊരു സംശയം.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP