പൊക്കിള്‍ക്കൊടി
15 years ago
മഴകഴിഞ്ഞ ഇടവേളയില്‍ ശബ്ദമുള്ള കൂട്ടമായ് അവരിറങ്ങി, മഴവെള്ളം ഇറ്റു നില്‍ക്കുന്ന തളിരുകടിക്കാന്‍.
തലവെട്ടിച്ച് ചെവികുടഞ്ഞ് അഹ്ലാദസ്വരം ഉയര്‍ത്തി അവര്‍ മഴയുടെ ഇടയില്‍ കിട്ടിയ ലഞ്ച് ബ്രേക്ക് ആഘോഷിക്കുകയായിരുന്നു.
വിശപ്പുസഹിച്ച് കാഴ്ചക്കാരായി ഞങ്ങളും.
Posted by Kumar Neelakandan © (Kumar NM) at 12:35 PM
Labels: നാട്ടുംപുറം
Basic Design : Ourblogtemplates.com
Back to TOP
34 അഭിപ്രായങ്ങള്‍:
എന്റെ പൊന്നു നിശ്ചല്‍ കുമാറേ (കിരീടം ഫെയിം), ഈ പടങ്ങള്‍ കുറേ നേരമായി നോക്കുന്നു. എന്താ ഇതില്‍ ഒരു പ്രത്യേകത എന്നിതു വരെ മനസ്സിലായില്ല. ഇത് വേറെ എന്തെങ്കിലും എടുത്തപ്പോള്‍ മാറി പതിഞ്ഞതാണോ? വീണിടം വിദ്യയാക്കുന്ന പരിപാടി കോപ്പിറൈറ്റ് എടുത്ത് വച്ചിരിക്കുന്ന എന്നോടോ ആദിയോടോ ഒരു വാക്ക് ചോദിച്ചിരുന്നോ പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ്?
എന്റെ മനോഹരചിത്രങ്ങളുടെ പോസ്റ്റിനു ശേഷം ഈ ആടിന്റെ ഫോട്ടോ ഇട്ടത് എന്നെ മനപ്പൂര്‍വ്വം അപമാനിക്കാനല്ലേ? കുമാരേട്ടന്റെ സ്വഭാവം വച്ച്, കോഴിയുടെ പോസ്റ്റ് കഴിഞ്ഞ് ആടിന്റെ പോസ്റ്റ് ഇട്ടു എന്നു മറുപടി പറയും എന്നറിയാം. വേണ്ട മോനേ നിശ്ചല്‍ കുമാറേ. ഇതു നല്ലതിനല്ല.
അയ്യോ! നിശ്ചല്‍ കുമാര്‍, കിലുക്കത്തിലെ ജഗതിയുടെ പേരാണ്. ആദ്യ കമന്റില്‍ കിരീടം എന്നായിപ്പോയി. സോറി നിശ്ചല്‍ കുമാറേ.
രണ്ടാമത്തെ പടത്തിലെ ആട് വിശാലന്റെ പൂടമ്മാന്‍ പോസ്റ്റില്‍ പൂടമ്മാന്‍ എന്തിനോ വേണ്ടി എന്തോ ടാര്‍ഗറ്റ് ചെയ്‌ത് എന്തോ ആലോചിച്ചിരിക്കുന്ന ആ പോസ് ഓര്‍മ്മ വന്നു.
നല്ല ചിത്രങ്ങള്‍. :)
നീലക്കുറിഞ്ഞി പൂത്തത് പേപ്പറില്‍ ഫോട്ടോ കണ്ടു. കുമാര്‍ പോയിട്ടുണ്ടാകും എന്ന് വിചാരിച്ചു കാണാന്‍.
പോയിരുന്നോ?
ശ്രീജിത്തേ, കോഴി കൂകാനായി ഉണര്‍ന്നപ്പോള്‍ അതു ആടായ പോലെ ഉണ്ട് എന്ന് ഒരു പഴമൊഴി ഇതിനെ ചുറ്റിപ്പറ്റി നമുക്കുണ്ടാക്കാം. അതോ ആടിനെ പട്ടിയാക്കുന്നു എന്നോ (ഞാന്‍ ഓടി)
ഈ ആടിനെ ഇവിടുന്നു അഴിച്ച് ലൊട്ടുലൊടുക്കില്‍ കെട്ടാന്‍ അനുവദിക്കുമോ?
വക്കാരീ നിരീക്ഷണം അപാരം!
സൂ, മൂന്നാറില്‍ നീലക്കുറുഞ്ഞികാണാന്‍ പോയില്ല. നടന്നില്ല എന്നതാണ് സത്യം. പിന്നെ ജാഡയ്ക്ക് പോയില്ല എന്നു പറയാം. അത്രേ ഉള്ളു. പോകാമായിരുന്നില്ലേ ഇത്തവണ?
“കാടു കയറുന്ന ആട്” :)
ആട് ആടലോടകം തിന്നുന്നതിന്റെ പടമാണോ?
(കുമാറേട്ടന്‍ ഓടിയതു കൊണ്ട് ഇനി ഞാന്‍ ഓടണ്ട ആവശ്യമില്ല. ഇവിടെത്തന്നെ നില്‍ക്കാം. ഇനി അഥവാ ഓടിയാല്‍ ആ വഴി എങ്ങാനും ഓടിക്കൊണ്ടിരിക്കുന്ന കുമാറേട്ടനുമായി കൂട്ടി ഇടിച്ചാലോ?)
ഓടോ: ദാ ഈ പേജ് കണ്ടിട്ട് ഒരു സഹൃദയന്‍ പറഞ്ഞ് കമന്റ് കേള്‍ക്കണോ? - “ആടിന്റെ അടിയില്‍ ഒരു പട്ടികിടന്നു ഉറങ്ങുന്നതു കണ്ടോ, please scroll down”
ആദീ, ആ കമന്റ് കലക്കി. ഞാനത് മനസ്സില്‍ കാണാന്‍ ശ്രമിക്കുകയായിരുന്നു.
അതായത് ആദി ഒരു വഴിക്ക് ഓടുന്നു. കുമാറേട്ടന്‍ വേറെ ഒരു വഴിക്ക്. ഒരു ജങ്ക്ഷനില്‍ വച്ച് രണ്ട് പേരും കൂട്ടി ഇടിക്കുന്നു. ഢിം.
ആദി: ന മേനേ സിഗ്നല്‍ ദേഖാ
കുമാര്‍: ന മേനേ സിഗ്നല്‍ ദേഖാ
രണ്ടാളും: ആക്സിഡന്റ് ഹോഗയാ റബ്ബാ റബ്ബാ...
അകമ്പടിയായി ഭാങ്ട നൃത്തം. രണ്ട് കൈയ്യും ഉയര്‍ത്തി ഒരു കാലും ഉയര്‍ത്തി ആ കാലുകള്‍ കോര്‍ത്ത് വട്ടത്തില്‍ തിരിഞ്ഞ് തിരിഞ്ഞ്, ... എന്റെ ആദിയേ, എനിക്ക് വയ്യ.
ഓഫ്‌ടോപ്പിക്കും ഇഷ്ടപ്പെട്ടു. ആ പറഞ്ഞത് തന്നെ മുന്നേ ഓടിയ വേറെ ഒരാളും പറഞ്ഞിരുന്നു. അദ്ദേഹം തന്നെയാണോ ഇദ്ദേഹം? ആവാന്‍ വഴിയില്ല. സഹൃദയന്‍ എന്ന് ആദി എടുത്ത് പറഞ്ഞിട്ടുണ്ടല്ലോ.
കുമാരേട്ടന്: ഈ ചിത്രം ലൊട്ടുലൊടുക്കില്‍ പോലും ഇടാനുള്ള സ്റ്റാന്‍ഡേഡ് ഇല്ല. എന്റെ പാട്ട് ഇതിലും ഭേദമായിരുന്നു.
കുമാര്‍ജി,
വീണ്ടും മിടുക്കിയിരിക്കുന്നു.
പാതയും(ചുവന്ന) ഇരുപുറവുമുള്ള പച്ചയും,വെള്ളവും പിന്നെ അതിനുമപ്പുറം നൂല്‍ വണ്ണത്തിലുള്ള നീലയും വഴിയില്‍ പച്ചില കടിക്കുന്ന ആടും ഒക്കെ എന്തോ പറയുന്നുണ്ട്. ചുവപ്പ് ഭൌതികം, വിപ്ലവം;പച്ച ആത്മീയം എന്നിങ്ങനെ...
രണ്ടാമത്തെ കൂട്ടം തെറ്റിയ ആട്. ഇടയനെവിടെ?
കുമാര്‍. ഈ ചിത്രങ്ങളൊക്കെ ഇങ്ങനെ സംസാരിക്കുന്നുണ്ടോ? ഏയ് എനിക്ക് തോന്നുന്നതാവാം.
ആദിയേ... എന്നെയങ്ങു മരി ! ഹ ഹ ചിരിച്ചൊരു പരുവമായി.. ആ ഓഫ്ടോപ്പിക്കു കേട്ട് !
എന്നാലുമാദീ.. പാവം ശ്രീ, ആയോണ്ടു ഷെമിച്ചു.. അല്ലേ, അമേരിക്കയീ വന്നു ഇടിച്ചേനേ !
ആദിത്യാ, രണ്ടുപേരെങ്കിലും ആ തമാശ ഇഷ്ടപ്പെട്ട സ്ഥിതിക്കു ആ സഹൃദയന്‍ ഞാനാണെന്നു അങ്ങു തുറന്നു പറഞ്ഞോളൂ... ;)
ഹ ഹ ദേ വീണ്ടും ക്വാമഡീ !
എനിക്കു വയ്യ !
ആദീ.. ആ സഹൃദയന്‍ കുമാറാണെന്നു തെളിച്ചു പറയാന്‍ കുമാര്‍ പറയുന്നത് കേട്ടില്ലേ? :)കുമാറിന്റെ ഒരാഗ്രഹമല്ലേ പ്ലീസ്....
വേണ്ട ബിന്ദുവേ, എന്നിട്ട് വേണം നാട്ടിലുള്ള ശുനകവൃന്ദം മാനനഷ്ടത്തിനു കേസുകൊടുക്കാന്‍!
എന്നാലുമെന്റെ കുമാര്‍ജീ....
ഇതായിരിക്കുമല്ലേ "ആടിനെപ്പിടിച്ചു പട്ടിയുടേ മുകളിലിടുക.. ഛേയ്.. പട്ടിയാക്കുക" എന്ന ഏര്‍പ്പാട് !
കന്നി മാസമാണേ വരാന്‍ പോകുന്നത് !!! നാട്ടില്‍ പട്ടികളെ സൂക്ഷിച്ചു നടക്കണേ !
ശുനകവൃന്ദം കേസ് കൊടുത്താലെങ്കിലും വീട്ടിലുള്ള കേസില്ലാവക്കീലിന് കേസുണ്ടായാലോ കുമാറേട്ടാ. ആദിയോട് ഞാന്‍ ആ സഹൃദയന്‍, അല്ലെങ്കില്‍ വേണ്ട, ആ ഹൃദയന്‍ കുമാറേട്ടനാണെന്ന് പറയാന്‍ എഴുതാം.
ശുനകവൃന്ദം കേസ് കൊടുക്കട്ടെ, അങ്ങിനെയെങ്കിലും വീട്ടിലുള്ള കേസില്ലാവക്കീലിന് ഒരു കേസുണ്ടാകട്ടെ കുമാറേട്ടാ. എല്ലാ ഭാവുകങ്ങളും.
പകരം ചോദിക്കാന്‍ അമേരിക്കയ്ക് മാത്രം പോയാല്‍ മതി എന്നാ വിചാരിച്ചിരുന്നത്. ഇനി ദുബായിലേക്കും വരേണ്ടി വരുമല്ലോ എന്റെ ഇടിവാളേ
ഒരു കുശനനെയും ശ്രീക്കുട്ടനെയും മുന്നില്‍ നിര്‍ത്തിയിട്ട് ആര്‍ക്കാ ഗ്ലാമര്‍ കൂടുതല്‍ എന്നു ചോദിച്ചാല്‍ ആരും പറയും ശ്രീക്കുട്ടനാന്ന്. മനുഷ്യനും പട്ടിയും തമ്മിലുള്ള കമ്പാരിസണല്ലേ,മനുഷ്യനും മനുഷ്യനും തമ്മിലല്ലല്ലോ :)
അപ്പോള്‍ ഈ “ചിങ്ങമാസം വന്നുപോയാല്‍..” എന്നുള്ള പാട്ടവര്‍ക്കുവേണ്ടിയുള്ള പാട്ടാണോ ഇടിവാളേ?
ശ്രീജിത്തേ, ബാംഗളൂരില്‍ കൊതുകു ഒക്കെ ഉണ്ടോ ഉറങ്ങാന്‍ കുഴപ്പം ഒന്നൂം ഇല്ലലൊ അല്ലെ?
ശ്രീജിത്തേ, അമേരിക്കാക്ക് (സത്യന്‍ സ്റ്റൈലില്‍) പോവുകാണെങ്കില്‍ ന്യൂ ജര്‍സിയില്‍ കൂടി ഒന്നു പോകേണ്ടിവരും. ദേ അടിച്ചു ആ പാപ്പാന്‍ കണ്ണുകള്‍ ഇരുട്ടില്‍ നിന്റെ തലയ്ക്ക് ഒന്ന്.
കേസില്ലാ വക്കീല്‍ ഇവിടെ ഉറക്കമാണ് മോനേ.. രാവിലെ വിളിച്ച് വക്കാലത്ത് ഒപ്പിടാം.
ഇന്നിവിടെ ആണോ ഓഫ്?
ദീര്‍ഘനേരത്തെ കാത്തിരിപ്പിനുശേഷം ശുനകി എത്തിയപ്പോള്‍ ശുനകന്‍: “കന്നിപ്പൂമാനമ്ം കണ്ണും നട്ടു ഞാന്‍ നോക്കിയിരിക്കേ ...”
ഓഫ് ഇവിടെ തന്നെ.
ആനയെ മെലിയിച്ചു ആടാക്കുന്ന വിദ്യ ഇവിടെ അല്ലേ ഉള്ളത്.
ഇതെതാ കുമാറേ?
മംഗലാം കുന്നു കര്‍ണ്ണനും, കൂട്ടരും ആണോ?
പാപ്പാനേ, ശ്രീജിത്തിനെ ഇപ്പോള്‍ നീറ്റില്‍ നിന്നും കയറ്റിയതേയുള്ളു. ഒരു പൊടിക്ക് അടങ്ങി നിന്നോളൂ..
ഇന്ന്
ആനച്ചന്തത്തില്‍ ഒരു ആനപ്രേമി കൊടുങ്ങല്ലൂര്‍ ഗിരീശനേയും അവന്റെ പാപ്പാനേയും കുറിച്ചൊരു കമന്റു വച്ചിട്ടുണ്ട് അതിന്റെ ഒക്കെ ബലതിലാ പറയണേ, ഒരു ചുവട് മാറി നടന്നോളൂ..
അതോ ലഞ്ചുബ്രേക്കെടുത്ത ഏറ്റുമാനൂര്‍ പപ്പനാവനോ?
ശ്രീജിത്ത് അപ്പോള് ആനയാണോ? പുലിയല്ലേ?
ഹേയ്, എനിക്കങ്ങനെ ധൈര്യക്കുറവൊന്നുമില്ല. തുടലറ്റും, അറ്റ്‌ലാന്റിക് വറ്റീം പോയാലല്ലേ കടി കിട്ടുള്ളൂ (അവന്‍ ഇപ്പോഴും ബാംഗളൂര്‍ തന്നെ അല്ലേ? ഇങ്ങോട്ടൊന്നും വന്നിട്ടില്ലല്ലോ അല്ലേ? ഒന്നു നേരത്തെ പറയണേ അങ്ങനെ വല്ല സംഭവവും ഉണ്ടായാല്‍ :-))
ഹൊ , ആ നില്‍പ്പും നോട്ടവും എന്താ ആടു ചന്തം.
ആ കമണ്ടലു, ചെയ്യ് , കമന്റ് ഇട്ടപ്പൊഴേയ്ക്കും ഒരു പണി കിട്ടി. അതുകൊണ്ട് ബാക്കി അര്‍മ്മാദത്തില്‍ ചേരാന്‍ പറ്റിയില്ല. മാഫി മാഫി... :)
ഇടീഗഡീ, നമ്മുടെ സ്വന്തം ശ്രീജിത്തല്ലേ, ഇഷ്യൂ ആക്കില്ല്ല എന്ന ധൈര്യത്തിലല്ലേ പറയുന്നത് :)
nalla chithrangal!:) mazha peythozhinjappol mutathekkirangiya pratheethi!:) kaalukalil aa thanuppu...thanutha anthareeksham!:)
ഇതു പാത്തുമ്മാടെ ആടു തന്ന്യാ.(കറുത്തിട്ടായിരുന്നൊ?)
ഓ.ടോ:തൊപ്പിക്കാരന്റെ തല എവിടെപ്പൊയി?ഇനി ആടെങ്ങാനും.....
കുമാറേട്ടാ,
ഈയിടെ രണ്ട് മൂന്ന് പോസ്റ്റുകളായിട്ട് മൃഗങ്ങളാണല്ലോ വിഷയം.....
എന്നെ ശുനകന്‍/പട്ടി എന്നൊക്കെ വിശേഷിപ്പിച്ച എല്ലാവര്‍ക്കും നന്ദി. എന്നെ നിങ്ങളിലൊരാളായി കാണുന്നുണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം.
കുമാരേട്ടാ, പോസ്റ്റ് കുമാരേട്ടനിട്ടാലും കമന്റുകള്‍ മുഴുവന്‍ എനിക്കാണ്. കണ്ടാ, കണ്ടാ
നല്ല ചിത്രങ്ങള്‍...ആടിനാണോ പശ്ചാത്തലത്തിലെ പ്രകൃതിയ്ക്കാണോ കൂടുതല്‍ മിഴിവെന്നു പറയാന്‍ വിഷമം.
Post a Comment