Related Posts with Thumbnails

Tuesday, August 08, 2006

ബ്ലോഗര്‍ ഉണരുമ്പോള്‍











ഈ ഉറക്കത്തിന്റെ നിഷ്കളങ്കതകണ്ടാല്‍ തന്നെ നമുക്ക് മനസിലാകും ആര്‍ക്കിട്ടോ ‘പണിയുന്നത്’ സ്വപ്നം കാണുകയാണെന്ന്. (പക്ഷെ ഉറങ്ങുന്നതുകണ്ടാല്‍ ആരും പറയില്ല മണ്ടനാണെന്ന്)


ഇത് ശ്രീജിത്ത്. മണ്ടനല്ലാത്ത സുഹൃത്ത്.
ഈ മാസം 5 ശനിയാഴ്ച, ബാംഗളൂര്‍ ബ്ലോഗേര്‍സിനോടൊപ്പം ഒത്തുകൂടിയ ശേഷം പതിരാത്രിയില്‍ പെട്ടന്നു മാറിമറിഞ്ഞ പ്ലാനുകളുടെ പിന്‍‌പറ്റി ഞാനും ശ്രീജിത്തും മഴനൂലും ചന്ത്രക്കാറന്റെ വീട്ടിലെത്തി. (ചന്ത്രക്കാറക്കുടുംബം നാട്ടില്‍). പുലരുവോളം അവിടെ സംസാരിച്ചിരുന്നു.
ലെമണ്‍ ഗ്രാസില്‍ നിന്നും തിരുകികയറ്റിയ ബിയറും, റോയല്‍ ചാലഞ്ചും, സ്മിര്‍നോഫും ഒക്കെ ഞങ്ങള്‍ഊടെ ഉള്ളില്‍ തളര്‍ന്നു തുടങ്ങിയപ്പോള്‍ ചന്ത്രക്കാരന്റെ വക മൂന്നു തവണ നല്ല സ്റ്റൈലന്‍ ‘ചന്ത്രക്കാറ കട്ടന്‍’
പിന്നെ ചന്ത്രക്കാരന്‍ മുന്‍പ് അടിച്ച പല കുപ്പികളിലായി ബാക്കിയിരുന്ന പലബ്രാണ്ടിലെ കുറേ സ്മോളുകള്‍.
എന്നിട്ട് നിലത്ത് പായവിരിച്ച് ഒരു ഉറക്കം. ഉണര്‍ന്നപ്പോള്‍ എന്റെ കണിയായിരുന്നു ഈ കാഴ്ചകള്‍.


ഇതൊക്കെ ശ്രീജിത്തിന്റെ അനുമതി/മോഡല്‍ റിലീസോടുകൂടിതന്നെ പോസ്റ്റുന്നു.

46 അഭിപ്രായങ്ങള്‍:

മനൂ‍ .:|:. Manoo 9:30 AM  

ഭംഗിയായി കുമാര്‍ജീ... :)

എന്നിട്ട്‌, മൊത്തത്തില്‍ ആ ദിവസം എങ്ങനെ ഉണ്ടായിരുന്നു? അല്ല, കണി ഇതായിരുന്നല്ലോ ;)

bodhappayi 9:33 AM  

കോള്ളാല്ലൊ കുമാര്‍ജി... ലവനു ഇത്ര ഗ്ലാമറോ!!! :)

Adithyan 9:38 AM  

അതാണു ഞാനും ആലോചിക്കുന്നത്.. ഇതു നമ്മടെ ജിത്തു തന്നെ? ;)

നിനക്ക് ഒടുക്കത്തെ ഗ്ലാമറാടാ പന്നീ :)

nalan::നളന്‍ 9:48 AM  

അടിപൊളി,
അസൂയ കൊണ്ടിരിക്കാന്‍ മേല. പടവും പിന്നെ ആ രാത്രിയും!
മൊബൈല്‍ ഫോണിലുള്ള സകലമാന നമ്പരുകളിലും വിളിച്ചരിശം തീര്‍ക്കേണ്ടി വന്നു!

Obi T R 9:50 AM  

അവസാനത്തെ ഫോട്ടോയില്‍ ശ്രീജിത്തിനെ കാണാന്‍ പുന്നെല്ലു കണ്ട പെരുച്ചാഴിയെപോലെയുണ്ടു..

കുമാറേട്ടാ ഫോട്ടോസെല്ലാം സൂപ്പറായിട്ടുണ്ട്‌..

Visala Manaskan 9:52 AM  

കലക്കന്‍ ഫോട്ടോസ്.

ശ്രീജിത്തേ നീയാള് ഇടിവെട്ടുചുള്ളനാടാ. അടിപൊളി.

കുമാര്‍ ജി യുടെ ഫോട്ടോയും പുതിയതാണല്ലോ! വെരി നൈസ്.

Mubarak Merchant 9:54 AM  

കുമാര്‍ജീ,
നിങ്ങളൊക്കെ ഇങ്ങനെ ബേംഗ്ലൂരൊക്കെ പോയി കള്ള്കുടിച്ച് നടന്നോട്ടാ.. നല്ല കമ്പനി കിട്ടാണ്ടെ ഇവടെ ഇരിക്കപ്പോറുതി കിട്ടാത്ത ഞങ്ങളും ഇങ്ങണെ കള്ളൊക്കെ കുടിച്ച് പടോക്കെ എടുത്ത് ഒരൂസം നിങ്ങളേം കൊതിപ്പിക്കും.

പണിക്കന്‍ 9:55 AM  

ആടിനെ അമിതാബച്ചനാക്കുന്ന കുമാറേട്ടന്റെ ക്യാമറ കൊള്ളാലോ...;)

കലക്കി :)

myexperimentsandme 10:06 AM  

വാ പൊളിച്ചല്ലാതെ ഉറങ്ങാന്‍ പറ്റുന്നവരെ കാണുമ്പോള്‍ അസൂയ തോന്നുന്നു...

പണ്ടൊക്കെ എന്റെ ഫോട്ടം ശരിയാകാതെ വരുമ്പോള്‍ സ്റ്റുഡിയോയണ്ണനെ ചീത്ത പറയുമായിരുന്നു. പിന്നാരാണ്ടോ പറഞ്ഞു, മോന്ത നന്നാവാത്തതിന് ആ പാവത്തിനെ പറഞ്ഞിട്ടെന്താ കാര്യമെന്ന്. അതുകൊണ്ട് ചീത്ത പറച്ചില്‍ നിര്‍ത്തി. പക്ഷേ ഇതു കണ്ടപ്പോഴാ മനസ്സിലായത്, അവരെയൊക്കെ അത്രയും ചീത്ത പറഞ്ഞാല്‍ പോരായിരുന്നെന്ന്..

കണ്ടില്ലേ, ശ്രീജിത്തിനെ പോലും ഗ്ലാമര്‍ ചക്രവര്‍ത്തിയാക്കിയില്ലേ കുമാര്‍ജി. ആല്‍മരവിശ്വാസം കിട്ടുന്ന ഓരോരോ വഴികളേ :)

നളനണ്ണന്റെ പ്രൊഫൈലിലേത് നളവദനമാണോ? :)

ഇടിവാള്‍ 10:07 AM  

കലക്കി കുമാര്‍ജി...

പണിക്കന്റെ കമന്റും ഇഷ്ടപ്പെട്ടു !

ആദ്യത്തെ ഫോടോ കണ്ടാള്‍, അടിച്ചു കോണ്‍ തിരിഞ്ഞു കെടക്കുകയാണെനു തോന്നുകയേയില്ല..

രണ്ടാമത്തെ കണ്ടാല്‍, ആരും പറയില്ല, വാളുവെക്കുകയാണേന്ന്.

ബാക്കിയുള്ള ഫോട്ടോകളെപ്പറ്റി പറയുന്നില്ലാ.. ;)

Anonymous 10:19 AM  

ഹോ...!
ഫിലിം ഫെയറില്‍ വരുന്ന ഫോട്ടോ പോലീണ്‍ദ്‌.

കുറുമാന്‍ 10:27 AM  

ഇത് കലക്കി കുമാര്‍ ഭായ്.......ശ്രീജിത്തേ, വല്ല സിനിമയിലോ, സീരിയലിലോ അഭിനയിക്കാന്‍ നോക്ക്........ഒന്നുകില്ലെങ്കിലും ബെച്ചുവിന്റെ ഒരു ഒഴിവുള്ളതല്ലേ.

Santhosh 10:31 AM  

എന്തൊരു ഗ്ലാമറനിയാ...

Kumar Neelakandan © (Kumar NM) 10:38 AM  

ശ്രീജിത്ത് തന്നെ അവന്റെ ഗ്ലാമര്‍ കണ്ട് ഞെട്ടി എന്നു എന്നോട് പറഞ്ഞു.
എന്റെ ദൈവമേ ക്യാമറാ ലെന്‍സിനു ഇത്രയും പവറുണ്ടോ?

അങ്ങനെയാണെങ്കില്‍ ഒരു പ്രത്യേക അറിയിപ്പ്.

ബ്ലോഗേര്‍സിന്റെ ചിത്രങ്ങള്‍ ഗ്ലാമറില്‍ എടുത്തു കൊടുക്കപ്പെടും. (ഉറങ്ങുന്നതും, ഉണര്‍ന്നിരിക്കുന്നതും)
ഉടന്‍ ബന്ധപ്പീടുക!


(ഒരു മണ്ടന്‍ എന്തോ മണ്ടത്തരവും സ്വപ്നം കണ്ട് കിടന്നുറങ്ങുന്ന ചിത്രം വെറുതേ എടുത്തതാണ്. അതിങ്ങനെ ഒക്കെ ആകും എന്നു അറിഞ്ഞില്ല)

Obi T R 10:38 AM  

സിനിമയില്‍ അഭിനയിക്കാന്‍ ഒന്നും കൊള്ളൂല്ലന്നെ.. ഇവനു പൊക്കമില്ല..നായികയാക്കാന്‍ വല്ല കൊച്ചു പിള്ളാരേം കണ്ടു പിടിക്കേണ്ടി വരും..

evuraan 10:39 AM  

ഈള (അരവിന്ദന്റെ ഭാഷയില്‍ ചാള..?) ഒലിപ്പിക്കലൊന്നുമില്ലേ?

ഫോട്ടോഷോപ്പിന്റെ ഗുണം, അല്ലേ?

:^)

Unknown 10:42 AM  

കുമാറേട്ടാ (ഓ മറന്നു, മോനേ കുമാരാ) അടിപൊളി പടം, ശ്രീജിയെപ്പോലും സുന്ദരനാക്കിയിരിക്കുന്നു :-)

വെരി: ibjhytmi :(

Adithyan 10:43 AM  

കുമാറേട്ടാ, എന്റേം ഒരു ഫോട്ടോ... ഇത്രക്കു ഗ്ലാമര്‍ ഒന്നും ഇല്ലേലും കുഴപ്പമില്ല.. കാണുന്നവര്‍ ഓടാത്ത രീതിയിലൊരെണ്ണം ;)

Anonymous 10:52 AM  

അയ്യോ യാരിന്ത സ്ലീപിംഗ് ബ്യൂട്ടന്‍?
അവസാനത്തെ പടത്തിലെ ആ ദംഷ്ട്രം കണ്ടപ്പഴാ സമാധാനായേ ആളു മാറീട്ടില്ല്യാന്ന്.കുമരങ്കുട്ട്യേയ് ,ഇതു വായിച്ചപ്പോ തവളരാജകുമാരന്‍ ന്നുള്ള കഥ ഓര്‍മ്മ വരാനെന്തേ കാരണം?

Rasheed Chalil 10:55 AM  

കുമാര്‍ജി അടിപൊളി ഫോട്ടൊസ്.

Unknown 10:59 AM  

കുമാറേട്ടാ,
കലക്കി. വെറുതേയല്ല ഇന്നലെ ശ്രീജി ഗൂഗിള്‍ ടോക്കിലൂടെ ഈ പടം തിരുകിത്തന്നത്. അല്ല അടിച്ചിരുന്ന സ്മിര്‍നോഫാദികളേതെങ്കിലും കാമറയിലും വീണിരുന്നോ? :)

(ഓടോ: ശ്രീജീ... ആ മൂന്നാമത്തെ പടത്തിലെ ഗ്ലാസില്‍ കുറച്ച് ബാക്കിയിരിക്കുന്നത് പടമെടുപ്പ് കഴിഞ്ഞ ഉടന്‍ വലിച്ച് കേറ്റിക്കാണും അല്ലേ? :))

ബിജോയ്‌ മോഹന്‍ | Bijoy Mohan 11:00 AM  

ആദ്യം ബിയറില്‍ തുടങ്ങി.. പിന്നെ എല്ലാം ഒന്നിച്ച്‌.....അതിനു ശേഷം വാളുവെച്ചൊരുറക്കം...അടിപൊളി ഫോട്ടോസ്‌.. ബ്ലാക്ക്‌ ആന്റ്‌ വൈറ്റിലായതിനാല്‍ അതിന്റെ ഭംഗി ഒന്നുകൂടി നന്നായി....

Kumar Neelakandan © (Kumar NM) 11:07 AM  

ആദിത്യാ, “ യൂ ആര്‍ ഇന്‍ എ ക്യൂ.. താങ്കള്‍ ക്യൂവിലാണ് ദയവായി കാത്തിരിക്കുക..”
ആദ്യം വന്നവരുടെ പടം ആദ്യം.

പിന്നൊരു കാര്യം, എനിക്ക് ചിത്രങ്ങള്‍ എടുക്കണമെങ്കില്‍ ആദിത്യന്‍ വേണം. (താങ്കള്‍ അല്ല. ശരിക്കുള്ള ആദിത്യന്‍, സൂര്യവെട്ടം) അതുണ്ടോ ഞാന്‍ റെഡി.

അചിന്ത്യടീച്ചറേ,
എന്താ ആ കഥ? ആരാ തവള? ആ രാസകുമാരന്‍ ഞാനെ ആണെന്ന് എല്ലാവര്‍ക്കും അറിയാം. (ഹൊ! എന്റെ ഒരു കാര്യം!)
നിലത്തുകിടന്നു എന്നുവച്ച് ആ പാവത്തിനെ തവളയാക്കണോ? എന്തായാലും കഥകൂടി ഇങ്ങു പോരട്ടെ

Kalesh Kumar 11:48 AM  

എന്താടാ ശ്രീ നിന്റെ ഗ്ലാമര്‍!
സിനിമാക്കാര്‍ എപ്പം തപ്പിയെടൂത്തോണ്ട് പോയെന്ന് ചോദിച്ചാല്‍ മതി!

കുമാര്‍ ഭായ്, കിടിലന്‍!
ഞാനൊരു ഓഫ് ടോപ്പിക്ക് അടിച്ചോട്ടേ?

ഇന്നാ പിടിച്ചോ ഒരു അത്യന്താധുനികന്‍:

താഴേക്ക് നോക്കുന്ന സൂര്യന്‍.
അവന്റെ പേര് എനിക്കറിയില്ല!
മാട്ടുപെട്ടിയില്‍
തളര്‍ന്നു. ഇനി വീണാല്‍മതി.
യൂണിഫോമില്‍, കുട്ട്യേടത്തിക്ക് .
താഴേയ്ക്ക് നോക്കുമ്പോള്‍.
പ്രഭാതം പടിഞ്ഞാറില്‍.
ഗോവാക്കാഴ്ചകള്‍!
ഒരു ഔട്ട് ഓഫ് ഫോക്കസ് ചിന്ത...
വീട്ടുകാരന്‍..

(സംഭവം കൊള്ളാമോ? ഇത് കുമാര്‍ ഭായിയുടെ സൃഷ്ടിയാണ്! പുള്ളിക്കാരന്‍ അടുത്തിടെ പോസ്റ്റ് ചെയ്ത പോസ്റ്റുകളുടെ പേരുകളാണ്.)

കണ്ണൂസ്‌ 12:14 PM  

ആഹാ!!!

വല്ലോന്റേം കല്ല്യാണക്കാസ്സറ്റില്‍ പുര നിറഞ്ഞു നില്‍ക്കുന്ന തരുണികളെ തെരഞ്ഞു പിടിച്ച്‌ ചറുങ്ങിണ പിറുങ്ങിണ കാണിക്കുന്ന സ്റ്റുഡിയോക്കാരന്റെ ടെക്‍നിക്ക്‌ തന്നെയല്ലേ ഇത്‌??? :-).

ബൂലോഗത്തെ കന്യകകളേ, നിങ്ങള്‍ ഈ ഗൂഢമായ മള്‍ടിനാഷണല്‍ മാര്‍ക്കറ്റിംഗ്‌ തന്ത്രം തിരിച്ചറിയുക!!

പി.എസ്‌. : ജിത്തിന്‌ ചില ആംഗിളില്‍ നമ്മടെ അനില്‍ കുമ്പളങ്ങി ചേട്ടന്റെ കട്ടുണ്ടോ? വേറെ ആര്‍ക്കെങ്കിലും തോന്നിയോ അത്‌?

മലയാളം 4 U 12:56 PM  

ഫോട്ടോ കലക്കി. ഇത് ലവന്‍ തന്നെയെന്ന് വിശ്വസിക്കാനാവുന്നില്ല. ഈ ഫോട്ടോയുടെ കളറിലുള്ളത് ആളിന്റെ വിവാഹത്തിനു ശേഷം പോസ്റ്റ് ചെയ്യുമല്ലോ.

ഒരു ചെറിയ ഉപദേശം. സ്റ്റീല്‍ ഗ്ലാസില്‍ കഴിവതും മദ്യം കഴിക്കാതിരിക്കുക :)
(മൂന്നാമത്തെ ഫോട്ടോ‍യില്‍ ശ്രദ്‌ധിക്കുക. അതൊ കട്ടന്‍ അടിച്ച ഗ്ലാസായിരിക്കുമോ?) പിന്നെയും ചിന്ത....

മുല്ലപ്പൂ 1:04 PM  

ഏതോ ഒരു മോഡെലിന്റെ പടം ഇവിടെ ഉണ്ടു എന്നു ആരോ പറഞ്ഞു...

ഇതു ശ്രീജി അല്ലേ..
അല്ലേ.. ഇത്ര ഗ്ലാമറൊ...
ഓ ക്യാ‍മറ, കുമാറാണല്ലേ...

(മൂന്നമത്തെ ഫോട്ടൊ ആണു എട്ടം നല്ലതു)

Unknown 1:46 PM  

മോഡലും കൊള്ളാം ഫോട്ടോയും കൊള്ളാം!
ബാംഗ്ലൂര്‍ യാത്ര കഴിഞ്ഞ കുമാറിന്റെ അവസ്ഥയാണോ പ്രൊഫൈല്‍ ചിത്രത്തില്‍ കാണുന്നത്! :)

സു | Su 1:58 PM  

ഈ ഫോട്ടോ എടുത്ത ക്യാമറ എവിടെ കിട്ടും. വടിയാകുന്നതിനുമുന്‍പ് എനിക്കും ഒന്ന് ഗ്ലാമര്‍ ഫോട്ടോ എടുത്ത് വെക്കാനാ.

Kumar Neelakandan © (Kumar NM) 2:34 PM  

ശ്രീജിത്തേ, തന്റെ ഒരു പടം ഇവിടെ ഇട്ടപ്പോള്‍ എന്തുമാത്രം കമന്റുകള്‍!

ഞാന്‍ ഞെട്ടി! എന്റെ ക്യാമറയും.
സൂ, ക്യാമറ അയച്ചുതരാം, ഞാന്‍ വടിയാകുന്നതിനും മുന്‍പ്.
അതേയ് എന്റെ ക്യാമറയില്‍ ഗ്ലാമര്‍ എന്‍‌ഹാന്‍സര്‍ എന്ന ഓപ്ഷന്‍ ഉണ്ട്. അതിലൂടെ ഏതു മണ്ടന്റെ ചിത്രം എടുത്താലും ഇതു പോലെ അത്യാവശ്യം മെന ഒക്കെ ഉണ്ടാകും.

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത: ഈ ചിത്രങ്ങളുടെ വലിയ പ്രിന്റുമായി ബാംഗളൂരിലെ ചില ആഡ് ഏജന്‍സികളില്‍ ഒരാള്‍ ചുറ്റിതിരിയുന്നതായി അറിയുന്നു. കൂടാതെ കന്നട ഫിലിം ഇന്റസ്ട്രീയില്‍ നിന്നും ഇതുപോലുള്ള ഒരു ഫ്ലാഷ് ന്യൂസ് വന്നിട്ടുണ്ട്.
ജാഗ്രതൈ!

മുസാഫിര്‍ 4:05 PM  

ആരെയും “ഭാവ” ഗായകനാക്കും ...
എന്നു പറഞ്ഞ പോലെയായല്ലോ ഈ കുമാര്‍ജിയുടെ കാര്യം.

ചന്ത്രക്കാറന്‍ 5:31 PM  

പിന്നേ, കുമാറും ആ ഫംഗസ്സുപിടിച്ച ക്യാമറയും ഒന്നുമല്ല ആ ചിത്രങ്ങളുടെ രഹസ്യം... ഞാന്‍ കിടക്കാറുള്ള പായയിലാണ്‌ അന്ന് ശ്രീജിത്‌ കിടന്നത്‌. മുല്ലാപ്പൂമ്പൊടിയേറ്റുകിടക്കും...

Sreejith K. 8:01 PM  

ഞാനാണോ ഭംഗി ആ ഫോട്ടോയ്ക്കാണോ ഭംഗി എന്ന് ചോദിച്ചാല്‍ ...

അഹങ്കാരം കൊണ്ട് പറയുകയല്ല. എനിക്കാണ് ഭംഗി. കമന്റില്‍ എന്നെ പൊക്കിപ്പറഞ്ഞ എല്ലാ സുന്ദരന്മാര്‍ക്കും സുന്ദരിമാര്‍ക്കും നന്ദി. എന്നെ കുറ്റം പറഞ്ഞ വിരൂപന്മാരേ, അസൂയ ഒരു കാലഘട്ടത്തിലും നല്ലതല്ല എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്, മറക്കണ്ട.

കുമാരേട്ടന്‍ ഈ പോസിന് ഇത്രയും കമന്റ് വന്നത് കണ്ട് അന്തിച്ചിരിക്കുവാണെന്നാണ് കേട്ടത്. പാവം, ഫോട്ടോ എടുപ്പിന്റെ മഹത്വം ആണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ആരെങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കൂ, പ്ലീസ്.

Unknown 8:19 PM  

ശ്രീജിത്ത് ആ പറഞ്ഞതിലെ ഒരു വിരൂപന്‍ ഞാനാണേ. മറുപടി പറയും മുമ്പ് ഈ ഫോട്ടോയും നോക്കൂ.

ബിന്ദു 8:36 PM  

ഇതു മേക്കപ്പൊക്കെ ഇട്ടിട്ടുള്ളതുകൊണ്ടല്ലെ. :)

ചന്ത്രക്കാറന്‍ 10:52 PM  

ശ്രീജിത്തേ, സമുദ്രനിരപ്പില്‍നിന്നും എത്ര ഉയരത്തിലാണ്‌ നീ ജീവിക്കുന്നതെന്നുകൂടി പറ....

Anonymous 8:45 PM  

കുമാറേട്ടാ

ഇതാണൊ എന്നോട് പറഞ്ഞ ബാംഗ്ലൂരില്‍ നിന്ന് വരുമ്പൊ അനര്‍ഗനിര്‍ഗളമായി എഴുതാന്‍ പോണ ആ അത്യാധുനികന്‍.. ഇത് ശരിക്കും ആധുനികന്‍ തന്നെ..

ഇത് ശ്രീജിത്താണോന്ന് ചോദിച്ചാല്‍..അല്ല..
എന്നാല്‍ അല്ലേന്ന് ചോദിച്ചാല്‍ ആണ് താനും..
പ്ലാസ്റ്റിക് പായയില്‍ കിടന്നുറങ്ങുന്ന സോഫ്ഫ്റ്റ് വേര്‍ മോഡല്‍...എന്തെല്ലാം ബിംബങ്ങള്‍..എനിക്ക് വയ്യ..!!

ആദിക്കുട്ടീ..എന്നിട്ടെന്തിനാ? കല്യാണമാര്‍ക്കെറ്റിനാണൊ? പെമ്പിള്ളേര്‍ക്കൊക്കെ ഇപ്പൊ നല്ല വിവരമുണ്ടെ..പണ്ടത്തെ പോലെയല്ല.. :-)

സു | Su 8:49 PM  

ഇഞ്ചിയുടെ കമ്പ്യൂട്ടര്‍ കേടായീന്ന് കേട്ടു. ഒക്കെ ശരിയായി അല്ലേ ?

Adithyan 9:12 PM  

അങ്ങനെ തകര്‍ന്നു പോയ മതര്‍ബോര്‍ഡിനെപ്പോലും തോല്‍പ്പിച്ചുകൊണ്ട് എല്‍ജീസ് വീണ്ടും ;)

ഫോട്ടോ എന്തിനാന്നൊക്കെ ചോദിച്ചാല്‍, ആ പറഞ്ഞ പോലെ ഒക്കെ തന്നെ. നേരിട്ടു കണ്ടാ ഒരുത്തീം സമ്മതിക്കുമെന്നു തോന്നുന്നില്ല.. അതു കൊണ്ട് കുമാറേട്ടനെക്കൊണ്ട് ഈമാതിരി ഒരു ഫോട്ടോ ഒക്കെ അഡ്‌ജസ്റ്റ്‌മെന്റില്‍ എടുപ്പിച്ച് അതും അയച്ചു കൊടുത്ത്, ഉമേഷ്ജീടെ സുഭാഷിതത്തിലെ കുറെ പോസ്റ്റൊക്കെ ‘എന്റെ ജീവിത വീക്ഷണം’ എന്നൊക്കെ പറഞ്ഞ് മെയിലായിട്ടോക്കെ അയച്ചു കൊടുത്ത് എങ്ങനേലും കാര്യം നടത്താവോന്നു നോക്കട്ടെ ;)

(കുമാറേട്ടന്‍ ചേകവന്‍ ഓഫിനു മാപ്പു തരും എന്നു കരുതുന്നു.)

Anonymous 9:25 PM  

എന്റെ പൊന്നു ആദിക്കുട്ടിയെ,
ഉമേഷേട്ടന്റെ പോസ്റ്റൊക്കെ അയച്ചാല്‍..ഈ ജന്മത്ത് കല്ല്യണം നടക്കുമെന്ന് കരുതണ്ടാട്ടൊ...

Anonymous 9:26 PM  

ഓ..എന്ന പറയാനാ സൂവേച്ചിയെ..അതൊക്കെ ചുമ്മാതല്ലെ..ഞാനൊന്നു മാറി നിന്നാല്‍ ഈ ബ്ലോഗ് തകര്‍ന്ന് തരിപ്പണമാകുമോന്ന് നോക്കാന്‍ പോയതല്ലെ...എവിടെ ?ആരെങ്കിലും ഒന്ന് മൈന്‍ഡ് എങ്കിലും ചെയ്യണ്ടെ? :-)

Kumar Neelakandan © (Kumar NM) 11:10 PM  

അല്ല ഇതാരീ, LG യാ?
സുഖങ്ങളക്കെ തന്നീ പെണ്ണേ? ഇഞ്ചിപ്പെണ്ണേ?

ഇവിടെ ഈ പോസ്റ്റില്‍ കാര്യങ്ങള്‍ ആകെ കുഴഞ്ഞപോലാണല്ലോ!

ക്യാമറയാണോ? അതിന്റെ ലെന്‍സാണോ? ശ്രീജിത്ത് ആണോ അവന്റെ ഗ്ലാമര്‍ (ചുമ്മാ, ഒരു തമാശയ്ക്ക്) ആണോ? ക്ലിക്ക് ചെയ്ത ഞാനാണോ? എന്റെ കണ്ണാണോ? എന്നൊന്നും തിരിച്ചറിയാന്‍ വയ്യാത്ത കഥ.

പ്രിയപ്പെട്ടവരെ ശ്രീജിത്ത് നല്ലകുഞ്ഞാ വെള്ളം അടിക്കില്ല. (പഞ്ചാര അടിക്കും എന്നാണ് ചില വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന്നുള്ള റിപ്പോര്‍ട്ട്) ഒരു ചിത്രത്തില്‍ കാണുന്നത് ചന്ദ്രക്കാറ കട്ടന്‍ കുടിച്ച ചന്ദ്രക്കാറ സ്റ്റീള്‍ ഗ്ലാസ് ആണ്.

Anonymous 11:15 PM  

കുമാറേട്ടാ..തന്നെ തന്നെ..ഇത് ഇവള്‍ തന്നെ..

ചിലപ്പൊ.. ക്യമറയുമായി കുടിയേറിപ്പാര്‍ത്ത ഏതോ ബ്ലോഗ് കുടുമ്പം എന്നും വായിക്കമായിരിക്കും..അതിനിനി പാപ്പാന്‍ ചേട്ടന്‍ തന്നെ വരണം..

ഞാന്‍ ഇന്നലെ കടയില്‍ വെച്ച് ഒരു സര്‍ദാര്‍ജീനെ കണ്ട്..എന്നിട്ട് എനിക്ക് ജബീന്ദര്‍ പ്രസാദിനെ ഓര്‍ത്ത് എനിക്ക് ചിരി നിറുത്താന്‍ പറ്റിയില്ല..
എനിക്ക് ചിരി തുടങ്ങിയാ പിന്നെ നിറുത്താന്‍ പറ്റൂല്ല..ഭാഗ്യത്തിന് കയ്യില്‍ മാഗസീന്‍ ഉണ്ടായിരുന്ന കൊണ്ട് അത് നോക്കി ചിരിച്ച്..അല്ലെങ്കില്‍ ഞാനന്നേരം എന്റെ മതര്‍ബോര്‍ഡ് പോലെ ആയെനെ..

Kumar Neelakandan © (Kumar NM) 11:58 AM  

LG, യാരിന്ത “ജബീന്ദര്‍ പ്രസാദ്”?

ഫാരിസ്‌ 1:10 AM  

ഓ..പിന്നെ....ഇതൊക്കെ മോര്‍ഫിംഗ്‌ അല്ലേ...ശ്രീജിത്തിനെ മോര്‍ഫിംഗ്‌ ചെയ്ത്‌ ഗ്ലാമര്‍ ആക്കിയതല്ലേ..പിന്നെ ആ സ്റ്റീല്‍ ഗ്ലാസ്സ്‌ കണ്ടപ്പോള്‍ തന്നെ മനസ്സിലായി വെള്ളമടി നടന്നിട്ടില്ല എന്നു..സ്റ്റീല്‍ ഗ്ലാസ്സില്‍ ആരെങ്കിലും വെള്ളമടിക്കുമോ ?? ചുമ്മാ...

pr!tz 11:37 PM  

vaLArey nannayittundu tto!!!

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP