Related Posts with Thumbnails

Monday, November 24, 2008

മോറിസ് മൈനര്‍

ഭൂതകാലത്തിന്റെ നിറം വറ്റിയ ഓര്‍മ്മ.
ഒരു ദീര്‍ഘ നിശ്വാസം.


Thursday, November 20, 2008

നിശബ്ദം

നിലച്ച ഘടികാരം
നിലത്തിറക്കിയ കൊടിമരം
തുരുമ്പുവീണ താക്കോല്‍
തന്ത്രിപൊട്ടിയ വയലിന്‍
ആളൊഴിഞ്ഞ കടവ്
പായല്‍ പിടിച്ച ഒതുക്കുകല്ല്
പാട്ടുനിലച്ച ഗ്രാമഫോണ്‍
കട്ടപിടിച്ച കണ്‍മഷി
ലെന്‍സ് പൊട്ടിയ ക്യാമറMonday, November 17, 2008

മകള്‍.

അച്ഛനെ വിരൽത്തുമ്പിലിട്ടു കറക്കുന്നവൾ
അനിയനെ മടിയിലിരുത്തി അമ്മയാകുന്നവൾ
അമ്മയെ ചോദ്യം ചോദിച്ചു കുഴക്കുന്നവൾ


Saturday, November 15, 2008

അവിചാരിതം.

ആ കൈകള്‍ക്ക് അടുത്തായി ഈ “കുഞ്ചലം/തൊങ്ങല്‍” കിടന്നപ്പോള്‍ തോന്നിയതാണ്
ഈ ദീപശിഖ.
അല്പം ഒന്നു കൈകളിലേക്ക് ചേര്‍ത്തുവച്ചു ക്ലിക്കി.


യാത്രിയോം കൃപ്യാ ധ്യാന്‍ ധേ..

തിരുവനന്തപുരം സെ ചല്‍കര്‍ ചെന്നൈ തക് ജാനേ വാലി
ഗാഡീ നമ്പര്‍ ദോ ശൂന്യ ചെന്നൈ എക്സ്പ്രസ്സ്
തോഡീ ഹീ ദേര്‍ മേം പ്ലാറ്റ്ഫോം നമ്പര്‍ തീന്‍ സേ റവാനാ ഹോഗി”


Thursday, November 13, 2008

അമ്മ.

കുഞ്ഞും.

Sunday, November 09, 2008

ഫോട്ടോഗ്രാഫര്‍എന്റെ സ്വകാര്യ സന്തോഷങ്ങളില്‍ ഒന്നാണ്‌ ഈ ചിത്രം

ഇത് അനില്‍ കുമാര്‍.
ഫോട്ടോഗ്രഫര്‍.
കേരളത്തിലെ വിലയും തിരക്കും പിടിച്ച അഡ്‌വര്‍ടൈസിങ് ഫോട്ടോഗ്രഫര്‍.
ട്രാന്‍സ്പരന്‍സി എന്ന ഫോര്‍മാറ്റില്‍ നിന്നും കേരളത്തിലെ അഡ്‌വര്‍ടൈസിങ് / ഇന്റസ്ട്രിയല്‍ ഫോട്ടോഗ്രഫിയെ കൈപിടിച്ച് ഡിജിറ്റല്‍ ഫ്രെയിമുകളിലേക്ക് കയറ്റിയതില്‍ ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.

കൊല്ലത്ത് കൊപ്പാറയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചിയുടെ പരസ്യഹൃദയത്തിലേക്ക് തന്റേതായ ക്ലിക്കുകളുമായി കുടിയേറിയ അനില്‍ ഇന്ന് സൌത്ത് ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന “ക്ലിക്ക്“ ആണ്.
ഇന്ന് കേരളത്തില്‍ മഷിപുരണ്ടെത്തുന്ന പരസ്യചിത്രങ്ങളില്‍ ഭൂരിഭാഗവും അനിലിന്റെ റെറ്റിനയില്‍ പതിഞ്ഞതുതന്നെയാണ്, ജൂവലറി / ടെക്സ്റ്റൈല്‍ ആയാലും ടൂറിസം ആയാലും ബില്‍ഡേര്‍സ് ആയാലും (മാതര്‍ ബില്‍ഡേര്‍സിന്റെ ചിത്രങ്ങള്‍ എന്റെ ഇഷ്ടചിത്രങ്ങളാണ്‍).
ഒരു കുഞ്ഞുചിരിയോടെ അല്ലാതെ ഈ വ്യക്തിയെ കാണാന്‍ കിട്ടാറില്ല.
കൊച്ചിയിലെ ആഡ്‌മാന്‍സ് ക്രൌഡില്‍ ഇത്രയും സ്വീകാര്യതയുള്ള വ്യക്തി വേറേ ഉണ്ടോ എന്നു സംശയമാണ്.

അനിലിനോടൊപ്പം ഒരുപാട് യാത്ര ചെയ്യാനുള്ള അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്.
ഭൂമികുലുങ്ങിതകര്‍ന്നു കിടന്ന ഗുജറാത്തിലെ ഭുജ് മുതല്‍ ഇങ്ങു വണ്ടന്‍‌മേട്ടിലെ ഏലത്തോട്ടങ്ങളിവരെ. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. ഈ യാത്രകള്‍ പ്രഫഷണല്‍ ബന്ധങ്ങളെ അതിനും അപ്പുറം ആഴമുള്ള ഒരു സൌഹൃദത്തിലേക്ക് വഴിമാറ്റി. അദ്ദേഹത്തിന്റെ ക്യാമറകളില്‍ തുടക്കക്കാരനുപയോഗിക്കാനാവുന്ന ഒരു ചെറിയ ക്യാമറ പണ്ട് “ഫുള്ളി ലോഡഡ്” ആയിട്ട് എനിക്ക് യാത്രയിലുടനീളം കിട്ടുമായിരുന്നു. എന്റെ പഴയ പോയിന്റ് ആന്റ് ഷൂട്ട് ഡിജിറ്റല്‍ ക്യാമറയും ഒരു പരിധിവരെ ഇദ്ദേഹത്തിന്റെ സമ്മാനമാണ്.
ഒരു തെര്‍മോകൂളിന്റെ പീസുവച്ച് പ്രകാശത്തെ നിയന്ത്രിക്കുന്ന പഴയ ചെറിയ വിദ്യ മുതല്‍ പല പുതിയ ഡിജിറ്റല്‍ ടെക്നിക്കലുകളും ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നും തിരിച്ചറിയാനായിട്ടുണ്ട്. (പക്ഷെ അതു ചെയ്യാനുള്ള തിരിച്ചറിവ് എനിക്കില്ലാതായി പോയി :)

ഫോട്ടോഗ്രഫിയിലെ ബാലപാഠങ്ങള്‍ ചോദ്യമില്ലാതെ തന്നെ എനിക്കൊരുപാട് പറഞ്ഞു തന്നിട്ടുണ്ട് അനില്‍. അതുകൊണ്ടുതന്നെ ഈ ചിത്രം അദ്ദേഹത്തിനുള്ള ഡെഡിക്കേഷന്‍.

Friday, November 07, 2008

വീട്ടുകാരും വിരുന്നുകാരുംവീട്ടുകാരും വിളിക്കാതെത്തിയ വിരുന്നുകാരും തീന്‍മേശയ്ക്കരുകില്‍.

Monday, November 03, 2008

അമല്‍ നീരദ്

വ്യത്യസ്തമായ ഫ്രെയിമുകളിലൂടെ കാഴ്ചകള്‍ ഒരുക്കുന്നവന്‍.
മഹാരാജാസിന്റേയും, രാംഗോപാല്‍ വര്‍മ്മയുടെ ഫാക്ടറിയുടെയും ഉത്പന്നം.
ബിഗ്-ബിയ്ക്കു ശേഷം ഇപ്പോള്‍ സാഗര്‍ ഏലിയാസ് ജാക്കിയെ റീലോഡ് ചെയ്യുന്ന ക്രാഫ്റ്റില്‍.(പാലക്കാട് ഒരു പരസ്യചിത്രീകരണത്തിനു ഞങ്ങള്‍ ഒത്തുകൂടിയപ്പോള്‍ എന്റെ ക്യാമറയില്‍ കയറികൂടിയ ചിത്രങ്ങളില്‍ ചിലത്)

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP