Monday, November 20, 2006
Wednesday, October 11, 2006
ബോള്‍ഗാട്ടിയിലെ കാഴ്ചയും ഒരു ഓഫ് ടോപ്പിക്കും
ബോള്‍ഗാട്ടിയുടെ പിന്നില്‍ നിന്നും ഇടത്തേക്ക് നോക്കുമ്പോള്‍ കാണുന്നത് എന്റെ കണ്ണില്‍ ഇങ്ങനെ. ദൂരെയായി കാണുന്നത് ഗോശ്രീപാലത്തിന്റെ മുളവുകാടില്‍ നിന്നും പൊങ്ങി വല്ലാര്പാടത്തിറങ്ങുന്ന ഭാഗം.
ഇപ്പുറത്തേക്ക് നോക്കുമ്പോള്‍ ഐലന്റ്. ദൂരെ കാണുന്നത് താജ് മലബാര്‍.
ഇവിടെ കാഴ്ചകള്‍ കണ്ട് നീങ്ങുമ്പോള്‍ ഓരോചുവടും സൂക്ഷിച്ചുവയ്ക്കുക, കാല്‍നീട്ടിയിരിക്കുന്ന കമിതാക്കളുടെ കാലില്‍ തട്ടിവീഴാന്‍ സാധ്യത ഉണ്ട്. ഗോശ്രീപാലം വന്നതോടുകൂടി സാധാരണക്കാരുടെ പ്രണയം സുബാഷ് പാര്‍ക്ക് വിട്ട് പാലം കയറി ദ്വീപില്‍ വന്ന് തണല്‍ പറ്റിയിരിക്കുന്നു. സമ്പന്നന്റെ പ്രണയം എന്നും പിറ്റ്സ ഹട്ടിലും, കോഫീബീന്സിലും, മറൈന്‍ ഡ്രൈവിലെ ബരിസ്റ്റയിലും , ബബിള്‍ കഫേയിലും, കൊക്കോ ട്രീയിലും ഒക്കെ തണുത്ത സംഗീതത്തില്‍ തന്നെ ചുരുണ്ടുകൂടുന്നു.
Posted by Kumar Neelakandan © (Kumar NM) at 4:45 PM 7 അഭിപ്രായങ്ങള്‍
Labels: കൊച്ചി
Friday, October 06, 2006
മറൈന്‍ ഡ്രൈവില്‍ ഇപ്പോള്‍ കണ്ടത്.
"തളരും തനുവോടെ.. ഇടറും മനമോടേ.. വിടവാങ്ങുന്ന സന്ധ്യേ...
വിരഹാര്‍ദ്രയായ സന്ധ്യേ...”
-ഗിരീഷ് പുത്തന്‍ചേരി-
Posted by Kumar Neelakandan © (Kumar NM) at 6:49 PM 36 അഭിപ്രായങ്ങള്‍
Labels: കായല്‍ക്കാഴ്ചകള്‍, കൊച്ചി, സൂര്യന്
Friday, September 15, 2006
ലഞ്ച് ബ്രേക്ക്.
മഴകഴിഞ്ഞ ഇടവേളയില്‍ ശബ്ദമുള്ള കൂട്ടമായ് അവരിറങ്ങി, മഴവെള്ളം ഇറ്റു നില്ക്കുന്ന തളിരുകടിക്കാന്.
തലവെട്ടിച്ച് ചെവികുടഞ്ഞ് അഹ്ലാദസ്വരം ഉയര്‍ത്തി അവര്‍ മഴയുടെ ഇടയില്‍ കിട്ടിയ ലഞ്ച് ബ്രേക്ക് ആഘോഷിക്കുകയായിരുന്നു.
വിശപ്പുസഹിച്ച് കാഴ്ചക്കാരായി ഞങ്ങളും.
Posted by Kumar Neelakandan © (Kumar NM) at 12:35 PM 34 അഭിപ്രായങ്ങള്‍
Labels: നാട്ടുംപുറം
Tuesday, August 08, 2006
ബ്ലോഗര്‍ ഉണരുമ്പോള്‍
ഈ ഉറക്കത്തിന്റെ നിഷ്കളങ്കതകണ്ടാല് തന്നെ നമുക്ക് മനസിലാകും ആര്‍ക്കിട്ടോ ‘പണിയുന്നത്’ സ്വപ്നം കാണുകയാണെന്ന്. (പക്ഷെ ഉറങ്ങുന്നതുകണ്ടാല്‍ ആരും പറയില്ല മണ്ടനാണെന്ന്)
ഇത് ശ്രീജിത്ത്. മണ്ടനല്ലാത്ത സുഹൃത്ത്.
ഈ മാസം 5 ശനിയാഴ്ച, ബാംഗളൂര്‍ ബ്ലോഗേര്സിനോടൊപ്പം ഒത്തുകൂടിയ ശേഷം പതിരാത്രിയില്‍ പെട്ടന്നു മാറിമറിഞ്ഞ പ്ലാനുകളുടെ പിന്‍പറ്റി ഞാനും ശ്രീജിത്തും മഴനൂലും ചന്ത്രക്കാറന്റെ വീട്ടിലെത്തി. (ചന്ത്രക്കാറക്കുടുംബം നാട്ടില്‍). പുലരുവോളം അവിടെ സംസാരിച്ചിരുന്നു.
ലെമണ്‍ ഗ്രാസില്‍ നിന്നും തിരുകികയറ്റിയ ബിയറും, റോയല്‍ ചാലഞ്ചും, സ്മിര്‍നോഫും ഒക്കെ ഞങ്ങള്‍ഊടെ ഉള്ളില്‍ തളര്‍ന്നു തുടങ്ങിയപ്പോള്‍ ചന്ത്രക്കാരന്റെ വക മൂന്നു തവണ നല്ല സ്റ്റൈലന്‍ ‘ചന്ത്രക്കാറ കട്ടന്‍’
പിന്നെ ചന്ത്രക്കാരന് മുന്‍പ് അടിച്ച പല കുപ്പികളിലായി ബാക്കിയിരുന്ന പലബ്രാണ്ടിലെ കുറേ സ്മോളുകള്‍.
എന്നിട്ട് നിലത്ത് പായവിരിച്ച് ഒരു ഉറക്കം. ഉണര്‍ന്നപ്പോള്‍ എന്റെ കണിയായിരുന്നു ഈ കാഴ്ചകള്‍.
ഇതൊക്കെ ശ്രീജിത്തിന്റെ അനുമതി/മോഡല്‍ റിലീസോടുകൂടിതന്നെ പോസ്റ്റുന്നു.
Posted by Kumar Neelakandan © (Kumar NM) at 8:02 AM 46 അഭിപ്രായങ്ങള്‍
Labels: കറുപ്പും വെളുപ്പും
Thursday, July 06, 2006
താഴേക്ക് നോക്കുന്ന സൂര്യന്.

തിരവന്നു തീരം തഴുകി തിരിച്ചു പോകുമ്പോള്‍ ഓരോ തവണയും സൂര്യന് ഇതു പോലെ തീരത്ത് മുഖം നോക്കി മിനുക്കും.
കുറെ നേരം ഈ ഒളിച്ചുകളിയും മുഖം മിനുക്കും നോക്കി നിന്നപ്പോള്‍ ഒരു പാപ്പരാസി കണ്ണോടെ അതങ്ങു പകര്‍ത്തിപ്പോയി.
Posted by Kumar Neelakandan © (Kumar NM) at 2:25 PM 9 അഭിപ്രായങ്ങള്‍
Thursday, June 15, 2006
മുഖങ്ങള്‍ #2 അവന്റെ പേര് എനിക്കറിയില്ല!
മൂന്നാറിലെ മറ്റൊരു പ്രഭാതം. ഒരു ഞായറാഴ്ച. കണ്ണന് ദേവന് ക്ലബ്ബും മറ്റൊരു ക്ലബ്ബും തമ്മിലുള്ള ഫുട്ബോള്‍ മത്സരം, കണ്ണന് ദേവന്റെ ഗ്രൌണ്ടില്..
അതുകാണാനായ് മൂന്നാര്‍ ടൌണ്‍ ഇളകിമറിഞ്ഞവര് നിരന്നു. മത്സരത്തിന്റെ ആവേശം മലയിറങ്ങിവന്ന മഞ്ഞിനെ പോലും ചൂടാക്കി. സൂര്യന് പോലും അവേശത്തില്, രാവിലെതന്നെ നല്ല വെയില്. ഫുട്ബോള്‍ കമ്പം ഇല്ലെങ്കിലും അവരുടെ ആവേശം കണ്ട് അടുത്തുകൂടി ഞാനും.
എന്റെ ക്യാമറ കണ്ടപ്പോള്‍ ഇവന് മാത്രം അടുത്തുവന്നു. എന്റെ നേരേ നോക്കി. ഞാന്‍ അവനേയും നോക്കി. പിന്നെ ഞാന്‍ ലെന്‍സിനുള്ളിലൂടെ നോക്കി. അവന് ചിരിച്ചില്ല. അവന് ചിരിമറന്നുപോയവനാണെന്ന് എനിക്ക് തോന്നി. അടുത്ത ഊഴം കാത്ത് നില്ക്കുന്നവനായിരിക്കും പിന്നിലെന്നു ഞാന്‍ കരുതി. എടുത്ത ചിത്രം ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ കാണിച്ചുകൊടുത്തപ്പോഴും അവന്റെ ചുണ്ടില്‍ ചിരി വിരിഞ്ഞില്ല.
പിന്നില്‍ നിന്നവന്റെ ചിത്രം പിന്നെ ഞാന്‍ എടുത്തില്ല.
ബ്ലാക്ക് & വൈറ്റില്‍ തന്നെ സെറ്റ് ചെയ്തു എടുത്ത ചിത്രം ആണിത്. അപ്പോള്‍ അങ്ങനെ ചെയ്യാനാണ് തോന്നിയത്.
(ചിലരുടെ അഭ്യര്‍ത്ഥന മാനിച്ച് അല്‍പ്പം കൂടിവലിയ ചിത്രം റൈറ്റ് ക്ലിക്കില്‍ ഒളിച്ചുവച്ചിട്ടുണ്ട്)
Posted by Kumar Neelakandan © (Kumar NM) at 7:39 PM 13 അഭിപ്രായങ്ങള്‍
Labels: കറുപ്പും വെളുപ്പും, ജീവിതം, മുഖങ്ങള്‍, വേറിട്ട കാഴ്ചകള്‍
Monday, June 12, 2006
മാട്ടുപെട്ടിയില്‍
മൂന്നാറിനെക്കാളും മനോഹരമാണോ അതിന്റെ അല്‍പ്പം മുകളിലുള്ള മാട്ടുപ്പെട്ടി (മാടുപ്പെട്ടിയെന്ന് അവിടുത്തുകാര്‍)? എനിക്കങ്ങനെ തോന്നാറുണ്ട് ചില കാഴ്ചകളില്‍.
കൃതൃമ ബീജ സങ്കലനത്തിനുള്ള ഇന്‍ഡോ സ്വിസ് പ്രോജക്ടിലെ പശുക്കള്‍ക്ക് തിന്നാനൊരുക്കിയിരിക്കുന്ന പുലമേടുകള്ക്കും അപ്പുറം മാട്പ്പെട്ടി സുന്ദരിയാണ്. നിഷ്കളങ്കയാണ്.
വഴികാട്ടികള്‍ കാണിച്ചുതരുന്ന മാട്പ്പെട്ടി, ഒരു ഡാം മാത്രമാണ്. വഴികാട്ടികളില്ലാതെ പ്രകൃതിയോടൊപ്പം യാത്രചെയ്യണം, മൂന്നാറില്‍.
ഇതില്‍ ചിലത് മാട്ടുപ്പെട്ടിയിലേക്കുള്ള വഴിക്കാഴ്ചകളാണ്.
Posted by Kumar Neelakandan © (Kumar NM) at 10:42 AM 14 അഭിപ്രായങ്ങള്‍
Labels: യാത്ര
Saturday, June 10, 2006
തളര്‍ന്നു. ഇനി വീണാല്‍മതി.
പൂക്കള്‍ പൂക്കള്‍ പൂക്കള്‍.
പിന്നെയും പൂക്കള്‍.
പലതരത്തിലുള്ള പൂക്കള്‍.
പലനിറത്തിലുള്ളപൂക്കള്‍,പലനാട്ടിലെ പൂക്കള്‍.
ബ്ലോഗുമുഴുവന്‍ വസന്തം.
പാവം ഈ പൂക്കളൊക്കെ വാടില്ലെ?. അപ്പോള്‍ ആക്കും വേണ്ട അവരെ.
അവിടെ നിന്ന് തളര്‍ന്ന് വീഴും.
അങ്ങനെ തളര്‍ന്ന ഒരു നാടന്‍ പൂവ്
ഈ പൂവ് നമ്മുടെ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന് നില്ക്കുന്നു. മുറ്റത്തിന്റെ കോണിലും വേലിപ്പടര്‍പ്പുകളിലുമായി. ചില ഭാഗ്യവതികള്‍ ദൈവങ്ങളുടെ കഴുത്തിലുമെത്തുന്നു.
ഒടുവില്‍ വക്കാരിയും വച്ച പൂ ചിത്രം ഇതിനുള്ള പ്രചോദനം.
Posted by Kumar Neelakandan © (Kumar NM) at 7:15 PM 18 അഭിപ്രായങ്ങള്‍
Labels: വേറിട്ട കാഴ്ചകള്‍
Tuesday, June 06, 2006
യൂണിഫോമില്‍, കുട്ട്യേടത്തിക്ക് .
കുട്ട്യേടത്തി പറഞ്ഞതു പ്രകാരം യൂണിഫോമില്‍ ഒരു കല്യാണി ഫോട്ടം.
ഇത് ഒരു പഴയ എല്‍.കേ.ജി യാത്ര.
Posted by Kumar Neelakandan © (Kumar NM) at 6:15 PM 15 അഭിപ്രായങ്ങള്‍
താഴേയ്ക്ക് നോക്കുമ്പോള്‍.
...കോരികുടിച്ചെന്തു മധുരമെന്നോതുവാന്‍ മോഹം.
Posted by Kumar Neelakandan © (Kumar NM) at 12:37 PM 15 അഭിപ്രായങ്ങള്‍
Labels: നാട്ടുംപുറം
Monday, May 22, 2006
പ്രഭാതം പടിഞ്ഞാറില്‍.
ഇത് പടിഞ്ഞാറാണ്.
കിഴക്ക് സൂര്യന് ഉദിച്ചു. ആകാശത്തിലൂടെ കാക്കകള്‍ക്കൊപ്പം വന്ന സൂര്യവെട്ടം പടിഞ്ഞാറ് വെള്ളത്തില്‍ പ്രതിഫലിച്ചു.
സജീവമായിരുന്ന പഴയകാലത്തിലെ ഒത്തിരി പുലരികള്‍ അയവിറക്കി നില്ക്കുന്ന ഒരു ബോട്ട് ജെട്ടി.
വളര്‍ച്ചയിലും തളര്‍ച്ചയിലും അതിനു തണലായ് നിന്ന തണല്‍ മരവും.
രാവിലെ 7 മണി.
മ്യൂസിക്കല്‍ വാക്വേയുടെ തുടക്കത്തിലെ റൈന്‍ബോ ബ്രിഡ്ജില്‍ നിന്നുള്ള കാഴ്ച.
മറൈന്‍ ഡ്രൈവ്, കൊച്ചി.
Posted by Kumar Neelakandan © (Kumar NM) at 3:45 PM 7 അഭിപ്രായങ്ങള്‍
Labels: കായല്‍ക്കാഴ്ചകള്‍, കൊച്ചി
Sunday, May 07, 2006
ഗോവാക്കാഴ്ചകള്!
ഇത് സൌത്ത് ഗോവയിലെ മജോഡ ബീച്ചിലെ കാഴ്ചകളാണ് ഈ സീരീസില്‍.
എനിക്കു പ്രിയമുള്ള സ്ഥലമാണ് ഗോവ. കാഴ്ചക്കായാലും കള്ളിനായാലും.
Posted by Kumar Neelakandan © (Kumar NM) at 3:11 PM 3 അഭിപ്രായങ്ങള്‍
Friday, April 21, 2006
ഒരു ഔട്ട് ഓഫ് ഫോക്കസ് ചിന്ത...
ഒരു ചിരി കൊഞ്ചലിനു വഴിമാറുന്ന നിമിഷം.
ക്ലിക്ക് ചെയ്യുന്നത് അവളുടെ അച്ഛനാകുമ്പോള്‍ കൊഞ്ചലിന്റെ ആഴം കൂടും.
ചില ചിരികളും ഭാവങ്ങളും ഷാര്പ്പല്ല. അങ്ങനെയുള്ള വേളകളില്‍ ഇത്തരത്തില്‍ മയപ്പെടുത്തി ചിത്രങ്ങള്‍ എടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. (പലപ്പോഴും നടക്കാറില്ല എന്നത് സത്യം!) മൂഡിനനുസരിച്ച് ചിത്രരചനയുടെ സങ്കേതങ്ങളും മാറ്റണം എന്നു വിശ്വസിക്കാനിഷ്ടപെടുന്നയാളാണ് ഞാന്‍.
പ്രകാശം ക്രമീകരിക്കുന്നതാണെങ്കിലും ലഭ്യമായ സ്രോതസ്സില്‍ നിന്നു ഉപയോഗിക്കുന്നതാണെങ്കിലും അത് ചിത്രത്തിന്റെ വിഷയത്തിനൊത്തതായിരുന്നാല് നന്ന്. ചിത്രം വെളുപ്പിച്ചുകാണിക്കാന്‍ വേണ്ടി പ്രകാശം ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല.
(ഇപ്പോള്‍ മനസിലായില്ലേ, അനിയ ശനിയാ,ഈ ഔട്ട് ഓഫ് ഫോക്കസും ഒരബദ്ധമല്ല. ഇതുപോലെ.)
ഇനിയിപ്പോള്‍ അറിയാതെ ഔട്ട് ഓഫ് ഫോക്കസ് ആയിപ്പോയാലും ഇങ്ങനെ ചില തരികിടകള്‍ പറഞ്ഞു തടിതപ്പാം.:)
Posted by Kumar Neelakandan © (Kumar NM) at 12:36 PM 8 അഭിപ്രായങ്ങള്‍
Labels: ജീവിതം
Wednesday, April 12, 2006
വീട്ടുകാരന്..
വിഷു ഇങ്ങടുത്തെത്തി. വിരുന്നുകാരെ കാരെ വിളിക്കാന്‍ ആളുമെത്തി. കദളിവാഴക്കൈ തന്നെ വേണമെന്നില്ല, കല്‍ച്ചുവരായാലും മതി.
എന്റെ ചിത്രങ്ങളില്‍ ഒരുപാട് കാക്കകള്‍ കടന്നു വരുന്നു എന്നറിയാം. ഇനിയും ഞാന്‍ കാക്കചിത്രങ്ങള്‍ ഇവിടെ പതിച്ചാലും ക്ഷമിക്കു സുഹൃത്തുക്കളെ, കാക്ക എന്റെ ഒരു വീക്ക്നെസ്സായിപ്പോയി. കാക്കയെപ്പോലെ നമ്മുടെ ജീവിതവുമായി ഇഴുകിചേര്‍ന്നിരിക്കുന്ന വേറേ ഏതു പക്ഷിയാണുള്ളത്? ഉണ്ണിക്കയ്യില്‍ ഇരുന്നു വിറയ്ക്കുന്ന നെയ്യപ്പത്തില്‍ തുടങ്ങി എള്ളും അരിയും കലര്‍ന്നുവെന്ത മൂന്നുരുള ബലിച്ചോറില്‍ വരെ അവനുമായി നമ്മള് ബന്ധപ്പെട്ടുകിടക്കുന്നു. കാക്ക നീണാള്‍ വാഴട്ടെ, ബലിച്ചോറുകളില്‍ കോഴികൊത്താതിരിക്കാന്‍ വേണ്ടിയെങ്കിലും.
Posted by Kumar Neelakandan © (Kumar NM) at 3:47 AM 6 അഭിപ്രായങ്ങള്‍
Labels: നാട്ടുംപുറം, വേറിട്ട കാഴ്ചകള്‍
Friday, March 17, 2006
കുതിരജന്മം.
എനിക്കു ബോറടിക്കുന്നു.
കാഴ്ചകള്‍ കാണെനെത്തുന്നവരെ തോളിലേറ്റി നടന്നെനിക്കു മടുത്തു.
ശരീരം കുടഞ്ഞ് ഒന്നു പായാനുള്ള കൊതിയാണ് മനസില്‍.
വെറുതെ പുറത്തുകയറി നടക്കാനായിരുന്നെങ്കില്‍ ഒരു കഴുതയെ പോരായിരുന്നോ ഇവര്‍ക്ക്?
ബോള്ഗാട്ടിയിലെത്തുന്നവരെ തോളിലേറ്റി നടക്കുന്ന ഒരു കുതിരജന്മം. (പേരുചോദിക്കാന്‍ മറന്നു)
Posted by Kumar Neelakandan © (Kumar NM) at 6:13 PM 12 അഭിപ്രായങ്ങള്‍
Labels: കൊച്ചി, വേറിട്ട കാഴ്ചകള്‍
Saturday, March 11, 2006
ഉത്സവം.
ഇവിടെ നാട്ടില്‍ ഉത്സവങ്ങളുടെ തുടിമേളം തുടങ്ങി. മറ്റൊരു പൊതുതെരഞ്ഞെടുപ്പിന്റെ കൊടിയേറ്റവും.
രണ്ടും നാടുകാക്കുന്ന പരദൈവങ്ങള്‍ക്ക് വേണ്ടിയാണെന്നുള്ളതാണ് ആകെ ഒരു സമാധാനം.
ആര്‍പ്പോ..... ഇര്‍ര്‍ര്‍റോ....
Posted by Kumar Neelakandan © (Kumar NM) at 5:45 PM 5 അഭിപ്രായങ്ങള്‍
Labels: നാട്ടുംപുറം
Friday, March 10, 2006
മുഴുനീളത്തില്‍..
ഇവിടെ കൊച്ചി കടലിലേക്കു തുറക്കുന്നു.
ഏറണാകുളം മറൈന്‍ഡ്രൈവിന്റെ ഒരു "മുഴുനീള ദൃശ്യം". ഞങ്ങളുടെ ആപ്പീസില് നിന്നുള്ള കാഴ്ച.
വൈഡ് ആംഗിള്‍ ലെന്സിലൂടെയോ ഫിഷ് ഐ കാഴ്ചയിലൂടെയോ അല്ലാത്ത സാധാരണ നാലുക്ലിക്കുകള് ഫോട്ടോഷോപ്പില്‍ ഉരുക്കി ഒന്നാക്കിയത്.
ഇതിന്റെ വിശാലമായ കാഴ്ചയ്ക്ക് ഇവിടെ ഞെക്കുക.
Posted by Kumar Neelakandan © (Kumar NM) at 11:46 AM 17 അഭിപ്രായങ്ങള്‍
Labels: കൊച്ചി, വേറിട്ട കാഴ്ചകള്‍