Related Posts with Thumbnails

Friday, March 17, 2006

കുതിരജന്മം.


എനിക്കു ബോറടിക്കുന്നു.
കാഴ്ചകള്‍ കാണെനെത്തുന്നവരെ തോളിലേറ്റി നടന്നെനിക്കു മടുത്തു.
ശരീരം കുടഞ്ഞ്‌ ഒന്നു പായാനുള്ള കൊതിയാണ്‌ മനസില്‍.
വെറുതെ പുറത്തുകയറി നടക്കാനായിരുന്നെങ്കില്‍ ഒരു കഴുതയെ പോരായിരുന്നോ ഇവര്‍ക്ക്‌?


ബോള്‍ഗാട്ടിയിലെത്തുന്നവരെ തോളിലേറ്റി നടക്കുന്ന ഒരു കുതിരജന്മം. (പേരുചോദിക്കാന്‍ മറന്നു)

12 അഭിപ്രായങ്ങള്‍:

Anonymous 3:20 AM  

മോളിലും താഴേം കഴുത ആയാലെങ്ങനെയാ ശരിയാവുന്നതു കുരിതേ .... അതോണ്ടല്ലേ. ക്ഷമീര്‌

ബിന്ദു

Sapna Anu B. George 8:32 AM  

ശരീരം ഇളക്കി, കുഞ്ചി കുലുക്കി
കാറ്റിന്റെ വേഗതെക്കൊത്തു ഓടിയെത്താന്‍
കൊതിയായി,
എന്നെങ്കിലും നടക്കുമോ ഈശ്വരാ!

kumar © 12:27 PM  

ഏവൂരാന്‍, രക്ഷിക്കുക. എന്റെ ഈ പോസ്റ്റ് നിങ്ങളുടെ വലയില്‍ കുടുങ്ങാതെ കിടക്കുന്നു. വലയ്ക്ക് വേണ്ട അക്ഷരമാല ആവശ്യത്തിനു ഉണ്ടുതാനും.

ദേവന്‍ 12:38 PM  

ആനന്ദ് സ്വാതന്ത്ര്യത്തിന്‍റെയും അന്തസ്സാരബോധത്തിന്‍റെയും പ്രതീകമായി എപ്പോഴും ചൂണ്ടിക്കാട്ടാറുള്ള കൊണാര്‍ക്ക് കുതിരയില്‍ നിന്നും എത്ര കോടി കാതം ദൂരത്താണിവന്‍! പാവം

വക്കാരിമഷ്‌ടാ 12:51 PM  

ഓഫ്‌ടോപ്പിക്ക്: ഊരിപ്പോകുന്ന നിക്കറ് ഊരിപ്പോകാതിരിക്കാൻ വാഴവള്ളിയും വലിച്ചു കെട്ടി ക്രിക്കറ്റൊക്കെ കളിച്ച് കഴിഞ്ഞ് താഴെ വീണതും എറിഞ്ഞിട്ടതുമായ ആഞ്ഞിലിച്ചുളയും തിന്നുകൊണ്ട് ശ്യാമളച്ചേച്ചിയുടെ കാലടിയൊച്ചയ്ക്കും കാതോർത്ത് ഓടാൻ തയ്യാറായിയിരിക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ ഗോപാലന്റെ മകൻ അനി ഒരു ആടിന്റെ പുറത്ത് വലിഞ്ഞ് കയറിയിട്ട് വിളിച്ചുകൂവി...

“ കണ്ടോ ഞാൻ ആടിന്റെ കുതിരപ്പുറത്തുകയറി”

പുറത്തുകയറിയാൽ അത് കുതിരയുടെ മാത്രമെന്നായിരുന്നു അന്നൊക്കെ ഓർത്തിരുന്നത്.

ടോംസിന്റെ ഉണ്ണിക്കുട്ടനും ഓർമ്മ വരുന്നു

കുമാറേ നല്ല പടം.

വിശാല മനസ്കന്‍ 1:09 PM  

തേച്ച്കഴുകാന്‍ തോട്ടില്‍ കൊണ്ടുപോകുമ്പോള്‍ എരുമയുടെ പുറത്ത് ഞാന്‍ പലവുരു കയറിയിട്ടുണ്ടെങ്കിലും കുതിരപ്പുറത്ത് നടാടെ കയറുന്നത് കൊടൈക്കനാലില്‍ വച്ചാണ്.

മമ്മുട്ടി വടക്കന്‍ വീരഗാഥയില്‍ പോകുമ്പോലെ പോകാന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, കുതിരക്കാരന്‍ മൂക്കയറിന്മേലുള്ള പിടിവിടാതെ എങ്ങിനെ..??

ഇതൊക്കെ ഓര്‍മ്മിപ്പിച്ചതിന് നന്ദി കുമാറേ..

ദേവന്‍ 1:14 PM  

എരുമപ്പൊറത്തോ? വിശ”കാല” മനസ്കനാണോ അപ്പോ? അല്ല മാഷേ മരമടിക്കാന്‍‍ കൂടിയിട്ടില്ലേ? ആ മരത്തില്‍ ഇരുന്നാല്‍ കിട്ടുന്ന ഇഫക്റ്റിനോളം കുതിര തരുമോന്നറിയില്ല ഫെറാറിയില്‍ ഇരുന്നാല്‍ എതാണ്ടതേ ഇഫക്റ്റ് വരും(ആനപ്പൊറത്തോ കുതിരപ്പൊറത്തോ കേറാന്‍ തരായിട്ടില്ല ഇതുവരെ- ഫെര്‍ ഒരെണ്ണം ഓസിനു തരമായിട്ടുണ്ട്)

കലേഷ്‌ കുമാര്‍ 1:25 PM  

കുമാ‍ര്‍ ഭായ്, പടത്തിനെക്കാളും എനിക്കിഷ്ടപ്പെട്ടത് അതെടുത്ത രീതിയാണ് - നിഴലും വെളിച്ചവും വെച്ചുള്ള ആ കളി! കുതിരയുടെ മൂഡിനാസ്പദമായ ലൈറ്റിംഗ്!
മനോഹരം!

വിശാല മനസ്കന്‍ 1:37 PM  

ഇല്ല ദേവരാഗം. മരമടി കൊടകര ഏരിയയിലില്ല.

ഭാഗ്യവാന്‍. ഫെരാരി, ഒരു റൌണ്ടോടിക്കല്‍ എന്റെയും ഒരു സ്വപ്നം തന്നെ.

ദേവന്‍ 1:54 PM  

കറക്ഷന്‍: ഫെറാറി ഞാനോടിച്ചില്ല, കയറി ഞെളിഞ്ഞിരുന്നു പോയതേയുള്ളു. പത്തഞ്ഞൂറു ടോര്‍ക്കുള്ള ആ വണ്ടി എടുക്കാന്‍ ധൈര്യം വന്നില്ല (എന്തൊരാത്മവിശ്വാസം)

kumar © 7:08 PM  

ബിന്ദു അടുത്ത തവണ കുതിരമാമനെ കാണുമ്പോ ഞാനീ ആശ്വാസവാക്യം പറയാം.

സപ്നാ, അതിനെയാണോ സ്വപ്നാടനം എന്നുപറയുന്നത്?
ആണെ ദേവാ, ഇവന്‍ ഒത്തിരി ദ്ദൂരത്താണ്. ആ കുതിരയുടെ
കണ്ണില്‍ നോക്കിയാല്‍ ആ ആഗ്രഹത്തിന്റെ ദൈന്യത നമുക്കു് കാണാന്‍‌കഴിയും.
വക്കാരീ :)
വിശാലാ എരുമപ്പുറത്തിരുന്നുള്ള യാത്ര എനിക്കു ഇമാജിന്‍ ചെയ്യാം. ഒരു സുന്ദര “കാലനായി”.
കലേഷ്, നിഴലും വെളിച്ചവും വച്ചുള്ള കളിയല്ല. ആ വെളിച്ചത്തില്‍ കുതിരയെ നിഴലായി കണ്ടപ്പോഴാണ് നമുക്ക് അങ്ങനെ ഒരു ചിത്രമെടുക്കാന്‍ തോന്നുക. ഇതെല്ലാം ഒരു തോന്നലാണ്.

ഫെറാറി??? ഞാന്‍ ആ നാട്ടുകാരനല്ല!!

kumar © 7:10 PM  

ബിന്ദു അടുത്ത തവണ കുതിരമാമനെ കാണുമ്പോ ഞാനീ ആശ്വാസവാക്യം പറയാം.

സപ്നാ, അതിനെയാണോ സ്വപ്നാടനം എന്നുപറയുന്നത്?
ആണെ ദേവാ, ഇവന്‍ ഒത്തിരി ദ്ദൂരത്താണ്. ആ കുതിരയുടെ
കണ്ണില്‍ നോക്കിയാല്‍ ആ ആഗ്രഹത്തിന്റെ ദൈന്യത നമുക്കു് കാണാന്‍‌കഴിയും.
വക്കാരീ :)
വിശാലാ എരുമപ്പുറത്തിരുന്നുള്ള യാത്ര എനിക്കു ഇമാജിന്‍ ചെയ്യാം. ഒരു സുന്ദര “കാലനായി”.
കലേഷ്, നിഴലും വെളിച്ചവും വച്ചുള്ള കളിയല്ല. ആ വെളിച്ചത്തില്‍ കുതിരയെ നിഴലായി കണ്ടപ്പോഴാണ് നമുക്ക് അങ്ങനെ ഒരു ചിത്രമെടുക്കാന്‍ തോന്നുക. ഇതെല്ലാം ഒരു തോന്നലാണ്.

ഫെറാറി??? ഞാന്‍ ആ നാട്ടുകാരനല്ല!!

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP