നടക്കാനിറങ്ങിയ ജീവബിന്ദുക്കള്‍.
ഈ കാഴ്ചകണ്ടപ്പോള്‍ ഇതിഹാസത്തിലെ ഒരു കുഞ്ഞിക്കഥ ഓര്‍മ്മവന്നു. അതിന്റെ ഒരു രസത്തില്‍ ക്ലിക്ക് ചെയ്തതാണ്.
പണ്ടുപണ്ട്, ഓന്തുകള്‍കും മുന്‍പ്, ദിനോസ്രുകള്‍ക്കും മുന്‍പ്, ഒരു സായാഹ്നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.
ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോടു ചോദിച്ചു.
പച്ചപിടിച്ച താഴ്വര, ഏട്ടത്തിപറഞ്ഞു. ഞാനിവിടെത്തന്നെ നില്ക്കട്ടെ.
എനിക്കു പോകണം, അനുജത്തി പറഞ്ഞു.
അവളുടെ മുന്‍പില്‍ കിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി.
നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.
മറക്കില്ല, അനുജത്തി പറഞ്ഞു.
മറക്കും, ഏട്ടത്തി പറഞ്ഞു. ഇതു കര്‍മ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളൂ.അനുജത്തി നടന്നകന്നു. അസ്തമയത്തിന്റെ താഴ്വരയില്‍ ഏട്ടത്തി തനിച്ചു നിന്നു. പായല്‍ക്കുരുന്നില്‍ നിന്ന് വീണ്ടുമവള്‍ വളര്‍ന്നു. അവള്‍ വലുതായി. വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി. മൃതിയുടെ മുലപ്പാലു കുടിച്ച് ചില്ലകള്‍ പടര്‍ന്നു തിടംവച്ചു. കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ്വരയില്‍ പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന ചമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയപ്പോള്‍ ചമ്പകം പറഞ്ഞു, അനുജത്തീ, നീയെന്നെ മറന്നുവല്ലോ..
-ഖാസാക്കിന്റെ ഇതിഹാസത്തില്‍ നിന്ന്.
കഥയ്ക്കുള്ളിലെ കൊച്ചുകഥകള്‍ മലയാളസാഹിത്യത്തില്‍ അനവധിയാണ്. പക്ഷെ ഈ ജീവ ബിന്ദുക്കളുടെ കഥപോലെ മലയാളവായനക്കാര്‍ മറക്കാത്ത കഥകള്‍ കുറവാണ്. വിജയന്‍ പറഞ്ഞ ജീവബിന്ദുക്കളുടെ കഥ എനിക്കു പ്രിയങ്കരമായ ഒന്നാണ്. ഈ താഴ്വര നെല്ലിയാമ്പതിയിലാണ്.
ബ്ലോഗു ചെയ്തു തുടങ്ങുന്ന സമയത്ത് ഈ കഥയുടെ ക്ലൈമാക്സ് മാറ്റി ഒരു അക്രമണം നടത്തിയിരുന്നു ഞാന്‍. അത് ഇവിടെ വായിക്കാം. (എനിക്ക് ഈ കഥയില്‍ ആരെങ്കിലും കൈവിഷം തന്നോ?)
20 അഭിപ്രായങ്ങള്‍:
പണ്ടുപണ്ട്, ഓന്തുകള്‍കും മുന്‍പ്, ദിനോസ്രുകള്‍ക്കും മുന്‍പ്, ഒരു സായാഹ്നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി.
ആ യാത്ര ഞാന്‍ കണ്ടപ്പോള്‍!
കുമാറേ.. അതിമനോഹരമായ ചിത്രം
പൂവിറുക്കാനെത്തിയ ആ പെണ്‍കൊടി കുഞ്ഞാമിനയായിരുന്നു. ഞാന്‍ കുഞ്ഞാമിനയെ കല്യാണം കഴിക്കുന്നതായി പത്താം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ സ്വപ്നം കണ്ടിട്ടുണ്ട് ( ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാ ഖസാക്ക് വായന)
qw_er_ty
ഈ കഥയില്‍ അല്ല കറുപ്പിലും വെളുപ്പിലും ആരെങ്കിലും കൈവിഷം തന്നിട്ടുണ്ടോ? എന്റെ പുതിയ ലാപ്ടൊപ്പില്‍ ഈ ബ്ലൊഗ് കറുപ്പായത് കാരണം ഭയങ്കര പാട് വായിക്കാന്‍ :)
ശ്രീജിത്ത് പണ്ടു പുതിയ കമ്പ്യൂട്ടര്‍ വാങ്ങിയപ്പോള്‍ പോസ്റ്റ് ഇട്ടതു പോലെ പുതിയ ലാപ്‌ടോപ്പ് വാങ്ങിയ കാര്യം ഒരു ചിത്രമടക്കം അങ്ങു പോസ്റ്റു ചെയ്യുന്നതായിരുന്നു ഇബ്രുവേ ഇതിലും രസം! (ഞാന്‍ ഓടി)
കുമാറേട്ടാ,
പടക്കുറുപ്പും അടിക്കുറുപ്പും നന്നായിട്ടുണ്ട്.
ഓടോ: ഇബ്രൂ.. പരിപാടി ചീറ്റി അല്ലേ? കൂയ്... :-)
ചാത്തനേറ്:
പടവും ബാക്ക് ഗ്രൌണ്ടും തമ്മിലു അങ്ങ് ഇഴുകിച്ചേര്‍ന്നിരിക്ക്യാ അതിര്‍ത്തി തിര്‍ച്ചറിയാന്‍ പറ്റണില്ലാ..
ഓടോ:
ഇതിനു കമന്റിടാന്‍ വന്നതല്ലായിരുന്നു.. ആളൊഴിഞ്ഞ ഒരു പോസ്റ്റ് കണ്ട് ഓടി വന്നതാ..
:(
കുമാറേട്ടാ ചാത്തനോടീച്ചതി വേണ്ടാരുന്നു...ഗോളും അടിച്ച് വിസിലും വിളിച്ചു അല്ലേ...
കുമറേട്ടേ ഫോട്ടോ ഒരു പെയിന്റിങ്ങ് പോലെ മനോഹരമ്.. അടിക്കുറിപ്പും
[ഇബ്രൂ..എന്റെ ഒന്നര ലക്ഷത്തിന്റെ പുത്തന്‍ സോണി വയോ ലാപ്ടോപിലും കറുത്തു തന്നെയാ കാണുന്നേ..കാശു പോയോ..?]
വെയിലും തണലും ചേര്‍ന്ന് ചന്തമുള്ളോരു നിറത്തില്‍ ഇലകളില്‍ ചിത്രംവരയ്ക്കുന്ന നേരം നടക്കാനിറങ്ങിയ കൂട്ടുകാരെങ്ങോട്ടാ? അങ്ങു കാണുന്ന മാമലയിലേക്കാ?
ഖസാക്കിലെ ആ കുഞ്ഞു ഇതിഹാസം എന്റേയും പ്രിയപെട്ടതാണ്.. ഓരോ തവണ വായിക്കുമ്പോഴും ഒരു വല്ലാത്ത അനുഭൂതി തരുന്നത്..
ആ കുറിപ്പിനു ചേരുന്ന ചിത്രവും..
qw_er_ty
nice picture
:)
"ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാ ഖസാക്ക് വായന"..
തഥാഗതന്റെ ഈ കമന്റില്‍ തൂങ്ങുതിനു മാപ്പ്. ഞാന്‍ ഖസാക്ക് വായിച്ചുതുടങ്ങുന്നത് പ്രീഡിഗ്രീ ആദ്യവര്‍ഷമാണ്. വഴി ഒരുപാടു നടന്നിട്ടും ഇതുവരെ തീര്‍ന്നില്ല. കഴിഞ്ഞ അവധിക്ക് വീട്ടിലെ ഷെല്‍ഫില്‍ നിന്ന് വിജയന്റെ ഇംഗ്ലീഷ് എഡിഷന്‍ തപ്പിയെടുക്കുമ്പോള്‍ പെങ്ങള്‍ കളിയാക്കി: 19 -ആം തവണ ഇതിഹാസം വായിക്കാന്‍ പോവുകയാണല്ലേ..... എണ്ണം തെറ്റിക്കാണാനിട. ഓരോ തവണ വായിക്കുമ്പോഴും ഓരോ നിറവും മുഖവുമാണ് ഖസാക്കിന്. ഇത്രത്തോളം എന്നെ വിസ്മയിപ്പിച്ച മറ്റൊരു മലയാള കൃതി ഇല്ല.
ഖസാക്കില്‍ കുടുങ്ങിപ്പോയവര്‍ കുമാറേട്ടന്‍ മാത്രം അല്ലെന്ന് ഓര്‍ത്തുപോയെന്നേയുള്ളൂ. തഥാഗതനെയും എന്നെയും പോലെ ഒരുപാടുപേരുണ്ടാവും.
നന്ദി.... ഖസാക്കിലേക്ക് തിരികെ കൊണ്ട്പോയതിന്... നല്ല ദൃശ്യം.
ചിത്രം നന്ന്.പിന്നെ ഇതിഹാസത്തില്‍ നിന്നുള്ള അടിക്കുറിപ്പും കൂടിയായപ്പോള്‍ പ്രത്യേകിച്ചും ഒരു മാനം കൈവന്ന പോലെ.ഖസാക്കിലെ വെളിപ്പറമ്പുകളിലൂടെ ഒരു യാഗാശ്വത്തെപ്പോലെ നടന്ന മൈമുനയുടെ ഒരു ചിത്രവും പ്രതീക്ഷിക്കട്ടെ കുമാര്‍ജി ?
Good Post Kumar
ഇതേതാ ഈ കാട്??
അല്ല കാടേതായാലും, ഏതാ ഈ പിള്ളാര്‍?
ഇക്കാസേ കാട് നെല്ലിയാമ്പതിയില്‍. പിള്ളരു എന്റെ ഒരു കൊളീഗിന്റെ മക്കള്‍.
ഖസാക്കിന്‍റെ ഇതിഹാസം, കഴിഞ്ഞ ദിവസം ഞാന്‍ മോബ് ചാനലീക്കൂടെ വാങ്ങിയിരുന്നു, ഇന്നു വായിച്ചു തുടങ്ങണം...
പടം സൂപ്പര്‍!
അതിലൊന്ന് കലുമോളാന്ന് കരുതി ഞാന്‍!
ഒന്നു ക്രോപ്പ് ചെയ്ത് കമ്പോസിഷന്‍ ശരിയാക്കാമായിരുന്നു.
നല്ല ലൈറ്റിങ് ആണല്ലോ..
Post a Comment