Related Posts with Thumbnails

Thursday, June 14, 2007

ഞാന്‍ കണ്ട നെല്ലിയാമ്പതി #1

ഒരു യാത്രാവിവരണ ചിത്രകഥ.

പാലക്കാടുനിന്നും ഏകദേശം 50 കീലോമീറ്റര്‍ ദൂരെ. സമുദ്രനിരപ്പില്‍ നിന്നോ 1572 മീറ്റര്‍ ഉയരത്തില്‍.
അതാണ് നെല്ലിയാമ്പതി.


ഞങ്ങള്‍, ഒരുമിച്ചു ജോലിചെയ്യുന്ന ഒത്തിരിപേര്‍ നെല്ലിയാമ്പതി കയറിയത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുമുന്‍പാണ്.
ടൂറിസം എന്ന 'നാഗരികത'യുടെ കൈ അധികം നീണ്ടെത്താത്ത ഒരു മലനിര. പണ്ടിത് കൊല്ലങ്കോട് - കൊച്ചീ മഹാരാജാവിന്റെ കീഴില്‍ ആയിരുന്നു. ഇപ്പോള്‍ നെന്മാറ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലും. 'പാവങ്ങളുടെ ഊട്ടി' എന്ന് തമാശയായി പറയുന്ന നെല്ലിയാമ്പതിയില്‍ വികസനം ഇനിയും കൂടിയാല്‍ അതു പാവങ്ങള്‍ക്ക് കൂടി വേണ്ടാതാകും. മലനിരയിലെ ഒരു ടൂറിസം പട്ടണമായ ഊട്ടിപോലെ, സഹ്യനിരയിലെ ഈ നെല്ലിയാമ്പതിയും മാറും.

നെന്മാറകഴിഞ്ഞുവരുമ്പോള്‍ നെല്ലിയാമ്പതിയുടെ ചന്തവും കയറ്റവും തുടങ്ങുന്നത് പോത്തുണ്ടി ഡാമില്‍ നിന്നാണ്. കാഴ്ചകള്‍ തുടങ്ങുന്നതും പോത്തുണ്ടിയില്‍ നിന്നു തന്നെ.
ഭാരതപുഴയുടെ പ്രധാന പോഷകനദിയായ ഗായത്രിപുഴയിലേക്ക് ഒഴുകി വരുന്ന പുഴയാണ് അയലൂര്‍പുഴ. അതിലേക്ക് വരുന്ന പോഷകനദികളാണ് മീഞ്ചാടിപ്പുഴയും പാടിപ്പുഴയും. അവയെ ചേര്‍ത്ത് അവയ്ക്ക് കുറുകെ കെട്ടിയ ഡാം ആണ് പോത്തുണ്ടി ഡാം. നെന്മാറയിലെ നെല്‍‌വയലുകള്‍ക്ക് ജലസേചനം നടത്തുന്നത് ഈ ഡാം ആണ്. ഇവിടെ പ്രകൃതി മരവിച്ചുകിടക്കുന്നു. പക്ഷികളുടെ ശബ്ദങ്ങള്‍ക്ക് ഇടവേള കൊടുക്കുന്നത് ഇടയ്ക്കിടെ വന്നു വളവു തിരിഞ്ഞുപോകുന്ന വാഹനങ്ങള്‍ മാത്രം. ഇവിടെ ഇറങ്ങുന്ന സഞ്ചാരികള്‍ക്കുപോലും ഉറക്കെ സംസാരിക്കാന്‍ തോന്നില്ല. ജലസംഭരണിയിലെ നിഴ്ചലമായ ജലനിരപ്പ് അത്രമാത്രം നമ്മളെ സ്വാധീനിക്കുന്നു. അതിനു പിന്നില്‍കാണുന്ന നെല്ലിയാമ്പതി മലനിരകളും.








നെല്ലിയാമ്പതി മലനിരകള്‍ ഈ വെള്ളത്തില്‍ മുഖം നോക്കുന്നത് ഇവിടുത്തെ മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്.
നമ്മള്‍ കുറേ നേരം നോക്കിനിന്നാല്‍ ഒരു എണ്ണഛായ ചിത്രം പോലെ മനസില്‍ പതിയും ഈ കാഴ്ചകള്‍.



നമ്മള്‍ കയറുന്നു, നെല്ലിയാമ്പതിയിലേക്ക്. ക്യാമറ റെഡിയാക്കി വയ്ക്കുക, കണ്ണുകള്‍ തുറന്നു പിടിക്കുക. ബി എസ് എന്‍ എല്‍ ഒഴികെയുള്ള മൊബൈല്‍ ഫോണുകള്‍ ഓഫുചെയ്തിടുക, ഈ ഹൈ റേഞ്ചില്‍ വേറേ ആര്‍ക്കും റേഞ്ച് ഇല്ല. (ബി എസ് എന്‍ അല്‍ ആയാലും ഓഫ് ചെയ്തിട്ടാല്‍ അതാണ് രസം) ഇവിടെനിന്നും തേക്കിന്‍ കാടുകള്‍ക്കിടയിലൂടെ നമ്മള്‍ യാത്ര തുടരണം. ഇടുങ്ങിയ വഴിയാണ്. 17 കിലോമീറ്ററോളം വളഞ്ഞുതിരിയണം നെല്ലിയാമ്പതിയില്‍ എത്താന്‍. കൂട്ടിനു ഒരുപാട് കാഴ്ചകള്‍ ഉണ്ട്. ഈ പോത്തുണ്ടി ഡാമിന്റെ ജലസംഭരണി നമ്മുടെ കണ്ണില്‍ ചെറുതായി ചെറുതായി വരും. നമ്മുടെ താഴെ നെന്മാറയും പാലക്കാടും ചുരുങ്ങിക്കുടും. ഷോളയാര്‍ ചുരം നമ്മുടെ കണ്ണില്‍ നിരന്നു കിടക്കും ഒരിക്കലും മായാത്ത ഒരു കാഴ്ചയായിട്ട്.
മഴ സമയം ആണ്. നെല്ലിയാമ്പതി എത്താറാകുമ്പോള്‍ മലയിറങ്ങിവരുന്ന കോടമഞ്ഞ് ഒരു നിമിഷം കൊണ്ട് ചുറ്റും മറയ്ക്കും. നമ്മള്‍ മുഖത്തോട് മുഖം നോക്കി അതിശയചിരി ചിരിക്കും.



തുടരും.

(കണ്ണൂരാന്‍ രണ്ടുദിവസം മുന്‍പ് നെല്ലിയാമ്പതിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു, അതിവിടെ കാണാം)

32 അഭിപ്രായങ്ങള്‍:

Dinkan-ഡിങ്കന്‍ 4:20 PM  

കുമാര്‍ (കോപ്പിരൈറ്റ്) അണ്ണാ ,
പടംസ്&വിവരണംസ് കൊള്ളം.
:)

ഒഫ്.ടൊ
അണ്ണന്‍ ഫോട്ടോ എക്സിബിഷന്‍ നടത്താറുണ്ടോ?
അടുത്തേങ്ങാനും ഉണ്ടെങ്കില്‍ അറിയിക്കണേ

ചില നേരത്ത്.. 5:02 PM  

നൊസ്റ്റാള്‍ജിയ !!

Anonymous 5:38 PM  

സുന്‍ദരം. ദൃശ്യങ്ങളും വിവരണോം.ഭാഗ്യവാന്‍.
സൗന്ദര്യം മാത്രം എല്ലാത്തിലും കാണാനുള്‍ല അനുഗ്രഹം കിട്ടിയവര്‍ ഭാഗ്യവാന്മാര്‍ തന്നെ.
സ്നേഹം സമാധാനം

Kalesh Kumar 6:12 PM  

കുമാര്‍ഭായീടെ പടം കൊള്ളാമെന്ന് എന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അതവിടെ നിക്കട്ടെ.

“kumar ©
Kochi, Kerala, IN
37 വയസ്സ്, ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, കുറേ അഹങ്കാരവും© - കൊള്ളാം. പക്ഷേ, അതിന്റെ കൂടെ കട്ടഫ്രെയിം കണ്ണാടിയും ഇടയ്ക്ക് ഇടുന്ന ബര്‍മ്മുഡയും കൂടെ വേണമാ‍യിരുന്നു.

reshma 7:45 PM  

എന്തൊരു ഭംഗിയാ! മറ്റൊരു ഊട്ടിയാകുന്നതിനും മുന്‍പ് അവിടെയെത്താന്‍ പറ്റിയാല്‍ മതിയാരുന്നു.

Kumar Neelakandan © (Kumar NM) 7:59 PM  

രേഷ്മാ,
ഈ ചിത്രങ്ങളില്‍ വന്നത് നെല്ലിയാമ്പതിയല്ല. വഴിയിലെ പോത്തുണ്ടിയാണ്. നമ്മള്‍ അക്കരെ കാണുന്ന മലകയറുന്നതേയുള്ളു.

കുറുമാന്‍ 10:20 PM  

കുമാര്‍ജി, കലക്കി. ഞാന്‍ പോകണമെന്നാഗ്രഹിക്കുന്നന്‍ ഒരു സ്ഥലം, അടുത്തായിട്ടു പോലും പോകാന്‍ കഴിഞ്ഞിട്ടില്ല.ഇത്തവണ ഉറപ്പായും പോകും.

കുട്ടിച്ചാത്തന്‍ 10:46 PM  

ചാത്തനേറ്:

പാലക്കാടോരു സുഹൃത്തുണ്ട് ഒന്ന് മണിയടിച്ച് നോക്കട്ടേ ഒറ്റയ്ക്ക് ഇവിടൊന്നും പോവാന്‍ ഒരു രസമില്ലാ..

Mubarak Merchant 11:09 PM  

പടങ്ങള്‍ നന്നായിട്ടുണ്ട്.
പക്ഷെ, കുമാരേട്ടന്‍ കണ്ട നെല്ലിയാം‌പതി ഇതായിരുന്നില്ല എന്ന് എന്റെ മനസ്സ് പറയുന്നു. ആ ക്യാമറയില്‍ പതിഞ്ഞ ഇതിലും നല്ല ചിത്രങ്ങള്‍ ഇനിയും പുറത്തു വരാനിരിക്കുന്നുണ്ടാവും. എവിടെ കുമാറേട്ടാ ആ ചിത്രങ്ങള്‍? അവ കൂടി പോസ്റ്റ് ചെയ്യൂ.. ഞങ്ങളും കാണട്ടെ :9

ക്യാമറക്കണ്ണുമായ് | Girish babu 11:44 PM  

ഫോട്ടോകള്‍ വളരെ നന്നായിരിക്കുന്നു.......

Kumar Neelakandan © (Kumar NM) 11:47 PM  

ഇക്കാസേ, ഞാന്‍ കണ്ട നെല്ലിയാമ്പതി പിന്നാലെ വരും സീതാര്‍കുണ്ടും കേശവന്‍ പാറയും ഒക്കെയായി. ഇതു യാത്രയുടെ തുടക്കം. പോത്തുണ്ടിയില്‍ നിന്നും ഇനി വണ്ടി വിട്ടിട്ടേയുള്ളു. പിന്നിലെ സീറ്റില്‍ സാന്റോസ് ദ ബാര്‍മാന്‍ ഉണ്ട്. അവിടെ പോയി ഒരു കമ്പനി കൊടുക്കു.

മെലോഡിയസ് 12:38 AM  

കുമാര്‍ജി..പടം കലക്കി..അത് പോലെ തന്നെ വിവരണവും.

Siju | സിജു 12:52 AM  

മൊബൈലും ഓഫ് ചെയ്തു ഞാനും വരുന്നു യാത്രക്ക്..

Anonymous 1:42 AM  

ബുഹ്ഹഹഹഹാ.. സിജൂന്റെ കൂടെ ഞാനും.

അപ്പൂസ് 8:56 AM  

ശ്ശോ! ബാക്കി കൂടി കാണാന്‍ കൊതിയായി. അപ്പൂസും ഒരു സീറ്റ് ബുക്ക് ചെയ്തേ!

മനോജ് കുമാർ വട്ടക്കാട്ട് 9:21 AM  

കുമാര്‍, സുന്ദരമായ കാഴ്ചകള്‍.
(സാന്റോസ്‌, ദ ബാര്‍മാന്‍ കൂടെയുണ്ടെന്നാണോ പറഞ്ഞത്‌?)

Mohanam 10:38 AM  

എന്നെ കൊന്നാലും വേണ്ടില്ല ഞാന്‍ ഒരു ഓഫിടും....

പ്രിയമുള്ളവരെ എല്ലാവരും കമന്റ്‌ യുദ്ധം കഴിഞ്ഞെങ്കില്‍ പ്ലീസ്‌ ഒന്നിങ്ങോട്ടു നോക്കണേ. സ്വിറ്റ്‌ സര്‍ലാന്റിലെ ദി ന്യൂ 7 വണ്ടേര്‍സ്‌ സൊസൈറ്റി ജൂലായ്‌ ഏഴിനു പ്രഖ്യാപിക്കാന്‍ പോകുന്ന ഇരുപത്ത്യന്നാം നൂറ്റാണ്ടിലെ 7 ഏഴ്‌ മഹാത്ഭുതങ്ങളില്‍ നമ്മുടെ താജ്‌ മഹല്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു. താജ്‌ മഹല്‍ ആദ്യ 7 സ്ഥാനങ്ങളില്‍ ഒന്നാകണമെങ്കില്‍ എല്ലാവരുടെയും വോട്ട്‌ ആവശ്യമുണ്ട്‌. അതുകൊണ്ട്‌ എല്ലാവരും അവരവര്‍ക്ക്‌ പറ്റുന്നപോലെ വോട്ട്‌ ചെയ്ത്‌ ഇത്‌ ഒരു വന്‍ വിജയം ആക്കി തീര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതേവരെ ഏറ്റവും കൂടുതല്‍ വോട്ട്‌ ലഭിച്ചവര്‍ - ചൈനയിലെ വന്മതില്‍, പാരീസിലെ ഈഫല്‍ ഗോപുരം, റോമിലെ കൊളോസിയം, ഈസ്റ്റര്‍ ദ്വീപ്‌, കിയൊമിസു ക്ഷേത്രം, ക്രൈസ്റ്റ്‌ റെഡീമര്‍ എന്നിവയാണ്‌ - നിങ്ങളുടെ വിലയേറിയ വോട്ടു രേഖപ്പെടുത്താന്‍ ഇവിടെ പോവുക.
http://www.new7wonders.com/index.php?id=366

Kumar Neelakandan © (Kumar NM) 10:46 AM  

ചുള്ളാ ചിലരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനും കുത്തി താജ്മഹലിനൊരു വോട്ട്. പക്ഷെ ആത്മാര്‍ത്ഥമായി പറയുകയാണെങ്കില്‍ താജ്മഹലിനെ കാളും നല്ല അത്ഭുതങ്ങള്‍ ആ ലിസ്റ്റില്‍ ഉണ്ട്. അതിനെ ഒക്കെ ഇഗ്നോര്‍ ചെയ്യുന്നത് തെറ്റാണ്. ദേശ സ്നേഹം കാണിക്കേണ്ടത് അത്ഭുതങ്ങള്‍ക്ക് വോട്ട് ചെയ്തു വിജയിപ്പിച്ചിട്ടാണെങ്കില്‍ അങ്ങനെ.

(ഇങ്ങനെ ഓരോ നാട്ടുകാര്‍ അവരവരുടെ നാട്ടുകാര്‍ക്ക് തന്നെ വോട്ട് ചെയ്യും ഏറ്റവും കൂടുതല്‍ നാട്ടുകാരുള്ളവര്‍ ജയിക്കും. ചുമ്മാതല്ല ചൈനയിലെ വന്മതില്‍ ഒന്നാം സ്ഥാനത്തു തന്നെ നില്‍ക്കുന്നത്.;)

Unknown 10:55 AM  

കിടിലന്‍ പടങ്ങള്‍ കുമാറേട്ടാ. എന്താ ഭംഗി! ഒരിക്കല്‍ പോകണം എന്തായാലും.

Unknown 12:08 PM  

കുമാര്‍ജീ:)

കങ്കാരുറിലേഷന്‍സ്.....

എന്തിനെന്നല്ലേ?

സാവകാശമാണെങ്കിലും നല്ലൊരു സചിത്രയാത്രാവിവരണം ഞങ്ങള്‍ക്കായി നല്‍കുന്നതിന്.

ഫ്രെയിമിനകത്തുള്ള ദൃശ്യത്തിന്റെ ഭംഗി ക്യാമറ ഒപ്പിയെടുത്തതു പോലെ, ആ വഴികളുടെയും പ്രദേശത്തിന്റെയും ദൃശ്യചാരുതയും ഭൂമിശാസ്ത്രവും ചരിത്രവുമെല്ലാം ഒപ്പിയേടുത്ത് വാക്കുകളിലൂടെ, താങ്കള്‍ ഞങ്ങള്‍ക്ക് പകര്‍ന്നു തരുമ്പോള്‍ ഇതൊരു വായനാനുഭവമല്ല മറിച്ച് യാത്രാനുഭവം തന്നെയാണെനിക്ക് നല്‍കുന്നത്.

യാത്ര തുടരാം
പിന്‍സീറ്റില്‍ ഞാനുമുണ്ട്.:)

കണ്ണൂരാന്‍ - KANNURAN 12:10 PM  

പോരട്ടെ 2 ഭാഗം ഉടനെ. വിവരണവും നന്നായി, പടങ്ങളുടെ കാര്യം പറയേണ്ടല്ലോ.. അപ്പൊ മാമ്പാറ പോയില്ലെ?

സുല്‍ |Sul 12:25 PM  

കുമാറേ
എന്തൊരു നല്ല ദൃശ്യ്യങ്ങള്‍ :)
നന്നായിരിക്കുന്നു.

-സുല്‍

ശാലിനി 1:04 PM  

ഞാനുമുണ്ടേ നെല്ലിയാമ്പതിക്ക്.

കുറച്ചുമുന്‍പ് കുട്ടുവിന്റെ പൊന്മുടി പോസ്റ്റില്‍ പോയി പറഞ്ഞതേയുള്ളൂ ഇതുപോലെ ഒന്നു വിശദമായി എഴുതിയിരുന്നുവെങ്കില്‍ എന്ന്. കുമാറിന് കാര്യങ്ങള്‍ മുന്‍ കൂട്ടി കാണാന്‍ പറ്റുമെന്ന് ആരോ പറഞ്ഞത് ശരിയാണല്ലേ.

രണ്ടാം ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു, മനസില്‍ ഡാമിന്റെ എണ്ണഛായചിത്രം ശരിക്കും പതിഞ്ഞിരിക്കുന്നു.

കുട്ടു | Kuttu 2:08 PM  

ശാലിനിക്കു മറുപടി കമന്റിട്ടു.

കുട്ടു വന്നേ...വന്നേ...വന്നേ....വന്നേ

എന്റെ ഏറ്റവും പ്രിയപ്പെട്ട വിഷയം. സചിത്ര യാത്രാവിവരണം...

കൊള്ളാം... വിടൂ വണ്ടി മോളിലേക്ക്. പോട്ടെ..ടിം.. ടിം..

പോബ് സണ്‍സിന്റെ എസ്ടേറ്റില്‍ പോയോ? അതിനകത്തൊരു കിടിലന്‍ വെള്ളച്ചാട്ടം ഉണ്ട്. സണ്‍സെറ്റും നന്നായി കിട്ടും അവിടെനിന്ന്.

നല്ല ഫോട്ടോകള്‍. യാത്ര തുടരൂ...

ആഷ | Asha 2:46 PM  

ഞാന്‍ മൊബൈല്‍ ഒക്കെ ഓഫ് ചെയ്തു റെഡിയായി കഴിഞ്ഞു.
പോത്തുണ്ടിയില്‍ നിന്നും വണ്ടി നെല്ലിയാമ്പതിയ്ക്ക് പോവട്ടെ :)
എനിക്ക് സൈഡ് സീറ്റ് വേണം വഴിയിലെ കാഴ്ചകള്‍ എല്ലാം ഒന്നും വിടാതെ കാണണം കൂടെ യാത്രാചൊരുക്കുണ്ടായാലും ഈ സീറ്റാ നല്ലത്.

:)കുമാറേട്ടന്റെ ചിത്രങ്ങളെ കുറിച്ച് ഞാന്‍ അഭിപ്രായം പറയേണ്ട കാര്യമുണ്ടെന്നു തൊന്നുന്നില്ല .

ഡാലി 5:03 PM  

പണ്ട് പോയിട്ടുണ്ടല്ലോ ഇവിടെ. ഇങ്ങനെ ഒന്നും കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ. ഓ! ഇതൊക്കെ ക്യാമറാ ട്രിക്കന്നേ. (സ്മൈലി ഇല്ല)
(ഒരു മീശ ഉണ്ടല്ലെ! പണ്ട് മീശ ഇല്ലാത്ത ഒരു പടം കണ്ട ഓര്‍മ്മ.(സ്മൈലി ഇല്ല)
ഉവ്വാ എന്നെ തല്ലാന്‍ വന്ന ഞാന്‍ ഇപ്പോ ഇവടേ തന്നെ നില്‍ക്കല്ലേ. ഞാനങ്ങ് ഇറക്കിലാന്നേ. (അയ്യോ! എന്റമ്മേ! ദേ എല്ലാം ചേര്‍ത്ത് 10 സ്മൈലി)

P Das 6:18 PM  

:)

sreeni sreedharan 8:59 PM  

അടുത്ത പോസ്റ്റെങ്കിലും സ്വൽപ്പം കൂടെ വലുതാക്കി പോസ്റ്റ് ചെയ്യണേ കുമാറേട്ടാ...
ഗുമ്മ് ഫോട്ടംസ് പ്രതീക്ഷിക്കുന്നു...

Inji Pennu 9:52 PM  

എന്ത് നല്ല ഫോട്ടോസ് കുമാരേട്ടാ ഇത്. ഹൊ! സ്വപ്ന ലോകം പോലെയിരിക്കുന്നു ഇത്. ഇത് ഇങ്ങിനെ ഒരു പുതപ്പായിട്ട് എനിക്ക് ചുറ്റാന്‍ പറ്റിയെങ്കില്‍.ഐസ്ക്രീം പോലെയിരിക്കുന്നു.
വായില്‍ അലിയിച്ച് അതിന്റെ രസം നുണയാന്‍ തോന്നുന്നു. എനിക്ക് കണ്ടിട്ടും കണ്ടിട്ടും മതിയാവണില്ല്യ.

krish | കൃഷ് 10:35 PM  

കുമാര്‍ജി.. പോത്തുണ്ടി ദൃശ്യങ്ങള്‍ മനോഹരം. ഞാന്‍ പണ്ട്‌ സ്കൂളില്‍ പഠിക്കുന്ന സമയത്ത്‌ ഒരു ചങ്ങാതിയുമൊത്ത്‌ അവിടെ പോയ കാര്യം ഓര്‍മ വരുന്നു. ഈയിടെ വന്ന 'വിനോദയാത്ര'യും ഇവിടെയാണല്ലോ ചിത്രീകരിച്ചത്‌. വീട്ടില്‍നിന്നും അധികം ദൂരെയല്ലാഞ്ഞിട്ടും ഇപ്രാവശ്യവും അവിടെ പോകാന്‍ സാധിച്ചില്ല. (മുറ്റത്തെ മുല്ലക്ക്‌ മണമില്ലാ..!)
ഇനി നെല്ലിയാമ്പതിയില്‍ നിന്നും സീതാര്‍കുണ്ടില്‍നിന്നുമുള്ള അതിമനോഹര ദൃശ്യങ്ങള്‍ പോരട്ടെ.

Unknown 1:12 PM  

ബാക്കി ചിത്രങ്ങള്‍ പോരട്ടെ :)

നെല്ലിയമ്പതി, വാല്‍പ്പാറ ഇവിടെയൊക്ക് പോകണം എന്ന ആഗ്രഹം ബാക്കി നിര്‍ത്തിയാ ഇത്തവണ വണ്ടി കയറിയത്!

chithrakaran ചിത്രകാരന്‍ 7:12 PM  

നല്ല ചിത്രങ്ങള്‍... വിവരണവും !!

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP