Related Posts with Thumbnails

Wednesday, January 24, 2007

കായല്‍ക്കാഴ്ചകള്‍ - 01

ഫിനിഷിങ് പോയന്റില്‍ തുടങ്ങുന്ന സ്റ്റാര്‍ട്ടിങ്


ആലപ്പുഴ ടൌണിനോട് ചേര്‍ന്നുള്ള ഫിനിഷിങ് പോയിന്റില്‍ നിന്നാണ് ഹൌസ് ബോട്ടുകള്‍ അധികവും യാത്ര തുടങ്ങുക. തമ്പാനൂര്‍ സ്റ്റാന്റില്‍ ബസ് അടുക്കിനിര്‍ത്തിയിരിക്കുന്നിടത്ത് ഇതിനേകാളും ഗ്യാപ്പ് ഉണ്ടാകും. 600 നും 700 നും ഇടയില്‍ ഹൌസ് ബോട്ട് ഉണ്ടെന്നാണ് കേട്ട് കേള്‍വി. പലപ്രമുഖ കമ്പനികളും ദിലിപ്, ജയറാം തുടങ്ങി ഒട്ടനവധി സിനിമാക്കാരും ഇതുപോലെ കൊട്ടാരങ്ങള്‍ നീറ്റിലിറക്കിയിട്ടുണ്ട്.


അഡ്‌വര്‍ടൈസിങ്ങിന്റെ ബഹളങ്ങളില്‍ നിന്നും ഒരുപകലിന്റെ ബ്രേക്കിനു ഞങ്ങളും എടുത്തു ഒരു ഇടത്തരം വാടക ബോട്ട്. ഒരു മീഡിയം ടൈപ്. എങ്കിലും അതില്‍ രണ്ട് എയര്‍ക്കണ്ടീഷണ്ട് ബെഡ്-റൂമുകളും (അറ്റാച്ച്‌ഡ്) ഒരു ഡൈനിങ് കം സിറ്റിങ് ഏരിയയും അതിലുണ്ട്. വീടുകളിലെ പോലെ വിലയേറിയ ഡൈനിങ് ടേബിളും, സോഫസെറ്റും അതിലുണ്ട്. പിന്നിലായി കിച്ചണും. സീസണില്‍ ഈ മീഡിയം ബോട്ടിന്റെ വാടക 24 മണിക്കൂര്‍ 13,000 മുതല്‍ 15,000 വരെ ആണ്. ഭക്ഷണം അടക്കം. ഓഫ് സീസണില്‍ പകുതിവിലയ്ക്കും കിട്ടും (രാത്രിയില്‍ ഏതെങ്കിലും വട്ടകായലില്‍ ബോട്ട് ഒഴുകാതെ കിടക്കും.)


ആലപ്പുഴയില്‍ നിന്നും കൈനകരിയില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് കുമരകം, അവിടുന്നു തിരികെയും. അതായിരുന്നു ഞങ്ങളുടെ യാത്ര. ഇടത്തോട്ടാണ് തിരികുകയെങ്കില്‍ ഏകദേശം 5 കിലോമീറ്ററോളം പോകുമ്പോള്‍ പാതിരാമണല്‍.


ഈ യാത്രക്കിടയില്‍ കണ്ട കാഴ്ചകളും നിമിഷങ്ങളും പങ്കുവയ്ക്കുകയാണ് ഞാന്‍ ഒരു സീരീസിലൂടെ. ചിലതൊക്കെ കണ്ടിട്ട് കൊതിയും നഷ്ടബോധവും ആക്രാന്തവും തോന്നുന്നവര്‍ വെള്ളമിറക്കി കാത്തിരിക്കുക. കായലുകള്‍ അവിടെ തന്നെ ഉണ്ട്. കരിമീന്‍ അതിന്റെ അടിയിലുണ്ട്. കരയില്‍ കള്ളുഷാപ്പുകളും.



പാര്‍ക്ക് ചെയ്തിരിക്കുന്ന കെട്ടുവള്ളങ്ങളുടെ ഒരു ചെറിയ നിര.



അപ്പോള്‍ നമ്മുടെ വണ്ടിയും പോട്ട്.



ഫിനിഷിങ്ങ് പോയിന്റില്‍ നിന്നും സ്റ്റാര്‍ട്ടിങ് പോയിന്റിലൂടെ തുറസ്സായ വേമ്പനാട് കായലിലേക്ക് കയറുന്ന ജലപാത. ഇതാണ് പുന്നമട.ജലപാതയിലെ ട്രാഫിക് കണ്ടാല്‍ കലൂര്‍ - ലിസി റോഡ് പോലും തോറ്റുപോകും.



ഇരുവശവും കായല്‍ക്കരയിലെ പതിവുജീവിതം. ഇവരുടെ ഒക്കെ ജീവിതത്തിന്റെ ഓരത്തുകൂടി ഇതൊഴുകുന്നു.



കരയില്‍ നിന്നും (ആലപ്പുഴയില്‍ തന്നെ ഉള്ള ഒരു സഹപ്രവര്‍ത്തകന്‍ സ്വന്തം പുരറ്റിടത്തിലെ തെങ്ങില്‍ നിന്നും) ഒപ്പിച്ചുകൊണ്ടുവന്ന നല്ല സൊയമ്പന്‍ തെങ്ങിന്‍ കള്ള്.



ഇതു കായല്‍ അരികത്തെ ഒരു സ്ഥിരം കാഴ്ച. ഒരു പിടിമണലുകൂടി ഇട്ടാല്‍ അതിപ്പോള്‍ മുങ്ങും എന്നുതോന്നും.



യാത്ര തുടരും..

22 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 2:57 PM  

ഒരു കായല്‍ യാത്രയിലേക്ക് സ്വാഗതം. ചിലതൊക്കെ കണ്ടിട്ട് കൊതിയും നഷ്ടബോധവും ആക്രാന്തവും തോന്നുന്നവര്‍ വെള്ളമിറക്കി കാത്തിരിക്കുക. കായലുകള്‍ അവിടെ തന്നെ ഉണ്ട്. കരിമീന്‍ അതിന്റെ അടിയിലുണ്ട്. കരയില്‍ കള്ളുഷാപ്പുകളും.

സുല്‍ |Sul 3:05 PM  

കിടിലന്‍ പടങ്ങള്‍.

തേങ്ങ എന്തിനാ കള്ളല്ലെ ഒഴിക്കുന്നെ.
‘ഠേ.........’

-സുല്‍

സുഗതരാജ് പലേരി 4:22 PM  

കുമാരേട്ടാ കലക്കന്‍ പടങ്ങള്‍. കൊതിപ്പിച്ചുകളഞ്ഞു. ഒരവസരം കിട്ടിയിട്ട് പോവാതിരുന്നതിന് ഇപ്പോള്‍ കുറ്റബോധം തോന്നുന്നു. ഈ വര്‍ഷം നാട്ടില്‍ വന്നാല്‍ തീര്‍ച്ചയായും ഈ വഴി ഒന്നു കറങ്ങും.

Rasheed Chalil 4:33 PM  

ഹവ്‌വ്‌വ്വുവുവു... സൂപ്പര്‍...

Anonymous 4:59 PM  

കുമാറേ,
കലക്കി!

കഴിഞ്ഞ ലീവിന് ഞാനും ആസ്വദിച്ചിരുന്നു, ഈ കാഴ്ചകള്‍..കൂടാതെ നമ്മുടെ കണ്‍മുമ്പില്‍ തെങ്ങില്‍നിന്നിറക്കിയ കള്ളും, കള്ളുഷാപ്പിലെ കരിമീനും!ഹാ....

Mubarak Merchant 5:03 PM  

കുമാറേട്ടാ,
പടങ്ങളും വിവരണവും ഒന്നിനൊന്നു മെച്ചം.
ജലപാതയിലെ തിരക്ക് കൂടിക്കൂടി അവസാനം പ്രകൃതിഭംഗി ആസ്വദിക്കാനാവാത്ത അവസ്ഥ വരുമോ കുമാറേട്ടാ?

Peelikkutty!!!!! 5:19 PM  

ബോട്ടിലിരിക്കുമ്പം ബോട്ടിന്റെ ഭംഗി അറിയൂല്ല..!!!(മുന്നിലുള്ള ബോട്ടിന്റെ പടം എടുക്കുന്നേരം തോന്നുന്നത്.)

sandoz 5:23 PM  

നല്ല ജിമിട്ടന്‍ പടങ്ങള്‍.

കുമാറേട്ടാ..എവിടെ കാണും.

മാഷല്ലാ...ആ സഹപ്രവര്‍ത്തകന്‍.

asdfasdf asfdasdf 5:28 PM  

കിണ്ണന്‍ പടങ്ങള്‍.

സുല്‍ |Sul 5:32 PM  

'ബോട്ടിലി'രിക്കുമ്പം ബോട്ടിന്റെ ഭംഗി അറിയൂല്ല..!!!

അതിനിവിടെയെവിടെയാ ബോട്ടില്‍? ഒരു കന്നാസല്ലേ കാണുന്നത്? :)

piiliiiiiiiiiii njaaaan ooooooooodi
-സുല്‍

Visala Manaskan 6:01 PM  

ശരിക്കും കൊതിയാവുന്നുണ്ട്.
അടിപൊളി!!

Anonymous 6:02 PM  

നല്ല കിടിലന്‍ ചിത്രങ്ങള്‍,പ്രൊഫഷണല്‍ ഫോട്ടോസ് എടുക്കുന്ന താരങ്ങള്‍ പിന്നെ വല്ല ആ‍പ്പ ഊപ്പ ചിത്രങ്ങള്‍ ഇടൂമോ ? അല്ലേ കുമാറേട്ടോയ്..:)

mydailypassiveincome 6:08 PM  

ഓ, ഈ ചിത്രങ്ങള്‍ പോ‍ലെ ചിത്രങ്ങള്‍ എടുക്കണമെങ്കില്‍ എത്ര നാളത്തെ പരിശീലനം വേണ്ടിവരും. ഒരു ചെറിയ ക്യാമറ എന്റെ കയ്യില്‍കിട്ടിയാല്‍ ഫോട്ടോ എടുക്കുമ്പോള്‍ വൈബ്രേഷന്‍ മൂലം ബ്ലര്‍ഡ് ആവാറുള്ളപ്പോള്‍ ഇത്തരം മനോഹരദൃശ്യങ്ങള്‍ പകര്‍ത്തിയ കുമാറിനെ കാണുമ്പോള്‍ അസൂയ തോന്നുന്നു. പിന്നെ കൊച്ചിയില്‍ ബോട്ടില്‍ സഞ്ചരിക്കണമെന്ന് ഓരോ തവണ നാട്ടില്‍ വരുമ്പോഴും തോന്നാറുണ്ടെങ്കിലും അത് സാധിക്കാറില്ല :)

സ്വാര്‍ത്ഥന്‍ 6:40 PM  

ദുഷ്ടാ കുരാമാ ആ അഞ്ചാമത്തെ ചിത്രം ഒഴിവാക്കാമായിരുന്നു.....

ഡാലി 7:07 PM  

എനിക്കൊന്നും കാണാന്‍ പറ്റിണില്യാ :(, എന്താണാവോ?

Unknown 7:12 PM  

ഡാലിയാന്റീ,
അങ്ങനേയുമിങ്ങനേയുമുള്ളോര്‍ക്കൊന്നുമിത് കാണാന്‍ പറ്റില്ല. നല്ല തെങ്ങിന്‍ കള്ളിന്റെ പടാണേയ്. മനസ്സ് നന്നാവണം മനസ്സ്... ഹും (പുഛം!) അല്ലെങ്കില്‍ ദേ ഇങ്ങനിരിക്കും. ഒന്നും കാണാന്‍ പറ്റാണ്ടെ. :-)

sreeni sreedharan 7:31 PM  

പടങ്ങള് വല്യ ഗുമ്മൊന്നുമില്ല :)
ചീട്ടുകളീക്കാരേന്നും ക്യാമറയില്‍ പതിഞ്ഞില്ലേ?
ആചേടത്തിമാരലക്കി കൊണ്ടിരിക്കണതിന്‍റേം വേലിയുടേം ഇടയില്‍ കൂടി ഒരു വഴിയുണ്ട്, കുമരകം കോക്കനട്ട് ലഗൂണ്‍ റിസോട്ടിലോട്ട്, ഒരിക്കലും മറക്കാത്ത യാത്രകളാണതൊക്കെ.
അടുത്തലക്കത്തിനായ് കാത്തിരിക്കുന്നു.


(foto enthiye?)

ഡാലി 7:34 PM  

തെങ്ങിന്‍ കള്ളോ ആര്‍ക്കു വേണം.

അപ്പോ കരിമീനൊന്നൂല്യാലെ. ഹോ കാണാന്‍ പറ്റാത്തത് നന്നായി.

അല്ലെങ്കിലും ദിലീപിന്റേം ജയറമിണ്ടെം ഒക്കെ കെട്ടു വള്ളങ്ങള്‍ക്കൊരു ഭംഗീം ഇല്ല്യാ. ആര്‍ക്കു വേണം അതൊക്കെ.

ഉത്സവം : Ulsavam 8:20 PM  

കള്ളിന്റെ മണമടിച്ച് വന്നത് വെറുതെയായില്ല..
നല്ല ചിത്രങ്ങള്‍. എന്നാലും ഇതിച്ചിരി കടന്ന കയ്യായിപ്പോയി..! ഒരു ചെറിയ കന്നാസും 5 ഗ്ലാസും ഈ ബൂലോഗത്ത് ഇത് ആറ്ക്ക് തികയാനാ..:-)

Anonymous 10:17 PM  

എന്റെ നാടിന്റെ പടമായതുകൊണ്ടായിരിക്കാം എന്തോ ഒരു ഇതു തോന്നുന്നു.
ഉഗ്രന്‍ പടങ്ങള്‍.

Anonymous 12:07 PM  

ഉഗ്രന്‍‍ പടങ്ങള്‍

Kalesh Kumar 10:01 PM  

എനിക്കിഷ്ടപ്പെട്ടു....

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP