കായല്‍കാഴ്ചകള്‍ 02 - ഇനി ഉച്ചവെയിലിലേക്ക്.
കഴിഞ്ഞ പോസ്റ്റില്‍ പുന്നമടയിലെ ഫിനിഷിങ് പോയന്റില്‍ നിന്നും സ്റ്റാര്‍ട്ട് നമ്മുടെ കെട്ടുവള്ളം ഇപ്പോള്‍ കായലിലൂടെ ഒഴുകുകയാണ്. ഇനി ഉച്ചവെയിലിന്റെ ചൂടാണ്.
പക്ഷെ ഈ കാഴ്ച ഒരു ഒറ്റപ്പെടലിന്റെ തണുപ്പാണ് മനസില്‍ പകരുക. ബോട്ടിന്റെ ചെറിയ ശബ്ദം ഒഴിച്ചാല്‍ നിശബ്ദമാണ് ചുറ്റും. ഇടയ്ക്കിടക്ക് ഒരുകരയില്‍ നിന്നും മറുകരയിലേക്ക് പറന്നുപോകുന്ന ഇരണ്ടപക്ഷിയുടെ ഒച്ചകള്‍ ഇടയ്ക്കിടെ നമ്മളെ കടന്നുപോകും. ചിലതൊക്കെ കുറച്ചുനേരം വള്ളത്തിന്റെ അരുകില്‍ വന്നിരിക്കും. കുറച്ചുനേരം നമുക്കൊപ്പം യാത്രചെയ്യും പിന്നെ പറന്നുപോകും. .
ഇത് കായലോരത്തെ ഒരു പതിവുകാഴ്ച. വെള്ളത്തിലേക്ക് ഇറക്കി കെട്ടിയ കടവുകള്‍ അവിടെ അടുത്ത ബോട്ട് കാത്തുകിടക്കുന്ന സാധനസാമഗ്രികള്‍, പിന്നെ കാത്തിരിപ്പിനിടയിലെ കൊച്ചുവര്‍ത്താനവും. കടവിനോട് ചേര്‍ന്ന് ചെങ്കൊടിയും രക്തസക്ഷി മണ്ഡപവും. ലാല്‍സലാം!
വെയില്‍ ഉറയ്ക്കുന്നു, സാരഥി ഇനി കുടക്കീഴില്‍. മുന്നോട്ട് ഒരു ഗിയറും പിന്നോട്ട് ഒരു ഗിയറും മാത്രം ഉള്ള ഈ ഡ്രൈവിങ്ങ് ഒരു ബോറുപണി തന്നെ. ഞങ്ങളില്‍ ചിലര്‍ മാറിമാറി ഇതിന്റെ വളയം പിടിച്ചുനോക്കി. (പക്ഷെ ഇത് കരയില്‍ മറ്റു വള്ളങ്ങളുടെ ഇടയില്‍ പാര്‍ക്ക് ചെയ്യുന്ന പരിപാടി അല്‍പ്പം ബുദ്ധിമുട്ടുതന്നെ എന്നു സമ്മതിക്കണം)
കൂട്ടം കൂടി വിശേഷം പറഞ്ഞിരിക്കുന്ന ‘ഇരണ്ട‘ പക്ഷികള്‍. തെങ്ങോല വെളുത്തിരിക്കുന്നത് വെയിലേറ്റല്ല. ഇവറ്റകളുടെ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനാണിവിടം, ഈ നിരമുഴുവന്‍.
സ്വദേശിയും വിദേശിയും ഇടകലരുമ്പോള്‍! കെട്ടുവള്ളത്തില്‍ കള്ളിനൊപ്പം വിദേശികളും നുരഞ്ഞുതുടങ്ങി.
നമ്മള്‍ ഇപ്പോള്‍ കൈനകരിയില്‍. ഇവിടെ നമ്മുടെ യാത്രമുറിയുന്നു. അല്പം വിശ്രമം, കരയുടെ കാറ്റും. ഇവിടെ ഇറങ്ങാം. ഇവിടെ നല്ല മീന്‍ വിഭവങ്ങളും കപ്പയും ചോറും കിട്ടുന്ന ഒരു കള്ളില്ലാത്ത ‘ഷാപ്പു‘ണ്ട്.
അടുത്ത കാഴ്ച അതിന്റെ അടുക്കളയില്‍ തന്നെ ആകട്ടെ! (തുടരും)
10 അഭിപ്രായങ്ങള്‍:
"...തെങ്ങോല വെളുത്തിരിക്കുന്നത് വെയിലേറ്റല്ല..."
പിന്നെ എങ്ങിനെ വെളുത്തു??? ആ ചോദ്യത്തിനുത്തരമിതാ ഇവിടെ :))
കുമാര്‍ജി... നല്ല കലക്കന്‍ പടങ്ങള്‍
ആദ്യത്തെ ആ ഫോട്ടോയ്ക്കെന്തൊരു തെളിമ.
കുമാറെ,
കായല്‍ കാഴ്ചകള്‍ -1 കണ്ടിരുന്നു. അതില്‍ കമെന്റിടാഞ്ഞത്, അതിലെ ഫോട്ടോകളൊന്നും വല്യ ഇഷ്ടപ്പെട്ടില്ല. അതിനെന്തൊ ഒരു പ്രത്യേകതകളും തോന്നിയില്ല.അതൊക്കെ ഏതു ശ്രീജിത്തിനും എടുക്കാം.(പിന്നേ, ഞാന്‍ ഓടണൊന്നും ഇല്ല. ഇഷ്ടപ്പെട്ടില്ലേല്‍ അതു പറയാനും ഇവിടെ പറ്റില്ലേ ? )
പക്ഷേ, ഇത് കൊള്ളാം. ഒന്നും ആറും ഫോട്ടോകള്‍ വളരെ നല്ലത്.
ആഹ, ഇനി അടുത്തത് അടുക്കളയാണോ ? കൊള്ളാം . ഹൌസ് ബോട്ടിന്റെ അകം ഞാന്‍ കണ്ടിട്ടില്ല. ഫോട്ടോ എങ്കില്‍ ഫോട്ടോ. വേഗം പോരട്ടെ.
മുല്ലപ്പൂവേ,
അഭിപ്രായം തുറന്നു പറഞ്ഞതില്‍ സന്തോഷം.:).
അങ്ങനെവേണം പറയാന്‍ അതാണ് സത്യസന്ധത. എനിക്കില്ലാത്ത സാധനം)!
ഒരു കാര്യംകൂടി,
പ്രകൃതി ഭംഗി പകര്‍ത്തലാണ് ഫോട്ടോഗ്രഫി എന്ന ധാരണ മാറണം. ഇരണ്ടപക്ഷികളുടെ ജീവിതത്തിന്റെ റിയാലിറ്റിയും വിദേശിയും സ്വദേശിയും ഇടകലരുന്നതും കാഴ്ചകള്‍ തന്നെ. അത്തരത്തില്‍ ഒരു പോക്കാണ് ഞാന്‍ ഇതില്‍ നടത്തുന്നത്. കായല്‍ കാഴ്ചകള്‍ എന്നേ ഞാന്‍ പറഞ്ഞുള്ളു. കായലിലെ ഭംഗിയുള്ള കാഴ്ചകള്‍ എന്നല്ല !
എന്തായാലും തുറന്നുള്ള അഭിപ്രായത്തിനു നന്ദി.
(ഹൌസ് ബോട്ടിലെ അടുക്കള അല്ല പകര്‍ത്തിയത്. കായല്‍കരയിലെ ചേട്ടന്മാരുടെ കറുത്ത അടുക്കളയാണ്)
നല്ല ചിത്രങ്ങള്‍, നല്ല വിവരണം, നല്ല കള്ളും നല്ല ബിയറും, നുരയൊടുങ്ങുന്നതിനു മുന്‍പടിക്കട്ടെ :)
അടുത്തകെട്ട് ജിമിട്ടന്‍ പടങ്ങള്‍.
ആ സ്വദേശി മാഷ് എടുത്തോ...ആ വിദേശിയെ ഇങ്ങ് തന്നേക്കോ....
"പ്രകൃതി ഭംഗി പകര്‍ത്തലാണ് ഫോട്ടോഗ്രഫി എന്ന ധാരണ മാറണം. ഇരണ്ടപക്ഷികളുടെ ജീവിതത്തിന്റെ റിയാലിറ്റിയും വിദേശിയും സ്വദേശിയും ഇടകലരുന്നതും കാഴ്ചകള്‍ തന്നെ. അത്തരത്തില്‍ ഒരു പോക്കാണ് ഞാന്‍ ഇതില്‍ നടത്തുന്നത്. കായല്‍ കാഴ്ചകള്‍ എന്നേ ഞാന്‍ പറഞ്ഞുള്ളു. കായലിലെ ഭംഗിയുള്ള കാഴ്ചകള്‍ എന്നല്ല !" - കൊട് കൈ!
അത് സത്യസന്ധം!
പി.എസ്: പടങ്ങള്‍ എനിക്ക് ഇഷ്ടപ്പെട്ടു!
കുമാര്‍ മാഷേ,
കൊള്ളാം നല്ല ചിത്രങ്ങള്‍ :)
നല്ല ഭംഗിയുള്ള പടങ്ങള്‍.. പ്രത്യേകിച്ചും ആദ്യത്തെ ചിത്രം.. ഒരുപാട് ഇഷ്ടായി കുമാര്‍ ഭായ്.. ഇതിലെ അവസാന ചിത്രവും നല്ല ഫ്രൈമിങ്ങ്.. പിന്നെ കായല്‍ കഴ്ചകള്‍ 1 - അതിലെ കായലിന്റെ ഇരുവശമുള്ള പതിവു ജീവിതം - അത് കണ്ടപ്പോള്‍ സങ്കടം വന്നു, ചെറുപ്പത്തില്‍ എത്ര പ്രാവിശ്യം അത് പോലെ കുളിച്ചിട്ടുണ്ട്.. ചെമ്പില്‍ ചോറ് വറ്റുകള്‍ ഇട്ട് പരല്‍ മീനുകളെ പിടിച്ചതും..ആദ്യമായ് നീന്തല്‍ പടിച്ചതും, ഓര്‍മ്മിപ്പിച്ചതിന് ഒരുപാട് നന്ദി..
ഡാങ്ക്യൂ ഫോര്‍ ദ പോസ്റ്റ്....
കുറച്ചുകൂടി വിശദമായി എഴുതാമായിരുന്നില്ലെ..വായിക്കുമ്പോല്‍ ഒരു ബോട്ടിലിരിക്കുന്ന ഫീലിങ്ങ് വരുന്ന വിധത്തില്‍ ...
പട്ടേരി
ഈ സ്ഥലത്ത് March 22നു ഞാനും പോയിരുന്നു. വളരെ മനോഹരമായ സ്ഥലമാണു്. :)
ആ ഷാപ്പും കടവും പ്രസിദ്ധമാണു് അല്ലെ.
കറുത്ത ആ പക്ഷികള്‍ Indian Shag ആണു.
Post a Comment