Related Posts with Thumbnails

Monday, November 20, 2006

മറ്റൊരു പുറപ്പാട്.


ഓളപ്പരപ്പില്‍ ആവേശം കൊള്ളാനൊരുങ്ങിക്കിടക്കുന്ന ഒരു വള്ളവും വലയും.



യാത്രയുടെ ഒരു കെട്ടഴിഞ്ഞു. ഇനി സഹയാത്രികന്‍ കൂടികയറണം



ഒരു കൈത്തള്ളു മതി. വേഗം സ്റ്റാര്‍ട്ടാവും.

വേമ്പനാട് കായലിന്റെ ആഴങ്ങളില്‍ എവിടെയൊക്കെയോ ഏതൊക്കെയോ കണംമ്പിനും, കരിമീനും തിരുതയ്ക്കും അന്ത്യവിധി എഴുതപ്പെട്ടുകഴിഞ്ഞു.

23 അഭിപ്രായങ്ങള്‍:

Anonymous 12:28 AM  

കുമാറേട്ടാ,
എങ്ങിനെ ഇത്രേം മോളീന്ന് പിടിച്ചു? എനിക്ക് തോന്നണെ,ഇത് ബ്ലാക്ക് ആന്റ് വൈറ്റിനേക്കാളും സെപിയാ കളറില്‍ ആണെങ്കില്‍ കുറേം കൂടെ എഫക്റ്റ് ആയേനെ എന്നാണ്.

Kumar Neelakandan © (Kumar NM) 12:33 AM  

LG, ഇത് എന്റെ അപ്പീസില്‍ നിന്നും (5ആം നില) നിന്നും ഏടുത്തതാണ്. മാര്‍ക്കറ്റ് റോഡ് കനാല്‍. ഇതിലൂടേ മഴവില്‍ പാലത്തിന്റെ കീഴിലൂടെ ഇവ നീന്തി കായലില്‍ ഇറങ്ങും. ഇത് ബ്ലാക്ക് ആന്റ് വൈറ്റില്‍ ആണ് എടുത്തത്. ആ വെള്ളം നിറമുള്ളതല്ല. മാത്രമല്ല അങ്ങനെ എടുക്കാനാണ് അപ്പോള്‍ തോന്നിയത്.

അതുപോട്ടെ അജ്ഞാത വാസം കഴിഞ്ഞോ?

Anonymous 12:40 AM  

അജ്ഞാതവാസം കഴിയാറായിട്ടില്ല.സുഖായിട്ട് വരണതേയുള്ളൂ.രണ്ട് ആഴ്ചയും കൂടി പിടിക്കും നോര്‍മ്മലാവാന്‍ എന്നാ ഡോക്ടര്‍ പറഞ്ഞെ. അധികം നേരം ഇരിക്കാന്‍ പറ്റൂല്ല. ഇന്നിപ്പൊ കുറേ നേരമായി ഇതൊക്കെ നോക്കിയിരിക്കുണു. അതോണ്ട് തന്നെ ഏതാണ്ട് പോലെ..
അപ്പൊ പോട്ടെ.പിന്നെ കാണാം. കുമാറേട്ടനെയൊക്കെ കണ്ടപ്പൊ ഒരു സന്തോഷം.
പിന്മൊഴിയില്‍ കുറേ പരിചയമില്ലാത്തവര്‍....

സ്നേഹം
qw_er_ty

Kaippally 1:01 AM  

good stuff. why b&W?

Mubarak Merchant 8:56 AM  

നന്നായി കുമാറേട്ടാ..
ബ്ലാക്ക് & വൈറ്റില്‍ ചെയ്തപ്പോ അടിപൊളിയായി.
കളറിലായിരുന്നെങ്കിലൊരുപക്ഷെ ഇത്തറേം ഗുമ്മുണ്ടാവില്ല. (സ്ഥലം നേരിട്ടറിയാവുന്നവര്‍ക്കേ അതിന്റെ കുട്ടന്‍സ് പിടികിട്ടൂ കൈപ്പള്ളി സാറേ)

റീനി 9:23 AM  

കുമാറേ, പടങ്ങള്‍ കണ്ടതില്‍ സന്തോഷവും കായലിന്റെ ആഴങ്ങളിലുള്ള ഏതൊക്കെയോ കണമ്പിനോടും, കരിമീനിനോടും സഹതാപവും തോന്നുന്നു.

Rasheed Chalil 9:40 AM  

കുമാരേട്ടാ അസ്സലായിരിക്കുന്നു. ചിത്രവും അടിക്കുറിപ്പും.

എവിടെയൊക്കെയോ ഏതൊക്കെയോ കണംമ്പിനും, കരിമീനും തിരുതയ്ക്കും അന്ത്യവിധി എഴുതപ്പെട്ടുകഴിഞ്ഞു. ഏതൊക്കെയോ വയറുകള്‍ക്ക് അന്നവും.

Anonymous 10:23 AM  

നന്നായിട്ടുണ്ട് കുമാറേട്ടാ..കൊച്ചിയില്‍ എത്ത്യ പ്രതീതി..

Kumar Neelakandan © (Kumar NM) 10:39 AM  

കൈപ്പള്ളീ.. ഇക്കാസ് പറഞ്ഞതു തന്നെ ആണ് അതിന്റെ കാരണം. ആ വെള്ളം നേരിട്ടുകണ്ടാലേ അതിന്റെ ഗുട്ടന്‍സ് പിടികിട്ടൂ.. കാഴ്ചയില്‍ അധികം നിറം ഇല്ലായിരുന്നു. അതുകൊണ്ടാവും ബ്ലാക്ക് അണ്ട് വൈറ്റില്‍ ക്ലിക്ക് ചെയ്യാന്‍ തോന്നിയത്. ഈ ബ്ലാ/വൈ ചിത്രം കാണുമ്പോള്‍ മനസില്‍ സങ്കല്‍പ്പിക്കുന്ന ഒരു ജലനിറം ഇല്ലേ? അത് ഈ കനാലില്‍ ഇല്ല. എറണാകുളം മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ എല്ലാം അലിഞ്ഞുചേര്‍ന്ന ഒരു കറുപ്പ്. ക്ലിക്ക് ചെയ്യും മുന്‍പു മോഡ് അടിയാതെ ബ്ലാക്ക് & വൈറ്റില്‍ ആയിപ്പൊകും.

സു | Su 10:40 AM  

കറുത്ത തോണിക്കാരാ...
കടത്തുതോണിക്കാരാ...

:)

Visala Manaskan 10:51 AM  

സംഗതി ടെക്കിനിക്കലി ബ്ലാക്ക് ഏന്‍ വൈറ്റ് ആയിരിക്കാം നല്ലത്. പക്ഷെ, എനിക്കെന്തോ ഈ ബ്ലാക് ഏന്‍ വൈറ്റ് പടങ്ങളോട് പൊതുവേ ഇഷ്ടവുമില്ല! അതുകൊണ്ട്, കളര്‍ ആയിരുന്നെങ്കില്‍ കുറച്ചൂടെ നന്നായേനെ എന്ന് തോന്നുന്നു!

എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണ ഫോട്ടോയും അതിലവരുടെ കോലവും (റോളും) കണ്ടതിന് ശേഷമാണെന്ന് തോന്നുന്നു ബി.ഏന്‍.വി.യോട് കമ്പ്ലീറ്റ് താല്പര്യവും പോയത്!

Physel 10:56 AM  

One more doubt. Why you place the object at the top of the frame? If you can keep the boat diogonaly across the frame inthe second photo, i think it may serve to add a little more visual impact there.
Anyway, nice thinking to click in gray scale!

കുറുമാന്‍ 11:00 AM  

ഓഫീസിലിരുന്നു അങ്ങോട്ടോ, ഇങ്ങോട്ടോ തിരിഞ്ഞാല്‍ പോലും, ഒരു പോസ്റ്റിലിടാനുള്ള എന്തെങ്കിലും വിഭവങ്ങള്‍ എന്നും കിട്ടുന്നുണ്ടല്ലോ കുമാര്‍ ഭായ്.

അതിനെയാണോ കഴിവ് കഴിവ് എന്നു പറയുന്നത്?

Anonymous 11:17 AM  

ബ്ലാക്ക് ആന്റ് വൈറ്റ് തന്നെയാ നല്ലത്.. എന്റെ നോട്ടത്തില്‍ ബ്ലാക്ക് അന്റ് വൈറ്റ്, കളറിനേക്കാള്‍ ജീവനുറ്റു നില്‍ക്കും..

Kumar Neelakandan © (Kumar NM) 11:46 AM  

physel,
ഒബ്ജെക്റ്റിനെ മുകളില്‍ പ്ലേസ് ചെയ്തത് ബാക്കിയുള്ള സ്ഥലം കാലിയാക്കി ഒബ്ജക്ടിനു ഭാരം കൂട്ടാന്‍. സ്ഥിരിമായി എല്ലാവരും ഇടതും വലതും പ്ലേസ് ചെയ്യുമ്പോള്‍ ഒരു മാറ്റത്തിനു മുകള്‍ ഭാഗം ട്രൈ ചെയ്തു. ആ പടിക്കെട്ട് ഓരോ ചിത്ര്ത്തിലും ഒരു ബേസിക് ട്രിം ഒബ്ജക്ട് ആയിട്ട് കണ്ടിട്ട്. ആ പടിക്കെട്ടിനെ അങ്ങനെ തന്നെ എല്ലാ ഫ്രെയിമിലും സൂക്ഷിക്കുകയായിരുന്നു.
അതുകാരണമാ‍ാവും ആ വഞ്ചി അനങ്ങിയിട്ടും ഞാന്‍ ഫ്രെയിം മാറ്റാത്തത്. ഇതിനോട് ചേര്‍ന്നുതന്നെ താങ്കളുടെ രണ്ടാമത്തെ സംശയത്തിനുള്ള എന്റെ ന്യായീകരണവും കിടക്കുന്നു. അതായത് വഞ്ചി ഒരു പടം എടുക്കാന്‍ വേണ്ടി ഞാന്‍ പ്ലേസ് ചെയ്തതല്ല.
പക്ഷെ വഞ്ചിയുടെ ആംഗിള്‍ നോക്കി ഞാന്‍ ഫ്രെയിം സെറ്റ് ചെയ്താല്‍ ആ പടിക്കെട്ടുകള്‍ ചരിഞ്ഞുപോകും. ഫ്രെയിമില്‍ റോഡും ആള്‍ക്കാരും ഒക്കെ വരും.
നന്ദി.

ഓഫീസിനു മുകളില്‍ പുറത്തായി ചായ കുടിച്ചു നിന്നപ്പോള്‍ ഈ കാഴ്ച കണ്ടതുകൊണ്ട് ഓടിപ്പോയി ക്യാമറ എടുത്തു വരുകയായിരുന്നു.
കിട്ടിയ കാഴ്ച ഒരു കനിവായിരുന്നു. അങ്ങനെ തന്നെ ക്ലിക്കി.

(ഞാന്‍ തൊഴില്‍ കൊണ്ടും ഹോബി കൊണ്ടും ഒരു ഫോട്ടീ ഗ്രാഫര്‍ അല്ല. ക്യാമറ കയ്യിലുള്ളപ്പോള്‍ കാണുന്നതൊക്കെ ക്ലിക്ക് ചെയ്യുന്നു. അത്രേ ഉള്ളൂ ഇവിടുത്തെ അനില്‍കുമാറിന്റെയും രാജന്‍ പോളിന്റേയും താഹയുടേയും പിന്നെ പുറത്തുള്ള അറിയപ്പെടുന്ന (സുരേഷ് നടരാജന്‍ അടക്കം) ചില ഫോട്ടോഗ്രാഫേര്‍സിനെ വച്ചു ഷൂട്ട് ചെയ്യാനുള്ള അവസരം ഒരുപാട് കിട്ടിയിട്ടുണ്ട്. അതാവും എനിക്കു ഞാന്‍ ഒരു ഫോട്ടോ ഗ്രാഫര്‍ അല്ല എന്നു പറയാന്‍ തോന്നിയതു)

ഹോ! എന്റെ ഒരു വിനയം! ;)
കുറുമാനേ ഇതു കഴിവല്ല. കനിവാണ്. കണ്ണുനിറയ്ക്കുന്ന കാഴ്ചകളുടെ കനിവ്.

Kalesh Kumar 12:01 PM  

എനിക്കിഷ്ടപ്പെട്ടു.

Unknown 1:09 PM  

കുമാറേട്ടാ,
എനിക്ക് കുമാറേട്ടന്റെ ബ്ലാക് & വൈറ്റ് പടങ്ങളെല്ലാം ഇഷ്ടമാണ്. ഇതും നന്നായി. :-)

മുല്ലപ്പൂ 1:22 PM  

കൊള്ളാം.

വള്ളത്തില്‍ കിടക്കുന്ന വലയില്‍ ആണ്, ആദ്യം കണ്ണുടക്കിയത്.
അത് എതോ അദൃശ്യശക്തിയെപ്പോലെ തോന്നിച്ചു.
ആഴങ്ങളില്‍ ഉള്ള മീനുകള്‍ക്കും,വെള്ളത്തിലെറിയണ വല കാണുമ്പോള്‍ അങ്ങനെ തോന്നണുണ്ടാവുമോ?

നല്ല ഫോട്ടോകള്‍ കുമാറെ.

(എല്ലാ ഫ്രെയിമിലൂടെയും ഒരു യാത്ര നടത്തി.
2005ലെ ഓണമൊരുങ്ങുന്ന ഫോട്ടോ വളരെ ഇഷ്ടമായി.)

Abdu 1:23 PM  

രണ്ടാമത്തേത് എനിക്കിഷ്ടായി

thoufi | തൗഫി 5:11 PM  

അതില്‍ കയറി മീന്‍ വേട്ടക്ക് പോക്കന്‍ കൊതിയാകുന്നു,കുമാറേട്ടാ

ബിന്ദു 10:55 PM  

ഇതു ബ്ലാക്ക് അന്‍ഡ് വൈറ്റുതന്നെ ആണ് നല്ലതെന്നെനിക്കും തോന്നുന്നു. ആ വല കണ്ടിട്ട് പഞ്ഞിക്കെട്ടുപോലെ.:)

Siju | സിജു 6:20 PM  

ഈ ഫോട്ടോകളെങ്ങാനും കളറിലെടുത്തിരുന്നെങ്കില്‍ പിന്നാരും കരിമീനും കണമ്പും കഴിക്കലുണ്ടാകില്ല

Anonymous 10:38 PM  

your photos are really good. Keep it up

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP