ബോള്‍ഗാട്ടിയിലെ കാഴ്ചയും ഒരു ഓഫ് ടോപ്പിക്കും
ബോള്‍ഗാട്ടിയുടെ പിന്നില്‍ നിന്നും ഇടത്തേക്ക് നോക്കുമ്പോള്‍ കാണുന്നത് എന്റെ കണ്ണില്‍ ഇങ്ങനെ. ദൂരെയായി കാണുന്നത് ഗോശ്രീപാലത്തിന്റെ മുളവുകാടില്‍ നിന്നും പൊങ്ങി വല്ലാര്‍പാടത്തിറങ്ങുന്ന ഭാഗം.
ഇപ്പുറത്തേക്ക് നോക്കുമ്പോള്‍ ഐലന്റ്. ദൂരെ കാണുന്നത് താജ് മലബാര്‍.
ഇവിടെ കാഴ്ചകള്‍ കണ്ട് നീങ്ങുമ്പോള്‍ ഓരോചുവടും സൂക്ഷിച്ചുവയ്ക്കുക, കാല്‍നീട്ടിയിരിക്കുന്ന കമിതാക്കളുടെ കാലില്‍ തട്ടിവീഴാന്‍ സാധ്യത ഉണ്ട്. ഗോശ്രീപാലം വന്നതോടുകൂടി സാധാരണക്കാരുടെ പ്രണയം സുബാഷ് പാര്‍ക്ക് വിട്ട് പാലം കയറി ദ്വീപില്‍ വന്ന് തണല്‍ പറ്റിയിരിക്കുന്നു. സമ്പന്നന്റെ പ്രണയം എന്നും പിറ്റ്സ ഹട്ടിലും, കോഫീബീന്‍സിലും, മറൈന്‍ ഡ്രൈവിലെ ബരിസ്റ്റയിലും , ബബിള്‍ കഫേയിലും, കൊക്കോ ട്രീയിലും ഒക്കെ തണുത്ത സംഗീതത്തില്‍ തന്നെ ചുരുണ്ടുകൂടുന്നു.
7 അഭിപ്രായങ്ങള്‍:
ബാച്ചിലര്‍മാരെ കുറ്റം പറയുകയും ചെയ്യും, ജീവിതം ആസ്വദിക്കുന്ന ബാച്ചിലര്‍മാരുടെ സ്വൈര്യം കെടുത്താന്‍ അവരിരിക്കുന്ന സ്ഥലങ്ങളില്‍ പോയി ശല്യം ചെയ്യുകയും ചെയ്യും. ഇതില്‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു.
ഞാന്‍ എറണാകുളത്ത് ഉണ്ടായിരുന്നപ്പോല്‍ പഞ്ചാരയടിക്കാന്‍ സ്ഥലമില്ലാതെ, എറണാകുളത്തപ്പന്റെ അമ്പലത്തില്‍ വരെ പോയി പെണ്‍കുട്ടികളുടെ വിളിച്ചോണ്ട് പോയിട്ടുണ്ട് എന്നോര്‍ക്കുമ്പോള്‍ ചിരി വരുന്നു. ഇപ്പോള്‍ എന്തെല്ലാം സൌകര്യങ്ങള്‍. ച്ചെ, ജനിച്ചത് ഇത്തിരി നേരത്തേയായിപ്പോയോ എന്നൊരു സംശയം.
ഓ.ടോ: കുമാരേട്ടന്റെ നിലവാരം താഴോട്ടാണല്ലോ. ഇതിലും നന്നായി ആദി - ദ ബാച്ചിലര്‍ ഫോട്ടോ എടുക്കും. എന്തിന് പച്ചാളം വരെ എടുത്ത് പോകും. ഈ ഫോട്ടോ എന്നെ നിരാശനാക്കുന്നു.
കുമാറേട്ടാ,
പിറ്റ്സ ഹട്ടിലെ പ്രണയത്തെയും പോളണ്ടിനേയും പറ്റി ഒരക്ഷരം മിണ്ടരുത്. :-)
പ്രണയമാണെങ്കിലും നന്നായി വളരാന്‍ കാറ്റും വളിച്ചവും വേണോ? തണുത്ത സംഗീതവും ചൂടുള്ള കാപ്പിയും കൃത്രിമമാണൊ? പ്രണയത്തിനു പാവപ്പെട്ടവനെന്നും പണക്കാരനുമെന്നുമുണ്ടോ?
ചിത്രങ്ങള്‍ പതിവുപോലെ നന്നായിരിയ്ക്കുന്നു...
ആദ്യതെ ചിത്രം വളരെ നല്ലതു.
ഒരു ജാലകത്തിലൂടെ നോക്കുന്ന പ്രതീതി.
ഓ:ടോ ആചിത്രത്തിനു ചേര്‍ന്നില്ല.
രണ്ടു വരി ആണെങ്കിലും എഴുതി ഇടാമായിരുന്നില്ലേ ?
കുറേ നാളായി ഗോശ്രീ ഗോശ്രീ എന്നു പറഞ്ഞ് മനുഷ്യനെ പേടിപ്പിക്കുന്നു.:)
നല്ല പടങ്ങള്‍.. പിന്നെ, പുള്ളി പറഞ്ഞ പോലെ, പ്രേമിക്കാന്‍ എന്തിനാ ഒരു ആംബിയന്‍സ്?!!
നന്നായി ,തുടരട്ടെ;അല്ലാതെന്ത് പറയാന്‍ വിഷയം അതായിപ്പോയില്ലെ!!!
Post a Comment