Related Posts with Thumbnails

Monday, June 12, 2006

മാട്ടുപെട്ടിയില്‍









മൂന്നാറിനെക്കാളും മനോഹരമാണോ അതിന്റെ അല്‍പ്പം മുകളിലുള്ള മാട്ടുപ്പെട്ടി (മാടുപ്പെട്ടിയെന്ന് അവിടുത്തുകാര്‍)? എനിക്കങ്ങനെ തോന്നാറുണ്ട് ചില കാഴ്ചകളില്‍.
കൃതൃമ ബീജ സങ്കലനത്തിനുള്ള ഇന്‍ഡോ സ്വിസ് പ്രോജക്ടിലെ പശുക്കള്‍ക്ക് തിന്നാനൊരുക്കിയിരിക്കുന്ന പുലമേടുകള്‍ക്കും അപ്പുറം മാട്പ്പെട്ടി സുന്ദരിയാണ്. നിഷ്കളങ്കയാണ്.
വഴികാട്ടികള്‍ കാണിച്ചുതരുന്ന മാട്‌പ്പെട്ടി, ഒരു ഡാം മാത്രമാണ്. വഴികാട്ടികളില്ലാതെ പ്രകൃതിയോടൊപ്പം യാത്രചെയ്യണം, മൂന്നാറില്‍.

ഇതില്‍ ചിലത് മാട്ടുപ്പെട്ടിയിലേക്കുള്ള വഴിക്കാഴ്ചകളാണ്.

14 അഭിപ്രായങ്ങള്‍:

Kalesh Kumar 11:54 AM  

പതിവുപോലെ തന്നെ ഉഗ്രന്‍ പടങ്ങള്‍!

കല്യാണം കഴിഞ്ഞ് ഇവിടൊക്കെ പോണമെന്ന് വിചാരിച്ചിരുന്നതാ!

ചില നേരത്ത്.. 1:12 PM  

കുമാര്‍ജീ..
രണ്ടാമത്തെയും മൂന്നാമത്തെയും ഫോട്ടോ വളരെ മനോഹരമായിരിക്കുന്നു. മാട്ടുപെട്ടിയിലൊക്കെ ഇനിയെന്നാണാവോ പോകാനാവുക.. ചിത്രങ്ങള്‍ ഒരാശ്വാസം തന്നെ..നന്ദി

myexperimentsandme 1:14 PM  

മാട്ടുപ്പെട്ടി നല്ല രസമുള്ള സ്ഥലം. പണ്ട് ചെറുപ്പത്തില്‍ അവിടുത്തെ ഇന്‍ഡോ സ്വിസ് പ്രൊജക്റ്റുകാരുടെ ഗസ്റ്റ് ഹൌസില്‍ ഒരു ദിവസം താമസിച്ച്, കുണ്ടള ഡാം പിന്നെ ടോപ് സ്റ്റേഷന്‍ ഈ സ്ഥലങ്ങളിലൊക്കെ പോയി. ടോപ് സ്റ്റേഷനില്‍ നിന്നാല്‍ ബോഡിനായ്‌ക്കന്നൂര്‍ കാണാമെന്നു പറയുന്നു (ഞാന്‍ കണ്ടില്ല-പേടി കാരണം വണ്ടിയില്‍ തന്നെയിരുന്നു). അവിടെനിന്ന് സ്മ‌ഗ്ലേഴ്‌സ് ലെയിന്‍ വഴി കൊടൈക്കനാലിനു പോകാമെന്നും). ടോപ്‌സ്റ്റേഷനില്‍ നിന്നും തിരിച്ച് ഒരു തേയില ഫാക്ടറിയും കണ്ട് വന്നപ്പോള്‍ രാത്രിയായി. ആനയിറങ്ങുമത്രേ. തിരിച്ച് ഇന്‍ഡോ സ്വിസ്സില്‍ വന്നപ്പോഴാണ് ശ്വാസം നേരേ വീണത്.

നല്ല നല്ല മാട്ടുപ്പെട്ടിപ്പടങ്ങള്‍....

Kumar Neelakandan © (Kumar NM) 1:16 PM  

കലേഷേ, സാരമില്ല. ട്രാഫിക് സ്റ്റേഷനിലും വര്‍ക്ക്ഷോപ്പിലും ഹണിമൂണ്‍ ആഘോഷിച്ച ആദ്യത്തെ ആളാണ് താന്‍. (പക്ഷെ അതിന്റെ അഹങ്കാരം ഒന്നും കാണിക്കണ്ടാട്ടോ!) കലേഷേ, പഴയതൊന്നും ഓര്‍മ്മിപ്പിക്കല്ലെ. :)

ദേവന്‍ 1:29 PM  

ഇന്‍ഡോ സ്വിസ്സ്‌ പശുക്കള്‍ടെ പടമുണ്ടോ കുമാര്‍ ഭയ്യാ? എനിക്കൊരു ബൊവൈന്‍ നൊവാള്‍ജിയ. മാട്ടുപ്പെട്ടി ഭംഗിയുള്ള സ്ഥലമാണ്‌. മൊത്തത്തില്‍ സഹ്യന്‍ ഒരു സുന്ദരന്‍.

Sreejith K. 1:34 PM  

കുമാരേട്ടാ, ചിത്രങ്ങളില്‍ ലിങ്ക് കൊടുക്ക് അത് ഹോസ്റ്റ് ചെയ്ത ഇടത്തേക്ക്. ചിത്രങ്ങള്‍ വലുതായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാണമല്ലോ.

ചിത്രങ്ങളില്‍ എല്ലാവരും പറഞ്ഞപോലെ ഒരു അസാധാരണത്വം എനിക്ക് കാണാന്‍ കഴിയുന്നില്ല. പ്രത്യേകിച്ച് അവസാനചിത്രം. ഒരു കുമാര്‍ ടച്ച് ഇല്ല അതിന്. അതെന്റെ തോന്നല്‍ മാത്രമാണെങ്കില്‍ മാപ്പ്.

കുറുമാന്‍ 1:43 PM  

കുമാര്‍ജീ - നൈസ് ഫോട്ടോസ് പതിവുപോലെ. എന്താ ആ ക്യാരറ്റിന്റെ ഒരു ഫ്രെഷ്നസ്സ്. തനി ഇരുപത്തിന്നാലു കാരറ്റു തന്നെ.

മാട്ടുപെട്ടി ഡാമിന്റെ സൈഡില്‍ ഒരു പെട്ടിവണ്ടി കടയില്‍ നല്ല പരിപ്പു വട കിട്ടും. (ആ കുതിര കളേയും കൊണ്ട് പാണ്ടി പിള്ളേര്‍ നില്‍ക്കുന്നതിന്നടുത്ത്.....ചിലപ്പോള്‍, പുളിക്കുന്ന ഫ്രെഷ് സ്റ്റ്രോബറിയും അവിടെ കിട്ടും)

Kumar Neelakandan © (Kumar NM) 1:57 PM  

അവിടുത്തെ പശുവിന്റെ പടം ഇല്ല ദേവാ. ഭ്രാന്തിപ്പശുകാരണം അതിപ്പോള്‍ വര്‍ഷങ്ങളായി പൂട്ടി ഇട്ടീര്‍ക്കുന്നു എന്നാ അവിടുന്നു കേട്ടത്.

കുറുമാന്‍ പറഞ്ഞു, മാട്ടുപ്പെട്ടി ഡാമിന്റെ സൈഡില്‍ കിട്ടുന്നത് വളരെ വ്യക്തമായി. പരിപ്പുവടയും ചായയും ഞാനും കഴിച്ചിട്ടുണ്ട് അവിടുന്നു. തണുപ്പില്‍ പരിപ്പുവടയ്ക്ക് രുചികൂടും. കൂടാതെ സ്ട്രോബറി ജാമും, ജൂസും കിട്ടും. ഹോ വായില്‍ ഡാം കെട്ടാറായി.

ശ്രീജിത്തിന്റെ കമന്റാണ് എനിക്ക് വളര ഇഷ്ടമായത്. ഇഷ്ടപ്പെടാത്തത് ഇഷ്ടപ്പെട്ടില്ല എന്നു പറയ്യുന്നത് ഒരു വലിയ കാര്യമാണ്. ഒരു കനിവാണ്. അതിനെ ഞാന്‍ ബഹുമാനത്തോടെ കാണുന്നു, ഉള്‍ക്കൊള്ളുന്നു.
നന്ദി. ഈ തോന്നല്‍ ശരിയായിരിക്കും ശ്രീജിത്ത്. (മാപ്പ് വേണ്ട, :) അതുംകൂടി മാപ്പ് തേടി നടക്കുന്ന സജീവിനു കൊടുത്തേയ്ക്കു)

ദേവന്‍ 2:04 PM  

മാടിനെയെല്ലാം പെട്ടിയിലടച്ചു മാട്ടുപ്പെട്ടിയില്‍.. എനിക്കിനി പോണ്ടാ, മാടില്ലാത്ത പെട്ടി കാണാന്‍ ചന്തമില്ല.

വര്‍ണ്ണമേഘങ്ങള്‍ 7:00 PM  

മാടുപ്പെട്ടി കണ്ടപ്പോള്‍ എനിയ്ക്കും ഇത്‌ തന്നെ തോന്നിയിരുന്നു.
ഇപ്പോ അതെല്ലാം പൂര്‍ണ മനോഹാരിതയോടെ വീണ്ടും കണ്ടപ്പോള്‍ തീര്‍ത്തും ഉറപ്പിച്ചു.

Kumar Neelakandan © (Kumar NM) 7:46 PM  

വക്കാരി ടോപ്പ് സ്റ്റേഷന്‍ അല്ല കാണേണ്ട സ്ഥലം.
കാണേണ്ടത് രാജമലയാണ്. ഒരുപാട് മലകയറണം. തണുത്ത മേഘങ്ങള്‍ നമ്മളെ മുട്ടിഉരുമ്മിപ്പോകും.
പേറ്റി ഉണ്ടെങ്കില്‍ കയറാതിരിക്കുകയാണ് നല്ലത്. കാരണം ആ മേഘങ്ങളൊക്കെ നമ്മളെ കൊല്ലാന്‍ വരുന്നതാണെന്നു തോന്നും. വാഹാനങ്ങള്‍ രാജമയുടെ താഴ്‌വാരം വരെയെ പോകൂ. കോലാടിനെ കാണണമെങ്കില്‍ പിന്നെയും കയറണം.
മൂന്നാര്‍ കാണാന്‍ ഞാന്‍ എല്ലാ ബ്ലോഗേര്‍സിനേയും ക്ഷണിക്കുന്നു. എല്ലാവരും ഒരുമിച്ചുവരണം. എന്നാലേ രസമുള്ളു.

myexperimentsandme 9:19 PM  

അതൊരൈഡിയായാണല്ലോ- ആള്‍ ബ്ലോഗേഴ്സ് ഗെറ്റുഗദര്‍ അറ്റ് മൂന്നാര്‍.. നടക്കുമോ ആവോ..

കുമാര്‍ പറഞ്ഞത് നേര്. ടോപ്പ്‌സ്റ്റേഷനില്‍ കാണാനൊന്നുമില്ല. പക്ഷേ മാട്ടുപ്പെട്ടിയില്‍‌നിന്നും ടോപ്പ്‌സ്റ്റേഷനിലേക്കുള്ള യാത്ര നല്ല രസമാണെന്ന് തോന്നുന്നു. രാജമലയിലും ഒരിക്കല്‍ പോയിരുന്നു. കുറേ കയറിക്കഴിഞ്ഞപ്പോള്‍ പേടിച്ചു പോയി. തിരിച്ചു പോന്നു. ദൂരേന്ന് കോലാട് പോലെന്തോ കണ്ടിരുന്നു.

എന്തായാലും പണ്ടത്തെ മൂന്നാര്‍ അടിപൊളി. ഇപ്പോ അതും ഊട്ടിപോലെ കുളമാക്കിയെന്ന് കേള്‍ക്കുന്നു.

ബിന്ദു 12:25 AM  

കുമാറിപ്പോള്‍ താമസം മൂന്നാറിലായോ? ഇത്ര കാര്യമായി ക്ഷണിച്ചതുകൊണ്ടു ചോദിച്ചതാണേ..;) ഫോട്ടോസ്‌ മനോഹരം !!
:)

പരസ്പരം 1:06 PM  

കേരളത്തിന്റെ സ്വര്‍ഗ്ഗം തന്നെയാണ് മൂന്നാര്‍.പിന്നെ ശ്രീജിത്ത് പറഞ്ഞതുപോലെ എനിക്കും കുമാര്‍ ടച്ചൊന്നും കാണാന്‍ കഴിഞ്ഞില്ല.കുമാറിന്റെ ടച്ചുള്ള മൂന്നാര്‍ ചിത്രങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP