തളര്‍ന്നു. ഇനി വീണാല്‍മതി.
പൂക്കള്‍ പൂക്കള്‍ പൂക്കള്‍.
പിന്നെയും പൂക്കള്‍.
പലതരത്തിലുള്ള പൂക്കള്‍.
പലനിറത്തിലുള്ളപൂക്കള്‍,പലനാട്ടിലെ പൂക്കള്‍.
ബ്ലോഗുമുഴുവന്‍ വസന്തം.
പാവം ഈ പൂക്കളൊക്കെ വാടില്ലെ?. അപ്പോള്‍ ആക്കും വേണ്ട അവരെ.
അവിടെ നിന്ന് തളര്‍ന്ന് വീഴും.
അങ്ങനെ തളര്‍ന്ന ഒരു നാടന്‍ പൂവ്
ഈ പൂവ് നമ്മുടെ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്നു. മുറ്റത്തിന്റെ കോണിലും വേലിപ്പടര്‍പ്പുകളിലുമായി. ചില ഭാഗ്യവതികള്‍ ദൈവങ്ങളുടെ കഴുത്തിലുമെത്തുന്നു.
ഒടുവില്‍ വക്കാരിയും വച്ച പൂ ചിത്രം ഇതിനുള്ള പ്രചോദനം.
18 അഭിപ്രായങ്ങള്‍:
അപ്പോ..ഇതിനെയാണോ പൂവാടിയെന്ന് പറയുന്നത്...?
നല്ല പടം...അതിലും നല്ല വിവരണം..
പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കും... പക്ഷേ പച്ച പ്ലാവില അറിയുന്നില്ല, അതും ഒരുദിവസം പഴുക്കുമെന്നും വീഴുമെന്നും.. പ്രായമായവരെക്കുറിച്ചൊക്കെ, ഇവര്‍ക്കൊക്കെ ഇനി വീട്ടില്‍ കുത്തിയിരിക്കാന്‍ വയ്യേ, കാലും നീട്ടിയിരിക്കുന്നവര്‍ എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നും.
കൊടും ചൂടില്‍ തളര്‍ന്ന ഒരാളും ഇവിടുണ്ടേ.
‘അനിലൊക്കെ പടം പിടിച്ചാല്‍ അതെത്ര ശരിയാവും?’ എന്നറിയാവുന്നതുകൊണ്ടാണിവിടെക്കൊണ്ടു ലിങ്കിയത്. ഇനി ഇതാണെന്റെ വഴി ;)
അടിപൊളി... ഇതിനെയാണ് മനപ്പൊരുത്തം മനപ്പൊരുത്തം എന്നൊക്കെ പറയുന്നത്. അവിടെ കിട്ടിയപ്പോള്‍ അവിടേം കിട്ടി!
ആറ്റിലൊക്കെ നീന്തിക്കുളിച്ച് കരയ്ക്ക് കയറി പിഴിഞ്ഞുകൊണ്ടിരിക്കുന്ന തോര്‍ത്തിന്റെ ഷേപ്പ്, ആ പാവം പൂവിന്.
അപ്പോള്‍ ബാക്കീംകൂടെ പോരട്ടേ അനില്‍(ജീ).. :)
ഒടുവില്‍ വക്കാരിയോ?? വക്കാരിക്കു പുതിയ പേരായല്ലോ കുമാര്‍ :)
വാടിയ ചെമ്പരത്തിപ്പൂവുകളുടെ വസന്തകാലം !!
ബിന്ദു, ഒടുവിലാന്റെ പേരിന്റെ ആദ്യം ഇപ്പോള്‍ വെറുതെ കിടക്കുകാ. നമുക്കത് വക്കാരിക്കുതന്നെ കൊടുക്കാം.
എന്തു പറയുന്നു വക്കാരി മുകുന്ദ ഹരേ?
ഓ... നോ പ്രോബ്ലംന്ന്... ഒടുവില്‍ ഒടുവില്‍ പറഞ്ഞതുപോലെ, നേരത്തെയെത്തിയാലും പറയും ഒടുവിലെത്തിയെന്ന്, ലേറ്റായാലും പറയും ഒടുവിലെത്തിയെന്ന്... പാവം!
അനിലേ, കുമാറേ, രണ്ടും നൊസ്റ്റാള്‍ജിക്ക്! നൈസ്.
അനില്‍,കുമാര്‍...ഈ പൂവിന്റെ നഷ്ടപ്പെട്ട ഇന്നലെകളെ ഓര്‍ത്തുള്ള ഈ നില്‍പ്പ്, നന്നായിരിക്കുന്നു.
നന്നായിട്ടുണ്ട് കുമാര്‍ ഭായി!
ഇതാണോ കുമാരനാശാന്റെ വീണപൂവ് ?
എല്‍ജീ, അതിതുവരെ വീണിട്ടില്ലാത്തോണ്ട് ആവാന്‍ വഴിയില്ല
LG, ഇതു കുമാരനാശാന്റെ വീണ പൂവല്ല. കുമാറിന്റെ വീഴാനുള്ള പൂവാ.
കുമാര്‍ജീയേ.....ചിലത് ദേവിയുടെ കഴുത്തിലും, ദേവന്റെ കാല്പാദങ്ങളിലും എത്തുന്നത് കൂടാതെ, വിശാലന്റെ പോളേട്ടനു പറ്റിയപോലെ, ചെമ്പരത്തിതാളിയായി, ലലനാമണികളുടെ തലയിലും, ഇടക്കിരിക്കില്ലെ :)
അതേ, കുമാര്‍ ആശാന്റെ വീഴാത്ത പൂവ് :)
കുറുമാനെ ചിലതു ചെവിയിലും ഇരിക്കും. :)
എന്റെ ചെവിയില്‍ ചെംബരത്തിപൂവാണു എന്നല്ലേ? എനിക്കു മനസ്സിലായി കേട്ടൊ..!!!!
നോ കൂട്ട് !!
L (ജീ വിഴുങ്ങിക്കളഞ്ഞോ?)
ചെമ്പരത്തിപ്പൂവിനെ കുറിച്ചുപറഞ്ഞപ്പോള്‍ എല്‍. ?. പറഞ്ഞ വാക്കുകള്‍ എനിക്ക് സി ഐ ഡി മൂസയില്‍ ജഗതി എപ്പോഴും പറയുന്ന “ ആ ഉദ്ദേശിച്ചത് എന്നെയാണ്, എന്നെ തന്നെയാണ്, എന്നെമാത്രമാണ്“ എന്നുള്ള ഡയലാഗ് ഓര്‍മ്മവരുന്നു.
(ഇവിടുന്നു ഹോള്‍ സെയിലായി ചെമ്പരത്തിപൂവ് അയക്കണോ? ഞാന്‍ എന്റെ ആവശ്യത്തിന് കൃഷി ചെയ്യുന്നുണ്ട്. എങ്കിലും ഒരുപാട് അധികം വരുന്നു)
പിന്നെ,പിന്നെ! കുമാരേട്ടാന്‍ എന്താണു വിചാരിച്ചേ? ഒണ്‍ലി യൂ ഹാവ് ചെംബരത്തി?
എന്റെ മുറ്റത്തു പല പല കളറിലുമുള്ള ചെംബരത്തി പൂ ഉണ്ടു -ചോപ്പ,മഞ്ഞ,പിങ്ക്,ഓറഞ്ചു,കട്ട ചെംബരത്തി..ഇതില്‍ ഏതെങ്കിലും ഒന്നു പറിച്ചു,ഞാന്‍ ചെവിയില്‍ വെച്ചോളാം..:)
ഇന്നാളു ഒരു ദിവസം പാപ്പന്‍ ചേട്ടന്‍ ആണു എന്നു തോന്നുന്നു.മുളകു ചെംബരത്തി എന്നു മറ്റൊ എഴുതി? എന്താണു അതു? ഇങ്ങിനെ താഴോട്ടു തൂങ്ങി കിടക്കുന്ന ചെംബരത്തിയാണോ അതു?
Post a Comment