നാട്ടുവഴി
ഈ തിരിവിലെവിടയോ നമ്മുടെ ബാല്യം ഒളിച്ചിരുന്നു, ഈ ചില്ലകളിലെവിടെയോ നമ്മുടെ കൌമാരം കൂടുവച്ചിരുന്നു.
എല്ലാമെറിഞ്ഞുടച്ച് നനഞ്ഞമണ്ണിൽ ചവിട്ടി നാമെങ്ങോ നടന്നകന്നുപോയ്.
അവിടെ വഴിമാത്രം ബാക്കിയായ്.
ഇന്നു വഴിയുമില്ല ബാക്കി.
ഈ തിരിവിലെവിടയോ നമ്മുടെ ബാല്യം ഒളിച്ചിരുന്നു, ഈ ചില്ലകളിലെവിടെയോ നമ്മുടെ കൌമാരം കൂടുവച്ചിരുന്നു.
എല്ലാമെറിഞ്ഞുടച്ച് നനഞ്ഞമണ്ണിൽ ചവിട്ടി നാമെങ്ങോ നടന്നകന്നുപോയ്.
അവിടെ വഴിമാത്രം ബാക്കിയായ്.
ഇന്നു വഴിയുമില്ല ബാക്കി.
Posted by Kumar Neelakandan © (Kumar NM) at 8:43 PM
Labels: നാട്ടുംപുറം
Basic Design : Ourblogtemplates.com
Back to TOP
17 അഭിപ്രായങ്ങള്‍:
ഇന്നു വഴിയില്ല ബാക്കി,
നാളെ നമ്മളും ഉണ്ടാകില്ല ബാക്കി........
:)
സൈക്കിൾ ടയറുരുട്ടിയോടാൻ തോന്നുന്നു :)
ഇതെവിടം?
അടിപൊളി ഫോട്ടോ!!
ഈ സ്ഥലം‘കവ’.
മറുനാട്ടുകാർ മലീനമായ ചിരിയോടെ ഒന്നുകൂടി ചോദിക്കും...
അവർ, നാട്ടുകാർ പറയും.. കവ (രണ്ടുമലമടക്കുകളുടെ കവ)
പാലക്കാട്, മലമ്പുഴ ഡാമിന്റെ ജലസംഭരണിയിലേക്ക് ഇറങ്ങുന്ന വഴി.
സൂ, എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതു നമുക്കെല്ലാവർക്കും പങ്കിട്ടെടുക്കാം.
അനിച്ചേട്ടൻ, ഉരുട്ടാൻ ഇന്നു സൈക്കിൾ ടയർ ഇല്ല. അത് നമ്മുടെ/കുഞ്ഞുങ്ങളുടെ കാണാപ്പുറങ്ങളിൽ നമ്മൾ ഒളിച്ചുവച്ചു.
സിബു :)
ടാറിട്ട മെയിൻറോഡുകളിലൂടെ,
ഓട്ടോറിക്ഷകളിൽ ചീപ്പടക്കി,
മണ്ണിന്റെ മക്കളെ ആംഗലത്തിൽ അടവിരിയിച്ചെടുക്കുന്ന ഫാക്ടറികളിലേയ്ക്കു നമ്മൾ ഇന്നത്തെ ബാല്യങ്ങളെ പറഞ്ഞയയ്ക്കുന്നു.
എന്നിട്ടു നമ്മൾക്കു നഷ്ടപ്പെട്ട ബാല്യകാലത്തെക്കുറിച്ചോർത്തു നമ്മൾ നെടുവീർപ്പിടുന്നു.
കാലമാകുന്ന പുഴയിലൂടെ ഒഴുകിവരുന്ന പാറക്കല്ലുകൾക്കു കാലാന്തരത്തിൽ മിനുസപ്പെടാതെ വയ്യ.
ഉഗ്രനായിട്ടുണ്ട് കുമാർ - ഭാവുകങ്ങൾ!
നിസ്സഹായത...
നെടുവീർപ്പ്...
b e a u t i f u l !
ഈ വഴിയുടെ രണ്ടുവശവും കാണുന്ന പച്ച എത്രകാലം കാണും.
നന്നായിട്ടുണ്ട് വളരെയധികം. കണ്ടാലും കണ്ടാലും കൊതി തീരാതെ, പഴയ എന്തിനേയോ ഓര്‍മ്മിപ്പിച്ചുകൊണ്ട് എങ്ങോട്ടൊക്കെയോ കൂട്ടിക്കൊണ്ടു പോകുന്ന ഒരു ചിത്രം. ചിത്രത്തിലെ വഴിയിലൂടെ നടക്കാന്‍ കൊതി തൊന്നുന്നു.
ഒന്നു ചോദിച്ചോട്ടേ. കുമാറിന്റെ ക്യാമറ ഏതാ?
ശ്രീജിത്തിനും അതിനു മുൻപു വന്നവർക്കും നന്ദി.
ശ്രീജിത്ത് എന്റേത് ഒരു digital KODAK (DX6490) camera. an entry level camera. with 4 MP, 10X zoom, with manual mode.
ഇങ്ങനെയുള്ള സ്ഥലങ്ങിളിൽ ചിത്രങ്ങൾ എടുക്കാൻ ഒരു പോയിന്റ് ആന്റ് ക്ലിക്ക് ക്യാമറതന്നെ ധാരാളം. അത്രമനോഹരമാണ് പാലക്കാടൻ പ്രകൃതി. ഫ്രെയിമിടുന്ന ബുദ്ധിമുട്ടേയുള്ളു, അതിനുള്ളിൽ വേണ്ടതൊക്കെ പ്രകൃതി നിറച്ചോളും.
ഡിജിറ്റല്‍ KODAK (DX6490) ക്യാമറയെ an entry level camera എന്നാണോ കുമാര്‍ പറയുന്നേ. അതു എനിക്ക് High end ക്യാമറ ആണ്. വില നോക്കാന്‍ കൊടാക്ക് സൈറ്റില്‍ പോയ ഞാന്‍ ഞെട്ടി. Rs.31,900 (http://wwwin.kodak.com/IN/en/corp/products/digicams/digital.shtml#dx6490)
എന്റേത് കൊടാക്കിന്റെ തന്നെ CX7310 ആണ്. അതു വച്ചെടുത്ത ചിത്രങ്ങള്‍ക്ക് ഇത്ര ഭംഗി കിട്ടില്ല. ഒന്നും കൂടി അഭിനന്ദനങ്ങള്‍.
കുമാര്‍ഭായീ,
കവയുടെ ഇനിയും മനോഹരമായ ചിത്രങ്ങള്‍ കാണണമല്ലോ അപ്പോള്‍ ശേഖരത്തില്‍? റിസര്‍വോയറില്‍ ഇറങ്ങി നിന്ന് നാലു ചുറ്റും നോക്കിയാല്‍ മതി പ്രകൃതിയുടെ ലീലാവിലാസം കാണണമെങ്കില്‍!!!
സത്യത്തില്‍, ഈ പിക് എന്നെ ഒരു നോവാള്‍ജിന്‍ തീറ്റിച്ചു.
yamma yamma
super padam.!
കവ-കൂട്ടുകല്‍ പ്രദേശങ്ങളിലൂടെയുള്ള അലച്ചില്‍(മറ്റൊരു ലോകം തേടി) വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി കുമാര്‍.
എന്നോ നടന്നു മറന്ന വഴി
പച്ചമാങ്ങയും ഉപ്പു കൂട്ടി കടിച്ചു,
നടന്നിട്ടുള്ള
എന്റെ വീട്ടിലേക്കുള്ള ഇടവഴി
എന്തിനാ വിണ്ടും വിണ്ടും നഷ്ടബോധങ്ങളെ ഓര്‍മ്മിപ്പിക്കുന്നതു.ഇത്രനല്ല ചിത്രങ്ങള്‍ ഏതു ക്യാമറയിലാണെന്നു പറയാമോ?
സപ്നാ, ബ്ലോഗുകളുടെ ഇടയിലെ ഈ ഊടുവഴിയില്‍ വന്നുചേര്‍ന്നതിനു നന്ദി. എന്റെ ചിത്രങ്ങള്‍ നിങ്ങളില്‍ നഷ്ടബോധം ഉണര്‍ത്തി എന്നറിഞ്ഞതില്‍ സന്തോഷവും അല്പം ദു:ഖവും. ലെന്‍സുകടന്ന് പിക്സലുകളിലേക്ക് പതിക്കുന്ന ദൃശ്യം പിന്നെ മനസിലേക്ക് പകര്‍ത്തുമ്പോഴാണ് നമ്മള്‍ കണ്ണിമാങ്ങാകടിച്ച് ഓടിനടന്നതൊക്കെ അതിനുള്ളില്‍ കണ്ടുപിടിക്കാന്‍ കഴിയുന്നത്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ നമുക്ക് നമ്മളെത്തന്നെ ഇഷ്ടപ്പെടാന്‍ ഒരു എളുപ്പ വഴിയാണ്.
പ്രിയപ്പെട്ട മന്‍ജിത്, കണ്ണൂസ്, കവയിലെ റിസര്‍വൊയറിലെ ഒരു ചിത്രം ഇതിനു മുന്‍പു ഞാന്‍ പോസ്റ്റ്ചെയ്തിരുന്നു,
അത് ഇവിടെ കാണാം
വിശാലാ :)
Post a Comment