എഴുതാനൊരു കാഴ്ച.
നിങ്ങള്‍ക്ക് എഴുതാനൊരു വിഷയമാവട്ടെ ഈ ചിത്രം.
ഈ ചിത്രത്തെ അടിസ്ഥാനപ്പെടുത്തി ഒരു പോസ്റ്റ് എഴുതുക. അതൊരു കുറിപ്പോ കഥയോ കവിതയോ ഒക്കെ ആകാം. സീരിയസ്സ് വിഷയമോ തമാശയോ ആകാം. നിഴലുകള്‍ക്ക് ജീവന്‍ കൊടുക്കുക.
പക്ഷെ ഒരു അടിക്കുറിപ്പായി എഴുതി ചുരുക്കിയതു വേണ്ട.
സൃഷ്ടികള്‍ അയക്കേണ്ട വിലാസം nallapostukal@gmail.com
ഓര്‍ക്കുക, ഇതൊരു മത്സരമല്ല. ഒരു കാഴ്ചയെ ഒരുപാടുപേര്‍ എങ്ങനെ മനസിലിട്ട് വളര്‍ത്തുന്നു എന്ന രസകരമായ ചിന്തയാണ് ഇതിന്റെ പിന്നില്‍.
പങ്കെടുത്ത എല്ലാവരുടേയും പോസ്റ്റുകള്‍ മേയ് ഇരുപതിനു ശേഷമുള്ള ഒരു ദിവസം തന്നെ (കഴിയുമെങ്കില്‍ ഒരു സമയത്തുതന്നെ) അവരവരുടെ ബ്ലോഗുകളില്‍ ഇതേ ചിത്രവുമായി പ്രസിദ്ധീകരിച്ച് നമുക്കൊരു പുതുമ സൃഷ്ടിക്കാം.
അവരവരുടെ പോസ്റ്റില്‍ പബ്ലീഷ് ചെയ്യും മുന്‍പ് എനിക്ക് അയച്ചുതരാന്‍ പറയാന്‍ ഉള്ള കാരണം.
ഈ ചിത്രത്തിന്റെ ഉടമയായ എനിക്ക് ഇഷ്ടപ്പെട്ട പോസ്റ്റിനു ഇത് അനൌണ്‍സ് ചെയ്യുന്ന ദിവസം തന്നെ ഒരു കുഞ്ഞു സമ്മാനം കൊടുക്കണെമെന്നോ മറ്റോ തോന്നിയാല്‍ നേരത്തേ തന്നെ പോസ്റ്റ് ഒക്കെ വായിച്ച് റെഡിയായിരിക്കണമല്ലോ!.
അപ്പോള്‍ ചിത്രം ഒന്നുകൂടി നോക്കുക. സങ്കല്‍പ്പങ്ങള്‍ ചിറകുപരത്തെട്ടെ!
33 അഭിപ്രായങ്ങള്‍:
ഈ ചിത്രത്തെ അടിസ്ഥാനപ്പെടുത്തി ഒരു പോസ്റ്റ് എഴുതുക. അതൊരു കുറിപ്പോ കഥയോ കവിതയോ ഒക്കെ ആകാം
ഈ പടം.ഉം...പോരാാ കുമാരേട്ടാ.. ജീവനില്ലാത്തപോലെ..
ജീവനില്ലാത്തതില്‍ നിന്നെങ്ങിനെ ?? :(
എല്ലാരും എഴുതാന്‍ പോണത്...നിഴലുകള്‍ എന്നു വെച്ചായിരിക്കും..:(
ഇഞ്ചീ,
ഈ നിഴലുകള്‍ക്ക് ജീവന്‍ കൊടുക്കാനാണ് ഞാന്‍ പറയുന്നത്.
ഈ കുമാറേട്ടനെ സമ്മതിക്കണം. ഇത് നീല്‍ ആംസ്റ്റ്രൊങ്ങും , എഡ്വിന്‍ ആള്‍സ്രിനും കൂടി ചന്ദ്രനില്‍ ഇറങ്ങ്യപ്പോള്‍ എടുത്ത ഫോട്ടോ അല്ലെ? അപ്പോള്‍ ചേട്ടന്‍ അവിടെ ഉണ്ടാരുന്നോ. ശെടാ
ഡിങ്കന്‍ ഒരു നോവെല്‍ തന്നെ തുടങ്ങി “ചന്ദ്രായനം”
അര്‍ദ്ധരാത്രി പന്ത്രണ്ട് മണി..കൂറ്റാകൂറ്റിരുട്ട്.. ആംസ്റ്റ്രൊങ്ങും, ആള്‍ഡ്രിനും മൈക്കീല്‍കോലിന്‍സും ചാകുടിച്ച് സ്പേസ് ഷട്ടിലില്‍ നീങ്ങുന്നു.
“കോളിന്‍സേ ഞാനും ആള്‍ഡ്രിനും ഇറങ്ങാം , നീ ചുമ്മാ വട്ടി ഓട്ടി ഇവിടെ ഇരി ചെല്ലാ” നീലന്‍ പറയണത് കേട്ട് മൈക്കീള്‍ ഞെട്ടി. അവന്റെ അന്ത്യാഭിലാഷം ആയിരുന്നു ചന്ദ്രനില്‍ തൊടണമെന്ന്.
(തുടരും)..
കുമാറേട്ടാ, ജീവനുള്ളതും ജീവനില്ലത്തതും ഒന്നും ഇല്ല.
ഒരു പൂവ് നിലത്ത് വീണ് കിടക്കുന്നു. പന്തീരായിരം കൊല്ലം ആയി അത് ഇവിടൊക്കെ ഉള്ള സംഭവം ആണ്. എന്നാല്‍ ആശാന്‍ അത് കണ്ടപ്പോള്‍ “വീണ പൂവ്” ഉണ്ടായി. മറ്റുള്ളവര്‍ക്ക് അതൊരി ജീവനില്ലാത്ത പൂവായിരുന്നു. അപ്പോള്‍ പ്രതിഭ വേണം അതാണ് കാര്യം. (ഡിങ്കന് ആ സാദനം ഇല്ല. അതോണ്ടല്ലേ ചുമ്മാ തമാശിച്ച് നടക്കണത്). അപ്പോള്‍ ജീവനില്ലാത്തതിനെ ജീവശ്വാസം ഓതി ജീവിപ്പിക്കുന്നവന്‍ ആണ് കലാകാരന്‍ അല്ലേ? സംശയം തീര്‍ക്കൂ
ഓഫ്.ടൊ
പടം കൊള്ളാം
ഡിങ്കാ നീയാണ് ഡിങ്കഡിങ്കന്‍!
“ജീവനില്ലാത്തതിനെ ജീവശ്വാസം ഊതി വീര്‍പ്പിക്കുന്നവനാണ് കലാകാരന്‍”
അവന്‍ കാറ്റടിക്കണ പമ്പാണ് ബ്ലോഗ്.
ഡിങ്കന്റെ കാര്യം കട്ടപ്പൊക...
കൈപ്പള്ളിമാഷിനെ കഥാപാത്രമാക്കി നോവലെഴുതുകയാണല്ലേ...
“കോളിന്‍സേ ഞാനും ആള്‍ഡ്രിനും ഇറങ്ങാം , നീ ചുമ്മാ വട്ടി ഓട്ടി ഇവിടെ ഇരി ചെല്ലാ”
ആ നിഴലുപോലെ ജീവിതം പാഴായിപ്പോവുമേ മോനേ.
ബാച്ചിയാണെന്നുള്ള പേരുദോഷം തീര്‍ക്കാന്‍ പോലും നേരം കിട്ടൂല്ല.
ഇതു മണ്ണല്ലേ കുമാറേട്ടാ?
മണ്ണിനു ജീവനില്ലേ?
ഈ മണ്ണില്‍ നിന്നല്ലേ സകല പുല്ലും കളയും ഇഞ്ചിയും മഞ്ഞളുമൊക്കെ ജീവനെടുക്കുന്നത്?
ആരാണീ മണ്തിട്ടയില്‍ കരിനിഴല്‍ വീഴ്ത്തുന്നത്?
അതണോ ഈ മത്സരത്തിന്റെ വിഷയം?
ജീവനില്‍ നിഴല്‍ വീഴ്ത്തുന്നവര്‍???
നല്ല ആശയം കുമാറേട്ട.
ബട്ട് എന്തു പറയാന്‍..
ഞാന്‍ ഇഞ്ചി പറഞ്ഞപോലെ നെഴലു മാത്തറമേ കാണുന്നൊള്ള്.
ഡിങ്കന്‍ പറഞ്ഞപോലെ നിഴലിനെ ഒന്നു ഊതിവീര്‍പ്പിച്ചു നോക്കൂ..
ഇഞ്ചി പമ്പ് മേടിക്കാന്‍ പോയിരിക്കുന്നു, അപ്പുറത്തെ വീട്ടില്‍. ഞാന്‍ ഓടി.
കമ്പ്ലീറ്റ് എയറടിച്ചിട്ടല്ലേ ചേട്ടാ നമ്മളു പിടിച്ച് നില്‍ക്കണേ.. അതേ പോലൊരു ഐഡിയയാണ് ഇതും.
പകലോന്‍ മടങ്ങി, തന്‍ ചുമടും ചുമന്ന്,
ഇനിയങ്ങ് പടിഞ്ഞാട്ടു പോയി വരാമെന്നു ചൊല്ലി.
നേരത്തോടു നേരം ഞാന്‍ കാണില്ലയെങ്കിലൂം,
വരും വരാതിരിക്കുമോ പ്രതീക്ഷമാത്രമാശ്രയം.
വേലിയേറ്റം കഴിഞ്ഞാര്‍ത്തലക്കും തിരകള്‍,
ഒന്നൊതുങ്ങി പിന്നെ; മന്ദമായ് അലയടിക്കാന്‍ തുടങ്ങി.
കരയെ പുണരുന്ന ശാന്തമാം കടലിന്റെ
തിരകളില്‍ മണലുകള്‍ ഇണചേര്‍ന്നിരുന്നു പോല്‍.
ജോലി വേല, കൂലി പണികള്‍ കഴിഞ്ഞൊറ്റക്കും തെറ്റക്കൂം, കൂട്ടമായും, പണിയാളുകള്‍, പിണയാളുകള്‍, കടല്‍തീരത്തേക്ക് വന്നടുക്കാന്‍ തുടങ്ങി.
ചൂടുള്ള കപ്പലണ്ടി വില്‍ക്കുന്നവരും, തൊണ്ടതണുപ്പിക്കും ഐസ്ക്രീ വില്‍ക്കുന്നവരും, ബലൂണുകള്‍, പഞ്ഞി മുട്ടായി വില്‍ക്കുന്നവരും കച്ചവടം പൊടിപൊടിക്കുന്നു ആ കടല്‍ തീരത്ത്.
എന്തേ അവന്‍ ഏകനായ് ഒരു കോണില്‍ വന്നു നില്‍ക്കുന്നുവെന്നാരും നോക്കിയതില്ലല്ലോ!
തനിക്കാരുമില്ലിന്നു, താനേകനാണിന്നെന്ന
നഗ്ന സത്യം തിരിച്ചറിഞ്ഞിട്ടൊരുപാടു നാളായെങ്കിലും.
മുന്നോട്ട് ആഞ്ഞാഞ്ഞു നടന്നവന്‍, ഒരു നിമിഷം,
കീഴോട്ടു തലകുനിച്ചവന്‍ നോക്കി, സന്തോഷത്താല്‍ പൊട്ടിച്ചിരിച്ചവന്‍.....താന്‍ ഏകനല്ല, തനിക്കു കൂട്ടായി തന്റെ നിഴലുമുണ്ടിന്നെന്ന്.
മാഷെ......ഇവിടെ പോസ്റ്റ് ചെയ്യാന്‍ പാടില്ല എന്നറിയാം....പക്ഷെ ഇതൊരു ചുമ്മാ വായക്കു തോന്നിയതു കുറുമാനു പാട്ട്.
ഇതേ തന്തു ഞാന്‍ ഒരു കഥയാക്കി മെയില്‍ ചെയ്യാം ഐഡീയില്‍......ഓകെ.......എന്നിലെ കവിയും ഉണര്‍ന്നുപോയതു കാരണം ചുമ്മാ പോസ്റ്റ് ചെയ്യട്ടേ ഇവിടെ
എന്റെ കുറുമാനെ, ഇതു തന്നെ ഒരു പോസ്റ്റിനു ധാരാളം.
എന്തായാലും കുറുമാന്റെ കവിതയും വായിച്ചു.
ഇനി ആരെങ്കിലും ബ്ലോഗില്‍ കവിത എഴുതാന്‍ ഉണ്ടെങ്കില്‍ ഉടനെ തന്നെ ആ കര്‍മ്മം ചെയ്തു തീര്‍ക്കേണ്ടതാണ്.
ആശയം നന്ന്...
ചിത്രവും.
പുതു പുതു പരീക്ഷണങ്ങളും പങ്കാളിത്തങ്ങളുമായി നമ്മുടെ ബൂലോകം അങ്ങിനെ വളരട്ടെ...
ഞാന്‍ നാടകമാണെഴുതുന്നത്. പേര് മാത്രം ഇപ്പോള്‍ പറയാം.
“നിഴല്‍ വീണ മണല്‍..”
പ്രവാസി മലയാളി പണികഴിഞ്ഞ് തന്റെ നിഴലിനോടൊപ്പം പ്രാരാബ്ദവും പറഞ്ഞ് കൊടും ചൂടില്‍ ശീതികരണിയില്ലാത്ത റൂമില്‍ അന്തിയുറങ്ങാന്‍ പോകുന്നതും അവന്റെ ജീവിതവുമാണ് ഇതിവ്രിത്തം.
ഉടന്‍ വരുന്നൂ “നിഴല്‍ വീണ മണല്‍..”
കാത്തിരിക്കൂ...
ഞാനും ഒരു കൈ നോക്കട്ടെ.പണ്ടത്തെ മുന്നെ പറന്ന പക്ഷി സമ്മാന്മ് ഇതു വരെ കിട്ടീല്യാട്ടാ.
നല്ല ഉദ്യമം
വല്യമ്മായിയേയ്.. ആ സമ്മാനം പക്ഷി ഇതുവരെ കൊണ്ടുവന്നില്ലേ?
എന്തായാലും ഇത് സമ്മാനത്തിനുവേണ്ടിയുള്ള കളിയല്ല. ഒരു വിഷ്വലില്‍ നിന്നും ഒരു പാട് പേര്‍ ഓരോന്നു കാണുന്ന വ്യത്യസ്തതയാണ്.
പാദമുദര്‍കളുപേക്ഷിച്ച
പാതിരാവിന്‍ മണല്‍ത്തട്ടില്‍
പതിയുന്ന നിഴലുകളില്‍
വിരിയുന്ന പ്രണയപുഷ്പം
നീഹാരാര്‍ദ്രം....
ഞാനി വഴിയൊലിരിത്തിരി നേരം ഇരുന്നീ കമെന്റെഴുതിയ ക്ഷീണം മാറ്റട്ടെ.
സമ്മാനം വേണ്ട- താങ്ങാനുള്ള കരുത്തില്ല.
ഇത് ശ്രീജിത്തിന്റെ നിഴലല്ലേ?അടിച്ച് ഫിറ്റായി നിന്നപ്പോള്‍ എടുത്തത്? ഒരു സംശയം.
നിങ്ങള്‍ക്ക് എഴുതാനൊരു വിഷയമാവട്ടെ ഈ ചിത്രം.
ഈ ചിത്രത്തെ അടിസ്ഥാനപ്പെടുത്തി ഒരു പോസ്റ്റ് എഴുതുക. അതൊരു കുറിപ്പോ കഥയോ കവിതയോ ഒക്കെ ആകാം. സീരിയസ്സ് വിഷയമോ തമാശയോ ആകാം. നിഴലുകള്‍ക്ക് ജീവന്‍ കൊടുക്കുക.
പക്ഷെ ഒരു അടിക്കുറിപ്പായി എഴുതി ചുരുക്കിയതു വേണ്ട.
സൃഷ്ടികള്‍ ഈ മെയ് 15 നു മുന്‍പ് അയച്ചുതരുക. അയക്കേണ്ട വിലാസം nallapostukal@gmail.com
ഒരു കൈ നോക്കട്ടെ.
കരകരാ എന്തോ ശബ്ദം.. കൂട്ടാകൂറ്റിരുട്ട്, അകലെയെങ്ങുനിന്നോ ചീവിടുകളുടെ ശബ്ദം... കടല്‍ക്കരയിലൂടെ നടക്കാനിറങ്ങിയതാണ് കുമാര്‍.. പെട്ടെന്നെന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.. ആരോ തന്നെ പിടിക്കനായി വരുന്നതുപോലെ... കാല്‍പ്പാടുകളും കാണാനുണ്ട്.. എന്തു വന്നാലും വേണ്ടില്ല പെട്ടെന്നൊരു ഫോട്ടോ എടുത്തേക്കാം..
പിന്നെ വീട്ടില്‍ വന്നതെടുത്തു നോക്കിയപ്പോഴല്ലേ മനസ്സിലായത് അതു തന്റെ തന്നെ നിഴലായിരുന്നു. വെറുതെ പേടിച്ചു. :)
(എന്നെ ഓടിക്കാന്‍ നോക്കണ്ട.. ഞാന്‍ അവിടെയെങ്ങുമില്ല)
രണ്ടുദിവസം കൊണ്ട് രണ്ടു കൃതികള്‍ എത്തിക്കഴിച്ചു. അതു തന്നെ ഒരു നല്ല ലക്ഷണം ആയിട്ട് ഞാന്‍ കാണുന്നു.
സൃഷ്ടികള്‍ ഈ മെയ് 15 നു മുന്‍പ് അയച്ചുതരുക. അയക്കേണ്ട വിലാസം nallapostukal@gmail.com
ഒരു പോതരമില്ലാത്തതാണെങ്കിലും ഒര് പ്വാസ്റ്റുകള് മെയിലുകളായി പെറവിനു വരുന്നുണ്ട് കുമാരണ്ണാ.
പക്ഷേങ്കിലു അത് പോവെ പോവെ എനിക്കു കൂമന്‍പള്ളീലും ഇട്ടാല് അയ്യമാവുവോടേ?
ദേവരെ. അതു കൂമന്‍പള്ളിയില്‍ തന്നെ ആവും പബ്ലീഷ് ചെയ്യൂക. പക്ഷ് ഞന്‍ പരയുന്ന ദിവസം പബ്ലീഷ് ചെയ്താല്‍ മതി. അതിനു മുന്‍പു അതു എനിക്ക് അയച്ചു തരുന്ന ചടങ്ങുകൂടി വേണം. മറ്റു ചിലരൊക്കെ കൂടി ഇതേ ചിത്രത്തിനു പോസ്റ്റെഷുതുന്നുണ്ട്. അതൊകൊണ്ടാണിങ്ങനെ ഒരു ‘അയച്ചു തരല്‍ വാശി‘
അയക്കേണ്ട വിലാസം : nallapostukal@gmail.com
പോസ്റ്റുകള്‍ ഉടനെ അയച്ചുതരിക.
അയക്കേണ്ട വിലാസം nallapostukal@gmail.com
ശ്രമിക്കാം
കുമാറിന്റെ എഴുത്തിനൊരു കാഴ്ച്ചക്കു ഞാന്‍ കണ്ടത്
ഈ ചിത്രത്തെ ആസ്പദമാക്കി ഇതുവരെ 4 പേര്‍ പോസ്റ്റിട്ടു, ദേവന്‍, കുട്ടിച്ചാത്തന്‍, ഡാലി,ഇട്ടിമാളു എന്നിവരാണ്. ഇനിയും ചിലരൊക്കെ എഴുതുകയാണെന്നു പറഞ്ഞു.
ഇനിയും ആര്‍ക്കെങ്കിലും എഴുതണമെങ്കില്‍ ഇനിയും ആകാം.
എഴുതിയവര്‍ക്കൊക്കെ നന്ദി.
മുല്ലപ്പൂവിന്റെ പോസ്റ്റും ചേര്‍ത്ത് ഇപ്പോള്‍ 5 എണ്ണം ആയി.
ബാക്കി നാലുപേര്‍ ഇവരാണ്
ദേവന്‍, കുട്ടിച്ചാത്തന്‍, ഡാലി,ഇട്ടിമാളു
ഇനിയും ചിലരൊക്കെ എഴുതുകയാണെന്നു പറഞ്ഞു.
ഇനിയും ആര്‍ക്കെങ്കിലും എഴുതണമെങ്കില്‍ ഇനിയും ആകാം.
എഴുതിയവര്‍ക്കൊക്കെ നന്ദി.
ദേവേട്ടാ ആ പോസ്റ്റിട്ട് സഹായിച്ചതു നന്നായീ ഇല്ലെങ്കില്‍ ചാത്തന്‍ ശ്രീകൃഷ്ണനായിപ്പോയേനേ..ബാക്കി ആണ്‍പിറന്നവന്മാരാരും എഴുതുന്നില്ലേ!!!!
ചാത്താ ചാത്തനാണ് ചാത്താ ആണ്‍കുട്ടിച്ചാത്തന്‍.
ചിലപ്പോള്‍ ഒരാണുകൂടിവരും.
ഒരു വോട്ടിന്റെ ഭൂരിപക്ഷം പെണ്‍പ്രജകള്‍ക്ക് കിട്ടുമ്പോഴെയ്ക്കും ബേജാറാവാതെ കുട്ടീീീീ... ചാത്താ.
ഞാനും ആ പടം വച്ച് കഥപോലെ ഒരെണ്ണം എഴുതീട്ടുണ്ട് കുമാറേട്ടോ..ഇവിടെ..... മത്സരത്തിനുള്ള മറ്റു മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല എന്ന് തോന്നിയതുകൊണ്ട് ഇവിടെ ലിങ്കിട്ടത് ശരിയാണോ എന്നറിയില്ല... ശരിയായില്ലെങ്കില്‍ ക്ഷമിക്കണേ... ഇതു ഡിലീറ്റിയേക്കൂ
മത്സരമല്ലാരുന്നു അല്ലേ... അപ്പോള്‍ എന്റെ പോസ്റ്റും ലിസ്റ്റു ചെയ്യൂ...
result evide? aaru jayichu??
Post a Comment