Related Posts with Thumbnails

Friday, March 10, 2006

മുഴുനീളത്തില്‍..


ഇവിടെ കൊച്ചി കടലിലേക്കു തുറക്കുന്നു.
ഏറണാകുളം മറൈന്‍ഡ്രൈവിന്റെ ഒരു "മുഴുനീള ദൃശ്യം". ഞങ്ങളുടെ ആപ്പീസില്‍ നിന്നുള്ള കാഴ്ച.


വൈഡ്‌ ആംഗിള്‍ ലെന്‍സിലൂടെയോ ഫിഷ്‌ ഐ കാഴ്ചയിലൂടെയോ അല്ലാത്ത സാധാരണ നാലുക്ലിക്കുകള്‍ ഫോട്ടോഷോപ്പില്‍ ഉരുക്കി ഒന്നാക്കിയത്‌.


ഇതിന്റെ വിശാലമായ കാഴ്ചയ്ക്ക്‌ ഇവിടെ ഞെക്കുക.

17 അഭിപ്രായങ്ങള്‍:

Anonymous 7:14 PM  

amazing!. Really Really wide. nice capture.

Rosh.

Anonymous 7:54 PM  

കണ്ണുകള്‍ കൊണ്ടു പോലും ഇത്ര വിശാലമായി കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല. കൊള്ളാം.

ബിന്ദു

സു | Su 8:02 PM  

ഹായ് :)

aneel kumar 11:35 PM  

ചെത്തി!

Kuttyedathi 12:12 AM  

കുമാറിന്റെ കണ്ണുകളിലൂടെ നാടു കാണുമ്പോള്‍ അതിന്റെ സൌന്ദര്യം നൂറിരട്ടിയാവുന്നു.

evuraan 12:24 AM  

നന്നായിരിക്കുന്നു കുമാറെ.

ഇത്തരം കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഉമേഷ്::Umesh 12:41 AM  

ഗംഭീരം! നന്ദി, കുമാറേ!

ദേവന്‍ 1:28 AM  

2 വര്‍ഷമവിടെ ജീവിച്ചിട്ടും ഗോശ്രീയുടെ ശ്രീ ഇതുവരെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു കുമാറേ.. ഇപ്പോ കണ്ടു. താങ്ക്യു താങ്ക്യു.

Kumar Neelakandan © (Kumar NM) 9:36 AM  

അനോണിയായ ബിന്ദു, കണ്ണുണ്ടായാല്‍ മാത്രം പോരാ വിശാലമായി കാണണം. മറൈന്‍ ഡ്രൈവില്‍ ചെന്ന് ഇടം വലം ഒന്നു പാന്‍ ചെയ്തു നോക്കിയേ!

മറ്റൊരു അനോണിയായ റോഷ്, വണക്കം!
സു:)
അനില്‍ :)
കുട്ടിയേടത്തി :)
ഏവൂ, റാന്‍.!
ഉമേഷ് :)
ദേവാ ഗോശ്രിയുടെ ശ്രീ ഇതിലൊതുങ്ങുന്നില്ല. ചീനവലകളും ചെമ്മീന്‍ കെട്ടുകളും കള്ളുഷാപ്പുകളും മഴക്കാടുകളും പള്ളിയും അമ്പലങ്ങളും, എല്ലാറ്റിനും മുകളില്‍ പുരോഗതിയുടെ മുഖശ്രീപാലവും.

Anonymous 10:00 AM  

കുമാര്‍, മറൈന്‍ ഡ്രൈവില്‍ ഞാനൊരിക്കലേ പോയിട്ടുള്ളു, എന്റെ കണ്ണുകള്‍ക്കു അന്നു ഇത്രയൊന്നും ഒപ്പിയെടുക്കാന്‍ പറ്റിയിരുന്നില്ല. ഇനി പോവാന്‍ അവസരം വന്നാല്‍ തീര്‍ച്ചയായും ഇടം വലം നോക്കാം. ഏതായാലും മുദ്ര ഓഫീസ്‌ എവിടെ എന്നു പിടി കിട്ടി.

അനോണിയായ ബിന്ദു. :)

Kumar Neelakandan © (Kumar NM) 10:09 AM  

ബിന്ദു അപ്പോള്‍ പേരു ഉറപ്പിക്കാല്ലോ അല്ലേ?
അനോണിയായ ബിന്ദു ( അനാദിയായ ബിന്ദു) എന്നൊക്കെ വിവരം ഉള്ളവര്‍ പറയുന്നപോലെ.
അപ്പോള്‍ നാമകരണം നടന്നിരിക്കുന്നു. ഇനി ഇലവയ്കാം.

Anonymous 10:28 AM  

അനോണിയായി കമന്റ്‌ വയ്ക്കുന്നതു ഇഷ്ടമല്ലാതിരുന്നതു കൊണ്ടാണു ഞാന്‍ സ്വന്തം പേരു വച്ചതു , എന്നിട്ടും എന്റെ സമ്മതമില്ലാതെ എന്നെ അനോണിയാക്കി. ഇല വച്ചോളു, ഒരു സദ്യ തരപ്പെടുകാന്നു വച്ചാല്‍ അതൊരു സന്തോഷമുള്ള കാര്യമാണേ.

ബിന്ദു

ശനിയന്‍ \OvO/ Shaniyan 6:23 PM  

പാവം ബിന്ദു, പാവം ഇല, പാവം സദ്യ.. :-)

Kalesh Kumar 7:54 PM  

പൊന്നും കുടത്തിന് പൊട്ട് വയ്ക്കണോ?
കുമാര്‍ ഭായിയുടെ പടങ്ങള്‍ അതിമനോഹരം എന്ന് പറയണോ???

Visala Manaskan 10:43 AM  

വെരി നൈസ്.

സൂഫി 6:05 PM  

കുമാ‍റേട്ടാ.. ഇതു ഇപ്പഴാ കണ്ടതു
കിടിലൻ,

ഞാന് കൊച്ചിക്കു മാറ്റം ചോദിച്ച് കൊണ്ടിരിക്കുവാ. നേരില് കാണാമെന്ന പ്രതീക്ഷയോടെ.

Jo 12:45 PM  

Kumar chettaa...

ithenginyaa eduthennu onnu mail-il paranju tharuo?? plzzzz....

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP