പ്രസവവാർഡിനു പുറത്ത്.
പെറ്റുകിടന്നവളാണ്.
ഒരു ബന്ധുവീട്ടിന്റെ പിന്നാമ്പുറത്തെ വിറകുപുരയിൽ.
അതിനു മുകളിൽ ക്യാമറയുമായി എത്തിയപ്പോൾ കുട്ടികളെ ഉടലിനടിയിലേക്ക് ചേർത്ത് വച്ച് മുരണ്ടു.
മുഖം കോട്ടി.
പിന്നെയും ലെൻസ് മാറാഞ്ഞപ്പോൾ ഒന്നു പേടിച്ച് ചാടി പുറത്തേക്കിറങ്ങി
അപ്പുറം ഇപ്പുറം രണ്ടു ചാൽ നടന്നു ക്യാമറയ്ക്കു മുന്നിൽ പോസു ചെയ്തു.
സ്വയം രക്ഷപ്പെടാനാണോ അതോ കുട്ടികളിൽ നിന്നും ശ്രദ്ധമാറ്റാനാണോ ഈ പ്രവൃത്തി
എന്ന ചോദ്യം ആദ്യം തമാശയായിട്ടാണ് മനസിൽ വന്നത്.
ടി പത്മനാഭന്റെ ‘ഗാന്ധാരി‘ എന്ന പൂച്ചച്ചെറുകഥയുംവെറുതെ മനസിൽ വന്നുപോയി

1 അഭിപ്രായങ്ങള്‍:
മാഷെ ...ഇത് ഒരു പ്രസവം നടന്ന വാര്‍ഡല്ലേ ....ഞങ്ങളുടെ ക്യാമ്പ് ഒരു എസ.എ .ടി ഹോസ്പിടല്‍ ആണ് ....ഒത്തിരി മാര്‍ജാരിനികള്‍ പ്രസവിച്ചു കിടപ്പുണ്ട് .....നൈസ് ചിത്രം
Post a Comment