കുളമ്പടികളും ആലിംഗനങ്ങളും.
തീരത്ത് സഞ്ചാരികളെ കയറ്റി അലസമായി പായുന്ന കുതിരകള്‍.
അവര്‍ ബാക്കി വച്ചുപോകുന്ന തങ്ങളുടെ പാദമുദ്രകള്‍.
ഓരോതവണയും ശക്തമായ തിരയില്‍ ഇതു മായും.
ശക്തി കുറഞ്ഞ തിരകളാണ് വരുന്നതെങ്കില്‍ ഇത് വക്കിടിഞ്ഞ ഒരു കുഞ്ഞുകുളത്തിന്റെ ശേഷിപ്പ് ആയി മാറും അടുത്ത തിരവരും വരെ.
തിരിച്ചും മറിച്ചും എത്ര പാഞ്ഞാലും കുതിരയ്ക്ക് തിരയെതോല്‍പ്പിച്ച് തീരത്ത് തന്റെ മുദ്രപതിപ്പിക്കാനാവില്ല, കുതിരയ്ക്ക് എന്നല്ല ആര്‍ക്കും.
അതാണ് തിരയ്ക്ക് തന്റെ തീരത്തോടുള്ള ഇഷ്ടം.
അവളുടെ വിഷമങ്ങള്‍ എല്ലാം ആര്‍ദ്രമായി അലിയിക്കുന്ന ആലിംഗനം.