പ്രഭാതം പടിഞ്ഞാറില്‍.
ഇത് പടിഞ്ഞാറാണ്.
കിഴക്ക് സൂര്യന്‍ ഉദിച്ചു. ആകാശത്തിലൂടെ കാക്കകള്‍ക്കൊപ്പം വന്ന സൂര്യവെട്ടം പടിഞ്ഞാറ് വെള്ളത്തില്‍ പ്രതിഫലിച്ചു.
സജീവമായിരുന്ന പഴയകാലത്തിലെ ഒത്തിരി പുലരികള്‍ അയവിറക്കി നില്‍ക്കുന്ന ഒരു ബോട്ട് ജെട്ടി.
വളര്‍ച്ചയിലും തളര്‍ച്ചയിലും അതിനു തണലായ് നിന്ന തണല്‍ മരവും.
രാവിലെ 7 മണി.
മ്യൂസിക്കല്‍ വാക്‌വേയുടെ തുടക്കത്തിലെ റൈന്‍ബോ ബ്രിഡ്ജില്‍ നിന്നുള്ള കാഴ്ച.
മറൈന്‍ ഡ്രൈവ്, കൊച്ചി.
7 അഭിപ്രായങ്ങള്‍:
മനോഹര ഫോട്ടം.
മറൈന്‍ ഡ്രൈവിലെ വെള്ളം ഇപ്പോ നന്നായെന്നു തോന്നുന്നു.(?) പണ്ട് കറുപ്പുനിറവും, ദുര്‍ഗന്ധവും പശിമയുമുണ്ടായിരുന്നു.
നല്ലത്.
ഹൌഹ്!!!ബൂട്ടിഫുള്‍
നല്ല ഫോട്ടൊ. നല്ല നീലിമ !
മനോഹരം........അതിരാവിലെ എടുത്തിട്ടും, മെയ് ഫ്ലവര്‍ പൂത്തതു പോലും, പടത്തില്‍ വ്യക്തമായി കാണാം.....
വളരെ മോശം ഫോട്ടോ!!
എത്ര തവണയാ... സൂപ്പര്‍ സൂപ്പര്‍ ന്ന് തന്നെ പറയാ... പതിവു പോലെ കലക്കി മാഷെ.
നമ്മളൊരു ക്യാമറയും കൊണ്ട് നടക്കാന്‍ തൊടങ്ങീട്ട് നാള് കുറെയായി, എന്താ കാര്യം? :)
ചിത്രം നന്നായിട്ടുണ്ടു. ഞാനും വിശാലനെ പോലെ ഒരു ക്യാമറ ആയി നടക്കുന്നു, പക്ഷേ കൂടുതല്‍ സമയവും അതിനു എന്റെ ബാഗില്‍ വിശ്രമിക്കാനാണു വിധി.
ഇപ്പോഴാണ് കണ്ടത്.. നല്ലതെങ്കില്‍ എപ്പൊഴായാലും പറയണമല്ലൊ? നല്ല പടം, നല്ല composition
Post a Comment