Related Posts with Thumbnails

Wednesday, April 12, 2006

വീട്ടുകാരന്‍..


വിഷു ഇങ്ങടുത്തെത്തി. വിരുന്നുകാരെ കാരെ വിളിക്കാന്‍ ആളുമെത്തി. കദളിവാഴക്കൈ തന്നെ വേണമെന്നില്ല, കല്‍ച്ചുവരായാലും മതി.

എന്റെ ചിത്രങ്ങളില്‍ ഒരുപാട് കാക്കകള്‍ കടന്നു വരുന്നു എന്നറിയാം. ഇനിയും ഞാന്‍ കാക്കചിത്രങ്ങള്‍ ഇവിടെ പതിച്ചാലും ക്ഷമിക്കു സുഹൃത്തുക്കളെ, കാക്ക എന്റെ ഒരു വീക്ക്നെസ്സായിപ്പോയി. കാക്കയെപ്പോലെ നമ്മുടെ ജീവിതവുമായി ഇഴുകിചേര്‍ന്നിരിക്കുന്ന വേറേ ഏതു പക്ഷിയാണുള്ളത്? ഉണ്ണിക്കയ്യില്‍ ഇരുന്നു വിറയ്ക്കുന്ന നെയ്യപ്പത്തില്‍ തുടങ്ങി‍ എള്ളും അരിയും കലര്‍ന്നുവെന്ത മൂന്നുരുള ബലിച്ചോറില്‍ വരെ അവനുമായി നമ്മള്‍ ബന്ധപ്പെട്ടുകിടക്കുന്നു. കാക്ക നീണാള്‍ വാഴട്ടെ, ബലിച്ചോറുകളില്‍ കോഴികൊത്താതിരിക്കാന്‍ വേണ്ടിയെങ്കിലും.

6 അഭിപ്രായങ്ങള്‍:

Unknown 6:57 AM  

കാക്കയായാലും കുതിരയായാലും പടമെടുക്കുന്നത് കുമാറാണല്ലോ!

കാക്കകളെ മരിച്ചവരുമായി ബന്ധപ്പെടുത്തിയതിന്റെ പിന്നാമ്പുറ കഥ/ചരിത്രം/ഐതിഹ്യം ആരെങ്കിലും ഒന്നു പറഞ്ഞു തന്നിരുന്നെങ്കില്‍..

കണ്ണൂസ്‌ 9:53 AM  

യാത്രാമൊഴി, നാട്ടില്‍ പുരാണ കഥാഖ്യാനവുമായി നടക്കുന്ന ഒരു സ്വാമിയുണ്ട്‌. അദ്ദേഹം പറഞ്ഞു കേട്ടിട്ടുള്ളത്‌ ഇങ്ങിനെയാണ്‌.

എല്ലാ മാലിന്യങ്ങളും കൊത്തി വലിച്ച്‌ വൃത്തിയാക്കുന്ന അടുക്കളപ്പുറത്തെ അന്തേവാസിയാണല്ലോ കാക്ക. അതിനെ ബലിച്ചോറുണ്ണാന്‍ അനുവദിക്കുക വഴി, നാം പരേതന്റെ ജീവിതകാലത്തെ പാപങ്ങളും വൃത്തിയാക്കുകയാണത്രേ. ബലിക്കാക്കക്ക്‌ അവകാശം കിട്ടിയതിനും, ഷേവ്‌ ചെയ്ത കാക്കക്ക്‌ (അങ്ങിനെ ആയിരുന്നു ഞാന്‍ പണ്ട്‌ ഇവരെ "classify ചെയ്തിരുന്നത്‌ :-) ) കിട്ടാത്തതിനെ പറ്റിയും വേറൊരു കഥയുണ്ട്‌. ഓര്‍മ്മ വരുമ്പോള്‍ എഴുതാം.

കുമാര്‍ഭായി, ചിത്രം പതിവു പോലെ നന്നായിരിക്കുന്നു.

Kalesh Kumar 11:35 AM  

നല്ല പടം കുമാര്‍ ഭായ്!
കാക്കകള്‍ മരിച്ചവരുടെ ഓര്‍മ്മയാണ്...

viswaprabha വിശ്വപ്രഭ 3:07 PM  

ശിവപുരാണത്തിലെ കലാവതിയെക്കുറിച്ചൊരു കഥയുണ്ട്. പിന്നെ രാവണനെക്കുറിച്ചും.

കണ്ണൂസ് ആ കഥ വിശദമായി പറഞ്ഞുതരട്ടെ...
ഞങ്ങള്‍ ചെവികൂര്‍പ്പിച്ചു കാത്തിരിക്കാം...

reshma 2:37 AM  

'ayyappantamma neyyappam chuTTU, kaakka koththi katalilittu':)

Kumarji, ThuLasiyude chithRathinu njan itta commentinu vERE arthangaL onnum illa,ningaLude comment vaayichchathinu SESamaaNu cherinja thira Sraddichathu athu koNtu, oru chithRam aaswadikkan pathikkaNam ennu ennOtu thanne paRanjathu maathRam.'photography kaNNukaL' vENam enna mOham. athrE uLLu:). ellaam clear aayennu ...
snEhaadaravukaLote,
reshma.

Kumar Neelakandan © (Kumar NM) 12:05 PM  

രേഷ്മ ഉദ്ദേശിച്ചത് എനിക്ക് മനസിലായി. എല്ലാം മിനറല്‍ വാട്ടര്‍ പോലെ, അബ്‌സല്യുട്ട് വോഡ്ക പോലെ ക്ലിയര്‍. (ഇളനീരിനും നിലാവിനുമൊന്നും ഇപ്പോള്‍ പഴയ ക്ലാരിറ്റി ഇല്ല)

നന്ദി.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP