Related Posts with Thumbnails

Wednesday, November 28, 2007

ശൂ.... എന്ന ശബ്ദം.

ഉറവകള്‍ ഏതൊക്കെയോ വരണ്ടു.
നീരൊഴുക്ക് നിലച്ചു.
ഏച്ചുകെട്ടിയിരിക്കുന്ന ടാപ്പ് തുറന്നാല്‍
ശൂ എന്ന ശബ്ദം മാത്രം.

കുറിപ്പ് : മേല്‍ പറഞ്ഞതുമായി ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ എന്റെ ബ്ലോഗുകളുമായി സാദൃശ്യം തോന്നുന്നെങ്കില്‍ അത് യാദൃച്ഛികമല്ല, സത്യം തന്നെയാണ്.

16 അഭിപ്രായങ്ങള്‍:

ക്രിസ്‌വിന്‍ 12:00 PM  

:)

Meenakshi 12:28 PM  

കൊള്ളാമല്ലൊ ആശയം

Umesh::ഉമേഷ് 1:49 PM  

യാദൃച്ഛികം എന്നു നൂറു തവണ എഴുതെടോ...

ഞാന്‍ വിചാരിച്ചു ഈ സിബുവും ചന്ദ്രശേഖരന്‍ നായരുമൊക്കെ പറയുന്ന പൈപ്പാണെന്നു്‌. മൂന്നാലു ദിവസമായി അതിലും ഒന്നും വരുന്നില്ല :)

kumar © 2:09 PM  

ഉമേശന്മാഷെ, ഒടുവില്‍ എന്റെ ചാത്തന്മാര്‍ നിങ്ങളെ ഇവിടെ കൊണ്ടുവന്നു!

(ഉമേഷിനെആവാഹിക്കാന്‍ ഞാന്‍ ‘യാഥൃശ്ചിക’മായി ഇറക്കിയതല്ലെ അക്ഷരപിശാചെന്ന ചാത്തനെ. പാവം ദേ വന്നു എന്റെ ആവാഹ തകിടില്‍) ഇങ്ങനെ പറഞ്ഞാണ് അക്ഷരപിശാചില്‍ നിന്നും തടിയൂരേണ്ടത്

ഇട്ടിമാളു 3:36 PM  

ശ്ശൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ....

പൈപ്പ് അവിടെ നില്‍കട്ടെന്നെ..എപ്പൊഴെങ്കിലും വെള്ളം വരും... വരാതെവിടെ പോവാന്‍...

(ബ്ലോഗും അവിടെ കിടക്കട്ടെ.. വല്ലപ്പോഴും പോസ്റ്റാന്‍ തോന്നിയാലോ.. ഇതു പോലുള്ള വകകള്‍..)

മുല്ലപ്പൂ || Mullappoo 4:45 PM  

ഇതു ഇലപൊഴിയും കാലം.
വേനല്‍ കാലം.

കരിയിലകളുടെ ശബ്ദവും ,
പൊടി മണ്ണിന്റെ ഗന്ധവും ,
വഴിയിലെ പൈപ്പിനു മുന്‍പില്‍ നിരതെറ്റാതെ വെച്ച കുടങ്ങളും .

ഒരു പിടി ഓര്‍മ്മകള്‍ കൊണ്ടു തന്നു ഈ ചിത്രം.

അഭയാര്‍ത്ഥി 4:52 PM  

ശൂ
ശൂരന്‍
ശൂരനാട്‌ കുഞ്ഞന്‍ പിള്ള
ശൂര്‍പ്പണേഖ
ശുന്യം
ശുഭം
ശുഷ്കം

ശക്ക്‌ സ ഉച്ചരിക്കുന്നവര്‍ക്കുള്ള എക്സര്‍സൈസാണ്‌.

ഈ പ്ന്യൂമാറ്റിക്‌ വാല്വും (പണ്ട്‌ ഹ്യ്ഡ്രോളിക്‌) പറയുന്നത്‌ മറ്റൊന്നല്ല..
ഷ്ഷ്ഹ്ഹ്ഹ്ഹ്ഹ്ഹ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്‌ ശൈലന്‍സ്‌

വക്കാരിമഷ്‌ടാ 7:12 PM  

മുന്‍പേ ഗമിക്കുന്ന ഗോപുമോന്റെ പിന്‍പേ ഗമിക്കുന്ന ഗോപാലമേനോന്‍ ഗോപുമോനെ “ശൂ” എന്ന് വിളിക്കുന്നതിന് പകരം ഈ ടാപ്പങ്ങ് തുറന്നാല്‍ മതി. ടെക്‍നോളജിയൊക്കെ പോയ പോക്കേ.

Inji Pennu 8:31 PM  

ബിസ്ലേരി കിട്ടില്ലേ? :)

kumar © 8:56 PM  

ഉറവ വറ്റിയപ്പോള്‍ ഇവിടെ ഇങ്ങനെ ഒഴിച്ചു വച്ചിരിക്കുന്നതു തന്നെ ഒരു ബിസ്ലേരിയല്ലേ ഇഞ്ചീ...

ഇഞ്ചിപ്പെണ്ണെ.. സന്തോഷം.
ഇവിടെ വന്നുകണ്ടതില്‍ ഒരുപാടു സന്തോഷം.

വെള്ളെഴുത്ത് 11:21 PM  

ആ പിച്ചളടാപ്പിന്റെ തണുപ്പാണ് എന്റെ നാവിന്‍ ത്തുമ്പില്‍..പിന്നെ ആ ക്ലാവു ചുവ...ശൂ.. എന്നാവണമായിരുന്നുഎങ്കില്‍ ക്യാമറയുടെ നോട്ടം ടാപ്പിന്റെ അടിയിലെ മേലോട്ട്, കറുത്ത വട്ടത്തിന്റെ ശൂന്യതയിലേയ്ക്കാവണമായിരുന്നു എന്ന് എന്റെ വേറുതേയുള്ള തോന്നല്........

kumar © 11:38 PM  

വെള്ളെഴുത്ത് പറഞ്ഞതാണ് കറക്ട്.
ആ ശൂന്യതയുടെ ശൂ... ശബ്ദത്തിനുവേണ്ടിയായിരുന്നെങ്കില്‍ ക്യാമറയുമായി കിടന്ന്, അതിന്റെ കറുത്ത വട്ടവും അതിനു മുകളിലുള്ള വേനല്‍ സൂര്യനും ഞാന്‍ പിടിച്ചെടുക്കണമായിരുന്നു.

സത്യം!

പക്ഷെ വേഴാമ്പലെ.. ഇതൊരു നമ്പരല്ലെ.. ചുമ്മാ.. നമ്പര്‍...

കുറുമാന്‍ 12:07 AM  

ശൂ എന്ന ശബ്ദം.......എത്രയോ ഭാവങ്ങളാണതിന്, സന്ദര്‍ഭങ്ങളാണതിന്?

മുന്നില്‍ നടക്കുന്ന ആളുടെ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ വിളിക്കുന്ന ശബ്ദം......ശൂ, ശൂ ശൂ.....

പിന്നില്‍ പതുങ്ങി പതുങ്ങി വരുന്ന പട്ടിയെ കണ്ടാല്‍, കല്ലെടുത്തെറിയുമ്പോള്‍ പറയും...ശൂ പോ ശുനകാന്ന്.

ശൂ ആദാ (ഹാദാ) .......ഇത് അറബി ചോദിക്കുന്നത്...

ശൂ....ഒഴിക്കണ്ടെ കണ്ണാ?......ഇത് വാവകള്‍ക്കുള്ള സിഗ്നല്‍.

ഭൂമിപുത്രി 12:31 AM  

ഈ ‘ശൂ’ഒന്നു ‘ഗുളുഗുളുഗുളു..’ആകാനുള്ള ഒരു
കാത്തിരിപ്പുണ്ടല്ലൊ..ആ ചിത്രവുംകൂടി ഇടായിരുന്നു

വാല്‍മീകി 4:17 AM  

ശൂ എന്ന് ശബ്ദമെങ്കിലും വരുന്നുണ്ടല്ലോ, ഭാഗ്യം. കേരളത്തിലെ ഒട്ടുമിക്ക ടാപ്പുകളിലും ഇപ്പോള്‍ ശബ്ദം പോലും വരുന്നില്ല.

ഉണ്ണിക്കുട്ടന്‍ 2:13 PM  

കുമാറേട്ടാ കിടിലം. എന്താ ഒരു ഇത് ! (ഏത്? കൂടുതല്‍ അഫിപ്രായിക്കാനുള്ള ആവതില്ല, അതാ) ഒരു പെയിന്റിങ്ങ് പോലെ മനോഹരം. കളര്‍ കോമ്പിനേഷന്‍ കിടു !

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP