മുഖങ്ങള്‍ #04 സൈക്കിളിനൊപ്പം!
സദാശിവന്‍ എന്നാണ് ശരിക്കുള്ള പേര്. പക്ഷെ അങ്ങനെ പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടില്‍ പലര്‍ക്കും അറിയില്ല. ഞങ്ങള്‍ക്കൊരു വിളിപ്പേരുണ്ട്. അത് ഞങ്ങള്‍ ഇഷ്ടത്തോടെ വിളിക്കുന്നതാണ്. ഞങ്ങള്‍ നെടുമങ്ങാട്ടുകാര്‍ക്കുമാത്രം അവകാശപ്പെട്ട വിളിപ്പേരാണ്. അതുകൊണ്ട്തന്നെ പുറം ലോകം അവര്‍ വിളിക്കുന്ന ‘മേസ്തിരി‘ എന്നറിഞ്ഞാല്‍ മതി.
ഞാന്‍ കണ്ടുതുടങ്ങിയ കാലം മുതല്‍ ഈ മേസ്തിരിക്ക് ഒരു എക്സ്ട്രാ അവയവംപോലെ തന്നെ ഈ സൈക്കിള്‍ ഉണ്ട്. അതുകൊണ്ടുതന്നെ സൈക്കിള്‍ ഇല്ലാതെ ഒരു ചിത്രമെടുക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അസാധ്യവും അപൂര്‍ണ്ണവുമായ ഒരു ക്ലിക്കായി പോകും. അതിന്റെ ഹാന്റിലില്‍ പിടിക്കാതെ നില്‍ക്കുക എന്നത് മേസ്തിരിക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.
എന്റെ കുട്ടിക്കാലത്ത് ഞങ്ങടെ വീടിനു മുന്നിലുള്ള കയറ്റം (ഞങ്ങളുടെ ഭാഷയില്‍ ‘തേരി’) സൈക്കിളില്‍ ഇരുന്നു തന്നെ ചവിട്ടികയറുമായിരുന്നു മേസ്തിരി. തിരികെ വരുമ്പോള്‍ ആ ഇറക്കം സൈക്കിളിന്റെ ഹാന്റിലില്‍ ഒരു കൈവിട്ടും ചിലപ്പോള്‍ രണ്ടു കൈവിട്ടും മേസ്തിരി ഞങ്ങളുടെ ആരാധനാ പാത്രമാകും. ഇന്നും ആ പെര്‍ഫോര്‍മന്‍സിനു ഇളക്കമില്ല.
‘റേഡിയോ-കാലഘട്ടത്തില്‍’ ടെക്നിക്കലി വളരെ അപ്‌ഡേറ്റഡ് ആയിരുന്നു മേസ്തിരി. വിവിധഭാരതി കിട്ടുന്നില്ലെങ്കില്‍ അതിന്റെകാരണഭൂതമായി സര്‍ക്യൂട്ട് ബോര്‍ഡില്‍ ഇരുന്ന് ‘കിറുകിറുക്കണത്’ എന്താണെന്ന് മേസ്തിരിക്ക് അറിയാം. നന്നായി ചൂടാക്കിയാല്‍ സോള്‍ഡറിങ് അയണ്‍ എന്ന ആയുധത്തെ വെല്ലുന്ന ഉപകരണങ്ങള്‍ മേസ്തിരിയുടെ കയ്യിലുണ്ടായിരുന്നു അന്ന്. എത്ര ബുദ്ധിമുട്ടിയാലും ‘വിവിധഭാരതി‘ യില്‍ നിന്നും പാട്ടുവച്ചിട്ടേ മേസ്തിരിക്ക് വിശ്രമമുണ്ടാകൂ.
എന്തിലും സശയങ്ങള്‍ ചോദിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യുന്ന സ്വഭാവക്കാരന്‍. (അതിനു മുന്‍പ് തന്റെ ‘സ്വയം ശ്രമങ്ങളും‘ പരീക്ഷണങ്ങളും മുഴുവനും നടത്തിയിരിക്കും) അറിവിനോടുള്ള ദാഹമായിട്ടാണ് എനിക്ക് പലതും തോന്നിയിട്ടുള്ളത്.
ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവനായ ഈ മനുഷ്യനെ അദ്ദേഹത്തിനു പ്രിയപ്പെട്ട സൈക്കിള്‍ അടക്കം ഞാന്‍ എന്റെ ബ്ലോഗ് ചുമരില്‍ പതിക്കുന്നു, സന്തോഷത്തോടെ!
27 അഭിപ്രായങ്ങള്‍:
ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവനായ ഈ മനുഷ്യനെ അദ്ദേഹത്തിനു പ്രിയപ്പെട്ട സൈക്കിള്‍ അടക്കം ഞാന്‍ എന്റെ ബ്ലോഗ് ചുമരില്‍ പതിക്കുന്നു, സന്തോഷത്തോടെ!
പടം കാണാന് പറ്റുന്നില്ല. :(
കുമാറേട്ടാ...
ചിത്രമെവിടെ?
മേസ്തിരിയെപ്പറ്റിയുള്ള വിവരണം നന്നായി.
മാഷേ..
വിവരണം വായിച്ചിട്ട് മേസ്തിരിയെ കാണാന്‍ ഒരാഗ്രഹം, ചിത്രം കാണാന്‍ പറ്റുന്നില്ലാട്ടൊ..!
ഒന്നുകൂടി പബ്ലീഷ് ചെയ്തു. ഇനി ഒന്നു നോക്കിയേ...!
ഇപ്പോള്‍ കാണാന്‍ പറ്റുന്നുണ്ട്
:)
ഇപ്പോള്‍ കാണാം...!
മേസ്തിരിയെ പരിചയപെടുത്തിയത് നന്നായി..പടം കാണാന് പറ്റുന്നില്ല :(
രണ്ട് പടങ്ങളും ഇപ്പോള്‍ കാണാന്‍ പറ്റുന്നുണ്ട്......അറിവിനോടടുപ്പമുള്ള മേസ്തിരി :)
യെന്റെ റേടിയേല് ‘സന്ധ്യേ‘ന്നൊള്ള പാട്ട് കിട്ടണില്ലല്ലെടേ. ഞായ് ചൂട്ടുക്കൊഴലെക്കെ വച്ച് ഒരുപാട് ഉരുക്കി നോക്കീറ്റും വര്ണില്ല.
ചാത്തനേറ്: ആളൊരു പഴയ ആള്‍റൌണ്ടറാണല്ലേ?
ഓടോ:പടം ഇപ്പോള്‍ കാണാം
അത് അപ്‌ലോഡ് ചെയ്തപ്പോള്‍ ബ്ലോഗറിന്റെ എന്തോ പ്രശ്നം ആയിരുന്നു. അല്ലാതെ നമ്മുടെ മേസ്തിരി അതില്‍ കയറി പണിതത് അല്ല! പുള്ളിക്കാരനെ വിശ്വസിക്കാന്‍ പറ്റില്ല. ടെക്നോളജി എവിടെ കണ്ടാലും കയറി പണിയും, അതായിരുന്നോ സംഭവിച്ചത് എന്ന് ഞാന്‍ ഒരു നിമിഷം സംശയിച്ചു.!
കുമാറേട്ടാ
ഇപ്പൊ കാണാം.
:)
വിവരണം നന്നായി
കുമാരേട്ടാ.. മേസ്തിരിയുടെ പടവും വിവരണവും രസിച്ചു..
‘സൈക്കിള്‍’ മേസ്തിരി ആള് കേമനാണല്ലോ.
കുമാറേട്ടാ, എഴുത്ത് നന്നായി.
ഫോട്ടോ.. കളറും അല്ല, കറുപ്പും വെളുപ്പും അല്ലാത്ത ഒരു ഗോമ്പിനേഷന്‍ .
രണ്ടാമത്തെ ഫോട്ടോ എന്തോ ഒരു വ്യത്യാസം. നന്നായി .
അപ്പോ എല്ലായിടത്തുമുണ്ട് ഇമ്മാതി ആള്ക്കാര് അല്ലേ?...:)
നാടിന്റെ ജീവാത്മാവും പരമാത്മാവുമായ ഇത്തരം ആളുകളെ പരിചയപ്പെടുത്തുക എന്നത് നല്ല കാര്യം. ഗ്രാമത്തിന്റെ തനിമയുള്ള ആളുകളെ കാണുന്നതും സന്തോഷം.. നന്നായി.
ഇങ്ങനെയുള്ള ആളുകള്‍ എല്ലാ ഗ്രാമത്തിലും ഉണ്ടാവും. പക്ഷെ ഇപ്പോള്‍ ആര് ഇവരെയൊക്കെ ഓര്‍ക്കാനാ? കുമാര്‍, വളരെ നല്ല ഒരു ഉദ്യമം ആണ്. പ്രശംസനീയം.
മുരളിയേട്ടന്റെ കമന്റിനു കൈയൊപ്പ്. നാടിന്റെ ആത്മാവ്, ആത്മാവുള്ള ചിത്രവും.
kumar © ജീ കൊട് കൈ.
-ശ്രീലാല്‍
പടവും വിവരണവും ഇഷ്ടപ്പെട്ടു
മറ്റു പോസ്റ്റുകളിലെ പടങ്ങളും കണ്ടു..എല്ലാം ഒന്നിനൊന്ന് മികച്ചത്
പുലി മേസ്തിരി...
:)
മേസ്തിരിയെ പരിചയപ്പെടുത്തിയതിലും ഫോട്ടോയിട്ടതിലും സന്തോഷം കുമാര്‍ജീ
IndiaFM Aishwarya brings in birthday at the Taj Mahal
Visit: http://keralaactors.blogspot.com/2007/10/happy-birthday-aishwarya-rai.html
ഒരു കാലഘട്ടത്തിന്റെ നേരും നെറിയുമാണ` ഒറ്റ സ്നാപ്പില്‍ താങ്കള്‍ ഒതുക്കിയിരിക്കുന്നത്... great work
cyclenodoppam photo #4 nannyittundu....
http://www.lenspeople.blogspot.com
Post a Comment