Related Posts with Thumbnails

Friday, October 26, 2007

ഊട്ടുപുരയുടെ നാലുകെട്ടില്‍.

ആലപ്പുഴയില്‍ നിന്ന് ചേര്‍ത്തലയ്ക്കു വരുന്ന വഴിയില്‍ ഇടതുവശത്തായി കാണാം ട്രാവങ്കൂര്‍ പാലസ്.
ഇത് ഒരു പഴയ കൊട്ടാരമല്ല, ഒരു റെസ്റ്റോറന്റ് ആണ്.
പഴയ നാലുകെട്ടുപോലെ ഒന്നു പുതിയതായി ഉണ്ടാക്കിയിരിക്കുന്നു. കുറേ കാലങ്ങള്‍ക്ക് മുന്‍പ് അവിടെ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍.

നടുമുറ്റം. ഇതിന്റെ ചുറ്റുമാണ് ആഹാരം കഴിക്കാനിരിക്കുന്ന ടേബിളുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
അറ. ശരിക്കും അറ തന്നെ.


റോഡിന്റെ എതിരെയുള്ള വശത്തെ സോപാനം. ചുറ്റും ചെമ്പകങ്ങളും താഴെ ഓട്ടുരുളികളില്‍ പൊഴിഞ്ഞുവീണു കിടക്കുന്ന പൂക്കളും.


മൊത്തത്തില്‍ ഇവിടെ നിന്നും മനസുവിട്ടുവരാന്‍ കുറച്ചു സമയം എടുക്കുന്ന കാഴ്ചകള്‍ തന്നെയാണ്. അഞ്ചുവര്‍ഷം മുന്‍പ് ഇവിടെ ഒരു തുണിക്കടയുടെ പരസ്യം ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ കണ്ടതുപോലെ തന്നെ ഇപ്പോഴും ഇത് മെയിന്റെയിന്‍ ചെയ്ത് നിലനിര്‍ത്തിയിരിക്കുന്നു.

ഇവിടെ ഒരുക്കിയിരിക്കുന്ന ആഹാരത്തിന്റെ രുചിയും എടുത്തു പറയേണ്ടതു തന്നെ. പക്ഷെ മറ്റു ചില തീം റെസ്റ്റോറന്റുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതു വച്ചു നോക്കുമ്പോള്‍ ഇവിടുത്തെ വില അമിതം എന്നു പറയാനാവില്ല. തിരുവനന്തപുരം - എറണാകുളം പോകുന്ന ഫോര്‍വീല്‍ യാത്രക്കാരാണ് അധികവും ഇരപിടിക്കാനെത്തുന്നത്.


വെള്ളാപ്പള്ളിയുടെ വകയാണ് ഈ സ്ഥാപനം എന്നാണ് അറിയാന്‍ കഴിഞ്ഞത്.

28 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 4:43 PM  

ഊട്ടുപുരയുടെ നാലുകെട്ടിലെ ചില കാഴ്ചകള്‍!

കണ്ണൂരാന്‍ - KANNURAN 5:13 PM  

നന്നായിരിക്കുന്നു... നാലുകെട്ടു ഹോട്ടലാക്കിയതുകൊണ്ടു അകത്തളങ്ങള്‍ കാണാന്‍ പറ്റി...

അതുല്യ 5:16 PM  

കുമാര്‍സ് - ആ ലാസ്റ്റ് പടം 100-4157 ന്റെ മുമ്പിലു ഞാനിപ്പോഴും വാ പൊളിച്ച് നില്‍ക്കുന്നു! ഗ്രേയ്റ്റ്.

(ഇവിടേ ഉണക്ക് കുപ്പ്സും കഴ്ശിച്ചോണ്ടിരിയ്കണ ദുബായിക്കാര്‍ടേ മുമ്പിലു ഇതൊക്കെ കാട്ടണ പാപം എവിടേ തീര്‍ക്കുമണ്ണായ്?

ഈയ്യിടേ റ്റിവീലു വൈക്കത്ത് ഇത് പോലെ 20 ഏക്കറോ മറ്റോ വരുന്ന സ്ഥലത്ത് മിക്ക പഴയ കിട്ടാവുന്ന നാലുകെട്ടുകള്‍ ഒക്കെ വാങ്ങിച്ച്, അത് പോലെ തന്നെ അടര്‍ത്തി മാറ്റി, അവയൊക്ക്കെ മുഴുവനോടെ ഈ വൈക്കത്ത് എത്തിച്ച് നമ്മടേ സഞ്ചാരം എപ്പിസോഡ് ഇടുന്ന ആള്‍ (ശ്രീ. സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, ഒരു ഉഗ്രന്‍ പ്രോഗ്രാം തന്നെ അത്, സ്പെഷലി നരേഷനും ക്യാമറയും, അദ്ദേഹം സ്പേസിലും പോയി ഷൂട്ട് ചെയ്യുന്നതായിട്ട് ഈയ്യിടേ കാണിച്ചായിരുന്നു.) റിസോറ്ട്ടായിട്ട് നടത്തുന്നുണ്ട്. അവിടേം പോയി നോക്കി പടമൊക്കെ ഇട്ട് ഞങ്ങളേ കാണിയ്കു. അല്ലെങ്കില്‍ എന്നെ വരുമ്പോ കൊണ്ടായാലും മതി.

ശ്രീ 5:36 PM  

കുമാറേട്ടാ...

നന്നായിരിക്കുന്നു, ചിത്രങ്ങളും വിവരണവും.

ഒന്നു പോയാല്‍‌ കൊള്ളാമെന്നും തോന്നുന്നുണ്ട്.
:)

ഉപാസന || Upasana 5:42 PM  

Kumaara,
enthoru work aanee ithe super sir.
:)
upasana

ആഷ | Asha 6:06 PM  

ഞാന്‍ സ്ക്കുളില്‍ പഠിച്ചിരുന്നപ്പോള്‍ ബസ്സിലിരുന്ന കാണാറുള്ള സ്ഥലമാണിതെന്നു തോന്നുന്നു.
റോഡില്‍ നിന്നുള്ള കാഴ്ച മാത്രേ കണ്ടിട്ടുള്ളു. അകം കാണിച്ചു തന്നതില്‍ സന്തോഷം.
ഫോട്ടോസ് വളരെ മനോഹരം!

സഹയാത്രികന്‍ 6:27 PM  

മാഷേ... ഇത് കലക്കി...

കൊതിപ്പിക്കാന്നു പറഞ്ഞാല്‍ അത് ഇതാണ്...ഇതാണ്...ഇതാണ്...

:)

തമനു 6:56 PM  

കുമാര്‍ ജീ ... എന്നാ ബ്യൂട്ടി ഫോട്ടംസ്...!!!

എന്തായാലും ഇത്തവണ ഒന്നു പോയി നോക്കട്ടെ ... ഭക്ഷണത്തെപ്പറ്റിയും, ബില്ലിനെപ്പറ്റിയും എഴുതിയേക്കുന്നത് സത്യമാണോന്ന് അറിയണമല്ലോ ... :)

Ziya 7:05 PM  

നന്നായിരിക്കുന്നു ചിത്രങ്ങള്‍...
മനോഹരം

Sherlock 8:08 PM  

കൊള്ളാം :) രസകരമായിരിക്കുന്നു..

ദിലീപ് വിശ്വനാഥ് 8:10 PM  

അടുത്ത തവണ നാട്ടില്‍ പോവുമ്പോള്‍ അങ്ങോട്ട് ഒരു യാത്ര.

വാളൂരാന്‍ 8:36 PM  

കുമാര്‍ജീ.... ഈ നാലുകെട്ടും നടുമുറ്റവും കൊതിപ്പിക്കുന്നതാണ്‌... മനോഹരമായ ചിത്രങ്ങളും....

Sethunath UN 10:26 PM  

ഒ‌ന്നാന്ത‌ര‌ം ചിത്രങ്ങ‌ള്‍.
ഭക്ഷ‌ണ‌വും ആംബിയന്‍സ്സും ഞാനും ആസ്വദിച്ചനുഭവിച്ചത്.
കുമാ‌ര്‍ പ‌റഞ്ഞത് സത്യം!

പ്രയാസി 10:44 PM  

മനോഹരം..
എന്താ പറയുക..
ഇനി എപ്പോഴും വരും..ഇങ്ങനെയും ഫോട്ടൊ എടുക്കാം അല്ലേ..:)
ഒന്നൂടെ..സൂപ്പര്‍..

Unknown 10:52 PM  

മനോഹരമായ ഫോട്ടോസ് കുമാറേട്ടാ. ആദ്യത്തെ പടം ഓഫീസില്‍ ഡെസ്ക്ടോപ്പാക്കിയത് കണ്ടിട്ട് സായിപ്പ് എന്റെ വീടാണ് എന്ന് കരുതി കുറേ കോമ്പ്ലിമെന്‍സ് തന്നു. വെറുതെ കിട്ടണതല്ലെ എന്ന് കരുതി ഞാന്‍ വാങ്ങി വെച്ചു.

Kumar Neelakandan © (Kumar NM) 11:01 PM  

ദില്‍ബാസുരാ.. അതിലെ മൂന്നാമത്തെ പടം വീട്ടിലെ ബാത്ത് റും ആണെന്നുകൂടി തട്ടിക്കോളൂ സായിപ്പിനോട്. പാവം അതും വിശ്വസിക്കും.

ഇവിടെ നിങ്ങളെ ഒക്കെ കണ്ടതില്‍ സന്തോഷം.

Unknown 11:09 PM  

വല്ലാതെ പറയാനും പറ്റില്ല കുമാറേട്ടാ. എന്നാല്‍ അടുത്ത വട്ടം ഇന്ത്യയില്‍ വരുമ്പോള്‍ നിന്റെ വീട്ടില്‍ കൂടാം എന്നെങ്ങാനും പറഞ്ഞാലോ? വെള്ളാപ്പള്ളി.. മൈ അങ്കിള്‍.. എന്നൊക്കെ പറയേണ്ടി വരും.

ഗിരീഷ്‌ എ എസ്‌ 11:21 PM  

കൊള്ളാം..
ഇഷ്ടമായി
ഈ റെസ്റ്റോറന്റ്‌ കണ്ടിട്ടുണ്ട്‌...

അഭിനന്ദനങ്ങള്‍

ഗുപ്തന്‍ 11:25 PM  

കുമാറേട്ടാ കടുക് തലക്കുഴിഞ്ഞ് തീയിലിട്ടാല്‍ കണ്ണുദോഷം മാറും എന്ന് എന്റെ മുത്തശ്ശി പറഞ്ഞുകേട്ടിട്ടുണ്ട്. :( ഉഴിഞ്ഞിട്ടോളൂട്ടോ.. ആ കാമറക്കും കൂടി.

Siju | സിജു 1:04 AM  

നല്ലൊരു റെസ്റ്റോറന്റും നല്ല ചിത്രങ്ങളും

Jayakeralam 2:52 AM  

ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.
---------------------------
http://www.jayakeralam.com കണ്ട്‌
താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.

Jayakeralam for Malayalam Stories and Poetry...
സ്നേഹപൂര്‍വ്വം
ജയകേരളം Editor

ഡാലി 4:04 AM  

റെസ്റ്റോറന്റിന്റെ പടങ്ങള്‍ ആയതോണ്ട് പടങ്ങള്‍ ഒന്നും കൊള്ളൂലാ. :(.

(ആളോളെ കൊതി പിടിപ്പിച്ച് വട്ടാക്കണെനും ഒരതിരില്ലേ ങേ..)

കൊച്ചുത്രേസ്യ 8:09 AM  

നല്ല ഫോട്ടോസ്‌.പ്രത്യേകിച്ചും രണ്ടാമത്തേത്‌. കാണുമ്പോള്‍ തന്നെ എന്തൊരു സുഖം. നോക്കി നോക്കിയിരുന്ന്‌ കവിതയെഴുതാന്‍ തോന്നിപ്പോയി.ഭക്ഷണമൊന്നും കഴിച്ചില്ലേലും വേണ്ടീല അവിടെ പോയി വെറുതെ കുറച്ചു സമയം ഇരിയ്ക്കാന്‍ പറ്റിയാലും മതിയായിരുന്നു...

un 10:03 AM  

ഇങ്ങനെയൊരു പരിചയപ്പെടുത്തലിനു നന്ദി.

കുട്ടിച്ചാത്തന്‍ 10:40 AM  

ചാത്തനേറ്: എന്തായാലും ഈ പടങ്ങള്‍ മാത്രം ഇട്ടത് നന്നായി.
കൂടെ അവിടെ കിട്ടുന്ന വിഭവങ്ങള്‍ കൂടി ഇട്ടിരുന്നേല്‍ കുമാറേട്ടന്റെ കാര്യം കട്ടപ്പൊഹ ആയേനെ.
വയറിളക്കം മാറ്റാനുള്ള ഗുളികയ്ക്ക് എന്നാ വിലയാന്ന് വച്ചാ? ;)

കുറുമാന്‍ 10:57 AM  

നാലുകെട്ടിന്‍ ചിത്രങ്ങളൂം വിവരണവും നന്നായി.....നടുമുറ്റത്തിനു ചുറ്റും ഇട്ടിരിക്കുന്ന മേശകളില്‍ ഭക്ഷണത്തിനൊപ്പം വെള്ളം നല്‍കുന്നത് ചില്ല് ഗ്ലാസിലാണ്. പകരം പിച്ചള ഗ്ലാസോ മറ്റോ ഉപയോഗിച്ചാല്‍ അല്പം കൂടെ നന്നാവുമായിരുന്നു.

krish | കൃഷ് 11:36 AM  

ചില ചിത്രങ്ങളൊക്കെ കണ്ടതാ. എന്നാലും വിവരണം നന്നായി. മനോഹരമായ ലൊക്കേഷന്‍.

എം.കെ.ഹരികുമാര്‍ 3:35 PM  

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP