Related Posts with Thumbnails

Monday, September 10, 2007

തലതിരിഞ്ഞ അന്ധത.


തിരുവനന്തപുരം മൃഗശാലയിലെ തടാകത്തിന്റെ കരയില്‍ നില്‍ക്കുന്ന മുളംകൂട്ടമാണിത്.
(കുമാറിനു വട്ടായോ? പടം എടുത്ത് തലതിരിച്ച് പോസ്റ്റ് ചെയ്യുന്നു. അതോ തലതിരിഞ്ഞോ?)

ഇല്ല, ഇതുവരെ തിരിഞ്ഞില്ല.


പക്ഷെ ഒരു കൂട്ടം ജീവനുകള്‍, അവര്‍ക്ക് കാഴ്ചയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയാണ് ഈ കാഴ്ച കാണേണ്ടിവരുക.

അവരാണ് താഴെ കാണുന്നവര്‍. തലതിരിഞ്ഞ പകല്‍-കാഴ്ചകള്‍ കാണാതിരിക്കാന്‍ അവരുടെ കണ്ണുകളില്‍ ഇരുട്ടു തിരുകികൊടുത്തത് കരുതിക്കുട്ടിയായിരുന്നു എന്നു പറയാതെ വയ്യ.



മൃഗശാലയുടെ നടുവിലെ തടാകക്കരയിലെ മരങ്ങള്‍ ഇവരുടെ ഒരു വലിയ കോളനിയാണ്. കാഴ്ച്കള്‍ കാണാനെത്തുന്ന മനുഷ്യന്റെ തലയ്ക്കുമുകളില്‍, തലതിരിഞ്ഞ കാഴ്ചകള്‍ പോലും നിക്ഷേധിക്കപ്പെട്ടവര്‍.

36 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 9:21 AM  

തലതിരിഞ്ഞ പോസ്റ്റ്.

സുല്‍ |Sul 9:33 AM  

അവരെല്ലാം കാണേണ്ടതു കാണേണ്ട പോലെ കാണുന്നുണ്ട്, തല തിരിയാതെ തലതിരിഞ്ഞ മനുഷ്യരായ നമ്മെപ്പോലെയല്ല. :)

നല്ലപടങ്ങള്‍
-സുല്‍

ശ്രീ 9:44 AM  

കുമാറേട്ടാ...
നല്ല പോസ്റ്റ്... നല്ല ചിന്ത !
:)

Mubarak Merchant 11:11 AM  

ഹാ.. ഇതാണുകോയാ പടം പിടിത്തക്കാരെക്കൊണ്ടുള്ള ഗുണം.
നമ്മള്‍ പൊരിവെയിലത്ത് ആ മൃഗശാലയിലെ കുന്നായ ക്യ്ന്നു മുഴുവന്‍ ചുറ്റിത്തിരിഞ്ഞിട്ടും ഈ ജീവികളെ കണ്ടില്ല! യിപ്പൊ കണ്ടപ്പൊ അതിശയം തോന്നി. ഇതൊക്കെ അവിടെ ഒള്ളത് തന്നേ കുമാറേട്ട?

Ziya 11:16 AM  

അവരുടെ കണ്ണുകളില്‍ ഇരുട്ടു തിരുകികൊടുത്തത് കരുതിക്കുട്ടിയായിരുന്നു എന്നു പറയാതെ വയ്യ.

സത്യം. :)
നല്ല പടങ്ങള്‍ :):)

Sreejith K. 11:26 AM  

നല്ല പച്ചപ്പ്. ചിത്രങ്ങള്‍ നന്നായി. പടം നേരെ കാണാന്‍ നോക്കി എന്റെ കഴുത്തുളുക്കി.

ബൈ ദ വേ, ഒരു സംശയം. ചിത്രം തല തിരിച്ചെടുക്കാന്‍ ക്യാമറ തിരിച്ച് പിടിക്കണോ നമ്മള്‍ തലേം കുത്തി നില്‍ക്കണോ? എനിക്കും എടുക്കണം ഇതുപോലെ ഒരു ഫോട്ടോ.

കുഞ്ഞന്‍ 11:29 AM  

അവക്കു പകല്‍ മാന്യന്മാരെ കാണാല്ലോ.. ആരെങ്കിലും വേണ്ടെ മുഖം മൂടിയണിഞ്ഞ നിശാചരന്മാരെ കാണുവാന്‍!

മനോജ് കുമാർ വട്ടക്കാട്ട് 11:33 AM  

തലതിരിഞ്ഞ അന്ധത!
നല്ല കാഴ്ചപ്പാട് :)

അപ്പു ആദ്യാക്ഷരി 12:20 PM  

നന്നായി മാഷേ.

sreeni sreedharan 12:23 PM  

സത്യം പറ കുമാറേട്ടാ, തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് പിടിച്ചിട്ടുണ്ടല്ലേ? ലവന്മാരാണ് ഇങ്ങനെ കാലില് കെട്ടിത്തൂക്കി ഇടുന്നത്....
(തലതിരിഞ്ഞ ഐഡീയകള്‍ വരുന്ന ഓരോ
വഴിയേ...)

എന്തായാലും ഇതൊക്കെ കാണുന്ന ആ തലയെ നമിച്ചു!

കുട്ടിച്ചാത്തന്‍ 12:28 PM  

ചാത്തനേറ്: കുമാറേട്ടോ പാതിരാത്രി മ്യൂസിയത്തിന്റെ സൈഡില്‍ നിന്ന് തിരിഞ്ഞ് നന്ദന്‍‌കോട് വഴി ടിടിസി യിലേക്ക് ഒറ്റയ്ക്ക് നടന്ന് പോയാല്‍ ഇതീന്റെ ശബ്ദം ആസ്വദിക്കാം ...:)

എന്റെ ഒരു ഭാവി പോസ്റ്റിന്റെ സസ്പെന്‍സാണേ :)

Kumar Neelakandan © (Kumar NM) 12:35 PM  

ചാത്താ ആ മതിലിനു മുകളിലൂടെയാണോ ചാത്തനേറില്‍ ട്രൈയിങ് നടത്തിയത്? ചാത്തന്‍ തിരുവനന്തപുരം ചാത്തനാണോ? നല്ല ക്ലിയര്‍ ആയിട്ട് ഏരിയ ഒക്കെ പറയുന്നല്ലൊ!

ശ്രീജിത്തെ രണ്ടെണ്ണം അടിച്ചിട്ട് മരത്തിലേക്ക് ഒന്നു കയറി നോക്ക്. താനെ തല തിരിഞ്ഞോളും. പിന്നെ ചറപറാന്നു ക്ലിക്ക് ചെയ്താല്‍ മതി.

ബോധം വരുമ്പോള്‍ നമ്മള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ആയിരിക്കും. വന്ന ബോധത്തെ അവര്‍ ഇടിച്ച് തിരികെ വിട്ടോളും.

അടുത്തതവണ വരുമ്പോള്‍ (അമേരിക്കന്‍ ജയിലില്‍ നിന്ന് പൊതുമാപ്പ് കിട്ടി വരുമ്പോള്‍) നമുക്കൊരു തിരുവന്തരം ട്രിപ്പ് വയ്ക്കാം. നെടുമങ്ങാട് ഒക്കെ ഒന്നു കറങ്ങിക്കാണാം.

സാല്‍ജോҐsaljo 3:16 PM  

മനോഹരമായിരിക്കുന്നു ഈ ചിന്തയും ചന്തവും...

ശ്രീഹരി::Sreehari 4:47 PM  

nice fotos... :)

മഴത്തുള്ളി 5:17 PM  

കൊള്ളാം മാഷേ നല്ല ഫോട്ടോ.

:)

ദിവാസ്വപ്നം 7:59 PM  

:-)

മൂര്‍ത്തി 8:06 PM  

കൊള്ളാം..

ദേവന്‍ 2:13 AM  

അവര്‍ തലതിരിച്ചു കാണുന്നു. അവര്‍ നിറങ്ങളില്ലാത്ത ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ലോകം കാണുന്നു. പക്ഷേ പുലികളാണ്‌ അവര്‍. വെളിച്ചത്തില്‍ മനുഷ്യനോളം തെളിവില്‍ അവര്‍ കാണും. ഇരുളില്‍ എക്കോലൊക്കേഷന്‍ ഉപയോഗിച്ച്‌ ഒരു പട്ടുനൂല്‍ പോലും അവര്‍ കാണും. നമുക്ക്‌ അസൂയപ്പെടാം.

ലവന്മാര്‍ ഒരു മണിക്കൂറില്‍ ആയിരക്കണക്കിനു കൊതുകുകളെ ചെറുവാവലുകള്‍ ഫിനിഷ്‌ ആക്കി നമ്മളെ ചിക്കുന്‍ ഗുന്യയില്‍ നിന്നും മലേറിയയില്‍ നിന്നും മന്തില്‍നിന്നും രക്ഷിക്കുന്നു. കടവാതിലുകള്‍ പരാഗണം നടത്തി ഒരുപാടു സസ്യങ്ങളെ നിലനിര്‍ത്തുന്നു.

വവ്വാലിന്റെ ഷിറ്റ്‌ വെറും വളം മാത്രമല്ല, വെടിമരുന്നുണ്ടാക്കാന്‍ കിട്ടാവുന്നതില്‍ വച്ച്‌ ഏറ്റവും നല്ല സ്വാഭാവിക ചേരുവയാണ്‌. വവ്വാലപ്പിക്കുവേണ്ടി രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം പോലും നടന്നിട്ടുണ്ട്‌.

Kumar Neelakandan © (Kumar NM) 8:39 AM  

പക്ഷെ ദേവാ വാവലുകള്‍ക്ക് കണ്ണുകാണുമോ? അവ ശബ്ദത്തിന്റെ പ്രതിഫലനം തിരിച്ചറിഞ്ഞാണ് യാത്ര എന്നാണ് എവിടെയോ വായിച്ച ഓര്‍മ്മ.

അപ്പോള്‍ അവറ്റകള്‍ക്ക് കണ്ണുകാണും അല്ലേ?

റീനി 9:39 AM  

വവ്വാലുകള്‍ക്ക്‌ കണ്ണുകാണില്ല.
ഒരുവിധത്തില്‍ നന്നായി. ഈ ഡ്രാക്കുളകുഞ്ഞുങ്ങള്‍ക്ക്‌ അവരുടെ വൈരൂപ്യം കാണേണ്ടിവരില്ലല്ലോ.
ചിത്രം തലതിരിച്ച്‌ കാണണമെങ്കില്‍ നേരാംവിധം എടുത്തിട്ട്‌ തലേംകുത്തിനിന്ന് കണ്ടാല്‍ മതി.
കുമാറേ, നല്ല ചിത്രങ്ങള്‍!

ബയാന്‍ 11:20 AM  

ഈ പോസ്റ്റും ദേവന്റെ കമെന്റും എന്റെ തല തിരിച്ചു.

മറ്റൊരാള്‍ | GG 11:50 AM  

കുമാറേട്ടാ,
ഇതുവരെ ആരും കാണാതെപോയ പുതിയൊരിനത്തേക്കൂടി ഇവിടേക്ക്‌ എത്തിച്ചതിന്‌ നന്ദി.

പിന്നെ ഒരുസംശയം ഇപ്പോഴും ബാക്കി. വാവല്‍(?) തല തിരിഞ്ഞുതന്നെയാണോ കാണുന്നത്‌? എനിയ്ക്‌ തോന്നുന്നില്ല.

ഉണ്ണിക്കുട്ടന്‍ 1:59 PM  

അപ്പോ കുമാറേട്ടന്‍ ആ വവ്വാലു കിടക്കണ പോലെ തല കീഴായി തൂങ്ങിക്കിടന്നാണ്‌ ഈ ഫോട്ടോ എടുത്തതല്ലേ... ആ കിടപ്പിന്റെ ഒരു ഫോട്ടോ കൂടെ ഇടാരുന്നൂ..

സമ്മതിച്ചു ..ഇങ്ങളൊരു ബാറ്റ്മാന്‍ തന്നെ !

ശ്രീ 2:01 PM  

മറ്റൊരാളേ..
വവ്വാലിനു കണ്ണു കാണാനേ പറ്റില്ല. പിന്നെങ്ങനാ തല തിരിഞ്ഞു കാനുന്നത്?
അവ ശബ്ദവിചികളുടെ പ്രതിഫലനം മൂലമാണ്‍ ഇരയെ (എന്നല്ല, എന്തും) തിരിച്ചറിയുന്നത് എന്നാണ്‍ ഞാനും പഠിച്ചിരിക്കുന്നത്.
:)

Kumar Neelakandan © (Kumar NM) 2:05 PM  

ശ്രീ പറഞ്ഞതുപോലെയാ ഞാനും കരുതിയിരുന്നത്. പക്ഷെ ദേവന്‍ പറഞ്ഞത് കാണാനാകും എന്നാണ്. (പറഞ്ഞതു ദേവന്‍ ആയതുകൊണ്ട് ശരിയാകാന്‍ വഴിയുണ്ട്. വായില്‍ തോന്നിയതു വിളിച്ചുപറയുന്ന ആള്‍ അല്ല ആ ദേഹന്‍!) പക്ഷെ വവാല്‍ എന്നു മാത്രമല്ല, പക്ഷികള്‍ മുഴുവന്‍ ബ്ലാക്ക് ആന്റ് വൈറ്റ് ആണ് കാണുന്നത് എന്നും എവിടെയ്യോ വായിച്ചിട്ടുണ്ട്.

SunilKumar Elamkulam Muthukurussi 3:36 PM  

വവ്വാലുകള്‍ വീട്ടിലുമ്മുണ്ടായിരുന്നു. ആള്‍‌ത്താമസമില്ലാത്ത പത്തായപ്പുരയില്‍ കയ്യറിയാല്‍ അവരാണ് ആദ്യം എതിരേറ്റിരുന്നത്. നനച്ചീറ്, നരച്ചീറ് (കോളോOക്കിയല്‍ ഭാഷ?))എന്നിങനെ വിളിച്ചിരുന്നു. ഇരുട്ട്മുറ്Rഇകളില്‍ ആയിരുന്നു അധികവും ഉണ്ടാകുക. പത്തായം, മച്ച്, കോണിക്കെട്ട് എന്നിവിടങളില്‍ ധാരാളം. അതിന്റെ ചിറകടി ശബ്ദം ത്തന്നെ ഭീകരമാണ്.

ഞാന്‍ പറയുന്ന നരച്ചീറും ഇതും ഒന്നാണോ?
-സു-

Kumar Neelakandan © (Kumar NM) 4:55 PM  

സുനില്‍, നരിച്ചീര്‍ (ഞങ്ങടെ നാട്ടില്‍ നരിച്ചില്‍) വാവലിനെ കാളും അല്പം ചെറുതാണ്. വാവലിന്റെ അത്രയും കറുപ്പുണ്ടാവില്ല, അല്പം ബ്രൌണ്‍ നിറം ആയിരിക്കും. ചിറകും ചെറുതാണ്. രാത്രിയില്‍ ശബ്ദവീചികളില്‍ വഴിതെറ്റി വീട്ടുമുറ്റത്ത് വന്ന് വെകളിപ്പറക്കല്‍ നടത്താറുണ്ട്. മുഖം കണ്ടാല്‍ ഒരു പാവം പട്ടിക്കുട്ടിയുടെ മിനിയേച്ചര്‍ പോലെയിരിക്കും.

വാവല്‍ നന്നേ കറുത്തിട്ടാണ്. ചിറകിനു വലിപ്പം ഉണ്ടാകും.

ഇതൊന്നും ജന്തുശാസ്ത്രം അനുസരിച്ച് പറയുന്നതല്ല. ഇവറ്റകളെ കണ്ടിട്ടുള്ള കം‌പാരിസണ്‍ വച്ചിട്ടു പറയുന്നതാ..

Mr. K# 8:06 PM  

നരിച്ചീറുകള്‍ ചെറിയ പ്രാണികളേയും കൊതുകുകളേയും ആണ് ഭക്ഷിക്കുന്നത്. അവക്ക് കണ്ണുകാണില്ല.

എന്നാല്‍ വവ്വാലുകള്‍ പഴങ്ങളാണ് ഭക്ഷിക്കുന്നത്. അവക്ക് കണ്ണുകാണാം.

ദേവന്‍ 2:32 AM  

ജന്തുക്കളുടെ കാഴ്ച്ചശക്തിയെ ദിനക്കാഴ്ച്ച (ഡേ-വിഷന്‍) രാത്രിക്കാഴ്ച്ച (നൈറ്റ്‌ വിഷന്‍) നിറക്കാഴ്ച്ച (കളര്‍ വിഷന്‍) എന്ന മൂന്നു സവിശേഷതകള്‍ കൊണ്ടാണ്‌ അളക്കാറ്‌. വവ്വാലുകളുടെ ഡേ വിഷനും നൈറ്റ്‌ വിഷനും മനുഷ്യന്റേതിനോട്‌ കിട പിടിക്കുന്നവയാണ്‌.

വവ്വാലുകളെ പ്രധാനമായും മെഗാബാറ്റ്‌ (കടവാതില്‍) മൈക്രോബാറ്റ്‌ (സാദാ വവ്വാല്‍) എന്നു തരം തിരിക്കാം. ഇതില്‍ കടവാതില്‍ വര്‍ഗ്ഗത്തിനു റഡാര്‍ വിദ്യ (മാറ്റൊലി ഉപയോഗിച്ചുള്ള യാനം അഥവാ എക്കോലൊക്കേഷന്‍) നടത്താനുള്ള കഴിവില്ല, പക്ഷേ ചെറുവവ്വാലുകള്‍ക്ക്‌ അതുണ്ട്‌. അതൊരു ബോണസ്‌ മാത്രം. ചെറു വവ്വാലുകള്‍ക്ക്‌ കളര്‍ വിഷനില്ല, പക്ഷേ കാഴ്ച്ഛയില്‍ ഏതു വവ്വാലും മനുഷ്യനോളം മിടുക്കന്മാരാണെന്നു മാത്രമല്ല, മനുഷ്യനു കാണാനാവാത്ത ഇന്‍ഫ്രാറെഡ്‌ വരെ ചിലവന്മാര്‍ക്കു കാണാം.

ഒരു കുന്തവും കാണാന്‍ വയ്യാത്ത അന്ധന്‍ എന്ന അര്‍ത്ഥത്തില്‍ "ആസ്‌ ബ്ലൈന്‍ഡ്‌ അസ്‌ ഏ ബാറ്റ്‌" എന്നു നമ്മള്‍ പറയാറുണ്ട്‌. പക്ഷേ ബാറ്റ്‌ അന്ധനല്ല എന്നതാണു സത്യം.

Kumar Neelakandan © (Kumar NM) 10:14 AM  

ദേവദേവോ ഇതൊരു പുതിയ അറിവാണ്. നന്ദി അതുപങ്കുവച്ചതിനു (എനിക്ക് ‘വിവരം’ഇല്ലായിരുന്നു എന്ന് ഈ അറിവ് ഒരിക്കല്‍ കൂടി തെളിയിച്ചു. :)

ആഷ | Asha 11:57 AM  

:)
തലതിരിഞ്ഞ മനുഷ്യന്റെ ഈ തലതിരിഞ്ഞ പോസ്റ്റ് കൊള്ളാം.
എന്റെയും ലേശം വിവരം കൂടി ആ കമന്റ്സ് വായിച്ചു കഴിഞ്ഞപ്പോ.

Kumar Neelakandan © (Kumar NM) 3:46 PM  

പക്ഷെ പണ്ടു സ്കൂളില്‍ പഠിച്ചപ്പോള്‍ (പഠനം എന്നൊക്കെ ആ പ്രവര്‍ത്തിയെ പറയാമോ ആവോ? എന്റെ ടീച്ചറന്മാര്‍ ആരും ബ്ലോഗില്‍ ഇല്ല എന്നു തന്നെ വിശ്വസിക്കുന്നു) ഇവറ്റകള്‍ക്ക് കണ്ണുകാണില്ല എന്നു പഠിച്ചതായാണ് ഓര്‍മ്മ.

Kalesh Kumar 10:26 PM  

(:

chithrakaran:ചിത്രകാരന്‍ 1:03 PM  

തലതിരിഞ്ഞു തൂങ്ങിക്കിടക്കുന്ന വവ്വാവലിന്റെ അകക്കണ്ണിലൂടെ സഞ്ചരിച്ച് ഈ ദ്രിശ്യാനുഭവം പരിഭാഷപ്പെടുത്തിതന്ന കുമാറിന്റെ പൊസ്റ്റ് വളരെ മനോഹരമായിരിക്കുന്നു.

Sethunath UN 12:00 PM  

എന്തൊരു നിരീക്ഷണമാ കുമാ‌ര്‍.. അതിനൊത്ത ചിത്രങ്ങ‌ളും. ന‌ന്നായിരിയ്ക്കുന്നു

ദിലീപ് വിശ്വനാഥ് 7:45 PM  

ഇതാണ് ഭാവന ഭാവന എന്നു പറയുന്നത്. തല തിരിച്ചതിനു നന്ദി.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP