പുലയമ്പാറയില്‍ പുലരുമ്പോള്‍
പുലയമ്പാറ ചെറിയ ഒരു സ്ഥലമാണ്. നെല്ലിയാമ്പതിയിലെ നാട്ടുകാര്‍ക്ക് അത് അവരുടെ പട്ടണവും.
അഴിച്ചുവിട്ട കുറേ കന്നുകാലികള്‍, റോഡിന്റെ ഇരുവശവും വെറുതെ വെയില്‍ കൊണ്ടുകിടക്കുന്ന ജീപ്പുകള്‍. ചില്ലിട്ട അലമാരയില്‍ ആവിപറക്കുന്ന പുട്ട് ഇരിക്കുന്ന ചായക്കടകള്‍. അകലെ മഞ്ഞു വീണുകിടക്കുന്ന മലനിരകള്‍. ഒരു മലയോര ടൌണിനുവേണ്ടതെല്ലാം ഇവിടെ സിനിമയ്ക്ക് സെറ്റിട്ടതുപോലെയുണ്ട്.
ഐ റ്റി എല്‍ ഹോളീഡേ റിസോര്‍ട്ടില്‍ നിന്നാണെങ്കില്‍ കാട്ടിലെ ഈ റോഡിലൂടെ നാലഞ്ചു കിലോമീറ്റര്‍ നടക്കണം. റോഡിന്റെ ഇരുവശവും കണ്ണും കാതുമെറിഞ്ഞ് നടന്നാല്‍ ഒരുപാട് കാഴ്ചകളും ശബ്ദങ്ങളും മനസിലേക്ക് റെക്കോഡ് ചെയ്യാം. ഇടയ്ക്ക് റോഡ് ക്രോസ് ചെയ്ത് പോകുന്ന നീലഗിരി താര്‍ എന്ന വലിപ്പമുള്ള കോലാടുകളെ കാണാം. പുലരിവെയിലില്‍ അലസമായി കിടക്കുന്ന കുറുക്കന്മാരെ കാണാം. മരങ്ങളില്‍ മോണിങ് വാക്കിനിറങ്ങിയ കുരങ്ങന്മാരെ കാണാം. നെല്ലിയാമ്പതിയിലെ പ്രശസ്ഥമായ ഓറഞ്ചുതോട്ടം ഇതിനടുത്താണ്. പക്ഷെ അവിടെ ഇപ്പോള്‍ ഓറഞ്ചുകള്‍ അധികം ഇല്ല. ഓറഞ്ചുതോട്ടം എന്ന പേരുമാത്രമേയുള്ളു.
ഒരു മലയോര ടൌണ്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസിലോടി എത്തുന്ന ഇമേജറിയില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു കാഴ്ചയാണ് ചായക്കട. ആവിപറക്കുന്ന സമോവര്‍. ചില്ലലമാരിയിലെ ദോശ, പുട്ട്, നെയ്യപ്പം, പുഴുങ്ങിയ മുട്ട എന്നിവയാണ് ഇവിടുത്തെ ഹൈലൈറ്റ്സ്. പത്രംവായനയാണ് ഇവിടുത്തെ പ്രഭാതത്തിലെ പ്രധാന പരിപാടി. ഒരു പത്രം ഒരുപടു താളുകളായി ഒരുപാട് ആള്‍ക്കാര്‍ വായിക്കും. ഇത്തരത്തില്‍ ഒരു ചായക്കട പുലമ്പാറയില്‍ നമ്മളെ കാത്തിരിക്കുന്നുണ്ട്.
ഈ ചെറിയ സ്ഥലത്തെ ചെറിയ കടയിലും പെപ്സിക്ക് ഇരിക്കാന്‍ ഒരു തണുത്ത ഫ്രിഡ്ജ് ഉണ്ട്. നമ്മള്‍ ആകമാനം ഉപഭോതൃസംസ്കാരത്തിന്റെ തണുപ്പിച്ചവഴികളില്‍ സുഖിച്ചു ജീവിക്കുന്നു എന്ന റിയാലിറ്റി മനസിലാകുന്നത് ഇത്തരം അപുര്‍വ്വ കാഴ്ചകളിലാണ്.
നെല്ലിയാമ്പതി നമ്മള്‍ കണ്ടുതീരുന്നില്ല. കേശവന്‍പാറയും, പോബ്‌സണ്‍ കമ്പനിയുടെ ജൈവകൃഷിതോട്ടവും അതിനിടയിലുടെ നടന്നു പോകുമ്പോള്‍ എത്തുന്ന മനോഹരമായ താഴ്വരകാഴ്ചകളും ഒക്കെയായി നെല്ലിയാമ്പതി നിരന്നു കിടക്കുന്നു. അതിനെ നോക്കി ഇടയ്ക്ക് വച്ച് മലയിറങ്ങുകയാണ് എന്റെ ഈ പോസ്റ്റ്. ഒപ്പം വന്ന എല്ലാവര്‍ക്കും നന്ദി.
19 അഭിപ്രായങ്ങള്‍:
അഴിച്ചുവിട്ട കുറേ കന്നുകാലികള്‍, റോഡിന്റെ ഇരുവശവും വെറുതെ വെയില്‍ കൊണ്ടുകിടക്കുന്ന ജീപ്പുകള്‍. ചില്ലിട്ട അലമാരയില്‍ ആവിപറക്കുന്ന പുട്ട് ഇരിക്കുന്ന ചായക്കടകള്‍. അകലെ മഞ്ഞു വീണുകിടക്കുന്ന മലനിരകള്‍. ഒരു മലയോര ടൌണിനുവേണ്ടതെല്ലാം ഇവിടെ സിനിമയ്ക്ക് സെറ്റിട്ടതുപോലെയുണ്ട്.
കുമാറേട്ടാ..
പെട്ടെന്ന് തീര്‍ന്ന പോലെ..കുറേക്കൂടി എഴുതാമായിരുന്നൂ..കുറച്ച് ചിത്രങ്ങളും കൂടി..
:)
കുമാറേട്ടാ...
പുലയമ്പാറ വിശേഷങ്ങളും ചിത്രങ്ങളും നന്നായി.
:)
വിവരണം ഇഷ്ടമായി. ഒന്ന് കറങ്ങാന്‍ ഒക്കെ കൊതിയായിപ്പോകുന്നു.
മനോഹരമായിരിക്കുന്നു കുമാര്‍.
വിവരണവും, ഫോട്ടോകളും.
കുമാറേട്ടാ AVT യുടെ തോട്ടത്തിനടുത്തുള്ള പാറയില്‍നിന്ന് പോത്തുണ്ടി ഡാം കാണാം. അസ്തമയ സമയത്താണ് കാണുന്നതെങ്കില്‍!! എനിക്കു വാക്കുകളില്ല, കണ്ടുതന്നെ അനുഭവിക്കണം.
കുമാറേട്ടാ, എല്ലാപടങ്ങളും ഒന്നിനൊന്നു ബെറ്റര്‍. സൂയിസൈഡ് പോയിന്‍റില്‍ പോയില്ലേ???
ഓഫ്
പോബ്സ് ആണു കെട്ടോ....
:)
അവസാനത്തെ പടം, നെല്ലിയാമ്പതിയില്‍ നിന്നുള്ള കാഴ്ച നന്നായിട്ടുണ്ട്.
"ആവിപറക്കുന്ന സമോവര്‍.." അതും കൂടി ചിത്രങ്ങളിലെവിടെയെങ്കിലും ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്ന് തോന്നുന്നു. നെല്ലിയാമ്പതിയിലൂടെ ഒന്നുകൂടി കറങ്ങിയടിക്കാന്‍ ആഗ്രഹമുണര്‍ത്തും വിധം നല്ല ചിത്രങ്ങളും വിവരണവും, പക്ഷേ പെട്ടന്ന് അവസാനിച്ചത് പോലെ..!!
ആശംസകളോടെ..
അവസാനത്തെ പടം അത്യുഗ്രന്‍ കുമാറേട്ടാ. ചായക്കടയും നന്നായിട്ടുണ്ട്. വിവരണം കുറഞ്ഞ് പോയി എന്ന് പരാതിയുണ്ട്.
നല്ല ഭംഗിയുള്ള ചിത്രങ്ങള്‍, പ്രത്യേകിച്ചും അവസാനത്തെ ചിത്രം.
പടങ്ങളും വിവരണവും ആസ് യൂഷ്വല്‍ കിടലംസ് !
ആരാധകരുടെ നിരന്തരമായ ആവശ്യത്തിന്‍ വഴങ്ങി കുറച്ച് കൂടി ഫോട്ടോയും വിവരണങ്ങളുമായി അടുത്ത് പോസ്റ്റും ഇടോ....!
നെല്ലിയാമ്പതി പടങ്ങള്‍ ഇനിയും ഇട്ടാല്‍ നിങ്ങള്‍ക്കു തന്നെ കടുക്കും. കാരണമെനിക്കു മടുത്തു, അതു തന്നെ. :)
മാഷെ, സുന്ദരന്‍ പടങ്ങള്‍.
ഫോട്ടോഗ്രഫിയെപറ്റിത്തന്നെ വിശദമായി ഒരു ബ്ലോഗ് കുമാര്‍ജിയുടെ വക തുടങ്ങുമോ? സമയം പോലെ...?
അവസാനത്തെ ഫോട്ടോ നന്നായിരിക്കുന്നു.
എനിക്ക് മടുത്തില്ല ഈ വിവരണം വായിച്ചിട്ട്. പെട്ടെന്ന് തീര്‍ന്നല്ലോ എന്നോര്‍ത്തു.
സൂപ്പര്‍ പടങ്ങള്‍!
കൊറച്ചുംങ്കൂട്യാവാര്‍ന്നൂ ട്ടാ.
:) അവസാനത്തെ പടം, കിണുക്കന്‍.
ചായക്കടയിലിരുന്നു പത്രം വായിക്കുന്നവരുടെ ചിത്രം മനോരമയുടെ പരസ്യചിത്രം പോലെ; മനോഹരം.
Post a Comment