Related Posts with Thumbnails

Monday, July 30, 2007

നെല്ലിയാമ്പതികാഴ്ചകള്‍ - രണ്ടാം ദിവസം.

അവിചാരിതമായ കാരണങ്ങളാല്‍ യാത്രയുടെ ഇടയ്ക്ക് നിന്നുപോയ വണ്ടി ഇതാ വീണ്ടും തള്ളി സ്റ്റാര്‍ട്ടാക്കിയിരിക്കുന്നു.

നമുക്കു മലകയറാം. പോത്തുണ്ടിയില്‍ നിന്നും നമ്മള്‍ 17 കിലോമിറ്റര്‍ താണ്ടി നമ്മള്‍ നെല്ലിയാമ്പതിയിലെത്തി. നമ്മളിപ്പോള്‍ സമുദ്ര നിരപ്പില്‍ നിന്നും 1572 മീറ്റര്‍ ഉയരെയാണ്. പാറി നടക്കുന്ന മഴമേഘങ്ങളുടെ താഴെയും. ഒന്ന് ഫ്രെഷ് ആയിട്ട് നമ്മള്‍ സീതാര്‍കുണ്ടിലേക്ക് പോകുന്നു. കരുണ പ്ലാന്റേഷന്റെ ഉള്ളിലാണ് സീതാര്‍കുണ്ട്. രാമനും സീതയും ലക്ഷണനും വനവാസകാലത്തു താമസിച്ചു എന്നാണ് ഐതീഹ്യം. അയോദ്ധ്യയില്‍ നിന്നും നടതള്ളിയപ്പോള്‍ ഇതുവരെ നടന്നെത്തിയോ എന്നു ചോദിച്ചാല്‍ ഒരുത്തരം ഉണ്ട്; വനവാസക്കാലത്ത് രാവണന്‍ തട്ടിക്കൊണ്ടു പോയത് ലങ്കയിലേക്കാണ്, അയോദ്ധ്യയില്‍ നിന്നും ലങ്കയിലേക്കുള്ള വഴി ഗൂഗിള്‍ എര്‍ത്തില്‍ നോക്കു. അതിന്റെ ഇടയ്കാണ് നെല്ലിയാമ്പതി.

സീതാര്‍കുണ്ടില്‍ നിന്നും നോക്കിയാല്‍ താഴെ പാലക്കാടും നെന്മാറയും കാണാം.

കാഴ്ചക്കാരെ ആനയിക്കാന്‍ നില്‍ക്കുന്ന ഈ ഒറ്റ മരം ഇവിടുത്തെ പ്രത്യേകതയാണ്.മഞ്ഞുവീഴും മുന്‍പു നമുക്ക് തിരികെ റിസോര്‍ട്ടില്‍ എത്തണം. മഴക്കാലമായതുകൊണ്ട് വളരെ പെട്ടന്നെ കോടമഞ്ഞ് വന്നിറങ്ങും. പിന്നെ മഞ്ഞലൈറ്റില്‍ ആയാലും ഡ്രൈവിങ് എളുപ്പമല്ല.

കോടമഞ്ഞ് വളരെ വേഗം വരും. നമ്മുടെ മുന്നില്‍ എല്ലാം മറയ്ക്കും. പട്ടാപ്പകല്‍ ഇരുട്ടുണ്ടാക്കും. പിന്നെ ഞാന്‍ ഒന്നും ചെയ്തില്ല എന്നപോലെ അപ്രത്യക്ഷമാകും. ഞൊടിയിടയിലെ ഈ പ്രതിഭാസം നമ്മളെ അതിശയിപ്പിക്കും.രാത്രിയില്‍ നമ്മള്‍ താമസിക്കുന്ന ഐ റ്റി എല്‍ ഹോളീഡാ റിസോര്‍ട്ടുകാര്‍ (ഇവിടെ വേറെ റിസോര്‍ട്ടുകള്‍ ഇല്ല, അല്പം മാറി ഹോം സ്റ്റേയും ബംഗ്ലാവുകളും അപൂര്‍വ്വം റിസോര്‍ട്ടുകളും ഉണ്ടാവും) നമുക്ക് കൂടിയിരുന്നു വര്‍ത്താനം പറയാന്‍, പാട്ടുപാടാന്‍, ആടാന്‍, ചൂടാകാന്‍ ഒക്കെ ക്യാമ്പ് ഫയര്‍ ശരിയാക്കി തരും, അവരുടെ പ്രോപ്പര്‍ട്ടിയില്‍തന്നെ. നമുക്ക് ആടാം പാടാം എല്ലാം മറക്കാം.തീയുടെ ചൂടാറുമ്പോള്‍ മൂടിപ്പുതച്ച് കിടന്നുറങ്ങാം. പക്ഷെ രാവിലെ തന്നെ ഉണരണം. അതികാലത്ത് സൂര്യനെ നോക്കി നമുക്ക് കാട്ടിനുള്ളിലെ റോഡിലൂടെ നടക്കാം. ഓറഞ്ചു തോട്ടം വഴി പുലയന്‍പാറയിലേക്ക്.

ഗുഡ്‌നൈറ്റ്.

നെല്ലിയാമ്പതി ആദ്യ ഭാഗം ഇവിടെ കാണാം

22 അഭിപ്രായങ്ങള്‍:

kumar © 12:54 AM  

നെല്ലിയാമ്പതിയിലൂടെയുള്ള യാത്രയുടെ രണ്ടാം ഭാഗം.

ഡാലി 1:36 AM  

ആ‍ നാലാമത്തെ പടത്തില് എന്തൂട്ടാണ് വട്ടത്തില്? ആ പടം ഞാനെടുത്തു.
ക്യാപ് ഫയര്‍ പറഞ്ഞാ‍ാലൊന്നും ഞങ്ങളു പേടിക്കൂല്യാ (കൊതീല്യാ). നല്ല അസ്സല് ബാ‍ര്‍ബീക്യൂ ഇണ്ടിവിടെ ആഹാ.

lakshmy 1:41 AM  

അടുത്ത അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലമാണ് നെല്ലിയാമ്പതി. കേട്ടറിവില്‍ ഇത്ര മനോഹരമാനെന്ന് തൊന്നിയിരുന്നില്ല. അതി മനോഹരമായ ചിത്രങ്ങള്‍ [കണ്ണൂരാന്റേതുള്‍പ്പെടെ] നല്ലൊരു യാത്രാ വിവരണവും. ഇനിയും തുടരുകയെല്ലേ? ബാക്കി ഭാഗത്തിനായി ക്കാത്തിരിക്കുന്നു

സാല്‍ജോҐsaljo 9:06 AM  

നല്ല ഫ്രെയ്മുകള്‍, ഗംഭീരമായിരിക്കുന്നു.

kumar © 9:14 AM  

ഡാലീ, നാലാമത്തെ പടത്തില്‍ വട്ടത്തില്‍ കാണുന്നത് അവിടെ ഗാര്‍ഡനില്‍ ഉള്ള ലൈറ്റ് ആണ്. പെട്ടന്ന് മഞ്ഞുവന്നു മൂടുമ്പോള്‍ അവര്‍ അതൊക്കെ ഓണ്‍ ചെയ്യും.

ബാര്‍ബി-ക്യു അവിടെയും ഉണ്ട്. അതൊക്കെ പറഞ്ഞ് കൊതികൂട്ടണ്ട എന്നു പറഞ്ഞേയുള്ളു ;)

റീനി 10:02 AM  

അപ്പോ ഇതാണ്‌ നെല്ലിയാമ്പതി? സുന്ദരന്‍ ചിത്രങ്ങള്‍! സുന്ദരന്‍ ദൃശ്യങ്ങള്‍! ആ കസേര വലിച്ചിട്ട്‌ കുറച്ചുസമയം കോടമഞ്ഞിന്‌ കൂട്ടായി ഇരിക്കുവാന്‍ തോന്നുന്നു.

കുറുമാന്‍ 11:08 AM  

ഇത്തവണ വിവരണം അല്പം കുറഞ്ഞ് പോയെങ്കിലും, നല്ല ചിത്രങ്ങളുടെ സാന്നിധ്യത്തില്‍ അത് മുങ്ങിപോയി.....മൂന്ന് വേഗം പോരട്ടേ. നമ്മക്കൊരു ട്രിപ്പിട്ടാലോ?

ദില്‍ബാസുരന്‍ 11:13 AM  

ആ തീയിന്റെ അടുത്ത് കട്ടന്‍ ചായ ഗ്ലാസില്‍ മുറുകെ പിടിച്ച് അലറി അര്‍മ്മാദിക്കുന്ന ആള്‍ക്ക് കുമാറേട്ടന്റെ ഛായ. ഏയ് കുമാറേട്ടന്‍ ആ ടൈപ്പല്ല. (കട്ടന്‍ ചായ കുടിച്ച് അര്‍മ്മാദിക്കുന്ന ടൈപ്പ്) :-)

kumar © 11:20 AM  

കുറുമാനെ ഇപ്പോള്‍ അവിടെ ട്രിപ്പിനു പോകാന്‍ പറ്റിയ സമയം!. നല്ല മഴ!! മഴ ഒഴിയുന്ന ഇടവേളകളില്‍ നെല്ലിയാമ്പതി സ്വര്‍ഗ്ഗം ആകും. പക്ഷെ പുറത്തിറങ്ങാതെ സ്മാളടിച്ച് ഇരിക്കേണ്ടിവരും. (സ്മാള്‍ അല്ല, ദില്‍ബു പറഞ്ഞ ‘ആര്‍മാദ കട്ടന്‍ ചായ’

KuttanMenon 11:27 AM  

പതിനേഴു വര്‍ഷം മുമ്പ് നെല്ലിയാമ്പതിയില്‍ പോയ അനുഭവമുണ്ട്. നാലു ബൈക്കില്‍. ദുഷ്കരമായിരുന്നു യാത്ര. ഇപ്പോള്‍ ഏറെ മാറിപ്പോയിയെന്ന് കേട്ടു. പറ്റിയാല്‍ ഇനിയും പോകണമെന്നുണ്ട്.. നെന്മാറ വേലയ്ക്ക് പോകുമ്പോള്‍ പലപ്പോഴും തോന്നും ആ വഴിക്കൊന്ന് പോയാലോയെന്ന്..
നല്ല പടങ്ങള്‍.
ചെറിയ ഒരു സംശയം..1572 കിലോമീറ്ററല്ല മീറ്ററല്ലേ

kumar © 11:36 AM  

കുട്ടന്‍ മേനോനെ അവിടെ ഒരു “കിലോ” കയറികൂടിയത് കണ്ടുപിടിച്ചു തന്നതിനു നന്ദി. കിലോ എടുത്തു കളഞ്ഞു.

ഇടിവാള്‍ 11:47 AM  

ജ്..ജ്.ജ്.. ഹൂശ് ഹൂശ് !
എന്തൂട്ടാ പടങ്ങള്‍!!

ഇത്തവണ ന്‍ലിയാമ്പതിയില്‍ പോവാന്‍ നോകണം! കിടുക്കന്‍

പച്ചാളം : pachalam 12:03 PM  

കട്ടന്‍ ചായപ്പടം കൊള്ളാം,ചെമ്മാ‘ങ്കുടി’ ഭാഗവതരോ അത്? ആ സീന്‍ നെല്ലിയാമ്പതിയില്‍ യെപ്പ പോയാലും കാണാന്‍ പറ്റോ??

ഒരു പാട്ട് ഓര്‍മ്മ വരുന്നൂ, മാമ്പഴം, മല്‍ഗോവാ മാമ്പഴം :D

ഇത്തിരിവെട്ടം 12:05 PM  

കുമാരേട്ടാ ഇത് കലക്കി... പോവാന്‍ പ്ലാനുണ്ട്.

ഓടോ : അഹങ്കാരത്തിനും കോപ്പിറൈറ്റോ... ഇനി കയ്യില്‍ സ്റ്റോക്കുള്ള അഹങ്കാരം എന്ത് ചെയ്യും.

ശ്രീ 12:09 PM  

ചിത്രങ്ങള്‍ സൂപ്പര്‍!

കുട്ടിച്ചാത്തന്‍ 1:15 PM  

ചാത്തനേറ്: ആദ്യമൂന്ന് ചിത്രങ്ങള്‍ കിടിലം.

ഇട്ടിമാളു 1:55 PM  

ഇങ്ങനെ പതുക്കെ പോയാലെങ്ങനാ.. ഒന്നു വേഗം വണ്ടി വിടെന്നെ... ആ പ്രൊഫൈലില്‍ പറഞ്ഞ മടി തല്‍കാലം ഒന്നു മാറ്റിവെയ്...

മഴത്തുള്ളി 3:59 PM  

കുമാര്‍ മാഷേ,

കോടമഞ്ഞിന്‍.. താഴ്വരയില്‍...രാക്കടമ്പു പൂക്കുമ്പോള്‍... ലാ‍ലല്ലാ ലാലല്ലാ........

ഓ.. ഓര്‍ക്കാതെ പാടിപ്പോയതാ ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍. ജീവിതത്തിലൊന്നെങ്കിലും പോവാന്‍ പറ്റുമോ ആവോ??

അടിപൊളി ചിത്രങ്ങള്‍.

Anonymous 6:40 PM  

നല്ല ഫ്രേംസ് കുമാര്‍
ഓഫ്.ടൊ
ക്യാമ്പ് ഫയറ് കണ്ടപ്പോള്‍ നൊസ്റ്റാള്‍ജിയ അടിച്ചു. കോളേജീന്ന് ഒരിക്കല്‍ ടൂറുപോയപ്പോള്‍ രാത്രി മഞ്ഞത്തു ക്യാമ്പ് ഫയര്‍ കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈര്‍പ്പത്തില്‍ കത്തുന്നേ ഇല്ല. ചുള്ളിക്കമ്പും, കോപ്പും ഒക്കെ ഇട്ടു നോക്കി രക്ഷയില്ല. പിള്ളേരും, സാറും ഒക്കെ ഫിറ്റ്. അവസാനം ഞങ്ങടെ എച്ച്.ഓ.ടി വന്ന് ചോദിച്ചു

“തീ കത്തിക്കാന്‍ അറിയാത്ത നീ ഒക്കെ എവിടുത്തെ @$@#$@$#$@ ആണെടാ? തീയാണ് ശാ‍സ്ത്രത്തിന്റെ തുടക്കം കുറിച്ചത്, ആദ്യം അതു കത്തിക്കാന്‍ പഠിക്ക്. അല്ലാതെ റൊക്കെറ്റ് സയന്‍സ് പഠിച്ചിട്ടൊന്നും കാര്യമില്ല”

എന്ന് ഉദ്ബോധിപ്പിച്ച് അങ്ങേര് ലുങ്കി മടക്കിക്കുത്തി അണ്ടര്‍വെയര് ഊരി ഫയറിലേയ്ക്കെറിഞ്ഞു. അതൊടെ തീയാളിക്കത്തി..

കൃഷ്‌ | krish 2:16 PM  

ആദ്യത്തെ മൂന്ന്‌ ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്. വിവരണവും.

Visala Manaskan 4:13 PM  

അക്രമ പടങ്ങള്‍. എസ്പെഷലി ആ ഒറ്റ മരം.

വിവരണവും മെടഞ്ഞു. ‘നമുക്ക് മല കയറാം’ എന്ന്‍ പറഞ്ഞ് പേരഗ്രാഫ് തുടങ്ങിയത് വളരെ ഇഷ്ടായി. (ഞാനിപ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി കുമാര്‍ ജി. ഡൈലി 1 മണിക്കൂറെങ്കിലും വച്ച് ബസില്‍ വച്ച് പുസ്തകം വായന നടക്കുന്നുണ്ട്)

പിന്നെ ആ കുടപിടിച്ച പ്രൊഫൈല്‍ പടം... ഹോ!

കാണാമറയത്ത്.. 2:02 AM  

മനോഹരമായ ചിത്രങ്ങള്‍...യാത്രാവിവരണവും

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP