Related Posts with Thumbnails

Saturday, March 31, 2007

നനഞ്ഞുണങ്ങുന്ന കമിതാക്കള്‍.

മഴതിമിര്‍ത്തുപെയ്തപ്പോള്‍ അവള്‍ പേടിച്ചു.
ബന്ധനത്തിന്റെ ചരടിലൂടെ ഊര്‍ന്ന് ചെന്ന് അവള്‍ അവനോട് ഒട്ടിച്ചേര്‍ന്ന് നിന്നു.

അവര്‍ മാത്രം.

മഴ നിന്നു.
ചേര്‍ന്നു നില്‍പ്പിന്റെ ചൂടില്‍ അവര്‍ വിയര്‍ത്തു. ആ വിയര്‍പ്പിന്റെ തുള്ളിയില്‍ പ്രകൃതി തിളങ്ങി.
കാലില്‍ തൂങ്ങുന്ന ആ തുള്ളിക്കണ്ണിലൂടെ അവന്‍‍ സൂര്യന്റെ വരവുകണ്ടു.
‘കടിച്ചുപിടിച്ചുള്ള‘ ജീവിതത്തെ ശപിച്ചു കൊണ്ടവന്‍‍ പറഞ്ഞു.
“ആ തള്ള ഇപ്പോള്‍ തിരികെ വരും. പകുതി ഉണങ്ങിയ അവരുടെ നരച്ചതുണിയുമായി, നമ്മളെ വീണ്ടും അകറ്റാന്‍.“


14 അഭിപ്രായങ്ങള്‍:

ബിന്ദു 8:48 AM  

തള്ള കുറച്ചു ദിവസമായി ചെന്നിട്ടെന്നു തോന്നുന്നു. ഒരു വല നെയ്തിട്ടുണ്ടാരോ...
:)
qw_er_ty

Kumar Neelakandan © (Kumar NM) 8:52 AM  

ബിന്ദു അതു കണ്ടു അല്ലേ? :)

പക്ഷെ ഈ അവസാനം ഇംഗ്ലീഷില്‍ വച്ച ‘കൊരട്ടി’ എന്തിനാണെന്നു മനസിലായില്ല.

ആഷ | Asha 9:27 AM  

അത് വലയല്ല ബിന്ദു ബന്ധനത്തിന്റെ മറ്റൊരു ചരട് :)
ഭാവനയും ചിത്രവും അസ്സലായിരിക്കുന്നു.

G.MANU 11:57 AM  

kalakkan kadukan

Unknown 12:07 PM  

അടിക്കുറുപ്പ് എന്ന പടക്കുറുപ്പ് നന്നായി. :-)

അനാഗതശ്മശ്രു 12:22 PM  

Exellenet

മഴത്തുള്ളി 12:31 PM  

ഒരു കമിതാവ് സ്ഥിരം മഴയത്താണെന്ന് തോന്നുന്നു ;)

ശ്രീ 12:44 PM  

കുമാര്‍‌! കൊള്ളാം... നല്ല ഭാവന.

സാജന്‍| SAJAN 5:12 PM  

ഇതു കലക്കി..
നല്ല ഭാവന (നടിയല്ല)
ചിത്രവും അസ്സലായിരിക്കുന്നു

Anonymous 5:48 PM  

കൊതിയാവുന്നു.
ഒരു മഴ പെയ്തെങ്കില്‍.

Sathees Makkoth | Asha Revamma 12:41 AM  

തലക്കെട്ട് കണ്ട് ഞാനെന്തൊക്കെയൊ ഓര്‍ത്തു...
നല്ല ഭാവന.നല്ല ചിത്രം

മുല്ലപ്പൂ 3:09 PM  

ഇതില്‍ എതാ അവന്‍ ? ഏതാ അവള്‍ ?

ഒരു വിശകലനം :

ബന്ധനത്തിന്റെ ചരടിലൂടെ ഊര്‍ന്ന് ചെന്ന് അവള്‍

ന്യൂട്ടന്‍ ചേട്ടന്റെ തലയില്‍ ആപ്പിള്‍ വീണങ്കില്‍,ഇങ്ങനെ പറഞ്ഞതനുസരിച്ച്,അവള്‍ ചുവപ്പുചേല ചുറ്റിയവള്‍ ആവാം

അങ്ങനെ എങ്കില്‍ ഇതു കാലില്‍ തൂങ്ങുന്ന ആ തുള്ളിക്കണ്ണിലൂടെ അവന്‍‍

ഹെയ് ഇതു ആകെ കണ്‍ഫ്യൂഷനോമാനിയ ആയല്ലൊ ?

Kumar Neelakandan © (Kumar NM) 7:28 PM  

മുല്ലപ്പൂവിന്റെ ചോദ്യം വലയ്ക്കുന്ന ചോദ്യം ആണ്. ആ കമിതാക്കളുടെ സാങ്കല്‍പ്പിക സൃഷ്ടാവായ എനിക്ക് അവരെ വഴിയിലുപേക്ഷിക്കാനാവില്ലാലോ! അതുകൊണ്ട് ഇതാ പിടിച്ചോളൂ എന്റെ വിശദീക്കരണം.

അതായത് അവര്‍ കമിതാക്കള്‍ ആണ്. പ്രണയം ആണ് അവരുടെ ശക്തി. അത് എപ്പോഴും ന്യൂട്ടന്റെ ആപ്പിള്‍ ചിന്തയെക്കാളും സ്റ്റ്രോങ് ആണ്. അതിന്റെ ചൂട് ഉണ്ടെങ്കില്‍ അവള്‍ ആ ചരിടിലൂടെ എന്നല്ല ഒരു ചരടുതന്നെയില്ലാതെ പോലും ഏത് ഉയരത്തിലേക്ക് വേണമെങ്കിലും അവള്‍ കയറും. ഊര്‍ന്നല്ല, പറന്നുവേണമെങ്കിലും.

പ്രണയത്തിനു ദൂരവ്യത്യാസങ്ങളും കയറ്റിറക്കങ്ങളും‍ ഒരു പ്രശ്നമല്ല എന്നാണ് എന്റെ ഒരു ചെറിയ അറിവ്.

Kalesh Kumar 8:45 PM  

കടിച്ചുപിടിച്ചുള്ള ജീവിതം - വല്ലാതെ ആ വാക്കുകളെന്നെ വലയ്ക്കുന്നു കുമാര്‍ ഭായ്!

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP