Related Posts with Thumbnails

Thursday, March 22, 2007

ചെഗുവെരയുടെ തല!

വാഗമണ്‍ എന്ന സ്ഥലത്തുവച്ച് ഈ അടുത്ത കാലത്തു ഷൂട്ട് ചെയ്ത ഒരു പരസ്യചിത്രത്തിന്റെ സെറ്റില്‍ നിന്ന്.

അവിടെ ഒരു അസിസ്റ്റന്റ് ഡയറക്റ്റര്‍ ഇട്ടുവന്ന ഒരു ടീ ഷര്‍ട്ട് എന്നെ ഒരുപാട് ആകര്‍ഷിച്ചു.
ഒരു വല്ലാത്ത ജീവനുള്ള കാഴ്ച.

ആ ടീ ഷര്‍ട്ടില്‍ ഉണ്ടായിരുന്ന ചെഗുവേരയുടെ മുഖം ലൈഫ് സൈസില്‍ ആയതു കൊണ്ടാവും
ആ ടീ ഷര്‍ട്ട് ഓരോതവണ കണ്ടപ്പോഴും ഒരു “ചെ” സാന്നിദ്ധ്യം അനുഭവപ്പെട്ടു.
പലപ്പോഴും പലരൂപത്തിലും അത് എന്റെ ക്യാമറയില്‍ തെളിഞ്ഞു.


ടീ ബ്രേക്കില്‍ എന്റെ എതിരെയുള്ള കസേരയില്‍ ഇരുന്ന ആ സുഹൃത്ത് ചായകുടിച്ചിട്ടു ചായയ്ക്കൊപ്പം കൈ താഴ്ത്തിവച്ചപ്പോള്‍ എനിക്ക് തോന്നിയ കാഴ്ചയാണ് ഈ ചിത്രം.


മോട്ടോര്‍ സൈക്കിള്‍ ഡയറീസ്.


ഞങ്ങളുടെ ആ പരസ്യചിത്രത്തിന്റെ ക്യാമറാമാന്‍ പ്രതിഭാധനനായ വേണുവും “ചെ”യും

കടപ്പാട് : വേണു, മുദ്ര കമ്മ്യൂണിക്കേഷന്‍സ്, വീ ഐ ഫിലിംസ് & ക്രൂ, ചെഗുവെര, പെന്റാ മേനകയിലെ ഒരു റെഡിമെയ്ഡ് ഷോപ്പ്.

43 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 2:31 AM  

ദാ പിടിച്ചോ “ചെഗുവെരയുടെ തല“.

myexperimentsandme 2:38 AM  

ശരിക്കും ജീവനുള്ള പടം...

ക്യാമറാമാന്‍ വേണുവിനെ അരമണിക്കൂര്‍ മുന്‍പ് ഓര്‍ത്തതേ ഉള്ളൂ.

സ്വാര്‍ത്ഥന്‍ 2:43 AM  

ഇതേ പടം ഇവിടെ ചില അറബിപ്പിള്ളാരുടെ ലാന്‍ഡ് ക്രൂയിസറിന്റെ പിന്നാമ്പുറത്ത് കണ്ട് ഞാന്‍ അതിശയിച്ചിട്ടുണ്ട്!

യുവാക്കളെ ഇപ്പഴും സ്വാധീനിക്കുന്ന തല തനെയാ ഇത്!

മൂര്‍ത്തി 2:47 AM  

രസികന്‍.........

reshma 2:48 AM  

ചെ ചായകുടിക്കുന്നത് കലക്കി!
അറബി പിള്ളേരവിടെ നിക്കട്ടേ സ്വാര്‍ത്ഥരേ, ഈ തല നെഞ്ചത്തും വെച്ചല്ലേ നമ്മളിലൊരാള്‍ സൂപ്പര്‍മാനായി നടക്കുന്നത്?:D

ബിന്ദു 3:21 AM  

ത്രിമൂര്‍ത്തിയെ പോലെ ആ അവസാനത്തെ പടം കാണിക്കാമായിരുന്നില്ലെ? തല കാണിച്ചാല്‍ കുഴപ്പം? :)

Unknown 9:22 AM  

ഉഗ്രന്‍ പടങ്ങള്‍!
മോട്ടോര്‍ സൈക്കിള്‍ ഡയറീസ്‌ കൂടുതല്‍ ഇഷ്ടപ്പെട്ടു. വാഗമണ്‍ ആകെ വരണ്ടമണ്‍ ആയല്ലോ!

അഭയാര്‍ത്ഥി 9:25 AM  

ലോകത്തിലെ ഏക പരിപൂര്‍ണ കമ്മൂണിസ്റ്റ്‌.

വരികളെഴുതാതെ , വാക്കുകളുടെട്രപ്പീസുകളിയില്ലാതെ മാനവികത
എന്താണെന്നും സ്ഥിതി സമത്വം എന്താണേന്നും അറിഞ്ഞിരുന്ന
അതുപോലെ അനുവര്‍ത്തിച്ചിരുന്ന , ആ പ്രവര്‍ത്തികളിലൂടെ
പുസ്തകത്താളുകള്‍ തിരയുന്ന ബഹുഭൂരിപക്ഷത്തിന്റേയും ആരാധ്യ
പുരുഷന്‍. യുഗ പ്രഭാവന്‍.
എനിക്കിയാളുടെതു പോലുള്ള ഒരു മരണം നേരിടാനുള്ള ശക്തിയുണ്ടായിരുന്നെങ്കില്‍.



വേണൂ മുദ്രയിലാണോ?.
സൈമണ്‍ പീറ്റര്‍ നിനക്കു വേണ്ടി എന്ന പടത്തിന്റെ ഷൂട്ടിംഗ്‌ സ്ഥലത്ത്‌
വച്ചാണെന്നു തോന്നുന്നു നേരില്‍ കണ്ടിട്ടുള്ളത്‌.
ഇന്നും അതേ സൗകുമാര്യം മങ്ങാത്ത സ്മിതം.

ദേവന്‍ 9:28 AM  

ചെ ചായ കുടിക്കുന്നത്‌ രസിച്ചു.

Kumar Neelakandan © (Kumar NM) 9:40 AM  

ഗന്ധര്‍വ്വരേ,
വേണു മുദ്രയില്‍ അല്ല.
ആഡ് ഏജന്‍സികള്‍ ആഡ് ഫിലിംസ് പ്രൊഡ്യൂസ് ചെയ്യാന്‍ പ്രൊഡക്ഷന്‍ ഹൌസുകളെ ഔട്ട് സോര്‍സ് ചെയ്യുകയാണ് പതിവ്.

ഈ ഫിലിം പ്രൊഡ്യൂസ് ചെയ്തത് “വി ഐ” ഫിലിംസ് ആണ്. ഈ ഒരു പ്രോജക്റ്റിന്റെ ക്യാമറ വേണു ചെയ്താല്‍ നന്നാവും എന്നു ഞങ്ങള്‍ തീരുമാനിച്ചു.

പൊതുവേ പരസ്യങ്ങളുടെ ടെക്നിക്കല്‍ ടീമും മറ്റും സിനിമാക്കാര്‍ തന്നെ. അതായത് ക്യാമറ, ആര്‍ട്ട്, മേക്കപ്പ്, സംഗീതം, എഡിറ്റിങ് ഒക്കെ.

30 സെക്കന്റിന്റെ റിസള്‍ട്ട് മാത്രമേ ഉള്ളു എങ്കിലും എഫര്‍ട്ട് വളരെ വലുതാണ്.

Anonymous 10:07 AM  

:)

സ്വാര്‍ത്ഥന്‍ 10:09 AM  

രേഷ്...
ഈ തല നെഞ്ചത്തും വെച്ച് സൂപ്പര്‍മാനായി ആരു നടന്നാലും തലയ്ക്കകത്ത് ഒന്നുമില്ലെങ്കില്‍ പോയില്ലേ ;)

Rasheed Chalil 10:11 AM  

കുമാരേട്ടാ... നല്ല പടം.

sandoz 10:15 AM  

വാഹ്‌...നല്ല ചുള്ളന്‍ ചെഗുവേരാ.......കുമാറേട്ടാ ഇത്‌ ഗുമ്മന്‍.....

sreeni sreedharan 10:30 AM  

കുമാറെട്ടന്‍റെ കാഴചകള് കൊള്ളാം :)‍


വേണു ചേട്ടനെ മറക്കാനേ‍ പറ്റുന്നില്ല :)

Siju | സിജു 10:38 AM  

ഈ ടീഷര്‍ട്ട് എനിക്കുണ്ട് :-)

സ്വാര്‍ത്ഥാ... ചാര്‍ത്തിക്കളയുംട്ടാ..

krish | കൃഷ് 11:02 AM  

ചെഗുവേരയുടെ ചായകുടി നന്നായിട്ടുണ്ട്‌. ആദ്യത്തെ ചിത്രം ഇടത്തും വലത്തും ലേശം ക്രോപ്പ്‌ ചെയ്താല്‍ ചെഗുവേര ചായ കുടിക്കുന്നതുപോലെയേ തോന്നൂ.

Promod P P 11:23 AM  

കുമാര്‍‌ജി
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്‌..

ഇതേ ചിത്രം ഉള്ള ടി ഷര്‍ട്ട്,ഒരു പെണ്‍കുട്ടി ജീന്‍സിന്റെ കൂടെ ധരിച്ചത് ഞാന്‍ ഇയ്യിടെ കണ്ടു.അതു കണ്ട് വിഷമത്തോടെ ഞാന്‍ പറഞ്ഞു “പാവം ചേ”
അതു കേട്ട് എന്റെ ഒരു തല്ലിപ്പൊളി സുഹൃത്ത് പറഞ്ഞു “ചേ യുടെ ഒരു യോഗം നോക്കണേ”

QW_ER_TY

ജിസോ ജോസ്‌ 11:42 AM  

നല്ല ഫോട്ടോസ് !!

കലക്കി !!

അത്തിക്കുര്‍ശി 11:55 AM  

Fantastic!!

Unknown 12:15 PM  

തഥാഗതന്‍ ചേട്ടാ,
ആ സന്ദര്‍ഭത്തില്‍ രണ്ട് പെരും ‘ഛെ’എന്ന് പറഞ്ഞാല്‍ മതി. ഏത് കോണ്ടക്സ്റ്റിലായാലും അത് ചേരും.

ഓടോ: കുമാറെട്ടാ പടം കലക്കി.

സ്വാര്‍ത്ഥന്‍ 12:31 PM  

തഥാഗതാ,
ആ പെണ്‍കുട്ടിയേത്തന്നെ.... ചെ ചെ ചെ ചേ...
ആ ടീഷര്‍ട്റ്റിലെ ഛെ യെ തന്നെ ഏറെ നേരം നോക്കി നിന്നൂ ല്ലേ?
(കൊരട്ടി ഇട്ടാല്‍ ഈ കമന്റ് ആരും കാണില്ലെന്ന് കരുതിയോ ;)

സിജൂ,
ചേ ചെ ചെ ചെ....
ഇവിടെ പറഞ്ഞത് ഗല്‍ഫ് ഗെയ്റ്റില്‍ പോയ തവളയുടെ കാര്യമല്ലേ, സിജുവിനെ അല്ലല്ലോ!
എറിഞ്ഞത് മാവില്‍, കൊണ്ടത് പ്ലാവില്‍, വീണത് തേങ്ങ!!! ;)

Kumar Neelakandan © (Kumar NM) 12:36 PM  

ഇപ്പോള്‍ സ്വാര്‍ത്ഥന്‍ മാവിലെറിഞ്ഞ് പ്ലാവില്‍ കൊണ്ടു വീണ തേങ്ങ “സൂല്‍” കാണാതെ അരെങ്കിലും എടുത്ത് ഒളിച്ചുവയ്ക്കാന്‍ അപേക്ഷ.

“ചെ...!“

സുല്‍ |Sul 1:01 PM  

അതെങ്ങനെ നടക്കാനാ കുമാറേ. ഞാന്‍ തേങ്ങാതെ പോകുകയോ. നൊ നോ. ഈ തേങ്ങയെടുത്ത് വേറെ ആരുടേലും തലയിലടിച്ചില്ലേലിന്നുറക്കം മാഫി.

അറബി പിള്ളേരുടെ കാറിനു പിറകില്‍ അവര്‍ എന്തറിഞ്ഞിട്ടാണാവോ ഛെ തല വെച്ചിരിക്കുന്നതെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. “എന്നോട് കളിക്കാന്‍ വരേണ്ട, ഇതു പോലെ തല മാത്രം ബാക്കിയാവും“ എന്നറിയിക്കാനാണോ എന്തൊ.

-സുല്‍

ആഷ | Asha 1:47 PM  

ചായകുടി ഫോട്ടോ കലകലക്കി.

ഈ ഐഡിയകള്‍ ഉണ്ടാകുന്ന തലയൊന്നു വാടകയ്ക്കു തരുമോ? ;)

അപ്പു ആദ്യാക്ഷരി 3:49 PM  

Kumareettaaaa..... Very nice..

riyaz ahamed 5:31 PM  

ഒരു അറബിപ്പയ്യന്‍ ചെയുടെ ചിത്രമുള്ള ടീഷര്‍ട്ട് വാങ്ങുന്നത് കണ്ടു. 35 ദിര്‍ഹം.

‘ആരാണിത്?’ പടം ചൂണ്ടി ഞാനവനോട് ചോദിച്ചു.

‘അറിയില്ല? ഹി ഇസ് എ ഗ്രേറ്റ് സിംഗര്‍. അടിപൊളി!’ അവന്‍ പറഞ്ഞു.

ഡാലി 5:34 PM  

പ്രധാന വാര്‍ത്ത: തലകള്‍ വില്‍പ്പന നടത്തുന്ന വന്‍ മാഫിയാ സംഘത്തിന്റെ തലവന്‍ തലൈവര്‍ ‘വെറും അഹങ്കാരി’ കൊച്ചിയില്‍ പോലിസ് പിടിയിലായി.

ഓഫ്: രണ്ടാമത്തെ ഡയറിയ്ക്കു കൊട് ദിനേശാ ക്യാമറ അല്ല കൈ.

ദേവന്‍ 5:34 PM  

റിസ്സേ ആ സീന്‍ കണ്ടായിരിക്കുമോ പൂന്താനം സാര്‍
"കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കും പോലെ ഗര്‍ദ്ദഭം"
എന്നു പാടിയത്‌?

Kumar Neelakandan © (Kumar NM) 5:47 PM  

കൊച്ചിയില്‍ വച്ച് ചെത്തി എടുക്കാന്‍ കഴിയാതിരുന്ന ഈ ഡാലി തല വീണ്ടും ഇവിടെ കിടന്നു കറങ്ങുന്നതു കണ്ടതില്‍ സന്തോഷം.

അതേയ് കൂട്ടരേ, നിങ്ങളൊക്കെ പറയുന്നു ഈ ‘ചെ’ തലയും അറബിപിള്ളാരേയും ചേര്‍ത്ത് അനുഭവകഥകള്‍. എന്താ ശരിക്കും? അവന്മാര്‍ക്ക് ഈ മനുഷ്യന്റെ തെക്കും വടക്കും അറിയില്ലേ?

വേണു venu 6:10 PM  

വക്കാരി പറഞ്ഞതു പോലെ ശരിക്കും ജീവനുള്ള പടം. ആ തലയിലെ ജീവന്‍‍ ഇന്നും മനുഷ്യരാശിയെ സ്വാധീനിക്കുന്നു.:)

അലിഫ് /alif 7:41 PM  

വൌ...എന്നാ കലക്കന്‍ ചിത്രങ്ങള്‍, ചായകുടിയും മോട്ടോര്‍സൈക്കിള്‍ ഡയറിയും ഒരൊന്നൊന്നര. ഇതേ ടീഷര്‍ട്ട് ഇവിടെ ഒരു സ്റ്റാഫ് പെണ്‍കുട്ടിക്കുണ്ട്..അവളോട് ചോദിച്ചപ്പോളുമേതാണ്ട് ‘റിസ്‘ പറഞ്ഞത് തന്നെ..‘എതോ സിംഗര്‍ ആണത്രേ..‘ അവള്‍ക്കൊരുമണിക്കൂര്‍ ക്ലാസ് എടുത്ത് ‘ചെ’യെ ഒരുവിധം പരിചയപ്പെടുത്തുമ്പോളും ആ ടീഷര്‍ട്ടിന്‍റെ ഇത്തരം ക്യാമറാ സാധ്യതകള്‍ ഒന്നും മനസ്സില്‍ തോന്നീല്ല. നന്നായിരിക്കുന്നു കുമാര്‍.

Kumar Neelakandan © (Kumar NM) 8:02 PM  

ഈ അറബി പൈതങ്ങള്‍ ശരിക്കും ഉള്ള ‘സിംഗര്‍’ ബോബ് മാര്‍ലിയെ പോലുള്ളവരെ കണ്ടാല്‍ പറയുമായിരിക്കും “ഒരു ആഫ്രിക്കന്‍ വിപ്ലവകാരി“ എന്ന്.

എന്റെ പ്രിയമുള്ള ചെ, അയ്യയ്യേ ചെ ചെ..

മഴത്തുള്ളി 8:07 PM  

ചെ,

അടിപൊളി ചെ :)

riyaz ahamed 8:22 PM  

കറുമ്പന്‍ ബോബ് മാര്‍ലിയുമുണ്ടിവിടെ, ബൈക്കിലും കാറിലും സ്റ്റിക്കറിലും ഷര്‍ട്ടിലുമെല്ലാം. ഇവരൊക്കെ ‘ബയങ്കര ഗഡ്യോളാ’ എന്നേ ഇവിടെ ഹാര്‍ലീ-ഡേവിഡ്സണ്‍ പറത്തുന്ന അറബ് ഗഡികള്‍ക്കറിയൂ. ഇവരെ പരസ്പരം മാറിപ്പോയതുമാകാം!

Kumar Neelakandan © (Kumar NM) 9:44 PM  

Riz, ചെഗുവെരെയും ബോബ് മാര്‍ലിയേയും അങ്ങനെ കുറെ സംസ്കാരങ്ങളെയും തമ്മില്‍ മാറിപ്പോകുന്ന ഒരു തലമുറയെ എനിക്കു മനസിലാവണില്ല. എന്ത് അറബ് തലമുറയായാലും സാമൂഹികമായ വിവരം ഇല്ലായ്മ എന്നൊരു സാധനം ഇത്രമാത്രം കഠിനമാണോ അവരുടെ ഒക്കെ ഉള്ളില്‍?

ഓ ടോ : ആരെങ്കിലും ഗാന്ധിയുടെ പടം കാണിച്ചിട്ട് ഒന്നു ചോദിക്കുവോ അവരോട്, ഇതാരെന്ന്?
ചിലപ്പോള്‍ അവര്‍ പറയുമായിരിക്കും ഹോളിവുഡ് ആക്ടര്‍ എന്ന്. (അതു കേള്‍ക്കാനുള്ള ഒരു രസം കൊണ്ടാ ഈ ചോദ്യം)

Anonymous 10:04 PM  

സിനിമ കണ്ടിട്ട് ഇഷ്ടായോണ്ട് വായിക്കണ്ടാ ന്ന് തീരുമാനിച്ച ഒരു പുസ്തകാ മോട്ടോര്‍ സൈക്കിള്‍ ഡയറീസ്. ഇങ്ങനേം ആവാം ല്ലേ ഒരു വ്യാഖ്യാനം!
നല്ല പടം, നല്ല ആശയം , നന്നല്ലാത്ത, നന്നാവാത്ത ചില മോഡേണ്‍മക്കള്‍വംശം.
ഹാപ്പി ശ്രീനാരായണഗുരു സമാധി ഡേ എന്ന് നമ്മളെ വിഷ് ചെയ്യണ ഇപ്പഴത്തെ പിള്ളേര്‍ക്ക് ചെ ഗായകനല്ലേ ആയുള്ളൂ ന്ന് സമാധാനിക്കാം. വിവരദോഷത്തില്‍ അറബിനാടും മലനാടും കട്ടയ്ക്ക് കട്ട.

sandoz 10:35 PM  

''ഹാപ്പി ശ്രീനാരായണഗുരു സമാധി ഡേ''

ഹ..ഹ.ഹ...അചിന്ത്യാമ്മേ....

Jo 10:55 PM  

It looks so lively. As if he is right there.

Kalesh Kumar 11:32 PM  

കുമാര്‍ ഭായ്, കലക്കി!

സ്നേഹിതന്‍ 3:15 AM  

ആദ്യത്തെ ചിത്രം കൂടുതല്‍ ശ്രദ്ധേയം!

Kaippally 3:17 PM  

നല്ല ടി ഷര്‍ട്ട്.

:)

സഞ്ചാരി 11:22 PM  

ചെഗുവെരെ ചായ കുടിക്കുന്ന(കുടിപ്പിക്കുന്ന)പടത്തിലെ ട്രിക്ക് നന്നായിട്ടുണ്ട്. എനിക്ക് പരിചയമുള്ള ഒരറബി പയ്യന്‍ ചെഗുവെരെയുടെ പടമുള്ള ടി ഷര്‍ട്ടിട്ട് വന്നപ്പോള്‍ ഞാന്‍ ചോദിച്ചു ഇതെന്താണന്ന്.അവന്‍ പറഞ്ഞ മറുപടി ‘ഫാഷനാണന്ന്‘ ചെഗുവെരെ പരിചയപ്പെടുത്താനൊന്നും ഞാന്‍ പോയില്ല.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP